“ഉം?”
അമ്മ ചോദ്യരൂപത്തില്‍ എന്നെ നോക്കി.
“അല്ല, കൂട്ടുകാരന്‍റെ അമ്മയാ മുമ്പി നിക്കുന്നെ എന്നൊരു വിച്ചാരവുമില്ലാതെയല്ലേ തെറി ഒക്കെ പറഞ്ഞത്?”
“ഓ, അതോ?”
അമ്മ നിസ്സാരമെന്ന മട്ടില്‍ പറഞ്ഞു.
“ഇന്നത്തെ കാലത്ത് ആ തെറി പറയാത്ത ആരേലും ഉണ്ടോ? അതൊന്നും സാരമില്ല!”
അത് പറഞ്ഞ് അമ്മ വീടിന് നേരെ തിരിഞ്ഞ്, അകത്തേക്ക് പോകാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ അമ്മയുടെ പിന്നാലെ പോയി. മതിലും കടന്ന് തന്‍റെ വീട്ടിലേക്ക് കയറുന്ന കാര്‍ലോസിനെ ഞാന്‍ ഒന്നുകൂടി നോക്കി. അവന്‍റെ മുഖത്ത് വലിയൊരു പുഞ്ചിരി ഞാനപ്പോള്‍ കണ്ടു.
രണ്ട് ദിവസങ്ങള്‍ കഴിഞ്ഞ്, രാവിലെ ഉറക്കമുണര്‍പ്പോള്‍ അടുക്കളയില്‍ നിന്നും മനസിനെ കുളിര്‍പ്പിക്കുന്ന ഹൃദ്യമായ എന്‍റെബെഡ് റൂമിലേക്ക് ഇരച്ചെത്തി. അമ്മ സൂപ്പര്‍ കുക്കാണ്. ഇന്ന് എന്തെങ്കിലും വിശേഷപ്പെട്ടത് ഉണ്ടാക്കിയിരിക്കണം.
അടുക്കളയിലേക്ക് ചെന്ന് കാസറോള്‍ തുറന്ന് നോക്കി.
“വൌ!!”
ഞാന്‍ പറഞ്ഞു.
എനിക്ക് ഏറ്റവുമിഷ്ട്ടപ്പെട്ട കടലപ്പായസമാണ്!
ഇന്നത് ഉണ്ടാക്കുവാന്‍ എന്തായിരിക്കും കാരണം?
എനിക്ക് മനസ്സിലായില്ല.
എന്തായാലെന്താ? കഴിച്ചാല്‍ പോരെ? ഞാന്‍ ഉള്ളുള്ള ഒരു പാത്രമെടുത്ത് കാസറോളില്‍ നിന്ന് അല്‍പ്പം അതിലേക്ക് എടുത്തു.
“നീയെന്നാ പണിയാ ഈ കാണിക്കുന്നേ?”
അടുക്കളയിലേക്ക് വന്ന് ഇഷ്ട്ടപ്പെടാത്ത സ്വരത്തില്‍ അമ്മ ചോദിച്ചു.
“അതേന്നെടുക്കല്ലേ…അപ്പുറത്ത് കലത്തില്‍ ഉണ്ട്. അതീന്നെടുക്ക്…”

Smitha evdanu ninagal
Smithaji….ninagal veendum mungiyyo……evdanu ……