” ചേട്ടൻ വെറുതെ വേണ്ടാത്ത പണിക്കൊന്നും നിൽക്കണ്ട. പിന്നെ ഈ കാര്യം മതി അമ്മയും, അച്ഛനും തമ്മിൽ അടിയാവൻ. അച്ഛന്റെ സ്വഭാവം അറിയാലോ.. ഇങ്ങനെയുള്ളത് എന്തേലും കിട്ടിയാൽ മതി ഒരു ഭൂകമ്പത്തിനുള്ളതായി.. ” മാളവിക മുന്നറിയിപ്പ് നൽകി.
” പിന്നെ എന്നാ ചെയ്യുമെന്നാ..? ”
” ഞാൻ അമ്മയോട് സംസാരിക്കാം.. ”
” ഒരു കാര്യവും ഇല്ല.. ” അവൻ പുച്ഛത്തോടെ പറഞ്ഞു.
” ഞാൻ സംസാരിക്കട്ടെ.. കാര്യമുള്ളതാണേൽ അമ്മക്ക് മനസ്സിലാവും.. ” മാളവിക പ്രതീക്ഷയോടെ പറഞ്ഞു.
രാത്രി ടീവി കാണുകയാണ് നിരുപമ. കണ്ണിനു നേർക്ക് ടീവി ചാലുവാണെങ്കിലും അവളുടെ മനസ്സ് മറ്റെവിടെയോവാണ്. ഈ നേരം മാളവിക അവളുടെ അടുത്ത് ചെന്നിരുന്നു. നിരുപമ അവളെ ചേർത്ത് പിടിച്ച് നെറ്റിയിലൊരുമ്മ കൊടുത്തു. മാളവിക തിരിച്ചും നിരുപമയുടെ കവിളിൽ മുത്തം കൊടുത്തു.
” അമ്മേ.. ഞാനൊരു കാര്യം ചോദിച്ചാൽ എന്നെ വഴക്ക് പറയോ..? ” മാളവിക സാവധാനം ചോദിച്ചു.
” നീ ചോദിക്ക്.. ” നിരുപമ ചെറു ചിരിയോടെ പറഞ്ഞു.
” അമ്മേടെ ഡ്രെസ്സിങ്ങിനെ കുറിച്ച് ചേട്ടൻ ചില കാര്യങ്ങൾ ഇന്നെന്നോട് പറഞ്ഞു. അതിലെന്തേലും കാര്യമുണ്ടോ..? ” മാളവികയുടെ സംസാരം കേട്ട് നിരുപമയുടെ മുഖം ചെറുതായി മാറിതുടങ്ങി.
” എന്റെ ഡ്രെസ്സിങ് മോശമാണെന്ന് നിനക്ക് അഭിപ്രായമുണ്ടോ..? ” നിരുപമ തിരിച്ചു ചോദിച്ചു.
” എനിക്ക് ചിലപ്പോഴൊക്കെ അങ്ങനെ തോന്നീട്ടുണ്ട്..” മാളവിക തല താഴ്ത്തി കൊണ്ട് പറഞ്ഞു.
” മോളെ ഞാൻ അറിഞ്ഞുകൊണ്ട് ചെയ്യുന്നതാണെന്ന് നീ കരുതുന്നുണ്ടോ..? “

Powli story eggane thanne potte story vegam part 3 tharane