പുറത്തു ഇറങ്ങിയ അജു ആക്സിഡന്റ് എങ്ങനെ ഉണ്ടായി എന്ന് അന്വേഷിച്ചു ….
സിഗ്നൽ തെറ്റിച്ചു സോനാ എതിരെ വന്ന കാറിൽ ഇടിക്കുക്ക ആയിരുന്നു …. എന്ന് ഹോസ്പിറ്റലിൽ എത്തിച്ചവർ മൊഴി കൊടുത്തത് ….
അടുത്ത ദിവസം സോനാ കണ്ണ് തുറന്നു …..
ബോധം വന്ന സോനാ ഒരു നിമിഷം താൻ അവിടെയാണ് എന്ന് സ്വയം ചിന്തിച്ചു ….
എല്ലാരേയും കണ്ടു എങ്കിലും സോനാ ഒന്നും മിണ്ടാതെ കിടന്നു ….
സോനയെ റൂമിലേക്കു മാറ്റി ….. അപകടത്തിന്റെ ഷോക്ക് ആകും അവൾ ഒന്നും മിണ്ടാതെ ഇരികുന്നത് എന്ന എല്ലാരും കരുതി …
റൂമിൽ അജു മാത്രം ഉണ്ടായിരുന്ന ഒരു സമയം ….
അജു : നീ എന്നെ പേടിച്ചു കളഞ്ഞു സോനാ …. ഡ്രൈവ് ചെയുമ്പോൾ സൂക്ഷിക്കേണ്ട …. നിന്റെ മിസ്റ്റേക്ക് ആണെന്ന് ആണെല്ലോ പറയുന്ന …
സോനാ ഒന്നും മിണ്ടാതെ കിടന്നു….
അജു : എപ്പോളും എന്നോട് സൂക്ഷിക്കണം എന്ന് പറയുന്ന ആൾ സ്വയം ഡ്രൈവ് ചെയുമ്പോൾ സൂക്ഷിക്കേണ്ടേ ,സാരമില്ല …. പോട്ടെ …
സോനാ കരയാൻ തുടങ്ങി …..
അജു : കരയാതെ എന്തായാലും രെക്ഷപെട്ടാലോ ഇനി അതെ കുറിച്ച് ആലോചിക്കേണ്ട
സോനാ : സോറി അജു …. ഞാൻ ,
അജു : വിട്ടേക് … റോഡ് ആകുമ്പോൾ ആക്സിഡന്റ് ഉണ്ടാകുന്ന സാധാരണം അല്ലെ ….
സോനാ : ഞാൻ മനഃപൂർവം ചെയ്തത് അജു …..
അജു : വാട്ട് ?
അവൾ വീണ്ടും ഒരു കൊച്ചു കുഞ്ഞിനെ പോലെ കരയാൻ തുടങ്ങി …
അജു വേഗം ചെന്ന് വാതിൽ അടച്ചു ….
അജു : നീ എന്താ പറഞ്ഞ …. ആക്സിഡന്റ് മനഃപൂർവം ഉണ്ടാക്കിയത് ആണെന്ന് …. ?
സോനാ : മ്മ്മ് അതെ
അജു : എന്തിനു …. നിനക്കു എന്താ പറ്റിയ സോനാ …

climax post cheythu…. editors approve akkiyal publish aakum… over expectation vekaruthu…. ente manasil thonniyathu ezhuthi athra mathram
mathi mathi 🤝🔥🔥
enthayi..sbumit cheytho?