മരത്തിന്റെ ഇടയിൽ വച്ച് ഒരു ചെറുക്കൻ അവന്റെ കാമുകിയെ കിസ്സ് അടിക്കുന്നത് കണ്ട് മാളവിക അമ്പരന്നു ” ദേ അവിടെ അവര് ഉമ്മ വെക്കുന്നു.. ”
” പതുക്കെ പറ മാളു.. ഇതൊക്കെ ഇവിടെ സാധാരണയാ.. ”
” അത് ശെരി.. അപ്പൊ മോൻ ഇതിന് മുൻപ് ഇവിടെ വന്നിട്ടുണ്ടല്ലോ..? ” മാളവിക ചോദിച്ചു.
” നീ വേറെ അർത്ഥത്തിൽ ചിന്തിക്കേണ്ട.. ഞാൻ പണ്ട് ഫ്രണ്ട്‌സിന്റെ കൂടെ വന്നതാ ഇവടെ.. ” സനൂപ് തന്റെ ഭാഗം വ്യക്തമാക്കി.
” ഉള്ളതാണോ..? ”
” ആടി പെണ്ണെ.. ” മാളവികയുടെ മൂക്കിൽ നുള്ളിക്കൊണ്ട് അവൻ പറഞ്ഞു.
മനസമാധാനത്തോടെ ഇരുന്നു സംസാരിക്കാൻ പറ്റിയ സ്ഥലത്തിനായി ഇരുവരും പരുതി. പക്ഷെ ഒട്ടുമിക്ക എല്ലാ ഭാഗങ്ങളും കമിതാക്കളെ കൊണ്ട് നിറഞ്ഞിരിക്കുവാരുന്നു. ഒരുപാട് നേരത്തെ അലച്ചിലിനൊടുവിൽ സ്നാക്സ് സ്റ്റോറിന്റെ അടുത്ത് ഒരു സ്ഥലം കിട്ടി. പക്ഷെ പ്രൈവറ്റ് ആയി അതികം സംസാരിക്കാൻ പറ്റിയ സ്ഥലമല്ല അത്. സ്നാക്സും, ഐസ് ക്രീം മേടിക്കാനുമായി ഒരുപാട് പേര് അവിടെ വരുന്നത് കൊണ്ട് അവർക്ക് അത്ര പ്രൈവസി ലഭിച്ചില്ല. അപ്പോഴാണ് ഓരോ ഇടവേളകളിലും കാമുകി കാമുകൻമാർ അതിന്റെ അടുത്തുള്ള ഒരു ചെറിയ ഗുഹയിൽ പോകുന്നത് മാളവികയുടെ ശ്രദ്ധയിൽ പെട്ടത്.
” ദേ അവിടൊരു ഗുഹ.. നമ്മക്കും അതിനകത്തു പോയാലോ.. ” മാളവിക ചോദിച്ചു.
” okay പോവാം.. ” സനൂപ് അവളുടെ കൈയ്യും പിടിച്ച് അതിന്റെ അകത്തേക്ക് നടന്നു.
ഗുഹയുടെ അകത് വെളിച്ചം കുറവാണ്. അപ്പഴാണ് അതിനകത്തു ജോടികൾ കെട്ടിപിടിച്ചു ഉമ്മ വെക്കുന്നത് മാളവികയുടെ കണ്ണിൽ പെട്ടത്. മാളവിക ചമ്മലോടെ കണ്ണു പൊത്തി. ഇവരെ കണ്ട ഉടനെ അവർ കുൽസിതം അവസാനിപ്പിച്ച് ഗുഹയുടെ വെളിയിൽ പോയി.

Powli story eggane thanne potte story vegam part 3 tharane