” ഞാൻ എന്ത് ഊതി പെരുപ്പിച്ചൂന്നാ അമ്മയീ പറയുന്നേ..? എന്നെ മാത്രല്ല, കൂടെയുണ്ടായിരുന്ന ജിനുവിനെയും അവൻ തല്ലി. ”
” ഗോഹുലെ, എനി നീ ഈ വിഷയത്തെ കുറിച്ച് മിണ്ടെണ്ട. എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്ക് അറിയാം.. ” അതും പറഞ്ഞ് നിരുപമ തന്റെ മുറിയിലേക്ക് പോയി.
അമ്മയുടെ ഈ അസാധാരണമായ പെരുമാറ്റം കണ്ട് ഗോഹുലിനെ പോലെ തന്നെ മാളവികക്കും അതിശയമായി. അവൾ ഉടനെ നിരുപമയുടെ മുറിയിലേക്ക് ചെന്നു. ” ചേട്ടനെ ഇത്രയൊക്കെ ഉപദ്രവിച്ച ഒരാളോട് അമ്മയെന്തിനാ ഇത്ര സോഫ്റ്റ് ആയിട്ട് പെരുമാറുന്നെ..? ”
” മാളു.. ഞാൻ ഇത്രേം നേരം പറഞ്ഞതൊന്നും നീ കേട്ടില്ലേ..? ” നിരുപമ തിരിച്ചു ചോദിച്ചു.
” അമ്മയൊന്ന് വന്ന് നോക്ക്.. ചേട്ടനെ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്. മുഖത്തും, കൈക്കും മാത്രമല്ല, പുറത്തും, നെഞ്ചിലുമൊക്കെ ചുവന്നു പൊടുത്തിട്ടുണ്ട്.. ”
” മാളു… ഞാൻ പറഞ്ഞില്ലെ… ഈ വിഷയം വേണ്ട വിധത്തിൽ കൈകാര്യം ചെയ്‌തോളം.. So പ്ലീസ്.. മോള് തൽക്കാലം ഒന്ന് അടങ്ങ്. ചെന്ന് ചേട്ടനെ സമാധാനിപ്പിക്ക്. ഷിജുവിന് കൊടുക്കാനുള്ളത് അമ്മ കൊടുത്തോളം.. തൽക്കാലം മോള് ചെല്ല്.. ”
” ഹം.. ” മാളവിക മുറിവിട്ട് പോയി.
എല്ലാം കൂടി നിരുപമക്ക് പ്രാന്തു പിടിച്ച അവസ്ഥയായി. അവൾ ഉടനെ ഷിജുവിനെ വിളിച്ചു.
” എന്താണ് ടീച്ചർ പെണ്ണെ..? എന്റെ ശബ്ദം കേൾക്കാൻ കൊതിയായോ..? ” ഷിജു പരിഹാസത്തോടെ ചോദിച്ചു.
” ഷിജു നിന്നെ ഞാൻ വിളിച്ചത് എന്തിനാണെന്ന് നിനക്ക് നന്നായിട്ട് അറിയാം, വെറുതേ എന്റെടുത്ത് പൊട്ടം കളിക്കരുത്.. ” നിരുപമ അവന് നേരെ ചൂടായി.

Powli story eggane thanne potte story vegam part 3 tharane