“ചീ.. നിർത്തെടോ…സുധി അപ്പുവല്ല… എന്റെ അച്ചുവിനെക്കാൾ വലുതല്ല എനിക്കെന്റെ ജീവൻ…കല്യാണം ഉറപ്പിച്ച പെണ്ണിനെ കണ്മുന്നിൽ പിച്ചി ചീന്തിയവനെ സുഖമായി ജീവിക്കാൻ വിട്ട് ചാരിത്ര്യം നഷ്ടപ്പെട്ടെന്നും പറഞ്ഞ് അവളെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം കഴിച്ച് ജീവിക്കുന്ന നിന്നെപോലുള്ള സ്വാർത്ഥനോട്, നട്ടെല്ലില്ലാത്തവനോട് എനിക്കൊന്നും പറയാനില്ല…നിന്റെ ഭാര്യ ആവാൻ വിധിക്കപ്പെട്ട ആ പെൺകുട്ടിയോട് സഹതാപം തോന്നുന്നു..എന്തിനാടാ നീയൊക്കെ മീശയും വെച്ച് നടക്കുന്നെ…? എന്നിട്ടെന്നെ ഉപദേശിക്കാൻ വന്നേക്കുന്നു…എന്തു ചെയ്യണമെന്ന് എനിക്കറിയാം…” സുധിയുടെ വാക്കുകൾക്കു മുന്നിൽ തല കുനിച്ചു നിൽക്കാനേ അപ്പുവിന് കഴിഞ്ഞുള്ളൂ…
സുധി രാഹുലിനെ അന്വേഷിച്ചിറങ്ങി.. അവന്റെ വീട്ടിൽ ചെന്നപ്പോൾ കിടപ്പിലായ അവന്റെ ചേട്ടൻ അജയിനെ കണ്ടു…നിറഞ്ഞ കണ്ണോടെ അജയ് പറഞ്ഞു..
“കുഞ്ഞു നാളിൽ അവന്റെ വാശികൾക്കെല്ലാം കൂട്ട് നിന്നതിനുള്ള ശിക്ഷ എനിക്ക് കിട്ടി സുധീ…മയക്കു മരുന്ന് ഉപയോഗിക്കുന്നതിന് ശാസിക്കാൻ പോയതിന് എന്നെ അവൻ…”
“എവിടുണ്ട് അവനിപ്പോ?”
“അറിയില്ല… ഒരുപാട് ദ്രോഹങ്ങൾ അവൻ ചെയ്തു കൂട്ടുന്നുണ്ട്…ഈ പാപമൊക്കെ എവിടെ കഴുകി കളയുമോ എന്തോ…”
“തെറ്റ് ചെയ്തവൻ അതിന്റെ ശിക്ഷ അനുഭവിച്ചേ പറ്റൂ അജയ്…” സുധിയുടെ ശബ്ദം ഉറച്ചതായിരുന്നു…ആ കണ്ണുകളിലെ തീക്ഷണത അജയ് കണ്ടു…ഒരുപാട് കഷ്ടപ്പെട്ടാണെങ്കിലും ഒടുക്കം സുധി രാഹുലിനെ കണ്ടെത്തി… മനുഷ്യ രൂപം ധരിച്ച ആ മൃഗത്തെ…
“ഹ..ആരിത്.. എന്റെ പഴയ സഹപാഠിയോ…ഗൾഫിൽ ആണെന്നൊക്കെ കേട്ടല്ലോ..എന്തൊക്കെയുണ്ട് വിശേഷം..?”
