അബ്ദുള്ള :സാർ ഓട്ടോയിൽ അല്ലെ വന്നത് നാളെ ഡ്യൂട്ടിക്ക് വരണ്ടേ ജീപ്പ് സാർ കൊണ്ടുപോയ്‌ക്കോ.
വൈശാഖൻ :അത് വേണ്ട ഇവിടെ എന്തേലും ആവശ്യത്തിന് വേണ്ടേ.
അബ്ദുള്ള :ഇവിടെ എന്ത് ആവശ്യം സാർ.
(വൈശാഖൻ ഒന്ന് ചിരിച്ചു എന്നിട്ട് പറഞ്ഞു )
വൈശാഖൻ :ഓഹ് അത് ശെരിയാ കേസ് കൊടുക്കാൻ പോലും ആര് വരാൻ അല്ലെ.
(അബ്‌ദുള്ളയുടെ മുഖം ഒന്ന് വിളറി )
അബ്‌ദുള്ള :ഇന്നാ സാർ താക്കോൽ.
(വൈശാഖൻ കീ വാങ്ങി ജീപ്പിൽ കയറി കൂടെ അഞ്ജലിയും മൃദുലയും, ജീപ്പ് പാഞ്ഞു പോയി )
അടുത്ത ദിവസം രാവിലെ തന്നെ ജോലിയ്ക്ക് പോകാൻ ഉള്ള ദൃതിയിൽ ആണ് എല്ലാവരും. പുറത്ത് ജീപ്പിൽ ഇരുന്നു വൈശാഖൻ ജീപ്പിന്റെ ഹോൺ നീട്ടി അടിച്ചു എന്നിട്ട് ഉള്ളിലേക്കു നോക്കി പറഞ്ഞു )
വൈശാഖൻ :എടി ഒന്ന് വേഗം വാ,
മൃദുല :(ചിരിച്ചു കൊണ്ട് പറഞ്ഞു )അമ്മ അല്ലേലും ഇങ്ങനെയാ എവിടേലും പോകാൻ ഇറങ്ങിയാൽ )
(അഞ്ജലി കതക് പൂട്ടുമ്പോൾ അത് കേട്ടു )
അഞ്ജലി :അച്ഛനും മോൾക്കും വെറുതെ വന്ന് അങ്ങ് ഇരുന്നാൽ മതിയല്ലോ ബാക്കി ഉള്ളവൾ വേണ്ടേ എല്ലാം ചെയ്യാൻ.
വൈശാഖൻ :പിന്നെ അവിടെ ആനയെ മറിക്കുന്ന പണി അല്ലെ.
(മൃദുല വീണ്ടും ഒന്ന് ചിരിച്ചു. ഇത് കണ്ടു അഞ്ജലിയ്ക്ക് ദേഷ്യം കൂടി വന്നു )
അഞ്ജലി :ദേ പെണ്ണേ കാര്യം പറയുമ്പോൾ കിടന്നു ചിരിച്ചാൽ ഉണ്ടല്ലോ.
വൈശാഖൻ :ദേഷ്യം വരുമ്പോൾ നിന്റെ മുഖം കാണാൻ നല്ല ചേലാണ്.
(മൃദുല വീണ്ടും ഒന്നുകൂടി ചിരിച്ചു. അഞ്ജലി ദേഷ്യത്തോടെ വണ്ടിയിൽ കയറി )
വൈശാഖൻ :എടി നീ കണ്ണാടിയുടെ മുന്നിൽ ഒരുങ്ങി നിന്നതിനു അവളുടെ മേക്കിട്ട് എന്തിനാ കയറുന്നത്.
അഞ്ജലി :അത് പിന്നെ മുടി ചീപ്പി ഒതുക്കണ്ടേ.
മൃദുല :തന്നെ തന്നെ. കാണാൻ ഉണ്ട് മുഖത്ത് ഐശ്വര്യറായിടെ.
അഞ്ജലി :(ജീപ്പിന്റെ സൈഡ് മിറർ നോക്കി മുഖം തുടച്ചു എന്നിട്ട് )അസൂയ പെടേണ്ട നിന്നെ കണ്ടാൽ എന്റെ അനിയത്തി ആണന്നല്ലേ പറയു.
മൃദുല :ഉവ് ഉവ്വേ.
വൈശാഖൻ :ശെരിയാ, എന്നെ കണ്ടാൽ ഇവളുടെ അനിയൻ ആണെന്ന് അല്ലെ പറയു.
(മൃദുല വീണ്ടും ചിരിച്ചു. വൈശാഖൻ ജീപ്പ് ഓൺ ചെയ്തു മുൻപോട്ട് നീങ്ങി )
ഇതു കൽക്കി അല്ലെ
Kalki
❤️❤️❤️❤️❤️
കൽക്കി
Super… polichu
Super
തുടക്കം അടിപൊളി, ഒരുപാട് കളികൾ നടത്തം, പെട്ടെന്ന് ഉള്ള കളി ആവരുത്, പതുക്കെ മതി
Super കഥ
അഞ്ജലി പെട്ടന്ന് വളഞ്ഞൽ ഒരു രസം പോകും
എന്റെ പൊന്നു ചങ്ങാതി വളരെ മോശം ആയി