” അത് നിന്നെ ബോധ്യപ്പെടുത്തേണ്ട കാര്യം എനിക്കില്ല.. ” അയാളെ നോക്കി ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് കടന്നു പോയി.
നിരുപമയുടെ പെരുമാറ്റം കണ്ട് അയാൾ ആകെ അമ്പരന്നുപോയി. ” ശേ.. ഒന്നും ചോദിക്കണ്ടാർന്നു…” വാടിയ മുഖവുമായി അയാൾ തിരികെ സ്റ്റാഫ് റൂമിലേക്കു ചെന്നു.
ഉച്ചക്ക് ശേഷമാണ് ഗോഹുലിന്റെ ക്ലാസിലേക്ക് അവൾ ചെന്നത്. ക്ലാസ്സ് എടുക്കുന്ന വേളയിലൊക്കെയും ഷിജുവിന്റെ മുഖത്തെ ദേഷ്യം അവളുടെ ശ്രദ്ധയിൽ പെട്ടിരുന്നു. എന്നിരുന്നാലും അവളതത്ര കാര്യമാക്കാതെ ക്ലാസ്സ് എടുത്ത് തീർത്തു പോയി.
” ക്ലാസ്സിൽ വന്നപ്പോ തൊട്ട് ശ്രദ്ധിക്കുന്നു.. എന്ത് പറ്റി നിനക്ക്..? ” സിനാൻ ചോദിച്ചു.
” എനിക്ക് ഒരു കുഴപ്പവും ഇല്ല.. ” ഷിജു മറുപടി നൽകി.
” അത് ചുമ്മാ.. ” സിനാൻ അത് വിശ്വസിച്ചില്ല.
” അഹ്.. എനിക്ക് സുഖമില്ല.. ” നിവർത്തിയില്ലാതെ ഷിജു പറഞ്ഞു.
” തലവേദനയാണോ..? ”
” അതെ.. ”
” എന്നാ നിനക്ക് ഉച്ചക്ക് ലീവ് എടുത്തൂടാർന്നോ..? ”
” അതിന്റെ ആവിശ്യം ഉണ്ടെന്ന് തോന്നിയില്ല.. ”
” എങ്കിൽ നീ പ്രിൻസിയോട് ചോദിച്ച് ഇപ്പൊ പൊക്കൊ.. ”
” അതൊന്നും വേണ്ട.. ”
” പ്രിൻസി ലീവ് തരില്ലെന്ന് കരുതിയാണോ..? ”
” അഹ്.. ”
” നീ ചോദിച്ചു നോക്ക്.. ലീവ് തരും.. ”
അന്ന് 5000 രൂപ കൊടുത്തേൽ പിന്നെ ഈ പന്നിക്ക് തന്നോട് ഒടുക്കത്തെ സ്നേഹും, ആത്മാർത്ഥതയുമാണ്. സിനാന്റെ നിർബന്ധം കാരണം ഷിജു ഓഫീസ് റൂമിലേക്ക് പോകാനൊരുങ്ങി. സ്റ്റാഫ് റൂം കടന്നു വേണം ഓഫീസ് റൂം എത്താൻ. അപ്പഴാണ് സ്റ്റാഫ് റൂമിൽ നിരുപമ ടീച്ചർ ഇരിക്കുന്നത് കണ്ടത്. കാര്യമായ എന്തോ വർക്കിലാണ് ടീച്ചർ. ഷിജു ഉടനെ അടുത്തേക്ക് ചെന്നു. നിരുപമ സംശയത്തോടെ അവനെ നോക്കി ” എന്തിനാ ഇവിടെ വന്നത്..? “

Powli story eggane thanne potte story vegam part 3 tharane