ശ്യാമും അമ്മയും കാര്‍ലോസും
Shyaum Ammayum Carlosum | Author : Smitha
കോട്ടുവായും വിട്ട്, സിട്ടൌട്ടിനു വെളിയില്‍, ഇല വെയിലില്‍ നിന്ന് വെറുതെ, റോഡിനപ്പുറത്തെ, അയല്‍വക്കത്തെ ആളൊഴിഞ്ഞ വീട്ടിലേക്ക് നോക്കിയപ്പോള്‍ ഞാന്‍ അദ്ഭുതപ്പെട്ടുപോയി.
“അമ്മെ…!”
അദ്ഭുതത്തോടെ, അകത്തേക്ക് നോക്കാതെ ഞാന്‍ വിളിച്ചു.
“അമ്മെ!”
അമ്മയില്‍ നിന്നും പ്രതികരണം ഒന്നും കാണാതെ വന്നപ്പോള്‍ ഞാന്‍ വീണ്ടും ആദ്യത്തേക്കാള്‍ ശബ്ദത്തില്‍ വിളിച്ചു.
“എന്നാടാ?”
“ഇങ്ങ് വന്നെ!”
“ശ്യെ! എടാ എനിക്കിവിടെ നൂറു കൂട്ടം പണിയുണ്ട്..എന്നാ കാര്യം?”
“ഇങ്ങ് വന്നെ അമ്മെ!”
ഞാന്‍ വീണ്ടും ഒച്ചയിട്ടു.
ദോശ ചുടുകയായിരിക്കണം. വന്നത് കൈയ്യില്‍ ചട്ടുകവുമായാണ്.
“എന്നാ..?”
ഞാന്‍ നോക്കുന്നിടത്തെക്ക് നോക്കിക്കൊണ്ട് അമ്മ ചോദിച്ചു.
“അവിടെ പുതിയ താമസക്കാരെത്തിയല്ലോ,”
അമ്മയും അങ്ങോട്ട് നോക്കി.
“ആ ശാരദ ചേച്ചിയെപ്പോലെ ആരേലും ആരുന്നേല്‍ മതിയാരുന്നു,”
അങ്ങോട്ട് നോക്കി അമ്മ നെടുവീര്‍പ്പിട്ടുകൊണ്ട് പറഞ്ഞു.
“എടയ്ക്കൊക്കെ മിണ്ടീം പറഞ്ഞുമൊക്കെ ഇരിക്കാരുന്നു…”
മുന്‍ വശത്തെ കതക് തുറന്ന് കിടക്കുന്നുണ്ട്. അകത്ത് ആരോ ഉണ്ടെന്ന് വ്യക്തം. പക്ഷെ ആരെയും പുറത്തേക്ക് കാണാനില്ല.
“അങ്ങോട്ട് നോക്കിയിരുന്നാ എന്‍റെ പണി നടക്കുകേല…”
അമ്മ എന്‍റെ തലയ്ക്ക് ഒരു കൊട്ട് തന്നുകൊണ്ട് പറഞ്ഞു. എന്നിട്ട് അകത്തേക്ക് കയറിപ്പോയി.

Smitha evdanu ninagal
Smithaji….ninagal veendum mungiyyo……evdanu ……