സ്നേഹമുള്ള തെമ്മാടി 4 [ അനുരാധ മേനോൻ ] 201

സ്നേഹമുള്ള തെമ്മാടി 4 അവസാന ഭാഗം

SNEHAMULLA THEMMADI PART 4 AUTHOR ANURADHA MENON

READ [ PART 1 ] [ PART 2 ] [ PART 3 ]

 

ആ വാർത്ത സുധിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു…അണ പൊട്ടിയൊഴുകുന്ന കണ്ണുനീരിനെ തടുക്കാൻ അവനു കഴിഞ്ഞില്ല…അൽപനേരത്തെ മൗനത്തിനു ശേഷം നിരാശ പടർന്ന അവന്റെ മിഴികൾ കോപം കൊണ്ടു ജ്വലിക്കുന്നത്‌ അപ്പു കണ്ടു…അപ്പുവിന്റെ തോളിൽ പിടിച്ചു കുലുക്കിക്കൊണ്ട് സുധി ചോദിച്ചു..

“ആരാ…? ആരാണവൻ…? എന്റെ അച്ചുവിനെ ഉപദ്രവിച്ച ആ നാറി ആരാണെന്ന് പറയെടാ…… !!!!” സുധിയുടെ കണ്ണിൽ പ്രതികാരത്തിന്റെ തീ ആളിക്കത്തി…അവന്റെ ശബ്ദം വിറ പൂണ്ടു…അവന്റെ കണ്ണിലേക്കു നോക്കാനാവാതെ അപ്പു പറഞ്ഞു തുടങ്ങി…

“വിവാഹത്തിന്റെ ഏതാനും ആഴ്ചകൾക്ക് മുൻപ് അമ്മയുടെയും അമ്മാവന്റെയും നിർബന്ധത്തിന്റെ പുറത്ത് അച്ചുവും എന്റെ കൂടെ വന്നു..അവൾക്ക് ആവശ്യമുള്ള കുറച്ച് സാരിയും മറ്റും വാങ്ങാൻ… തിരിച്ചു വരുന്ന വഴിക്ക് എന്റെ കാർ ബ്രേക്ക്‌ ഡൌൺ ആയി…ആ സമയത്താണ് അവൻ… എന്നെ തലക്കടിച്ചു വീഴ്ത്തി അവൻ അച്ചുവിനെ…” അപ്പുവിന് പൂർത്തിയാക്കാൻ കഴിഞ്ഞില്ല… വാക്കുകൾ മുറിഞ്ഞു..

“ആരാണെന്ന് പറ…മറ്റൊന്നും എനിക്ക് കേൾക്കണ്ട…ആരാണവൻ…..??? ”

“രാ… രാഹുൽ… അജയുടെ അനിയൻ.. അച്ചുവിന്റെയും നിന്റെയും ക്ലാസ്സ്‌മേറ്റ്‌…”

സുധിയുടെ രക്തം തിളച്ചു… അച്ചുവിനെ രക്ഷിക്കാൻ കഴിയാത്ത കടുത്ത നിരാശയോടൊപ്പം രാഹുലിനോടുള്ള പകയും കൂടിയായപ്പോൾ സുധിയുടെ നിയന്ത്രണം വിട്ടു… ചുമരിൽ മുഷ്ടി ചുരുട്ടി ഇടിച്ചു കൊണ്ട് സുധി ചോദിച്ചു..

“അവനിപ്പോ എവിടുണ്ട്?”

“അറിയില്ല സുധീ…നീ എടുത്തു ചാടി ഒന്നും ചെയ്യരുത്…He is a drug addict.. സ്വന്തം ചേട്ടന്റെ പച്ച മാംസത്തിൽ കത്തിയിറക്കിയവനാണവൻ… എന്തു ചെയ്യാനും അവൻ മടിക്കില്ല…”

21 Comments

Add a Comment
  1. Supperb.. 🤍❤️🤍

  2. ഒരിക്കലും ലൈക്കിൻ്റെ എണ്ണം നോക്കി കഥ വിലയിരുത്തരുതെന്ന് എന്നെ പഠിപ്പിച്ചതിനു നന്ദി…
    Hats off…

  3. Superb story ❤❤❤

  4. Simple yet very much powerful!!!

    Superb!!!

    Hats off!!!

    Thanks

  5. വളരെ നല്ല കഥ. എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു. എല്ലാ ആശംസകളും നേരുന്നു.

  6. സുന്ദരകില്ലാടി

    ഒരു രക്ഷയുമില്ല.. ???
    ❤️❤️❤️❤️❤️

  7. അടിപൊളി ശെരിക്കും ഇഷ്ടപ്പെട്ടു

  8. Super,loved it,katha last part pettennu kayinja pole

  9. കുട്ടേട്ടൻ

    സ്റ്റോറി..

    നന്നായിട്ടുണ്ട്……

  10. മായാവി? അതൊരു? ജിന്നാ

    കഥയിൽ ഒരൽ്പം സ്പീഡ് കുടെപോയി എന്നാലും എഴുത്തിന്റെ മികവിൽ അത് വളരെ ഭംഗയായി മറച്ചു വയ്ക്കാൻ കഴിഞ്ഞു വീടും പുതിയ കഥകളുമയി വരുക

  11. Super parayan vakukal illa iniyum ithpolathe stories pratheekshikunu

  12. Oru katha vayichittu manasu niranjath adhyam anu sarikkum kannu niranju poyi

    1. ശെരിക്കും ഫീൽ കിട്ടി

  13. Good luck for next story

  14. സംഗതി കൊള്ളാം,
    തീർച്ചയായും തുടരണം അടുത്ത കഥക്കായി കാത്തിരിക്കുന്നു
    വളരെ നല്ല കോണ്ട്രിബൂഷൻ

  15. Kollam…..

  16. ?MR.കിംഗ്‌ ലയർ?

    ഒരു നല്ല പര്യവസാനം ഒപ്പം നല്ല ഒരു മെസ്സേജും, അഭിനന്ദനങ്ങൾ…. തെറ്റ് കുറ്റങ്ങൾ പറയാൻ നിൽക്കുന്നില്ല കാരണം അതിന് ഇവിടെ പ്രസക്തി ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

  17. nice
    happy ending

  18. ബാഹുബലി റേഞ്ചിൽ പോകേണ്ട കഥ ആയിരുന്നു. ഇത് ഒരുമാതിരി മറ്റേടത്തെ ഏർപ്പാട് ആയിപ്പോയി. കളഞ്ഞു എല്ലാം കൊണ്ട് കളഞ്ഞു. ഒരു കഥ വായിക്കുമ്പോൾ ഒരു ഫീൽ ഒക്കെ വേണ്ടടാഉവ്വെ.

    1. മായാവി? അതൊരു? ജിന്നാ

      സുഹൃത്തേ ഒരു കഥയിൽ എല്ലാവരെയും ഒരുപോലെ തൃപ്തി ഉണ്ടാകില്ല അത് എത്ര വലിയ എഴുത്തുകാരനയാലും താങ്കൾക്ക് ഒരു ചെറു കഥ ഇതിന്റെ പകുതി ഭാവനയിൽ എഴുതാൻ കഴിയുമോ വിരള്ളില്ലത്തവൻ കയ്യില്ലതവനെ കുറ്റം പറയുന്നു

  19. Last part speed koodipoyi ennuthonnunnnu
    Enthaayaalum kollam

Leave a Reply

Your email address will not be published. Required fields are marked *