അങ്ങനെ ഞാനും ഗീതുവും കൂടി വീണ്ടും യാത്ര തുടർന്നു. അങ്ങനെ ഗീതു അവളുടെ ഇൻസ്റ്റിട്യൂട്ടിൽ ഇറങ്ങി. ബാങ്കിലേക്ക് ഇനിയും ഒരു ഒന്നൊന്നര കിലോമീറ്റർ ദൂരം കൂടി ഉണ്ട്. പക്ഷേ ഗീതു ഇറങ്ങിയതിനു ശേഷവും ദിലീപ് പഴയപോലെ എന്നെ മോശമായി നോക്കിയതേ ഇല്ല. ബാങ്ക് ആയതും അവൻ ടീച്ചറെ സ്ഥലം എത്തി എന്ന് പറഞ്ഞു. ഞാൻ ഇറങ്ങി ദിലീപിന് പൈസ കൊടുത്തു. അവൻ പക്ഷേ വാങ്ങിയില്ല. ഇത് ഗീതുവിനെ കൊണ്ടുവിടാൻ വന്ന ഓട്ടം ആണെന്നും മാസാമാസം സുധി ഒരു തുക കൊടുക്കുന്നുണ്ടെന്നും പറഞ്ഞു. പക്ഷേ രാവിലത്തെ കൈ നീട്ടം ആണെന്ന് ഞാൻ നിർബന്ധിച്ചു പറഞ്ഞത് കൊണ്ടു മാത്രം അവൻ മുപ്പതു രൂപ മാത്രം തരാൻ പറഞ്ഞു. ചില്ലറ ഇല്ലാത്തത് കാരണം ഞാൻ അൻപതു രൂപ അവനെ ഏൽപ്പിച്ചു. നന്ദി പൂർവ്വം ഉള്ള ഒരു പുഞ്ചിരിയോടെ അവൻ ആ പണം വാങ്ങി.അവന്റെ സ്വഭാവത്തിൽ വന്ന മാറ്റം എന്നെ ആകെ അത്ഭുതപ്പെടുത്തി. എന്തു മര്യാദ ആണിപ്പോൾ അവന്?? പണ്ടത്തെ വഷളൻ നോട്ടവും അശ്ലീലം കലർന്ന ചിരിയും വർത്തമാനവും എവിടെ പോയെന്ന് ഒരു പിടിയും ഇല്ല.ചിലപ്പോൾ പ്രായം അവന് കുറച്ച് പക്വത ഒക്കെ നൽകിയതും ആകാം.സ്വഭാവം മാത്രം അല്ല ആൾ ഇപ്പോൾ പണ്ടത്തെക്കാൾ സുന്ദരൻ ആയിട്ടുണ്ട്. നിറം ഒക്കെ വെച്ച് ശരീരം ഒന്ന് മിനുങ്ങി ഏകദേശം നമ്മുടെ സിനിമ നടൻ ഉണ്ണി മുകുന്ദന്റെ ഒക്കെ ഒരു ലുക് ഉണ്ട്. എന്തോ അവന്റെ പെരുമാറ്റം കണ്ടിട്ട് എന്റെ മനസ്സിൽ ഇപ്പോൾ പണ്ടത്തെ ആ ചെറിയ വെറുപ്പ് ഒക്കെ ഒന്ന് കുറഞ്ഞു ഒരു അനിയനോടെന്ന പോലെ ഒരു ചെറിയ സ്നേഹം തോന്നുന്നു.ഞാൻ ഓരോന്നാലോചിച്ചു നിൽക്കെ അവൻ ഒരു ചിരിയോടെ തലയാട്ടി യാത്ര പറഞ്ഞ് പോയി.
