അജു അതും പറഞ്ഞു പുറത്തേക്ക് പോയി ….
വർഷ … കുളിച്ചു വന്നപ്പോൾ സിസിലി ചേച്ചി ചായയും ആയി വന്നു ….
സിസിലി : ഇത് എത്ര മാസം ആണ് ?
വർഷ : 5 …
സിസിലി : ഹ്മ്മ്മ് വീട്ടുകാർ ഒക്കെ ഉടക്ക് ആണല്ലേ ….
വർഷ എന്ത് പറയണം എന്ന് അറിയാതെ കിടന്നു തപ്പി കളിച്ചു ….
സിസിലി : അല്ലേലും ഈ വേറെ മതത്തിൽ നിന്ന് ഒക്കെ കെട്ടിയാൽ ഇങ്ങനെ ചില കൊഴപ്പം ഉണ്ട് … കുടുംബ മഹിമ വെച്ചോണ്ട് ഇരിക്കുന്ന വീട്ടുകാർ വാശി കാണിക്കും
വർഷ : ഇതൊക്കെ ചേച്ചിയോട് ആരാ പറഞ്ഞു തന്നത് ?
സിസിലി : അത് പിന്നെ എനിക്കു അറിഞ്ഞൂടെ …. കോക്ക് എത്ര കുളം കണ്ടതാ ….
വർഷ : എന്നാലും പറ …. ഇത്ര കൃത്യം ആയി …
സിസിലി : സർ ക്രിസ്ത്യൻ ആണെന്ന് പേര് കേട്ടാൽ അറിയാം …. മോള് വർഷ …. ഹിന്ദു … ഈ സമയത്തു വീട്ടുകാർ കൂടെ ഇല്ലേൽ … അത് ഒളിച്ചോട്ടം ആണെന്നും പ്രേമവിവാഹം ആണെന്നും ഒക്കെ ആർക മനസിലാകാതെ …. ഇഷ്ടപെട്ട ആണിന് ഒപ്പം ജീവിക്കണം എങ്കിൽ ഇങ്ങനെ കുറച്ചു ധൈര്യം ഒക്കെ കാണിക്കണം ….. അതാണ് പെണ്ണ് …. സാറും സ്നേഹം ഉള്ളവനാ
വർഷ ഒന്ന് ചിരിച്ചു
മോള് ചായ കുടി ,,,, കുറെ ജോലി ഉണ്ട് ,…. ഞാൻ അതൊക്കെ ഒന്ന് ഒതുക്കട്ടെ
വർഷ ആലോചിച്ചു …. ഒന്നും പറയാതെ തന്നെ അവർ അവർക്കു ഇഷ്ടം ഉള്ളത് പോലെ എല്ലാം ഊഹിച്ചു …. ഇനി ഇപ്പോൾ തിരുത്താൻ പോയാലും കാര്യം ഒന്നുമില്ല … എന്തേലും ആകട്ടെ …..
അടുക്കളയിലേക് ഉള്ള സാധനം എല്ലാം അജു മേടിച്ചു കൊണ്ട് വന്നു ….
പോകുന്നതിനു മുൻപ് ആയി …. അജുവും വർഷയും ജോലിക്കാരി മാറി നിന്ന് സംസാരിച്ചു ….

climax post cheythu…. editors approve akkiyal publish aakum… over expectation vekaruthu…. ente manasil thonniyathu ezhuthi athra mathram
mathi mathi 🤝🔥🔥
enthayi..sbumit cheytho?