നീ ഇതെന്താ മോളെ പറയുന്നത്??? ഞാൻ കല്യാണം കഴിഞ്ഞ് വന്ന സമയം മുതൽ സുധി സുനിതയുമായി ഇഷ്ടത്തിൽ ആണെന്ന് ഗോപിയേട്ടൻ പറഞ്ഞ് അറിഞ്ഞിട്ടുണ്ട്. പിന്നെ നിങ്ങളുടെ കല്യാണത്തിന് ഒരു വർഷമോ ഒന്നര വർഷമോ മുൻപാണ് അവൾ സുധിയെ ചതിച്ചതും വേറെ ഒരാളിനൊപ്പം കല്യാണം കഴിഞ്ഞ് പോയതും ഒക്കെ.പിന്നെ ഞാൻ ജോലിക്ക് ഒക്കെ പോയി അതെപ്പറ്റി ഒന്നും തിരക്കിയിട്ടില്ല. പിന്നെ നിങ്ങളുടെ കല്യാണവും കഴിഞ്ഞു. ഇതൊക്കെ പഴയ കാര്യങ്ങൾ അല്ലേ മോളെ?? കല്യാണത്തിന് മുൻപ് ഇങ്ങനെ ചില ബന്ധങ്ങൾ ഒന്നും ഇല്ലാത്ത ആരാ ഉള്ളത്??ഇതൊക്കെ ഇത്ര വലിയ പ്രശ്നം ആക്കാൻ ഉണ്ടോ?? പിന്നെ പുതുതായി കല്യാണം കഴിഞ്ഞു വന്ന ഒരു പെണ്ണിനോട് അവളുടെ ഭർത്താവിന്റെ പഴയ ബന്ധം പറഞ്ഞു സന്തോഷം കളയണ്ട കാര്യം ഉണ്ടോ???? പിന്നെ നിനക്ക് അതൊക്കെ അറിയാമായിരിക്കും എന്ന് ഞാനും കരുതി.
കല്യാണത്തിന് മുൻപ് ആയിരുന്നെങ്കിൽ എനിക്ക് കുഴപ്പം ഇല്ലായിരുന്നു ചേച്ചി. പക്ഷേ ഇത് അതൊന്നും അല്ല. ചേച്ചി അറിയാത്ത കുറച്ച് കാര്യങ്ങൾ കൂടി ഇതിൽ ഉണ്ട്. അവളുടെ കല്യാണം കഴിഞ്ഞു കുഞ്ഞിന് ഒരു വയസ്സ് തികയുന്നതിനു മുൻപ് തന്നെ അവളുടെ ഭർത്താവ് അവളെയും കുഞ്ഞിനെയും വീട്ടിൽ കൊണ്ട് നിർത്തി. ഇപ്പോൾ ബന്ധവും പിരിഞ്ഞു അയാൾ വേറെ കല്യാണവും കഴിച്ചു.അവൾ ആണെങ്കിൽ ഇവിടെ താമസം അവളുടെ അമ്മയുടെ കൂടെയും.ഒറ്റമോൾ ആയതു കൊണ്ടു ആരും ഇറങ്ങി പോകാൻ പറയില്ലല്ലോ???അച്ഛൻ മരിച്ചു പോയത് കൊണ്ട് വീട്ടിൽ ആൺതുണയും ഇല്ല.
അങ്ങനെ ഞങ്ങളുടെ കല്യാണം കഴിഞ്ഞു ഒരു വർഷം തികയാറായ സമയം എപ്പോളോ അവൾ നമ്മളുടെ കടയിൽ ചെന്നപ്പോൾ അവർ തമ്മിൽ വീണ്ടും കണ്ടു. പിന്നെ അവർ പഴയ ബന്ധം പുതുക്കി. ഏട്ടൻ ഇപ്പോൾ മിക്കപ്പോഴും രാത്രിയിൽ അവളുടെ വീട്ടിൽ പോകാറുണ്ട്. ഇപ്പോൾ ഏതാണ്ട് രണ്ട് ഭാര്യമാർ ഉള്ളത് പോലെയാണ് ഏട്ടന്റെ പെരുമാറ്റം. നാട്ടുകാരുടെ മുന്നിൽ ഞാനും രഹസ്യമായി അവളും. ഇപ്പോൾ രഹസ്യം ഒന്നും അല്ല. എല്ലാവർക്കും അറിയാം. ചേച്ചിയോട് ഗോപി ചേട്ടൻ ഒന്നും പറഞ്ഞില്ലേ??
ഇല്ല മോളെ.അല്ലെങ്കിൽ തന്നെ ഈ ആഴ്ചയിൽ ഒരിക്കൽ വരുമ്പോൾ ഇതൊക്കെ എങ്ങനെ സംസാരിക്കാനാണ്?? പിന്നെ നിന്നെയും ഇപ്പോൾ എത്ര കാലത്തിനു ശേഷം ആണ് ഞാൻ കാണുന്നത്???
അല്ല മോൾ ഇതൊന്നും വീട്ടിൽ പറഞ്ഞില്ലേ??
പറഞ്ഞു ചേച്ചി, അമ്മയോട് എല്ലാം പറഞ്ഞു. പക്ഷേ അച്ഛന് വയ്യാതെ ഇരിക്കുന്നത് കൊണ്ടു അച്ഛൻ ഒന്നും അറിയണ്ട എന്നാണ് അമ്മ പറയുന്നത്. പിന്നെ ഞാൻ ഏട്ടനോട് പിണങ്ങി അവിടെ ചെന്നു നിന്നാൽ അനിയത്തിമാർക്ക് നല്ലൊരു ആലോചന വരില്ല അത്രേ. അതുകൊണ്ട് അവരുടെ വിവാഹം കഴിയുന്നത് വരെ ക്ഷമിക്കാനും ഒക്കെയാണ് അമ്മ പറയുന്നത്.

Boos njangal ini prthishikkano
ഈ പാർട്ട് വന്നിട്ട് വർഷം മൂന്നാകാൻ പോകുന്നു. 2022 ഡിസംബർ 31 നകം അടുത്ത പാർട്ട് തരുമെന്ന് പറഞ്ഞ വാക്ക് 2025 തീരുന്നതിനു മുൻപെങ്കിലുമൊന്ന് പാലിച്ചുകൂടേ മിസ്റ്റർ രോഹിത് ??
Vere fresh characters verette
എൻ്റെ പൊന്നു മച്ചാനെ തിരിച്ചു വരു, എന്തെങ്കിലും ഒരു അപ്ഡേറ്റ് തരു, ഇതിങ്ങനെ പാതി വഴിയിൽ ഉപേക്ഷിക്കല്ലേ