സിൽക്ക് സാരി 2 [Amal Srk] 585

 

ശനിയാഴ്ച്ച ദിവസം തൃപ്പണിത്തുറ ഹിൽ പാലസ് മ്യൂസിയത്തിൽ കാമുകൻ സനൂപിനൊപ്പം നടക്കുകയാണ് മാളവിക. അവൾടെ മുഖത്ത് നല്ലപോലെ ഭയം പ്രകടമായിരുന്നു.

” സനു നമ്മക്ക് തിരിച്ചു പോയാലോ..? അറിയുന്ന ആരേലും കണ്ടാൽ കുഴപ്പമാവും. ” മാളവിക ആശങ്ക അറിയിച്ചു.

” നീയിങ്ങനെ പേടിക്കാതെ പെണ്ണെ.. നമ്മളെ അറിയുന്ന ആരും ഇവിടെ കാണില്ല. എനി അഥവാ ആരേലും കണ്ടാൽ തന്നെ നമ്മള് ഇഷ്ടത്തിലാണെന്ന് അങ്ങ് തുറന്നു പറഞ്ഞാൽ പോരെ.. ” സനൂപ് ചിരിച്ചുകൊണ്ട് പറഞ്ഞു.

 

” നിർത്തിക്കേ നിന്റെ ഓഞ്ഞ തമാശ.. മനുഷ്യൻ ഇവിടെ പേടിച്ചിരിക്കുവാ.. ലക്ഷ്മിയുടെ വീട്ടിൽ പോണൂന്ന് കള്ളം പറഞ്ഞ് വീട്ടീന്ന് ഇറങ്ങിയതാ. നിന്റെ ഒറ്റ നിർബന്ധം കാരണാ എനിക്ക് അമ്മയോട് കള്ളം പറയേണ്ടി വന്നത്. ” അവൾ അല്പം വിഷമത്തോടെ പറഞ്ഞു.

 

” ഇങ്ങനെയൊക്കെ ചിന്തിക്കാൻ തുടങ്ങിയാൽ നമ്മടെ റിലേഷനെ തന്നെ അത് ബാധിക്കും മാളു.. ”

 

” അങ്ങനെയൊന്നും സംഭവിക്കില്ല. നമ്മക്ക് രണ്ട് പേർക്കും പരസ്പരം നന്നായിട്ട് അറിയാലോ.. ”

 

” ശെരി.. നീ അതൊക്കെ വിട്.. കുറച്ച് നേരം എല്ലാ ടെൻഷനും മാറ്റിവച്ച് നമ്മടെ മാത്രം ലോകത്ത് പൊക്കൂടെ.. ” സനു അല്പം റൊമാന്റിക്കായി പറഞ്ഞു. അത് കേട്ട് മാളവികയുടെ മുഖത്ത് പരിഭ്രമം മാറി ചെറിയ പുഞ്ചിരി വിടർന്നു.

ഇരുവരും കൈകോർത്തു പിടിച്ച് പാർക്കിലൂടെ നടന്നു. അവിടെയും, ഇവിടെയുമായി ഒരുപാട് കാമുകി, കാമുകന്മാർ സല്ലപിക്കുകയാണ്. സിംഗിളായി നടക്കുന്ന ഒരാൾക്ക് ഫസ്ട്രേഷൻ വരാൻ ഈ കാഴ്ച്ച ഒരു കാരണമായേക്കാം.

The Author

40 Comments

Add a Comment
  1. Powli story eggane thanne potte story vegam part 3 tharane

Leave a Reply

Your email address will not be published. Required fields are marked *