” വേണ്ട അമ്മേ.. ഞാൻ ഇപ്പൊ ഫോൺ അതികം യൂസ് ചെയ്യാറില്ല. ഇപ്പൊ തന്നെ കണ്ടില്ലേ.. മൊബൈൽ മാറ്റി വച്ച് പഠിക്കുവാ.. ” മുന്നിൽ തുറന്നു വച്ച ടെക്സ്റ്റ് ബുക്ക് കാട്ടിക്കൊണ്ട് അവൻ പറഞ്ഞു.
” അത് എനിക്ക് കൂടെ തോന്നണ്ടേ.. ”
” പ്ലീസ് അമ്മേ എന്നെ വിഷ്വസിക്ക്.. ”
” നീ ഫോൺ തരുന്നോ? അതോ എന്റെ കൈയ്യീന്ന് മേടിക്കുന്നോ.? ” നിരുപമ സ്വരം കടുപ്പിച്ചു.
” ശെരി ഞാൻ തരാം.. ” ഗോഹുൽ മുഖം കുനിച്ചുകൊണ്ട് ചാർജിനിട്ട ഫോൺ അഴിച്ച് നിരുപമക്ക് കൊടുത്തു.
അവളത് മേടിച്ച ഉടനെ മുറി വിട്ട് പോയി. ശേഷം അവളുടെ മുറിയിലെ അലമാരയിൽ ഒളിപ്പിച്ചു വച്ചു. ഇപ്പൊ തെല്ലൊരു ആശ്വാസം നിരുപമയുടെ മുഖത്ത് തെളിഞ്ഞു.
പിറ്റേന്ന് ലുലു മാളിൽ ഷിജുവിന്റെ വക കൂട്ടുകാർക്കെല്ലാം ചിലവ്. അവന്മാർക്ക് ആവിശ്യമുള്ളതൊക്കെ വില നോക്കാതെ മേടിച്ചു കൊടുത്തു. ഇവനിതെന്ത് പറ്റി..? എല്ലാവർക്കും സംശയമാണ്.
” എന്ത് പറ്റിയെടാ..? നിനക്ക് വല്ല ലോട്ടറിയും അടിച്ചോ..? ” സിനാൻ ചോദിച്ചു.
” അഹ് ഒരു ലോട്ടറി അടിച്ചു.. ” ഷിജു ചെറു പുഞ്ചിരിയോടെ മറുപടി നൽകി.
” എത്ര രൂപേടെ..? ” വിഷ്ണു ചോദിച്ചു.
” അപ്പം തിന്നാ പോരെ, കുഴിയെണ്ണണോ..? ”
” എന്തായാലും നിനക്കിപ്പോ ബെസ്റ്റ് ടൈമാ.. പ്രിൻസി ഡിസ്മിസൽ പിൻവലിച്ചു, ലോട്ടറി അടിച്ചു.. എനി എന്തൊക്കെ ഭാഗ്യങ്ങളാ വരാൻ പോകുന്നതെന്ന് കണ്ടറിയാം.. ” രാഹുൽ പറഞ്ഞു.
” hehe 😉 ” ഷിജു ഒരു കള്ള ചിരി പാസ്സാക്കി.
പിറ്റേന്ന് ക്ലാസ്സിൽ വിഷമിച്ചിരിക്കുകയാണ് ഗോഹുൽ.
” എന്ത് പറ്റി നിന്റെ മുഖത്തൊരു വാട്ടം..? ” ജിനു ചോദിച്ചു.

Powli story eggane thanne potte story vegam part 3 tharane