” നീ എന്താടാ എന്റെ കൊച്ചിനോട് ചെയ്തത്…” ദേഷ്യത്തോടെ അലറി വിളിച്ചുകൊണ്ട് ഷിജുവിനെ പൊതിരെ തല്ലി. അവന്റെ ഇരു കവിളിലും മാറി മാറി തല്ലി. നിരുപമയുടെ കൈ പതിച്ച് ഷിജുവിന്റെ കവിള് ചുവന്നു. തിരിച്ചു പ്രതികരിക്കാതെ അവൻ അടി നിന്ന് കൊണ്ടു.
എത്ര തല്ലിയിട്ടും അവളുടെ കലി അടങ്ങിയില്ല. ഒടുവിൽ സഹികെട്ട് ഷിജു അവളെ തള്ളി നിലത്തിട്ടു.
” നീ എന്നെ തല്ലി.. അത് ഞാൻ അങ്ങ് ക്ഷമിച്ചു.. പക്ഷെ എന്നെ തല്ലിയ അതെ കവിളിൽ നീ മുത്തം വെക്കും.. എന്നോട് ക്ഷമ ചോദിക്കും…” അതും പറഞ്ഞ് അവൻ ഇറങ്ങിപ്പോയി.
എല്ലാം അറിഞ്ഞു ഷോക്കായി നിൽക്കുകയാണ് മാളവിക. നിരുപമ അവളുടെ അടുത്തേക്ക് ചെന്ന് കെട്ടിപിടിച്ച് മാറോട് ചേർത്ത് പൊട്ടി കരഞ്ഞു.
***
സമയം ഒരുപാട് കടന്നുപോയി ഇപ്പഴും അമ്മയോട് പറ്റിച്ചേർന്ന് കിടക്കുകയാണ് അവൾ. നിരുപമ പതിയെ മകളുടെ മുടിയിൽ തലോടി. ” നേരം ഒരുപാട് വൈകി. മോൾ രാവിലെ ഒന്നും കഴിച്ചില്ലല്ലോ.. വാ എഴുനേൽക്ക് അമ്മ കഴിക്കാൻ എടുത്ത് വെക്കാം.. ”
” വേണ്ട അമ്മേ.. എനിക്ക് വിശപ്പില്ല.. ” അമ്മയോട് കൂടുതൽ ചേർന്ന് നിന്നുകൊണ്ട് പറഞ്ഞു.
” അങ്ങനെ പറയല്ലേ മോളെ.. കുറച്ചെങ്കിലും കഴിക്ക്.. ”
” എനിക്ക് പറ്റണില്ല അമ്മാ.. മനസ്സൊന്നും ശെരിയല്ല.. ”
” അറിയാം മോളെ.. അമ്മക്ക് മനസ്സിലാവുന്നുണ്ട്. ഒരിക്കലും സംഭവിക്കരുതെന്ന് കരുതിയ കാര്യങ്ങളാണ് ഇപ്പൊ നടന്നതൊക്കെ. കഴിഞ്ഞതൊക്കെ ഒരു ദുസ്വപ്നമായി കണ്ട് മോളതൊക്കെ മറക്കണം. ബുദ്ധിമുട്ടാണെന്ന് അറിയാം.. പക്ഷെ ഇതല്ലാതെ മറ്റൊന്ന് പറഞ്ഞ് മോളെ ആശ്വസിക്കാൻ ഈ അമ്മക്ക് അറിയില്ല.. “

part 7 എപ്പോൾ വരും 🔥