” എന്ത് വഴി..? ” ഗൗരവത്തിൽ ചോദിച്ചു.
” ഒരു 5 ലക്ഷം കൊടുത്താൽ അവന്റെ ശല്യം എന്നന്നേക്ക്യമായി മാറും. ” ഗോഹുൽ വല്യ കാര്യത്തിൽ പറഞ്ഞു. ഇത് കേട്ട് അമ്മേടെ മുഖത്തെ ആശ്വാസം പ്രതീക്ഷിച്ച അവന് കിട്ടിയത് ദേഷ്യത്തോടെയുള്ള നോട്ടമാണ്. ” ഞാൻ ഒരു solution പറഞ്ഞിട്ട് അമ്മയെന്താ ഇങ്ങനെ നോക്കുന്നെ..? ”
” എന്റെ മോൻ അമ്മക്കും, അനിയത്തിക്കും ഒരു സഹായവും ചെയ്യണ്ട.. പോയിരുന്ന് വല്ലോം പഠിക്ക്, അല്ലേൽ ടീവി കാണ്. നീ ഞങ്ങക്ക് ഇതുവരെ ചെയ്ത് തന്ന സഹായം തന്നെ ധാരാളം… ” ഷിജുവിന്റെ വാക്ക് വിശ്വസിക്കാൻ കൊള്ളാത്തതാണെന്ന് അറിയാവുന്ന നിരുപമ ഗോഹുലിനെ അവിടെ നിന്ന് ആട്ടി ഓടിച്ചു.
താനൊരു സൊല്യൂഷൻ പറഞ്ഞിട്ടും അമ്മയെന്താ ഇങ്ങനെ പെരുമാറുന്നതെന്ന് മനസ്സിലാവാതെ ആകെ കുഴഞ്ഞിരിക്കുവാ. അമ്മയുടെ കൈയ്യിൽ അത്രയ്ക്ക് പൈസ എടുക്കാൻ ഇല്ലാത്തതാവുമോ കാരണം. അവനാകെ സംശയത്തിലായി.
വൈകുന്നേരമായപ്പോൾ ഷിജു വീട്ടിലെത്തി. കോളിംഗ് ബെൽ കേട്ട് വാതിൽ തുറന്നത് ഗോഹുലാണ്. മുറ്റത്ത് ഷിജുവിനെ കണ്ടപ്പോൾ തന്നെ ഗോഹുലിന്റെ മുഖം വല്ലാതായി.
” എവിടെ നീ തരാന്ന് പറഞ്ഞ കാശ്..? ” അതും ചോദിച്ചുകൊണ്ട് ഷിജു അകത്തേക്ക് കയറി. മറുപടി പറയാനാവാതെ ഗോഹുൽ നിന്ന് പരുങ്ങി.
” നിന്റെ വാക്ക് കേട്ടാ ഞാൻ വന്നത്.. വേഗം ചെന്ന് പൈസ എടുക്ക്.. നമ്മക്ക് പ്രശ്നം സോൾവ് ചെയ്യണ്ടേ..? ” ഷിജു അവന്റെ മുഖത്ത് നോക്കി പരിഹാസ രൂപേണേ ചോദിച്ചു.
” പെട്ടന്ന് ഇത്രേം കാശ് എടുക്കാൻ ഞങ്ങടെ കൈയ്യിൽ ഇല്ല.. ” ഗോഹുൽ തല താഴ്ത്തികൊണ്ട് പറഞ്ഞു.

next part undakumo illayo ennonne parayumo
മുത്തേ നാളെ വരും എന്നാണ് അമൽ പറഞ്ഞത്
തനിക്ക് അമലിനെ നേരിട്ട് അറിയുമോ അമൽ ഇവിടെ അങ്ങനെ ഒന്നും പറഞ്ഞിട്ടില്ലല്ലോ?
ബ്രോ ഇവിടെ പറഞ്ഞില്ല പക്ഷെ upcoming stories ൽ. അവിടെ അമൽ
പറഞ്ഞിരുന്നു
എന്നിട്ട് വന്നില്ലല്ലോ
ഈ കഥയുടെ ബാക്കി വേഗം താടാ പൂർത്തിയാക്കാൻ ശ്രമിക്കുക.
കുറെ കാത്തിരുന്നു. ഇനിയും കാത്തിരിക്കാൻ പറ്റില്ല
Please submit the next part