ഗോഹുലിന്റ യൂണിഫോമിലെ അഴിക്കും, മുഖത്തും, കൈയ്യിലുമുള്ള ചുവന്ന പാടും കണ്ട് നിരുപമ ആദിയോടെ കാര്യം തിരക്കി ” എന്നാ പറ്റിയെ..? ആരാ ഇത് ചെയ്തേ..? ” വീക്കം വച്ച ഭാഗത്ത് തടവികൊണ്ട് അവൾ ചോദിച്ചു.
” വേറെ ആർക്കാ എന്നോട് ഇങ്ങനൊക്കെ കാണിക്കാൻ ഇവിടെ ധൈര്യം ഉള്ളത്.. ”
” ഷിജുവാണോ..? ” നിരുപമ ഉറപ്പ് വരുത്താനായി ചോദിച്ചു.
” അതെ.. ആ തെണ്ടി തന്നെ.. എന്നെ പിള്ളേരുടെ മുന്നിലിട്ട് പട്ടിയെ പോലെ തല്ലി, എന്നിട്ട് നിങ്ങളെയൊക്കെ വെല്ലുവിളിച്ചു. അവനെ എനി വെറുതെ വിടരുത് അമ്മാ.. ഇപ്പൊ തന്നെ പ്രിൻസിപ്പലിനോട് ഇത് റിപ്പോർട്ട് ചെയ്യണം.. ” അവൻ ദേഷ്യവും, വിഷമവും സഹിക്കാനാവാതെ പറഞ്ഞു.
ഷിജു എന്തിനാ ഇപ്പൊ ഇങ്ങനൊക്കെ ചെയ്യാൻ പോയത്..? അവന്റെ ആവിശ്യങ്ങളൊക്കെ ഞാൻ സെറ്റിൽ ചെയ്തതല്ലേ..
” അമ്മ എന്ത് ആലോചിച്ചു നിക്കുവാ..? ഇപ്പൊ തന്നെ റിപ്പോർട്ട് ചെയ്യണം. ” ഗോഹുൽ ധൃതി കൂട്ടി.
ഒരു വിധത്തിലാ ഷിജുവുമായിട്ടുള്ള പ്രശ്നം താൻ ഒതുക്കി തീർത്തത്, ഈ വിഷയത്തിന്റെ പേരിൽ അത് വീണ്ടും കുത്തി പൊക്കാൻ അവൾ ആഗ്രഹിച്ചിരുന്നില്ല. മകനെ സമാധാനിപ്പിക്കാനായി അവന്റെ തലയിൽ പതിയെ തലോടി ” നീ തല്ക്കാലം വീട്ടിലേക്ക് ചെല്ല്. ക്ലാസ്സ് ടീച്ചറോട് ഞാൻ സംസാരിച്ചോളാം.. ”
” അവന്റെ കാര്യം…? ”
” അത് ഞാൻ നോക്കിക്കോളാം.. നീ ഇപ്പൊ വീട്ടിലേക്ക് ചെല്ല്.. ” നിരുപമ ഒരു വിധത്തിൽ അവനെ സാധാനിപ്പിച്ച് വീട്ടിലേക്ക് അയച്ചു.
” ഷിജുവിതെന്ത് ഭാവിച്ചാ..? ” നിരുപമക്ക് ആകെ തല പെരുത്തു.
വൈകുന്നേരം വീട്ടിൽ വന്നപ്പോഴാണ് മാളവിക കാര്യം അറിയുന്നത്. ഗോഹുലിന്റെ കവിളിലും, കൈയ്യിലുമൊക്കെ ചുവന്ന പാടുകൾ കണ്ട് അവൾക്ക് സങ്കടമായി.

Powli story eggane thanne potte story vegam part 3 tharane