“എനിക്ക് വിശേഷം ഒന്നുമില്ല…നിനക്ക് വിശേഷം ഉണ്ടാക്കാൻ വന്നതാ…”
“എനിക്ക് ഇതിൽ കൂടുതൽ എന്ത് വിശേഷം ഉണ്ടാക്കാൻ… ആഗ്രഹിച്ചതൊക്കെ ഞാൻ നേടിയില്ലേ…നിന്റെ അച്ചുവിനെ അടക്കം…അവളോടുള്ള മോഹത്തിനു പുറമെ നിന്നോടുള്ള പക..രണ്ടും കൂടി ഞാനങ്ങു തീർത്തു അന്ന്…അവൾ വേദനിച്ചു നിലവിളിച്ചപ്പോൾ എനിക്ക് ആവേശം കൂടി…എന്തൊക്കെയായാലും അവളൊരു മുതല് തന്നാടാ മോനെ..” അടുത്ത നിമിഷം സുധിയുടെ പ്രഹരത്തിൽ രാഹുൽ താഴേക്ക് പതിച്ചു…
“നിന്നെ ഞാൻ കൊല്ലുന്നില്ല..മരണം നിനക്ക് തരാവുന്ന ചെറിയ ശിക്ഷയാണ്…അത് നീ അർഹിക്കുന്നില്ല..എന്റെ അച്ചു അനുഭവിച്ചതിന്റെ ഇരട്ടി വേദന നീയറിയണം…ഇനി ഒരു പെണ്ണിനോടും നിനക്ക് മോഹം തോന്നില്ല…ആരെയും വെട്ടി മുറിവേൽപ്പിക്കാൻ നിന്റെ കൈകൾ ഉയരില്ല…നീ ജീവിക്കണം…നരകിച്ചു ജീവിക്കണം…”
Supperb.. 🤍❤️🤍
ഒരിക്കലും ലൈക്കിൻ്റെ എണ്ണം നോക്കി കഥ വിലയിരുത്തരുതെന്ന് എന്നെ പഠിപ്പിച്ചതിനു നന്ദി…
Hats off…
Superb story ❤❤❤
Simple yet very much powerful!!!
Superb!!!
Hats off!!!
Thanks
വളരെ നല്ല കഥ. എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു. എല്ലാ ആശംസകളും നേരുന്നു.
ഒരു രക്ഷയുമില്ല.. ???
❤️❤️❤️❤️❤️
അടിപൊളി ശെരിക്കും ഇഷ്ടപ്പെട്ടു
Super,loved it,katha last part pettennu kayinja pole
സ്റ്റോറി..
നന്നായിട്ടുണ്ട്……
കഥയിൽ ഒരൽ്പം സ്പീഡ് കുടെപോയി എന്നാലും എഴുത്തിന്റെ മികവിൽ അത് വളരെ ഭംഗയായി മറച്ചു വയ്ക്കാൻ കഴിഞ്ഞു വീടും പുതിയ കഥകളുമയി വരുക
Super parayan vakukal illa iniyum ithpolathe stories pratheekshikunu
Oru katha vayichittu manasu niranjath adhyam anu sarikkum kannu niranju poyi
ശെരിക്കും ഫീൽ കിട്ടി
Good luck for next story
സംഗതി കൊള്ളാം,
തീർച്ചയായും തുടരണം അടുത്ത കഥക്കായി കാത്തിരിക്കുന്നു
വളരെ നല്ല കോണ്ട്രിബൂഷൻ
Kollam…..
ഒരു നല്ല പര്യവസാനം ഒപ്പം നല്ല ഒരു മെസ്സേജും, അഭിനന്ദനങ്ങൾ…. തെറ്റ് കുറ്റങ്ങൾ പറയാൻ നിൽക്കുന്നില്ല കാരണം അതിന് ഇവിടെ പ്രസക്തി ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
nice
happy ending
ബാഹുബലി റേഞ്ചിൽ പോകേണ്ട കഥ ആയിരുന്നു. ഇത് ഒരുമാതിരി മറ്റേടത്തെ ഏർപ്പാട് ആയിപ്പോയി. കളഞ്ഞു എല്ലാം കൊണ്ട് കളഞ്ഞു. ഒരു കഥ വായിക്കുമ്പോൾ ഒരു ഫീൽ ഒക്കെ വേണ്ടടാഉവ്വെ.
സുഹൃത്തേ ഒരു കഥയിൽ എല്ലാവരെയും ഒരുപോലെ തൃപ്തി ഉണ്ടാകില്ല അത് എത്ര വലിയ എഴുത്തുകാരനയാലും താങ്കൾക്ക് ഒരു ചെറു കഥ ഇതിന്റെ പകുതി ഭാവനയിൽ എഴുതാൻ കഴിയുമോ വിരള്ളില്ലത്തവൻ കയ്യില്ലതവനെ കുറ്റം പറയുന്നു
Last part speed koodipoyi ennuthonnunnnu
Enthaayaalum kollam