നെസി ചോദിച്ചു.
“എന്താ നെസി ഇപ്പൊ ഇങ്ങനെ ഒരു ചോദ്യം “
“ഹേയ് വെറുതെ എനിക്ക് ഒന്നു അറിയാൻ വേണ്ടി ആയിരുന്നു .അച്ഛനും അമ്മയും പോയതിൽ പിന്നെ പഠിക്കാൻ ഉള്ള സാഹചര്യം ഉണ്ടായില്ല എന്നു അറിയാം പക്ഷെ ചേട്ടൻ ഒന്ന് ശ്രമിച്ചിരുന്നു എങ്കിൽ പഠിച്ചു നല്ലൊരു ജോലിക്ക് കയറാം ആയിരുന്നു അതുകൊണ്ട് ചോദിച്ചതാ. “
“നെസി സാഹചര്യവും ഒന്നും അല്ലായിരുന്നു എന്റെ പ്രശ്നം എന്റെ മനസ്സ് ആയിരുന്നു എനിക്ക് തടസ്സം ആയി നിലനിന്നത്, “
ഞാൻ പറഞ്ഞു നിർത്തി.
അപ്പോൾ അവൾ എന്താ എന്ന് അറിയാൻ ആയി എന്റെ മുഖത്തേക്ക് നോക്കി .
ഞാൻ വീണ്ടും തുടർന്നു.
“നെസിക്ക് അറിയോ ഒരാളുടെ വിജയങ്ങക്ക് പുറകിൽ അവർ അറിയാതെ ഒരു പോസറ്റീവ് എനർജി അവരോടൊപ്പം ഉണ്ടാകും , അതു ചിലപ്പോൾ ഭാര്യ യുടെ രൂപത്തിൽ ആകാം ചിലപ്പോൾ കാമുകി യുടെ രൂപത്തിൽ ആയിരിക്കാം വേറെ ചിലർക്ക് അതു പത്ത് മാസം നൊന്തു പ്രസവിച്ച അമ്മയുടെ രൂപത്തിൽ ആയിരിക്കും , “
“ഇതിൽ എന്റെ വിജയങ്ങൾക്ക് പുറകിൽ ഉണ്ടായിരുന്നത് എന്റെ എല്ലാം എല്ലാം ആയ അമ്മയായിരുന്നു, അമ്മ എന്നെ വിട്ടു പോയതോടെ എല്ലാം എനിക്ക് നഷ്ടപ്പെട്ടു എന്റെ എനർജി എന്റെ എല്ലാം എനിക്ക് നഷ്ടം ആയി,” പിന്നെ നെസി ഞാൻ ഇപ്പോ എന്റെ ജീവിതത്തിൽ അത്ര ഇമ്പോര്ടൻസ് കൊടുക്കുന്നും ഇല്ല. സനയുടെ ഭാവി അതാണ് എന്റെ ലക്ഷ്യം “
ഞാൻ പറഞ്ഞു നിർത്തി.
“അഖിലേട്ടൻ പറഞ്ഞത് ഒക്കെ ശെരി ആകാം പക്ഷെ ജീവിതത്തിൽ നഷ്ടങ്ങൾ സംഭവിച്ചു എന്നു കരുതി അയാളുടെ ടാലെന്റ്റ് ഓക്കേ അതിൽ ഇല്ലാതെ ആവുമോ,? ഇനിയും സമയം വൈകിയിട്ട് ഇല്ല ചേട്ടൻ ശ്രമിച്ചാൽ നടക്കാവുന്ന കാര്യങ്ങളെ ഒള്ളു , “
അവൾ ഒന്ന് പറഞ്ഞു നിർത്തി.
