സ്നേഹനൊമ്പരം 1 [AKH] 327

നൂറാ അതും പറഞ്ഞു എനിക്ക് ആ ഫോണിന്റെ ഒരുവിധം കാര്യങ്ങളും പറഞ്ഞു തന്നു.

ആ ഫോണിൽ വാട്സാപ്പ് ഓക്കേ റെഡി ആക്കി തന്നു.

അന്ന് രാത്രി ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞു ഞാൻ ഉറങ്ങാനായി കിടന്നപ്പോൾ വെറുതെ ഫോൺ എടുത്തു ഗാല്ലറി ഒക്കെ നോക്കുക ആയിരുന്നു .

അതിൽ കുറച്ചു സോങ്‌സും കുറച്ചു ഫോട്ടോസും കിടക്കുന്നത് കണ്ടു.

ഫോട്ടോസിന്റെ ഫയൽ തുറന്നപ്പോൾ അതിൽ നെസിയുടെയും നൂറായുടെയും അഞ്ചാറ് ഫോട്ടോസ് കിടക്കുന്നു.

ഞാൻ ഓരോന്നും ഓപ്പൺ ചെയ്തു നോക്കി അതിൽ കിടക്കുന്ന നെസി യുടെ ഒരു ഫോട്ടോ കണ്ടപ്പോൾ വല്ലാത്തൊരു ഇഷ്ടം അതിനോട് തോന്നി നല്ല ഭംഗിയുള്ള ഫോട്ടോ ആയിരുന്നു ഞാൻ അതും നോക്കി കുറെ നേരം കിടന്നു. ഒരിക്കലും കിട്ടില്ലെങ്കിലും അവളുടെ മുഖം എന്റെ മനസ്സിൽ ഒരു കുളിർമഴ തന്നെ പെയ്യിച്ചു

അങ്ങനെ കുറച്ചു കഴിഞ്ഞപ്പോൾ വാട്സാപ്പിൽ ഒരു മെസ്സേജ് വന്നിരിക്കുന്നു.

ഞാൻ വാട്സാപ്പ് ഓപ്പൺ ചെയ്തു നോക്കി .

“ഹായ് ☺☺”

ഇതാരാ ഹായ് അയച്ചിരിക്കുന്നത് ഈ നമ്പർ പരിചയം ഇല്ലല്ലോ. ഞാൻ അതിന്റെ പ്രൊഫൈൽ പിക് ഒക്കെ നോക്കി ഒരു സുന്ദരി കുട്ടിയുടെ കാർട്ടൂൺ ചിത്രം ആയിരുന്നു അതിൽ . അതുകൊണ്ട് ആരാണെന്നു അറിയാനും സാധിച്ചില്ല ,

“ഹായ് “

ഞാൻ തിരിച്ചു ഒരു ഹായ് വിട്ടു.

“എന്നെ മനസ്സിലായോ? “

അവിടെന്നും വീണ്ടും മെസ്സേജ് വന്നു .

“എനിക്ക് അങ്ങോട്ട്‌ പിടികിട്ടിയില്ല . ആരാ ഇത് ? “

ഞാൻ ചോദിച്ചു.

“ഒന്നു ആലോചിച്ചു നോക്ക് ചേട്ടന് അറിയാവുന്ന ആള് തന്നെയാ “

“ഞാൻ കുറച്ചു നേരം ആലോചിച്ചു നോക്കി , ആരായിരിക്കും ഇത് ഇനി നൂറാ എങ്ങാനും ആണൊ. ചോദിച്ചു നോകാം “

“നൂറാ ആണൊ “

“അല്ല “

The Author

Akh

വേർപാട് ഒരു നൊമ്പരമായി മാറുമ്പോൾ ഓർമ്മകൾ ഒരു തേങ്ങലായി ?തഴുകുമ്പോൾ മിഴികളിൽ കണ്ണുനീർ ഒഴുകുമ്പോൾ എന്റെ മനസ്സിൽ കൂട്ടിനായി നീയും നിന്റെ ഓർമകളും മാത്രം...........????

67 Comments

Add a Comment
  1. Valare nannayitnd akkuvetta manasil evideyo oru kulirmazha peydha feel.ithokkeyaane real love story.apo next part vayichit baki parayam.ennalum aniyathiye kurich adhikam kandilla adh next partil undavum le

    1. പോന്നുസേ…..

      പൊന്നൂസിന്റെ വാക്കുകൾ ഒരുപാട് ഇഷ്ടായി ….

      പൊന്നൂസിന്റെ മനസ്സിൽ കുളിർമഴയായി പെയ്തു ഇറങ്ങാൻ എന്റെ വരികൾക്ക് സാധിച്ചുലോ അതുമതി……

      “””മധു പോലെ പെയ്ത മഴയിൽ …… മനസ്സാകെ നിറഞ്ഞു പോന്നുസേ….. “”””

      അനിയത്തി യെ കുറിച്ച് അടുത്ത് ഭാഗങ്ങളിൽ അറിയാം ….

      അപ്പോ സമയം കിട്ടുമ്പോൾ അടുത്തഭാഗങ്ങളിൽ കണ്ണോടിക്കുക…..

      സ്നേഹബന്ധങ്ങൾക്കിടയിൽ നന്ദി എന്ന വാക്കിന് പ്രാധാന്യം ഇല്ല അതുകൊണ്ട് നന്ദി ഇല്ല പോന്നുസേ ???

      എന്ന് സ്വന്തം

      അഖിൽ…..

      1. Enik nandhi kittiye pattullu.ende vaakukal akkuvettandem manas nirachadhil orupad sandhosham undtto

        1. നന്ദി നന്ദി നന്ദി ???????????????

Leave a Reply

Your email address will not be published. Required fields are marked *