സ്നേഹനൊമ്പരം 3 [AKH] 706

ഞങ്ങൾ രണ്ടുപേരും പതിയെ ആ ചായ ഊതി കുടിച്ചും അതിന്റെ കൂടെ ഉള്ളിവടയും കഴിച്ചു .

“അപ്പോ എങ്ങനെ യാ പോകാം “

ചായ ഒക്കെ കുടിച്ചു കഴിഞ്ഞപ്പോൾ കാറിൽ കയറി കൊണ്ട് ഞാൻ ചോദിച്ചു.

“ഉം, “

പിന്നിട് അവിടെന്നു ഞാൻ കാർ എടുത്തു . ഒന്നര മണിക്കൂർ യാത്രക്ക് ഒടുവിൽ ഞങ്ങൾ ആ സിറ്റിയിൽ എത്തി ചേർന്നു.

നാലു വരി പാതയിലൂടെ ഞങ്ങളുടെ കാർ സഞ്ചരിക്കുമ്പോൾ എന്റെയും നെസിയുടെയും നോട്ടം നല്ല ഏതെങ്കിലും ഹോട്ടൽ ഉണ്ടോ എന്നാണ്.

അവസാനം ഒരു ഹോട്ടൽ എന്റെ കണ്ണിൽ പെട്ടു ഞാൻ കാർ ആ ഹോട്ടലിന്റെ പാർക്കിംഗിലേക്ക് കയറ്റി.

“നെസി ഇവിടെ ഇരുന്നോ ഞാൻ റൂം ഉണ്ടോ എന്നു നോക്കിയിട്ട് വരാം. “

ഞാൻ അതും പറഞ്ഞു കാറിൽ നിന്നും ഇറങ്ങി ഹോട്ടലിന്റെ അകത്തേക്ക് നടന്നു.

അവിടെ ചെന്നപ്പോൾ ഞാൻ റിസപ്ഷനിൽ ഇരിക്കുന്ന ആളെ കണ്ടു ഞെട്ടി.

“ഹായ് രതീഷ് ചേട്ടാ “

ഞാൻ റിസപ്ഷൻ ഡസ്ക്കിന്റെ അടുത്ത് നിന്നു വിളിച്ചു.

“ആ നീയെന്താ ഇവിടെ? “

എന്നെ കണ്ടപ്പോൾ രതീഷ് ചേട്ടൻ ചോദിച്ചു.

രതീഷ് ചേട്ടൻ ഞാൻ പണ്ട് താമസിച്ചിരുന്ന വീടിനു അടുത്ത് ഉണ്ടായിരുന്നത് ആണു ,അങ്ങനെ യാണ് ഞങ്ങൾ തമ്മിലുള്ള പരിചയം.

ഞാൻ വന്ന കാര്യങ്ങൾ എല്ലാം രതീഷ് ചേട്ടനോട് പറഞ്ഞു.

രതീഷ് ചേട്ടൻ എനിക്ക് ഒരു ഡബിൾ ബെഡ്‌റൂം സൂട്ട് തന്നെ റെഡി ആക്കി തന്നു.

വലിയ റൂം ഒന്നും വേണ്ടാ, ഒരു ചെറിയ റൂം മതി, ഒന്നു ഫ്രഷ് ആവാൻ മാത്രം ആണെന്ന് പറഞ്ഞിട്ടും രതീഷ് ചേട്ടൻ കൂട്ടാക്കിയില്ല ,

“നീ ആദ്യം ആയല്ലേ ഇവിടെ വരുന്നത് “എന്നു പറഞ്ഞു സൂട്ടി ന്റെ താക്കോൽ തന്നു.

ഞാൻ താക്കോലും വാങ്ങിച്ചു , നെസിയെ വിളിക്കാൻ ആയി കാറിന്റെ അടുത്തേക്ക് ചെന്നു.

“റൂം കിട്ടിയോ അഖിലേട്ടാ? “

“ഉം “

ഞാൻ ഒന്ന് മൂളിയിട്ട് താക്കോൽ കാണിച്ചു കൊടുത്തു.

അതു കണ്ടപ്പോൾ അവൾ പുഞ്ചിരിച്ചുകൊണ്ട് കാറിൽ നിന്നും ഇറങ്ങി .

ദൂരയാത്ര ആയതു കൊണ്ട് ഒരു ജോഡി ഡ്രസ്സ്‌ ഞങ്ങൾ കരുതി ഇരുന്നു .

ഞാൻ ആ ബാഗും എടുത്തു നെസിയെം കൂട്ടി ഹോട്ടലിന്റെ അകത്തേക്ക് നടന്നു .