അങ്ങനെ ഞാൻ ബാങ്കിൽ കയറി ലോക്കർ തുറന്നു എന്റെ കൈയിൽ ഇരുന്ന ഫയലും നാല് വളകളും അതിൽ വെച്ചിട്ട് പുതിയ നാല് വളകൾ എടുത്തു കൈയിൽ ഇട്ടു. ഒപ്പം അരഞ്ഞാണം എടുത്തു ഞാൻ ഹാൻഡ് ബാഗിൽ വെച്ച ഒരു ചെപ്പു തുറന്നു അതിൽ ഇട്ടു ഭദ്രമായി ബാഗിൽ തന്നെ വെച്ചു.പിന്നെ അധിക സമയം നിന്നില്ല.ഞാൻ ബാങ്കിൽ നിന്നും ഇറങ്ങി ഒരു ഓട്ടോ പിടിച്ചു വീട്ടിലേക്കു പോയി. പകുതി ദൂരം ആയപ്പോൾ ആണ് അഭിയുടെ മാല വീട്ടിൽ കൊടുക്കുന്ന കാര്യം ഓർമ്മ വന്നത്. അപ്പോൾ ആണ് ഞാൻ ഒരു കാര്യം ഓർത്തത്. രാവിലെ കരുണൻ തേങ്ങ ഇടാൻ കയറിപ്പോയത് അങ്ങോട്ടാണല്ലോ??? അയാൾ എന്നെ കാണുമല്ലോ?? ഛെ രാവിലെ ഈ കാര്യം ഓർത്തില്ല. ഓർത്തിരുന്നെങ്കിൽ അൽപം താമസിച്ചു ബാങ്കിൽ പോകാമായിരുന്നു.ദിലീപ് ഓട്ടോ അകത്തു കൊണ്ടു നിർത്തിയേനെ. അല്ലെങ്കിൽ മാല ഗീതുവിനെക്കൊണ്ട് കൊടുപ്പിച്ചാലും മതിയായിരുന്നു.ഞങ്ങളുടെ തൊട്ട് അപ്പുറത്തെ വീട് ആണ് അത്. അവരുടെ തെങ്ങിൻ തോപ്പ് ഞങ്ങളുടേതിനേക്കാൾ വലിയ തെങ്ങിൻ തോപ്പാണ്. തെങ്ങിൻതോപ്പ് മാത്രം ഒരേക്കർ ഉണ്ട്. പിന്നെ ഒരേക്കർ പുരയിടവും പത്തിരുപത് വർഷം പഴക്കം ഉള്ള ഒരു ഇരുനില വീടും.അഭിയുടെ അച്ഛൻ ഭാസ്കരൻ അങ്കിളിന് തിരുപ്പൂരിൽ തുണികളുടെ ഹോൾസെയിൽ ബിസിനസ് ആണ്.ആൾ മാസത്തിൽ ഒരു തവണയെ വീട്ടിൽ വരൂ. വീട്ടിൽ അങ്കിളിന്റെ ഭാര്യ ദീപചേച്ചിയും അഭി മോളും മാത്രമേയുള്ളു. അഭി മോൾക്ക് പത്തു വയസ്സ് കാണും അവൾ അഞ്ചാം അഞ്ചാം ക്ലാസിൽ ആണ് പഠിക്കുന്നത്.ട്യൂഷൻ പഠിക്കാൻ മോന്റെ കൂടെയാണ് പോകുന്നത്. പലപ്പോഴും ദീപ ചേച്ചിക്ക് മോളെ കൊണ്ടു വിടാൻ പറ്റാത്ത ദിവസങ്ങൾ അമ്മ മോനെ കൊണ്ടുവിടാൻ പോകുമ്പോൾ അമ്മയുടെ കൂടെ

ഈ പാർട്ട് വന്നിട്ട് വർഷം മൂന്നാകാൻ പോകുന്നു. 2022 ഡിസംബർ 31 നകം അടുത്ത പാർട്ട് തരുമെന്ന് പറഞ്ഞ വാക്ക് 2025 തീരുന്നതിനു മുൻപെങ്കിലുമൊന്ന് പാലിച്ചുകൂടേ മിസ്റ്റർ രോഹിത് ??
Vere fresh characters verette
എൻ്റെ പൊന്നു മച്ചാനെ തിരിച്ചു വരു, എന്തെങ്കിലും ഒരു അപ്ഡേറ്റ് തരു, ഇതിങ്ങനെ പാതി വഴിയിൽ ഉപേക്ഷിക്കല്ലേ