കമിതാക്കളുടെ ചെയ്തികൾ കണ്ട് മൊത്തത്തിൽ അമ്പരന്നു നിൽക്കുകയാണ് മാളവിക.
” അപ്പൊ ഇതൊക്കെയാണല്ലേ ഇതിനകത്ത് നടക്കുന്നത്..? ” മാളവിക ചമ്മലോടെ ചോദിച്ചു.
” നമ്മക്കും അതുപോലെ ചെയ്താലോ..? ” സനൂപ് ചോദിച്ചു.
” ഓ വേണ്ട.. ” മാളവിക മുഖം തിരിച്ചു.
” മാളു ഇവിടെ സേഫ് ആണ്.. ”
” മോന്റെ ഉദ്ദേശം നടക്കില്ല.. ഇവിടുന്ന് വേഗം പോവാം.. ” മാളവിക അവന്റെ കൈയ്യും പിടിച്ച് ഗുഹയുടെ വെളിയിലേക്ക് ചെന്നു. നല്ലൊരവസരം നഷ്ടമായതിന്റെ നിരാശ അവന്റെ മനസ്സിൽ പ്രകടമായിരുന്നു.
” എന്താ മാളു എനിക്ക് ഒരു ഉമ്മ പോലും തരാത്തേ..? ” സനു നിരാശയോടെ ചോദിച്ചു.
” അതൊക്കെ നമ്മടെ കെട്ട് കഴിഞ്ഞിട്ട് മതി.. ”
” നീ ഏത് കാലത്താണ് ജീവിക്കുന്നെ പെണ്ണേ..? ഇപ്പൊ ഇതൊക്കെ സാധാരണയാണ്.. ”
” മറ്റുള്ളവരു അങ്ങനൊക്കെ ചെയ്യുന്നൂന്ന് കരുതി നമ്മളും അതുപോലൊക്കെ ചെയ്യണന്ന് നിർബന്ധം ഉണ്ടോ..? ”
” ക്ലാസ്സിൽ വച്ച് നിന്നെയൊന്നു തൊടാൻ പോലും എനിക്ക് പറ്റാറില്ല. ഇവിടെ വന്നാൽ തൊടാനും ഉമ്മ വെക്കാനുമൊക്കെ പറ്റുമെന്ന പ്രതീക്ഷയിലാ ഞാൻ വന്നത്. പ്ലീസ് എന്നെ mood out ആക്കരുത്.. ” സനു അല്പം പ്രതീക്ഷയോടെ പറഞ്ഞു.
” എന്തായാലും നമ്മള് കല്യാണം കഴിക്കൂലേ.. അപ്പൊ ചെയ്യാം. ഇപ്പഴേ വേണ്ട.. ഞാൻ ഒട്ടും Comfort അല്ല.. ”
” അപ്പൊ എന്റെ കൂടെ നീ ഒട്ടും Comfort അല്ല അല്ലെ..? ”
” അങ്ങനെ ഞാൻ പറഞ്ഞോ..? ”
” പിന്നെ എന്താ നീ പറഞ്ഞതിന്റെ അർത്ഥം..? ” സനു ഗൗരവത്തോടെ ചോദിച്ചു.

Powli story eggane thanne potte story vegam part 3 tharane