വൈകുന്നേരം വീട്ടിൽ എത്തിയപ്പോൾ സോഫയിൽ തല ചാരി കിടക്കുകയാണ് മാളവിക. ഗോഹുൽ സംശയത്തോടെ അടുത്തേക്ക് ചെന്നു ” നീയിതെപ്പൊ വന്നു..? ബസ്റ്റോപ്പിലും കണ്ടില്ലല്ലോ..? ”
” മേല് വയ്യാത്തോണ്ട് ഞാനിന്ന് നേരത്തെ പോന്നു.. ” അവന്റെ മുഖത്ത് നോക്കാതെ അവൾ മറുപടി നൽകി.
” എന്നാ എന്നോട് പറഞ്ഞൂടെ..? ഞാൻ കൂടെ വരുവാരുന്നല്ലോ.. ”
” അത്ര വല്യ കുഴപ്പമൊന്നുമില്ല, ഇപ്പൊ നല്ല relief ഉണ്ട്.. ”
” അമ്മയോട് പറഞ്ഞിട്ടല്ലേ പോന്നേ? ”
” Ahm.. ” അവൾ കള്ളം പറഞ്ഞു.
” ശെരി നീ റസ്റ്റ് എടുക്ക്.. കുടിക്കാൻ എന്തേലും വേണേൽ പറഞ്ഞാമതി, ഞാൻ മേടിച് തരാം.. ”
” ഇപ്പൊ ഒന്നും വേണ്ട.. ”
” ok ” ശേഷം അവൻ മുറിയിലേക്ക് ചെന്നു.
രാത്രിയിലാകെ ആത്മാവ് നഷ്ട്ടപ്പെട്ട ശരീരത്തോടെ ഭിത്തിയിലേക്ക് നോക്കിയിരിക്കുകയാണ് മാളവിക. പഠിക്കാനോ, കഴിക്കാനോ ഒന്നിനും അവൾക്ക് താല്പര്യമില്ലാതായി. അമ്മ വന്ന് രണ്ട് മൂന്ന് തവണ വിളിച്ചെങ്കിലും, വിശപ്പില്ലെന്ന് പറഞ്ഞ് ഒഴിവാക്കി. വാട്സാപ്പിൽ സനൂപ് തുരു തീരാ മെസ്സേജയക്കുന്നുണ്ട്.
” എന്ത് പറ്റി മാളു..? നീയിന്നെന്താ ക്ലാസ്സിനു വരാഞ്ഞേ..? ” സനൂപ് ചോദിച്ചു.
” ഒന്നുല്ല.. ”
” നീ കാര്യം പാ.. ”
” എനിക്ക് തീരെ വയ്യാരുന്നു.. ”
” ഡേറ്റായോ..? ”
” അതിന്റെയൊന്നും അല്ല.. ഒരു ക്ഷീണം.. ”
” ഇപ്പൊ കുറവുണ്ടോ..? ”
” Hm ”
” എന്നാ എന്റെ മോള് റസ്റ്റ് എടുക്ക്, നമ്മക്ക് നാളെ ക്ലാസ്സിൽ വച്ച് കാണാം.. 😚😚😚 “

part 7 എപ്പോൾ വരും 🔥