പിന്നിട് ലിഫ്റ്റിൽ കയറി മൂന്നാമത്തെ നിലയിൽ ചെന്ന് ഞങ്ങളുടെ റൂമിൽ എത്തി.

“നെസി ഒന്ന് ഫ്രഷ് ആയിക്കോ.ഞാൻ താഴെ കാണും , എന്തെങ്കിലും ഉണ്ടെകിൽ വിളിച്ചാൽ മതി “

ഞാൻ അതും പറഞ്ഞു റൂമിൽ നിന്നും ഇറങ്ങാൻ ആയി വാതിലിന്റെ അടുത്തേക്ക് നടന്നു.

The Author

AKH

വേർപാട് ഒരു നൊമ്പരമായി മാറുമ്പോൾ ഓർമ്മകൾ ഒരു തേങ്ങലായി ?തഴുകുമ്പോൾ മിഴികളിൽ കണ്ണുനീർ ഒഴുകുമ്പോൾ എന്റെ മനസ്സിൽ കൂട്ടിനായി നീയും നിന്റെ ഓർമകളും മാത്രം...........????

85 Comments

Add a Comment
  1. Ee partum adipoli ayitnd.chetanum aniyathiyum realy kidu.njanum aliyanum idhe pole thanneya tto apo aadhi ende akkuvum.Nessikk onnum pattarudh.ee akhil cherudhayi jaada kaniknille ennoru doubt.ennalum avarude pranayam poothu thalirkatte

    1. പോന്നുസേ ????

      ചേട്ടനും അനിയത്തിയും റിലേഷൻ….. എനിക്ക് ഏറ്റവും ഇഷ്ടമുള്ള റിലേഷൻ… എനിക്ക് ഇല്ലതെ പോയത് …. അതിന്റെ ഒരു വിഷമം മനസ്സിൽ കിടക്കുന്നുണ്ടെങ്കിലും …. എന്നാലും ആ വിഷമത്തിന്റെ ആഴം കുറക്കാൻ ഈശ്വരൻ എനിക്ക് കുറെ അനിയത്തി മാരെ തന്നു കസിൻസ് ന്റെ രൂപത്തിൽ ….. ???

      അഖിലും സനയും പോലെ ആണോ നിങ്ങൾ രണ്ടും ???????

      ആദി ആകാനുള്ള ഭാഗ്യം ഈ ജന്മം എനിക്ക് ഉണ്ടാകുമോ…..

      അഖിൽ ജാഡ കാണിച്ചോ …. അങ്ങനെ തോന്നിയോ ….. ഹിഹി…

      ആ അവരുടെ പ്രണയം പൂത്തു തളിർക്കട്ടെ….. എന്റുട്ടി പറഞ്ഞാൽ പിന്നെ തളിർക്കാതെ ഇരിക്കുമോ ……

      അപ്പോ ക്ലൈമാക്സ്‌ പാർട്ട്‌ സമയം കിട്ടുമ്പോൾ ഒന്നു കണ്ണോടിക്കു….

      എന്ന് സ്വന്തം
      അഖിൽ….

  2. Kalakki machanee

    1. താങ്ക്സ് ബ്രോ..

      ???

  3. കോമഡി ഉത്സവത്തിൽ ബിജുക്കുട്ടൻ പറയുന്നപോലെ ഒന്നുംപറയാനില്ല..simply superb ….

    1. താങ്ക്സ് നീതു .

      കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് .

  4. ഉഷാർ ! ഉദ്ദേഗഭരിതമായി കൊണ്ട് നിർത്തിയിരിക്കുന്നു…… ആകാംഷാപൂർവ്വം എന്ത് സംഭവിച്ചു എന്നറിയാൻ കാത്തിരിക്കുന്നു

    1. താങ്ക്സ് ദിവ്യ.

      കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് .

      അടുത്ത ഭാഗം എത്രയും പെട്ടന്ന് ഇടാം .

  5. ജിന്ന് ??

    അഖിൽ ബ്രോ..കഥ പൊളിച്ചു..
    വല്ലാത്ത ഒരു നിർത്തൽ ആയിപ്പോയി..
    ആകാംക്ഷ അതൽപം കൂടിപ്പോയി.

    1. താങ്ക്സ് ജിന്ന് ബ്രോ

      കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് ബ്രോ.

      അടുത്ത ഭാഗം അധികം വൈകിക്കാതെ ഇടാൻ നോകാം.

Leave a Reply

Your email address will not be published. Required fields are marked *