” നീ ഇങ്ങോട്ട് വരണ്ട.. ”
” ഞാൻ വരും.. മിണ്ടാതെ ഫോൺ വെക്കെടി.. ” വിരട്ടികൊണ്ട് അവൻ ഫോൺ കട്ട് ചെയ്തു.
നിരുപമ ഒരുപാട് നേരം മാളവികയോട് തന്റെ അവസ്ഥ പറഞ്ഞു നോക്കി, പക്ഷെ അവൾ കേട്ട ഭാവം നടിച്ചില്ല. നിരുപമ മകളുടെ കാലിൽ തൊട്ട് കരഞ്ഞു. ഒരു മാറ്റവും ഇല്ല.
സമയം പതിനൊന്നു മണി ആവാറായി, പെട്ടന്ന് കോളിംഗ് ബെൽ മുഴങ്ങി. ഷിജുവാണെന്ന് നിരുപമക്ക് മനസ്സിലായി. മുഖം തുടച്ച് ചെന്ന് വാതിൽ തുറന്നു.
ഇളിച്ചുകൊണ്ട് നിൽക്കുന്ന ഷിജുവിനെയാണ് ഉമ്മറത്ത് കണ്ടത്. അവന്റെ സാനിധ്യം അറിഞ്ഞപ്പോ തന്നെ അവൾക്ക് അരിശം കേറി.
” ചൂടാവല്ലേ പെണ്ണേ.. പ്രശ്നം പരിഹരിക്കാനല്ലേ ഞാൻ വന്നത്.. ” ചിരിച്ചുകൊണ്ട് അവൻ പറഞ്ഞു.
” ചെയ്തെടുത്തോളം മതി 🙏🏻 എന്റെ ജീവിതം വച്ചാ നീ കളിച്ചത്. നീ പറഞ്ഞതെല്ലാം ഞാൻ ചെയ്തു, എന്നിട്ടും.. ” ദേഷ്യവും, സങ്കടവും കൊണ്ട് അവളുടെ കണ്ണ് നിറഞ്ഞു.
” കരയല്ലേ പെണ്ണേ.. ” ഷിജു അവൾടെ മുഖം ഉയർത്തി കണ്ണ് തുടച്ചുകൊണ്ട് ആശ്വസിപ്പിച്ചു.
ദേഷ്യത്തോടെ നിരുപമ അവന്റെ കൈ തട്ടി മാറ്റി.
” എവിടെ മാളവിക.. ഞാൻ അവളോട് സംസാരിക്കാം.. ” ഷിജു നിരുപമയുടെ അരയിൽ പിടിച്ച് വീടിന്റെ അകത്തേക്ക് ചെന്നു. നിരുപമ അവനെ തന്നിൽ നിന്ന് വേർപെടുത്താൻ ശ്രമിച്ചെങ്കിലും, കൈക്കരുത്തിനു മുന്നിൽ ജയിക്കാനായില്ല.
ഡോറ് തുറന്ന് അമ്മയും, ഷിജുവും തന്റെ മുറിയിലേക്ക് വരുന്നത് കണ്ട് മാളവിക മുഖം തിരിച്ചു. അമ്മയുടെ കൂടെ അവനെ കണ്ടതാണ് അവളെ കൂടുതൽ പ്രകോപിതയാക്കിയത്.

part 7 എപ്പോൾ വരും 🔥