അവളുടെ ആ വാക്കുകൾ പതിഞ്ഞത് അവന്റെ ഹൃദയത്തിൽ ആയിരുന്നു. മറിച്ചൊന്നും ചിന്തിക്കാതെ അവൻ അകത്തു കയറി കാറിന്റെ കീ എടുത്തു. എന്നിട്ട് മൃദുലയോട് പറഞ്ഞു.
അരുൺ :താൻ റൂമിൽ പോയി ഡ്രസ്സ് ബാഗ് എല്ലാം എടുത്തു കൊണ്ട് വാ.
മൃദുല പെട്ടന്ന് റൂമിലേക്ക് പോയി. ബാഗ് എടുത്തു വേഗം വന്നു മൃദുലയും അരുണും വേഗം അവിടെ നിന്ന് പോയി. വലിയ ഒരു കുന്നിന്റെ മുകളിൽ ആണ് അവരുടെ ആ ബംഗ്ലാവ് അതുകൊണ്ട് തിരികെ ഉള്ള യാത്ര ഇറക്കം ആയിരുന്നു. അരുൺ അവളെ ഇടയ്ക്ക് ഇടയ്ക്ക് മൃദുലയെ തന്നെ നോക്കി അവളുടെ സൗന്ദര്യം അവനു വല്ലാത്ത ലഹരി ആയിരുന്നു.
മൃദുല :എന്തെ ഇടയ്ക്ക് ഇടയ്ക്ക് എന്നേ ഇങ്ങനെ നോക്കുന്നത്..
അരുൺ : ങേ ഇതെന്തപ്പാ നോക്കാനും പാടില്ലേ…
മൃദുല :അവളുടെ മുഖത്ത് ഒരു ചെറിയ പുഞ്ചിരി വിരിഞ്ഞു..
അരുൺ :ചിരിക്കുമ്പോൾ തന്നെ കാണാൻ വല്ലാത്ത ഭംഗി ആണ്. തന്റെ ഈ മുല്ല മൊട്ടു പോലത്തെ ഭംഗിയുള്ള പല്ലുകൾ… എടോ ഞാൻ സീരിയസ് ആയി ചോദിക്കുക ആണ്.. എനിക്ക് തന്നെ അത്രയ്ക്ക് ഇഷ്ടം ആണ്. ഇപ്പോൾ നമുക്ക് ഇടയിൽ ഉണ്ടായ എന്ത് പ്രശ്നം ആണെങ്കിലും അതൊന്നും എനിക്ക് ഒരു പ്രശ്നം അല്ല. എന്തോ ഇത് തന്നോട് തുറന്നു പറ എന്ന് മനസ്സ് വല്ലാതെ വിമ്പുന്നു..
മൃദുല അവന്റെ മുഖത്തേക്ക് തന്നെ തുറിച്ചു നോക്കി..
അരുൺ :താൻ എന്താടോ നോക്കി പേടിപ്പിക്കുന്നത്…
മൃദുല :ശെരിക്കും ഇഷ്ടം ആണോ…
അരുൺ :അസ്ഥിക്ക് പിടിച്ച ഇഷ്ടം…
മൃദുല :എന്നിട്ട് എന്തെ ഇന്നലെ രാത്രി ഞാൻ അങ്ങനെ കാണിച്ചപ്പോൾ എതിർത്ത് നിൽക്കാതെ ഇരുന്നത്.?
അരുൺ :ഞാൻ പറഞ്ഞില്ലേ തന്നെ ഭരിക്കാൻ ഞാൻ ആള് ആയിട്ടില്ല,, പിന്നെ തനിക്കു താല്പര്യം ഉള്ള കാര്യത്തിൽ ഞാൻ എതിർപ്പ് കാണിച്ചാൽ…
മൃദുല :കല്യണം കഴിഞ്ഞു വീണ്ടും ഞാൻ അങ്ങനെ ഒക്കെ ചെയ്യാൻ ആഗ്രഹിച്ചു ഇയാൾ എന്ത് ചെയ്യും..
അരുൺ :നിന്റെ ചെകിട്ടത് ഒന്ന് വെച്ച് തെരും.
അത് കേട്ടപ്പോൾ മൃദുലയ്ക്ക് വല്ലാണ്ട് ചിരി വന്നു.
Baki evide
Renisha koode varanam
അൻഷിത കോട് അഞ്ജലിയുടെ കൂടെ ചേരണം. ഉടനെ വരും എന്ന് പറഞ്ഞു അതിനു മുന്നേ ഒരു suggestion
ബാക്കി ഭാഗത്തിന് വെയ്റ്റിംഗ് ആണ്
ബാക്കി ഭാഗത്തിന് വെയ്റ്റിംഗ് ആണ്