മൃദുല :ഇന്നലെ രാത്രി താൻ എന്നെ അങ്ങനെ ഒന്ന് തന്നിരുന്നു എങ്കിൽ ഞാൻ തന്റെ മാത്രം ആകില്ലായിരുന്നോ..
അരുൺ :കഴിഞ്ഞത് ഒന്നും ഞാൻ ഓർക്കാൻ ഇഷ്ട്ടപെടുന്നില്ല അത് വിട്ടേക്ക്. എനിക്ക് ഇനി ഉള്ളത് മുതൽ മതി… പ്ലീസ് തന്നെ ഞാൻ ഒരിക്കലും വിട്ട് പോകില്ല.
മൃദുല : ഇപ്പോൾ അവരെല്ലാം ഉണർന്നു നമ്മളെ നോക്കുമ്പോൾ..
അരുൺ : ഞാൻ തിരികെ ചെല്ലുമ്പോൾ കാര്യം പറയും..
മൃദുല :ശെരിക്കും… അപ്പോൾ അവർ വഴക്ക് ഉണ്ടാകുമോ…!
അരുൺ :എന്തിന് എനിക്ക് തന്നെ ഇഷ്ടം ആണ് തനിക്ക് എന്നേം കഴിഞ്ഞത് എല്ലാം കഴിഞ്ഞു ഇനി അങ്ങനെ ഒരു കാര്യം നടന്നതായി ഭാവിക്കേണ്ട…
മൃദുല :ഉം…
അരുൺ ഗിയർ ചേഞ്ച് ചെയ്തു വണ്ടി മുന്നോട്ടു ഓടി കൊണ്ടേ ഇരുന്നു. ഓഫ് റോഡ് ആയത് കൊണ്ട് ഗിയർ മാറി മാറി വേണമായിരുന്നു പോകുവാൻ ഉള്ളത്. പെട്ടന്ന് അവന്റെ കൈ മുകളിൽ കൂടി അവൾ കൈ ചേർത്ത് പിടിച്ചു. അവൻ എന്തോ ഷോക്ക് അടിച്ചപോലെ അവളെ നോക്കി. എന്നാൽ അവൾ മുൻപിലേക്ക് നോക്കി കൊണ്ട് മുഖത്ത് ഒരു ചിരി മാത്രം പുറത്ത് കാണിച്ചു. റെഡ് സിഗ്നൽ വീണു എന്ന് മനസ്സിൽ ആക്കിയപ്പോൾ അവനു എന്ത് ചെയ്യണം എന്നറിയില്ലായിരുന്നു. അവൻ ആ വണ്ടിയിൽ ഇരുന്നു ഉറക്കെ കൂവി വിളിച്ചു..
മൃദുല :ശോ അരുൺ പ്ലീസ്…. ശബ്ദം വെക്കല്ലേ…
അരുൺ :നോ ഇട്സ് മൈ ഡേ,,, ഞാൻ ശബ്ദം ഉണ്ടാക്കും ഹോ ഹോയ്യ്യ്യ്…………….
അത് കെട്ട് അവൾ വായ പൊത്തി പിടിച്ചു ഒന്ന് ചിരിച്ചു. വണ്ടി കുറച്ചു കഴിഞ്ഞപ്പോൾ മെയിൻ റോഡിലേക്ക് പ്രവേശിച്ചു. എന്നാലും അരുണിന് സന്തോഷം എന്തോ അടക്കി പിടിക്കാൻ കഴിഞ്ഞില്ല. അവൻ വണ്ടി പറപ്പിച്ചു വിട്ടു. കുറച്ചു ദൂരം സഞ്ചരിച്ചു കഴിഞ്ഞപ്പോൾ ബസ് സ്റ്റാൻഡ് എത്തി. അവൾക്ക് പോകുവാൻ ഉള്ള വണ്ടി കണ്ടു പിടിച്ചു അതിൽ കയറ്റി ഇരുത്തി. കൈയിൽ കുറച്ചു ക്യാഷ് കൊടുത്തു..
അരുൺ :ഇത് നിന്റെ കൈയിൽ വെച്ച് കൊള്ളൂ എന്തെങ്കിലും ആവശ്യം വന്നാൽ എടുക്ക്…

ഇതിന്റെ അടുത്ത പാർട്ട് ഉണ്ടാകുമോ plz uploaded waiting…..
Ithinte bhakki ezhuthuvooo . please………🙏🏽
Baki evide
Ithinte bhakki ezhuthuvooo . please………🙏🏽
Renisha koode varanam
അൻഷിത കോട് അഞ്ജലിയുടെ കൂടെ ചേരണം. ഉടനെ വരും എന്ന് പറഞ്ഞു അതിനു മുന്നേ ഒരു suggestion
ബാക്കി ഭാഗത്തിന് വെയ്റ്റിംഗ് ആണ്
ബാക്കി ഭാഗത്തിന് വെയ്റ്റിംഗ് ആണ്