“ചേട്ടന് അറിയുമോ, എന്റെ ഉമ്മച്ചി മരിക്കുമ്പോൾ ഞാൻ രണ്ടാം ക്ലാസ്സിൽ പഠിക്കുന്നു നൂറക്കു നാലു വയസ്സും അന്ന് ഞങ്ങൾ ഒരു ചെറിയ വാടക വീട്ടിൽ ആയിരുന്നു താമസം , ഉമ്മ പോയതോടെ വാപ്പച്ചി ആകെ തകർന്നു പോയി . അങ്ങനെ ഇരിക്കെ ഒരു നാൾ വാടക കൊടുക്കാത്തതിന്റെ പേരിൽ വാടക വീട്ടിൽ നിന്നും ഇറങ്ങേണ്ട സ്ഥിതി ആയി അപ്പോഴാണ് വാപ്പച്ചി ഞങ്ങളെ കുറിച്ചും ജീവിതത്തെ കുറിച്ചും ഓക്കേ ചിന്തിക്കുന്നത് , അങ്ങനെ അന്ന് ചെറിയ ഒരു അഡ്വെർടൈസ് മെന്റ് കമ്പനി തുടങ്ങിയത് ആണ് ഈ നിലയിൽ വളർന്നത് . ഇന്ന് കാണുന്ന എല്ലാം എന്റെ വാപ്പച്ചി യുടെ അദ്ധ്യാനം ആണു, ‘അപ്പൊ പറഞ്ഞ് വന്നത് അഖിലേട്ടൻ ഇനിയും പഠിക്കണം കോളേജ് പഠനം പൂർത്തി ആക്കി നല്ലൊരു ജോലിയിൽ കയറണം പിന്നെ സനയുടെ കാര്യങ്ങൾ കഴിഞ്ഞാൽ സ്വന്തം ജീവിതത്തെ കുറിച്ചും ചിന്തിക്കണം, “
നെസി പറഞ്ഞു നിർത്തി.
Ee partum adipoli ayitnd.chetanum aniyathiyum realy kidu.njanum aliyanum idhe pole thanneya tto apo aadhi ende akkuvum.Nessikk onnum pattarudh.ee akhil cherudhayi jaada kaniknille ennoru doubt.ennalum avarude pranayam poothu thalirkatte
പോന്നുസേ ????
ചേട്ടനും അനിയത്തിയും റിലേഷൻ….. എനിക്ക് ഏറ്റവും ഇഷ്ടമുള്ള റിലേഷൻ… എനിക്ക് ഇല്ലതെ പോയത് …. അതിന്റെ ഒരു വിഷമം മനസ്സിൽ കിടക്കുന്നുണ്ടെങ്കിലും …. എന്നാലും ആ വിഷമത്തിന്റെ ആഴം കുറക്കാൻ ഈശ്വരൻ എനിക്ക് കുറെ അനിയത്തി മാരെ തന്നു കസിൻസ് ന്റെ രൂപത്തിൽ ….. ???
അഖിലും സനയും പോലെ ആണോ നിങ്ങൾ രണ്ടും ???????
ആദി ആകാനുള്ള ഭാഗ്യം ഈ ജന്മം എനിക്ക് ഉണ്ടാകുമോ…..
അഖിൽ ജാഡ കാണിച്ചോ …. അങ്ങനെ തോന്നിയോ ….. ഹിഹി…
ആ അവരുടെ പ്രണയം പൂത്തു തളിർക്കട്ടെ….. എന്റുട്ടി പറഞ്ഞാൽ പിന്നെ തളിർക്കാതെ ഇരിക്കുമോ ……
അപ്പോ ക്ലൈമാക്സ് പാർട്ട് സമയം കിട്ടുമ്പോൾ ഒന്നു കണ്ണോടിക്കു….
എന്ന് സ്വന്തം
അഖിൽ….
Kalakki machanee
താങ്ക്സ് ബ്രോ..
???
കോമഡി ഉത്സവത്തിൽ ബിജുക്കുട്ടൻ പറയുന്നപോലെ ഒന്നുംപറയാനില്ല..simply superb ….
താങ്ക്സ് നീതു .
കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് .
ഉഷാർ ! ഉദ്ദേഗഭരിതമായി കൊണ്ട് നിർത്തിയിരിക്കുന്നു…… ആകാംഷാപൂർവ്വം എന്ത് സംഭവിച്ചു എന്നറിയാൻ കാത്തിരിക്കുന്നു
താങ്ക്സ് ദിവ്യ.
കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് .
അടുത്ത ഭാഗം എത്രയും പെട്ടന്ന് ഇടാം .
അഖിൽ ബ്രോ..കഥ പൊളിച്ചു..
വല്ലാത്ത ഒരു നിർത്തൽ ആയിപ്പോയി..
ആകാംക്ഷ അതൽപം കൂടിപ്പോയി.
താങ്ക്സ് ജിന്ന് ബ്രോ
കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് ബ്രോ.
അടുത്ത ഭാഗം അധികം വൈകിക്കാതെ ഇടാൻ നോകാം.