ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞ് ഞാനും മാമനും കൂടെ മാമന്റെ ചേതക്കെടുത് ഒന്ന് കറങ്ങാനിറങ്ങി….. മാമനും കൂട്ടുകാരും ഒത്തുകൂടുന്ന അവരുടെ ക്ലബുണ്ട്, അവിടെ കയറി….. മാമന്റെ ഒരുവിധം കൂട്ടുകാരെയൊക്കെ എനിക്കുമറിയാം…… അവരോടൊക്കെ സംസാരിച്ചിരുന്ന ശേഷം ഉച്ചയ്ക്ക് ഊണ് കഴിക്കാൻ നേരമായപ്പോഴാണ് തിരിച്ച് തറവാട്ടിലേക്ക് പോവുന്നത്…..
എല്ലാരും ഒരുമിച്ചിരുന്ന് തന്നെ ഊണും കഴിച്ചു….. അത് കഴിഞ്ഞ് കുറച്ചുനേരം സംസാരിച്ചൊക്കെ ഇരുന്നിട്ട് മൂന്ന് മണി ആയപ്പോൾ ഞങ്ങൾ ഇറങ്ങാൻ തയ്യാറായി….. ഞാൻ പിന്നെ കയ്യും വീശി വന്നത് കൊണ്ട് എനിക്കൊന്നും എടുക്കാനില്ലായിരുന്നു….. രണ്ട് ദിവസം നിൽക്കാൻ വന്ന അമ്മയുടെ കയ്യിലാണെങ്കിലൊരു വലിയ ബാഗും…
അമ്മയുടെ ബാഗും പിന്നെ മാമൻ പറിച്ചോണ്ട് വന്ന പറമ്പിലുണ്ടായ രണ്ട് ചക്ക, ഒരു പഴക്കുല, മത്തൻ, വെള്ളരി തുടങ്ങിയ സാധനങ്ങളൊക്കെ ഡിക്കിയിൽ കയറ്റി……
“““അടുത്തമാസം ഇവിടെ അമ്പലത്തിലെ ഉത്സവത്തിന്റെ സമയത്ത് അമ്മയേം കൂട്ടി വരണം…. കേട്ടോ”””
“““ശരി അമ്മച്ചാ”””
ഞാൻ സമ്മതം അറിയിച്ചു…. അമ്മച്ചൻ അഞ്ഞൂറിന്റെ നാല് നോട്ട് ചുരുട്ടി എന്റെ കയ്യിൽ തരാൻ ശ്രമിച്ചപ്പോൾ ഞാൻ വാങ്ങാൻ കൂട്ടാക്കിയില്ല…. അത് വാങ്ങാതെ അമ്മച്ചൻ വിടില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു….. അതുപോലെ തന്നെ അമ്മച്ചൻ നിർബന്ധിച്ച് അതെന്റെ കയ്യിൽ തന്നു….. സന്തോഷം
അമ്മാമ്മ എന്നെ കെട്ടിപ്പിടിച്ച് തലകുനിച്ച് കൊടുത്തപ്പോൾ കവിളിലൊരുമ്മ തന്നു….. മാമിയോടും യാത്ര പറഞ്ഞു…..
♥️🔥🔥