“ഇപ്പം നിങ്ങടെ അയലോക്കവും!”
എന്നിട്ടവന്‍ അമ്മയെ ആകെയൊന്ന് നോക്കി.
“ശ്യാമിന്‍റെ സിസ്റ്റര്‍ ആണോ?”
ആ ചോദ്യം കേട്ട് അമ്മ ചിരിച്ചു.
അമ്മ ചിരിക്കുന്നോ!
എനിക്ക് വിശ്വസിക്കാനായില്ല!
അമ്മയുടെ ചിരി എന്നെ അതിയായി ത്രില്ലടിപ്പിച്ചു.
ഒരുപാട് നാളായി അമ്മയെ ചിരിച്ചു കണ്ടിട്ട്. ഒരുപാട് നാളെന്ന് വെച്ചാല്‍ ഏകദേശം രണ്ടു വര്‍ഷം.
അമ്മയുടെ അനിയത്തി, എന്‍റെ രേഖ ആന്‍റി മരിച്ചതിന് ശേഷം. അമ്മയാണ് ആന്‍റിയെ വളര്‍ത്തിയതും പഠിപ്പിച്ചതുമെല്ലാം. ആന്‍റി ഒരാശുപത്രിയില്‍ നേഴ്സായിരുന്നു. ദൂരെ ടൌണില്‍. വീടും ആശുപത്രിയും തമ്മിലുള്ള ദൂരമേറെയായതിനാല്‍ അടുത്ത് തന്നെ രണ്ടുമൂന്ന് നേഴ്സുമാര്‍ ഒരുമിച്ച് ഒരു ചെറിയ വീടെടുത്ത് താമസിക്കുകയായിരുന്നു. ഒരു ദിവസം വീടിനു വെളിയില്‍ ആന്‍റിയുടെ ജീവനില്ലാത്ത ശരീരം കാണപ്പെട്ടു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ബലാത്സംഘം ചെയ്യപ്പെട്ട്, പിന്നെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത് എന്നാണ്.
പോലീസ് അന്വേഷണമൊക്കെയുണ്ടായെങ്കിലും കേസ് എവിടെയുമെത്തിയില്ല.
അന്ന് മുതല്‍ അമ്മ മുഖത്ത് പുഞ്ചിരിയില്ലാതെയാണ് ജീവിക്കുന്നത്.
“അയ്യോ അല്ല, ഇവന്‍റെ അമ്മയാ…”
“ഓ!”
അവന്‍ പെട്ടെന്ന് മുഖം പൊളിച്ച് അദ്ഭുതം കാണിച്ച് അമ്മയെയും എന്നേയും മാറി മാറി നോക്കി.
“സോറി കേട്ടോ…”
അവന്‍ പെട്ടെന്ന് പറഞ്ഞു.
“കണ്ടാ ഇവന്‍റെ അമ്മയാകാനുള്ള പ്രായം ഒന്നും തോന്നിക്കത്തില്ല കേട്ടോ…അതുകൊണ്ടാ അങ്ങനെ ചോദിച്ചേ…”

Smitha evdanu ninagal
Smithaji….ninagal veendum mungiyyo……evdanu ……