സ്നേഹനൊമ്പരം 2 [AKH] 524

ഞങ്ങൾ കാറിൽ നിന്നും ഇറങ്ങി ആ തട്ടുകടയുടെ അടുത്തേക്ക് നടന്നു .

ഒരു ഉന്തുവണ്ടിയിൽ ഷീറ്റ് കൊണ്ട് കെട്ടിയ നിലയിൽ ആയിരുന്നു തട്ടുകട . അതിനു അടുത്തായി ആൾക്കാർക്ക് ഇരുന്നു കഴിക്കാൻ ആയി ടേബിളുകൾ കിടക്കുന്നു.
മൂന്നാല് ടേബിൾ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു . അതും ഓരോ ടേബിളിനും ഓരോ കുടയുടെ തണലും.. നല്ല ഭംഗി ഉണ്ടായിരുന്നു അതു കാണാൻ .
സമയം നാലു മണി ആകുന്നുണ്ടയൊള്ളു അതിനാൽ ആളുകൾ അധികം ഉണ്ടായിരുന്നില്ല . ആറുമണി ക്കും ഏഴുമണിക്കും ഒക്കെ ആണു നല്ല തിരക്ക് ഉണ്ടാകാറുള്ളത്.

ഇളം വെയിലും നല്ല കാലാവസ്ഥയും ആയിരുന്നു അവിടെ .

ഞാൻ നെസിയെയും നൂറയെയും കൂട്ടി ഒരു ടേബിളിനു ചുറ്റുമുള്ള കസേരയിൽ ഇരുന്നു.

“ചേട്ടാ എന്താ കഴിക്കാൻ എടുകേണ്ടത്?? “

ഒരു നല്ല മാധുര്യം ഉള്ള സൗണ്ട് കേട്ട് ഞാൻ തിരിഞ്ഞു നോക്കി.

ഒരു സുന്ദരി കൂട്ടി ഞങ്ങളുടെ അടുത്തേക്ക് നടന്നു വരുന്നത് കണ്ടു. നൂറ യുടെ പ്രായം കാണൂകയൊള്ളു. ഒരു പട്ടുപാവാട ഒക്കെ ഇട്ട് ഒരു സുന്ദരി കൂട്ടി.

അവൾ ഞങ്ങളുടെ അടുത്ത് വന്നു നിന്നു വീണ്ടും എന്താ വേണ്ടത് എന്നർത്ഥത്തിൽ നോക്കി.

“നിങ്ങൾ ഇഷ്ടം ഉള്ളത് പറഞ്ഞോള്ളൂ എന്നർത്ഥത്തിൽ “

ഞാൻ നെസിയുടെയും നൂറായുടെയും മുഖത്തേക്ക് മാറി മാറി നോക്കി.

അപ്പൊ അവർ ചേട്ടൻ തന്നെ പറഞ്ഞോളു എന്നു ആഗ്യം കാണിച്ചു .

“കൊത്ത് പൊറോട്ട ഉണ്ടോ മോളു “

ഞാൻ ആ കോച്ചിനോട് ചോദിച്ചു.

അതുകേട്ടപ്പോൾ ആ കൊച്ചു

“അച്ഛാ “

എന്നു വിളിച്ചോണ്ട് തട്ടുകടയിലെ ചേട്ടന്റെ മുഖത്തേക്ക് നോക്കി.

ആ ചേട്ടൻ ഉണ്ടെന്നു എന്നർത്ഥത്തിൽ തല ആട്ടി .

“ഉണ്ട്, “

ആ കൊച്ചു പറഞ്ഞു .

.”എന്നാ ഒരു മൂന്ന് സെറ്റ് എടുത്തോ “

ഞാൻ പറഞ്ഞു.

“അച്ഛാ മൂന്ന് സെറ്റ് കൊത്ത് പൊറോട്ടാ “

ആ കൊച്ചു വിളിച്ചു പറഞ്ഞു.

“വേറെ എന്തെങ്കിലും വേണോ “

ആ കൊച്ച് ചോദിച്ചു.

“ആ വേണം “

എന്താ എന്നർത്ഥത്തിൽ ആ കൊച്ചു എന്റെ മുഖത്തേക്ക് നോക്കി.

“മോളുട്ടി യുടെ പേരെന്താ?

ഞാൻ ചെറു ചിരിയൽ ചോദിച്ചു.

“മീനു “

The Author

AKH

വേർപാട് ഒരു നൊമ്പരമായി മാറുമ്പോൾ ഓർമ്മകൾ ഒരു തേങ്ങലായി ?തഴുകുമ്പോൾ മിഴികളിൽ കണ്ണുനീർ ഒഴുകുമ്പോൾ എന്റെ മനസ്സിൽ കൂട്ടിനായി നീയും നിന്റെ ഓർമകളും മാത്രം...........????

67 Comments

Add a Comment
  1. Ee partum vayichutto parayaan vaakukal illa etta.athrak manoharam pinne kotthu porotta njanum kazhchitilla enikum vangi tharanam.akhilintem nessiyudem love success avumo?ayillenki apo tharaam njan hmm!

    1. പോന്നുസേ ?????

      പൊന്നൂസിന്റെ വാക്കുകൾ എല്ലാം ഹൃദയത്തിൽ ചേർക്കുന്നു ???

      കൊത്ത് പൊറോട്ട കഴിച്ചിട്ടില്ലെ … അച്ചോടാ …. കേരളത്തിൽ ഉള്ളതിനേക്കാൾ ടേസ്റ്റ് സൂപ്പർ ആണു തമിഴ്‌നാട്ടിൽ ഉള്ള കൊത്തുപൊറോട്ട അവിടെ പോയി കഴിക്കണം …..

      വാങ്ങി തരാലോ….

      അഖിലിന്റെയും നെസിയുടെയും പ്രണയം … അതു വായിച്ചു അറിയാം ഹിഹിഹി …

      അപ്പൊ സമയം ഒത്തു വരുബോൾ അടുത്ത് ഭാഗം വായിക്കുമല്ലോ…. ??????

Leave a Reply

Your email address will not be published. Required fields are marked *