” എന്നെ ശല്യം ചെയ്യാതെ പോയിത്തരുവോ.. ” മാളവിക ദേഷ്യത്തോടെ പറഞ്ഞു.
” എന്ത് പറ്റി..? എന്തിനാ എന്നോട് ദേഷ്യപ്പെടുന്നേ..? ”
” ചിന്തിച്ചു നോക്ക്.. എല്ലാം ഞാൻ പറയണോ..? ”
മാളവിക എന്താണ് അർത്ഥം വച്ച് ചോദിക്കണത്..? ഷിജുവിന്റെ കാര്യം ഇവൾ അറിഞ്ഞു കാണുമോ..? നിരൂപമ സംശയത്തിലായി.
” മോളെ നീ പറയുന്നതൊന്നും എനിക്ക് മനസ്സിലാവുന്നില്ല.. വയ്യെങ്കിൽ നമുക്ക് ഹോസ്പിറ്റലിൽ പോകാം.. ”
” രോഗം എനിക്കല്ല.. അമ്മക്കാ.. അത് സ്വയം ചികിൽസിച്ചാ മതി.. ” മാളവികയുടെ അപ്രതീക്ഷിതമായ പെരുമാറ്റം കണ്ട് നിരുപമ വല്ലാതെ പേടിച്ചു.
” മോളെ എന്താ ഇത്..? ”
” അമ്മ അച്ഛനെയും, ഞങ്ങളെയും ചതിച്ചു. നിങ്ങളെ അമ്മയെന്നു വിളിക്കാൻ തന്നെ എനിക്ക് അറപ്പ് തോന്നുവാ.. ” മാളവിക അരിശം കൂടി പല്ല് കടിച്ചു കൊണ്ട് പറഞ്ഞു. മകളുടെ നാവിൽ നിന്നും മൊഴിഞ്ഞ വാക്കുകൾ കേട്ട് നിരുപമ തളർന്നു പോയി. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു.
” എന്താ… ഞാൻ പറഞ്ഞത് ശെരിയല്ലേ.? ”
” മോളെ ഞാൻ.. ” നിരുപമയുടെ വാക്കുകൾ ഇടറി. സത്യാവസ്ഥ എങ്ങനെ പറഞ്ഞ് മനസ്സിലാക്കുമെന്നറിയാതെ നെടുവീർപ്പിട്ടു.
” എന്റെ മനസ്സിൽ നിങ്ങക്ക് എനി സ്ഥാനമില്ല.. എല്ലാം ഇതോടെ അവസാനിച്ചു.. ”
” മോളെ പതുക്കെ പറ.. ഗോഹുൽ അപ്പുറത്തുണ്ട്.. ”
” കേക്കട്ടെ.. ചേട്ടൻ എല്ലാം അറിയട്ടെ.. ”
” മോളെ പ്ലീസ് അമ്മ പറയുന്നത് ഒന്ന് കേൾക്ക്.. ” നിരുപമയുടെ കണ്ണ് നിറഞ്ഞു.

part 7 എപ്പോൾ വരും 🔥