രാവിലെ വളരെ വൈകിയാണ് നിരുപമ ഉണർന്നത്. അലസമായി കണ്ണുതുറന്ന് ക്ലോക്കിലേക്ക് നോക്കിയപ്പോഴാണ് അവൾ ഞെട്ടിയത്. സമയം 8 മണി കഴിഞ്ഞു. രാത്രി ഫോൺ സ്വിച്ച് ഓഫ് ചെയ്തു വച്ചതുകൊണ്ട് അലാറം ഇല്ലാഞ്ഞതാ എല്ലാറ്റിനും കാരണം. ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഉടനെ മുറിവിട്ട് പുറത്തേക്ക് ഇറങ്ങി. MEI പോകാൻ യൂണിഫോമെല്ലാം ധരിച്ച് ബ്രേക്ക് ഫസ്റ്റിന് വെയിറ്റ് ചെയ്യുകയാണ് ഗോഹുലും, മാളവികയും.
” എന്തൊരു ഉറക്കാ അമ്മേ ഇത്..? ഞങ്ങള് എത്ര നേരം വിളിച്ചൂന്ന് അറിയോ.. ” മാളവിക പറഞ്ഞു.
” സോറി പിള്ളേരെ.. ഞാൻ അലാം വെക്കാൻ മറന്നു പോയി.. ” നിരുപമ കള്ളം പറഞ്ഞു.
” എനിക്കാണേൽ വിശന്നിട്ടു പാടില്ല.. ” ഗോഹുൽ വയറു തടവികൊണ്ട് പറഞ്ഞു.
ഇനിയിപ്പോ ബ്രേക്ക് ഫാസ്റ്റൊക്കെ റെഡിയാക്കി ഒരുങ്ങി ഇടങ്ങുമ്പോഴേക്ക് നേരം ഒരുപാട് വൈകും. നിരുപമ കൂടുതലൊന്നും ചിന്തിക്കാൻ നിന്നില്ല, തന്റെ പേഴ്സിൽ നിന്ന് 200 രൂപയെടുത്ത് ഗോഹുലിന് കൊടുത്തു ” നിങ്ങള് ഹോട്ടൽ ന്ന് കഴിച്ചോ…”
കാശ് കിട്ടിയപ്പോൾ ഗോഹുലിന്റെ കണ്ണ് തിളങ്ങി. അവൻ ഉടനെ പെങ്ങളെയും കൊണ്ട് പറ്റിയ ഹോട്ടൽ തപ്പിയിറങ്ങി. നടന്ന് രാഘവൻ ചേട്ടന്റെ ചായക്കടയുടെ മുൻപിലെത്തി. അവിടെ ആ നേരം അത്ര തിരക്കൊന്നും കണ്ടില്ല.
” മാളു.. നമ്മുക്ക് ഇന്ന് ഇവിടെ നിന്ന് കഴിച്ചാലോ..? ” ഗോഹുൽ ചോദിച്ചു.
” എനിക്ക് എവിടെയായാലും കുഴപ്പില്ല.. ചേട്ടന്റെ ഇഷ്ട്ടം.. ”
” എങ്കി ഇന്നത്തെ breakfast ഇവിടുന്നാക്കാം.. ” ഗോഹുൽ മാളുവിനെയും കൂട്ടി ചായക്കടയിലേക്ക് ചെന്നു.

Powli story eggane thanne potte story vegam part 3 tharane