” അവനോട് സംസാരിച്ചോ..? ” മാളവിക ചോദിച്ചു.
” Hm ”
” എന്നിട്ട് എന്ത് പറഞ്ഞു..? ”
നിരുപമ മറുപടിയൊന്നും നൽകാതെ തലതാഴ്ത്തി നിന്നു.
” എനിക്ക് അറിയാരുന്നു ഒന്നും ശെരിയാവില്ലെന്ന്.. ” മാളവികക്ക് കാര്യം മനസ്സിലായി.
” അവൻ ചോദിച്ച കാര്യം ഒരമ്മക്കും അംഗീകരിച്ചു കൊടുക്കാൻ പറ്റണതല്ല. നമ്മുടെ കുടുംബത്തിന് വേണ്ടി എന്തും സഹിക്കാൻ ഞാൻ തയ്യാറാണ്, പക്ഷെ എന്റെ മോളെ അതിന് വിട്ടുകൊടുക്കില്ല. നിന്റെ അച്ഛൻ എല്ലാം അറിയട്ടെ. എന്നിട്ട് എന്നെ കൊല്ലുവോ, ഡിവോഴ്സ് ചെയ്യുവോ എന്താ വച്ചാ ചെയ്തോട്ടെ.. ”
” അമ്മ ഇതൊന്നും സ്വയം വരുത്തി വെച്ചതല്ല. എല്ലാം ചേട്ടന്റെ കൈയ്യിലിരിപ്പ് കാരണമുണ്ടായതാ. നമ്മക്ക് ഇതീന്ന് രക്ഷപ്പെടണം, അതിന് എന്ത് ത്യാഗം സഹിക്കാനും ഞാൻ തയ്യാറാണ്. അച്ഛനും, ബന്ധുക്കളും ഒന്നും അറിയരുത്, നമ്മുടെ കുടുംബം തകരരുത്. ” മാളവികയുടെ വാക്കുകൾ കേട്ട് നിരുപമയുടെ കണ്ണ് നിറഞ്ഞു.
” എനിക്ക് അത് പറ്റത്തില്ല മോളെ.. ഞാൻ നിന്നെ പൊന്നു പോലാ വളർത്തിയെ.. നിന്റെ ഭാവിയോർത്ത് ഒരുപാട് സ്വപ്നം കണ്ടിട്ടുള്ളതാ. അവനെ പോലെ ചേരിയിൽ കഴിയുന്ന അഴുക്കിന്റെ കൂടെ മോളെ തള്ളിയിടാൻ ഈ അമ്മക്ക് പറ്റത്തില്ല. ” നിരുപമ അവളെ മാറോട് ചേർത്ത് പറഞ്ഞു.
” ഇതല്ലാതെ നമ്മുക്ക് വേറെ വഴിയില്ലല്ലോ.. ”
” എന്നാലും നിന്നെ ഇതിലേക്ക് വലിച്ചിഴക്കാൻ എനിക്ക് പറ്റത്തില്ല. അതിലും ബേധം ഈ അമ്മ ചാവുന്നതാ.. ”
” അങ്ങനൊന്നും പറയല്ലേ അമ്മാ.. ചിലപ്പോ ഇതോടെ നമ്മുടെ കഷ്ടകാലം തീർന്നാലോ.. “

part 7 എപ്പോൾ വരും 🔥