” അയ്ശെരി ഉമ്മാടെ മോതിരം പണയംവച്ച കാശുകൊണ്ടാണല്ലേ അന്ന് വാറ്റ് ഇറക്കി മോൻ നമ്മടെ മുന്നിലൊക്കെ ഷൈൻ ചെയ്തത്.. ”
” പതുക്ക പറ.. അവന്മാര് കേട്ടാൽ എന്നെ എയറിൽ കേറ്റും. ”
” ശെരി നീ ഏത് സ്ഥാപനത്തിലാ പണയം വച്ചത്..? ”
” സ്ഥാപനത്തിലൊന്നുമല്ല, ആ ഷാപ്പിന്റെ ഓണർടെ കൈയ്യിലാ.. ”
” ഓഹ്.. അപ്പൊ എത്ര കൊടുക്കണം അയാൾക്ക്.. ”
” 5000 രൂപ.. ”
” 5000 രൂപയ്ക്കുള്ളതൊക്കെ നമ്മളന്ന് അടിച്ചോ..? ” ഷിജു സംശയത്തോടെ ചോദിച്ചു.
” നമ്മളന്ന് അടിച്ചത് 2000 രൂപേടെ സാധനാ.. ബാക്കിക്ക് ഞാൻ മഷ്‌റൂം മേടിച്ച്.. 😁 ” സിനാൻ ഇളിച്ചുകൊണ്ട് പറഞ്ഞു.
” അപ്പൊ നമ്മളാറിയാതെ ഇങ്ങനെ പലതും നടക്കുന്നുണ്ടല്ലേ..? ”
” ഒര് ആഗ്രത്തിന്റെ പുറത്ത് ചെയ്തതാ… ”
” ശെരി.. ഇപ്പൊ നിനക്ക് എത്ര കാശാ വേണ്ടത്..? ”
” 5000 ”
” അത് ഞാൻ തരാം.. ”
” അത്രേം നിന്റെ കൈയ്യിൽ ഉണ്ടോ? ”
” ഉള്ളോണ്ടല്ലേ തരാന്ന് പറഞ്ഞത് ”
” ശെരിക്കും എത്ര പൈസേടെ ലോട്ടറിയാ നിനക്ക് അടിച്ചത്..? ”
” അതൊന്നും നീ അറിയണ്ട.. ”
” രണ്ടാം സമ്മാനം വല്ലോം ആണോടെ….? ”
” അത്രക്കൊന്നും ഇല്ലടാ.. ഇത് ചെറിയ പ്രൈസാ.. ”
” അപ്പൊ വീട്ടിൽ കൊടുത്തില്ലേ..? ”
” ഇച്ചേരെ.. ”
” ഞാൻ ഈ പൈസ പൈയ്യെ തിരിച്ചു തന്നാ പോരെ..? ”

” നീ തിരിച്ചു തരേണ്ടെടാ.. ”
” നീ തമാശ പറയുവല്ലല്ലോ..? ” സിനാൻ സംശയം മാറാതെ ചോദിച്ചു.
” ഞാൻ സീരിയസായിട്ട് പറഞ്ഞതാ.. ഞാൻ തരുന്ന 5000 രൂപ നീ തിരിച്ചു തരണ്ട. ”
” നീയാടാ റിയൽ ഫ്രണ്ട്.. ” സിനാൻ ഷിജുവിന് കൈ കൊടുത്തുകൊണ്ട് പറഞ്ഞു.

Powli story eggane thanne potte story vegam part 3 tharane