സിൽക്ക് സാരി 6 [Amal Srk] 388

 

രാവിലെ നേരം ഒരുപാട് വൈകിയിട്ടും കിടക്കയിൽ ഒരേ കിടപ്പിലാണ് മാളവിക. അവൾടെ മനസ്സിൽ മുഴുവൻ അമ്മയോടുള്ള വെറുപ്പും, കുറ്റബോധവുമാണ്. ഈ നേരം ഗോഹുൽ മുറിയിലേക്ക് കയറി വന്നു.

” നീ ഇതുവരെ റെഡിയായില്ലേ..? “അവൻ സംശയത്തോടെ ചോദിച്ചു.

 

” ഞാൻ ഇന്ന് വരണില്ല.. ” കിടപ്പിൽ തന്നെ പറഞ്ഞു.

 

” എന്ത് പറ്റി..? വയ്യേ..? ”

 

” നല്ല ക്ഷീണം.. ചേട്ടൻ പൊക്കൊ.. ”

 

” പനിക്കുന്നുണ്ടോ.? നോക്കട്ടെ.. ” ഗോഹുൽ അടുത്ത് ചെന്ന് അവളുടെ നെറ്റിയിലും, കഴുത്തിലുമൊക്കെ തൊട്ടുനോക്കി. ” ചൂടൊന്നുമില്ല.. ”

 

” ചേട്ടൻ പൊക്കൊ.. ഞാൻ ഇന്ന് വരുന്നില്ല.. ” പുതപ്പ് കൊണ്ട് മുഖം മൂടി കിടപ്പ് തുടർന്നു.

 

രാവിലെ കഴിക്കാനുള്ളത് ടേബിളിൽ നിരത്തുന്ന തിരക്കിലാണ് നിരുപമ. ഈ നേരം ഗോഹുൽ അടുത്തേക്ക് ചെന്നു ” അമ്മേ.. അവൾക്ക് തീരെ വയ്യ. ഇന്ന് വരുന്നില്ലെന്നാ പറയണേ.. ”

 

” അവൾക്കെന്താ..? ” നിരുപമ ചോദിച്ചു.

 

” പനിയൊന്നും ഇല്ല, തീരെ വയ്യാന്നാ പറഞ്ഞേ.. ”

 

” അഹ്.. നീ കഴിക്ക്, ഞാൻ നോക്കിട്ട് വരാം.. ” ഗോഹുലിന്‌ കഴിക്കാൻ എടുത്ത് വച്ച്, മാളവികയുടെ മുറിയിലേക്ക് ചെന്നു. പനി പിടിച്ചപോലെ മൂടിപ്പുതച്ചു കിടക്കുകയാണവൾ. നിരുപമ ബെഡിന്റെ സൈഡിൽ ഇരുന്ന് അവളെ തലോടി വിളിച്ചു ” എഴുന്നേൽക്ക് മാളു, എന്താ പറ്റിയെ നിനക്ക്.? ”

നിരുപമയുടെ മുഖം കണ്ടപ്പോൾ തന്നെ അവൾക്ക് ദേഷ്യം ഇരച്ചു കയറി.

 

” നീയെന്താ ദേഷ്യം വച്ച് നോക്കുന്നെ..? എന്താ പറ്റിയെ നിനക്ക്..? ‘സംശയത്തോടെ തിരക്കി.

The Author

Amal Srk

www.kkstories.com

47 Comments

Add a Comment
  1. part 7 എപ്പോൾ വരും 🔥

Leave a Reply

Your email address will not be published. Required fields are marked *