” ഷിജു വഴി മാറ്.. ഞങ്ങക്ക് ക്ലാസ്സിൽ പോണം.. ” ഗോഹുൽ പറഞ്ഞു.
” മാറാൻ സൗകര്യമില്ല.. നീ എന്നാ ചെയ്യും..? ” ഷിജു അവനെ വിരട്ടി.
” വെറുതെ പ്രശ്നം ഉണ്ടാക്കരുത് ഷിജു.. ” ജിനു ഇടയ്ക്കു കയറി പറഞ്ഞു.
” മാറി നിക്കെടാ ചെക്കാ.. അല്ലേൽ നിനക്കും കിട്ടും.. ” അത് കേട്ടപ്പോൾ ജിനുവിന്റെ വാ അടഞ്ഞു.
” എന്താ നിങ്ങടെയൊക്കെ പ്രശ്നം..? ” ഗോഹുൽ ചോദിച്ചു.
” നീ.. നീയാണ് എന്റെ പ്രശ്നം.. എനിക്കിട്ട് പണിഞ്ഞിട്ട് ഇവിടെ ഞെളിഞ്ഞു നടക്കാന്ന് കരുതണ്ട.. ” ഷിജു ഭീഷണി മുഴക്കി.
” വെറുതെ എന്നോട് കോർക്കണ്ട.. ഞാൻ പ്രിൻസിയോട് complaint ചെയ്യും.”
” എങ്കി ഇതൂടെ ചേർത്ത് നീ complaint ചെയ്യടാ.. ” ഷിജു ഗോഹുലിന്റെ നെഞ്ചത് ആഞ്ഞു തൊഴിച്ചു. അടിയുടെ ആഘാധത്തിൽ അവൻ നിലത്തേക്ക് തെറിച്ചു വീണു.
ശ്വാസം എടുക്കാൻ നേരം കൊടുക്കുന്നതിനു മുന്നേ ഗോഹുലിന് പൊതിരെ തല്ല് കിട്ടി. തടുക്കാൻ ശ്രമിച്ച ജിനുക്കും ആവിശ്യത്തിന് കിട്ടി. കലി തീരാതെ ഷിജു ഗോഹുലിനെ നിലത്തിട്ട് ചവിട്ടി കൂട്ടി. ഒടുവിൽ സിനാനും, രാഹുലുമൊക്ക ഷിജുവിനെ പിടിച്ചുമാറ്റി ഒരുവിധം പ്രശ്നം ശാന്തമാക്കി.
” ഇത് ഇവിടം കൊണ്ട് അവസാനിച്ചൂന്ന് നീ കരുതണ്ട.. നിനക്കുള്ള പണി വേറെ വരുന്നുണ്ട്…” ഷിജു അവന് നേരെ കൈ ചൂണ്ടികൊണ്ട് പറഞ്ഞു.
പെട്ടന്ന് ബെൽ മുഴങ്ങി. അവിടെ കൂടിനിന്നവരൊക്കെ ക്ലാസിലേക്ക് പോയി തുടങ്ങി. വേദനയും, നാണക്കേടും കൊണ്ട് ഗോഹുലിന് നല്ലപോലെ ദേഷ്യം വന്നു. ഇപ്പൊ തന്നെ അമ്മയോട് കാര്യം പറയണം. പിന്നെ ഷിജുവിന്റെ കാര്യം അമ്മ നോക്കിക്കോളും. ബാത്‌റൂമിൽ ചെന്ന് മേലും മുഖവും കഴുകിയ ശേഷം അമ്മയെ കാണാൻ സ്റ്റാഫ് റൂമിലേക്ക് ചെന്നു.

Powli story eggane thanne potte story vegam part 3 tharane