വഴിയിൽ ഞാൻ അവളോട് ദിലീപിനെപറ്റി ചോദിച്ചു.
അവൾ പറഞ്ഞു മോശമായ ഒരു നോട്ടം പോലും അവന്റെ ഭാഗത്ത് നിന്നു ഉണ്ടായിട്ടില്ല എന്ന്. ചില ദിവസം സുധിയുടെ അമ്മയെയും കൊണ്ടു ഹോസ്പിറ്റലിൽ പോയപ്പോൾ ഒക്കെ രാത്രിയിൽ ഒറ്റയ്ക്ക് വീട്ടിൽ കൊണ്ടു വീട്ടിട്ടുണ്ടെന്ന്. അപ്പോൾ പോലും ആൾ പരിധി വിട്ട് ഒന്നും പെരുമാറിയിട്ടില്ല എന്ന് പറഞ്ഞു.അതുകേട്ടതും ഞാൻ ആകെ ആശയകുഴപ്പത്തിൽ ആയി.ആ ചിലപ്പോൾ എന്റെ തോന്നലാകും. എന്തായാലും എന്നോടുള്ള ദിലീപിന്റെ ശല്യം നന്നേ കുറഞ്ഞിട്ടുണ്ട്. അവന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ എന്നോട് പറയണമെന്ന് ഗീതുവിനോട് പറഞ്ഞിട്ട് ഞങ്ങൾ മോനെയും കൊണ്ടു അകത്തേക്ക് കയറി.രമ്യ എന്നായിരുന്നു അവന്റെ ടീച്ചറുടെ പേര്. രമ്യയോട് മോന്റെ കാര്യങ്ങൾ ഒക്കെ തിരക്കിയപ്പോൾ അവൻ വലിയ ഉഴപ്പൊന്നും ഇല്ലാതെ പഠിക്കുന്നുണ്ട് എന്ന് പറഞ്ഞു. അങ്ങനെ അവന്റെ ഫീസും അടച്ചു ഞങ്ങൾ അവിടുന്ന് ഇറങ്ങിയതും രമ്യ പിന്നിൽ നിന്നു വിളിക്കുന്നു. സ്മിത ചേച്ചി…
ഓ … എന്താ രമ്യേ???
നിങ്ങളുടെ അപ്പുറത്തെ വീട്ടിലെ അഭിമോളുടെ മാല പൊട്ടി പോയിരുന്നു. അതിന്റെ അമ്മയോടു പറയാൻ വിളിച്ചിട്ട് കിട്ടുന്നില്ല. മോളുടെ കൈയിൽ കൊടുത്തു വിട്ടാൽ ശെരിയാവില്ല. ചേച്ചി ഇതങ്ങു കൊടുത്തേക്കാമോ???അഭിക്ക് ഇന്ന് വൈകുന്നേരം വരെ ട്യൂഷൻ ഉണ്ട് അതുകൊണ്ടാ..
ഞങ്ങളുടെ അപ്പുറത്തെ വീട്ടിലെ ഭാസ്കരൻ അങ്കിളിന്റെ മോൾ ആണ് അഭി എന്ന അഭിരാമി. അഞ്ചിൽ ആണ് അവൾ പഠിക്കുന്നത്.
അയ്യോ രമ്യേ ഞാൻ ഒന്ന് ബാങ്കിൽ കൂടി പോകാൻ കണക്കു കൂട്ടി ഇറങ്ങിയതാ. ഞാൻ എങ്കിൽ ദീപ ചേച്ചിയെ ഒന്ന് വിളിച്ചു നോക്കട്ടെ. അതും പറഞ്ഞ് ഞാൻ അഭിയുടെ അമ്മ ദീപ യുടെ നമ്പർ ഡയൽ ചെയ്തു. പക്ഷേ സ്വിച്ച്ഡ് ഓഫ് എന്ന മറുപടി ആണ് കിട്ടിയത്.
ചേച്ചിയെ ഫോണിൽ കിട്ടുന്നില്ല രമ്യേ.. സാരമില്ല ഞാൻ ബാങ്കിൽ പോയിട്ട് വരുന്ന വഴി അവിടെ ഇറങ്ങി കൊടുത്തോൽ മതിയോ??
ആ അത് മതി ചേച്ചി. ഇവിടെ ഇന്നു ചേട്ടന്റെ സ്റ്റുഡന്റ്സും പിന്നെ പ്രൊജക്റ്റ് ചെയ്യുന്ന കുട്ടികളും ഉൾപ്പടെ ഒരുപാട് പേർ വരുന്ന ദിവസം ആയതു കൊണ്ട് ഇവിടെ വെക്കേണ്ട എന്ന് കരുതിയിട്ടാ. ഒന്നും വിചാരിക്കല്ലേ..
അയ്യോ അതിനെന്താ രമ്യേ?? എനിക്ക് അപ്പുറത്തോട്ട് ഒന്ന് പോകേണ്ട കാര്യം അല്ലേ ഉള്ളൂ???
രമ്യയുടെ ഭർത്താവ് ജയേഷ് കോളേജ് പ്രൊഫസ്സർ ആണ്. ആളിന്റെ അടുത്തും ശനി ഞായർ ദിവസങ്ങളിൽ കുട്ടികൾ പഠിക്കാൻ വരുന്നുണ്ട്. മാത്രം അല്ല. ആൾ സ്റ്റുഡന്റ്സിന്റെ പ്രൊജക്ടുകൾക്ക് ഒക്കെ മെന്റർ ആയി നിൽക്കുന്ന ആളും ആണ്. അതുകൊണ്ട് തന്നെ ജയേഷിന് അവധി ആണെങ്കിൽ പോലും അവരുടെ വീട്ടിൽ ഒരു പൂരത്തിന്റെ ആൾ ഉണ്ടാകും.
ഞാൻ രമ്യയുടെ കൈയിൽ നിന്നു മാല വാങ്ങി ഒരു പേപ്പറിൽ പൊതിഞ്ഞു എന്റെ ഹാൻഡ് ബാഗിന്റെ ഉള്ളിലെ അറയിൽ ഇട്ടു. എന്നിട്ട് രമ്യയോട് യാത്ര പറഞ്ഞു ഓട്ടോയിൽ കയറി.
Vere fresh characters verette
എൻ്റെ പൊന്നു മച്ചാനെ തിരിച്ചു വരു, എന്തെങ്കിലും ഒരു അപ്ഡേറ്റ് തരു, ഇതിങ്ങനെ പാതി വഴിയിൽ ഉപേക്ഷിക്കല്ലേ