“““ഇതെന്താ ഇങ്ങനെ….. ഈ ചൗട്ടുന്ന സാധനം ഒരെണ്ണം ഇല്ലല്ലോ….. മൂന്നെണ്ണം വേണ്ടേ?””””
ഡ്രൈവർ സീറ്റിൽ കയറി ഇരുന്ന ശേഷം മൊത്തത്തിലൊന്ന് പരിശോധിച്ചിട്ട് അമ്മയൊരു അപൂർണ്ണത കണ്ടുപിടിച്ചു….. ഞാനറിയാതെ നെഞ്ചിൽ കൈവെച്ചുപോയി…..
“““ഈശ്വരാ!!”””
വലിയ ദൈവവിശ്വാസിയൊന്നുമല്ലാത്ത ഞാൻ അങ്ങേരെ അറിയാതെ വിളിച്ചു പോയി….. മഹേഷിന്റെ പ്രതികാരത്തിൽ പറയുന്ന “ഇതെന്റെ ഐഡിയ ആയിപ്പോയി” എന്ന ഡയലോഗാണ് അപ്പോഴെന്റെ മനസ്സിൽ വന്നത്……
“““എന്റെ പൊന്നമ്മാ… ഇത് ഓട്ടോമാറ്റിക്കാണ് ഇതില് ക്ലച്ചിന്റെ ആവശ്യമില്ല…
“““ക്ലച്ചോ?”””
അമ്മയുടെ ആ ചോദ്യം എന്നെ തളർത്തി കളഞ്ഞു….. ഇത് നടപടിയാവില്ല എന്നെനിക്ക് ബോധ്യമായി….
“““അടിപൊളി….. തൽകാലം അമ്മ ഇവിടിരിക്ക്….. ഞാൻ തന്നെ ഓടിച്ചോളാം””””
“““വേണ്ട എനിക്കോടിക്കണം…… ഒന്ന് പറഞ്ഞ് താടാ””””
അമ്മ ഇരുന്ന് ചിണുങ്ങി…. അത് കണ്ടപ്പോൾ പറ്റില്ലെന്ന് പറയാൻ കഴിഞ്ഞില്ല….
“““ശരി….. ശ്രദ്ധിക്ക് ട്ടോ…. അമ്മ പറഞ്ഞ ആ മൂന്ന് സാധനമില്ലേ, അതില് ഒന്നാണ് ക്ലച്ച്….. ഈ കാറ് പക്ഷേ ഓട്ടോമാറ്റിക്കായത് കൊണ്ട് ക്ലച്ചിന്റെ ആവശ്യമില്ല….. പിന്നെയുള്ളതില് അതാ റൈറ്റ് സൈഡിലുള്ളത് ആക്സെലറേറ്റർ, അതല് ചവിട്ടുന്നത് അനുസരിച്ച് വണ്ടിയുടെ സ്പീഡ് കൂടും….. മറ്റേത് ബ്രേക്കാണ്…..
വണ്ടി സ്ലോഡൗൺ ചെയ്യാനും നിർത്താനും ഒക്കെ അതിൽ ചവിട്ടിയാ മതി…… പിന്നെ ഇതാണ് വണ്ടീടെ ഗിയർബോക്സ്….. ഇതില് പി എന്ന് എഴുതിയത് പാർക്ക്…. വണ്ടി നിർത്തുമ്പോ ഇതിലിടണം, പിന്നെ ഈ ആർ ആണ് റിവേഴ്‌സ്, എൻ ന്യൂട്ടർ, ഡി ഡ്രൈവ്…. ഡി യില്ലിട്ടാണ് വണ്ടി ഓടിക്കേണ്ടത്…. ഏകദേശം ഒരു ഐഡിയ കിട്ടിയോ”””
♥️🔥🔥