സൂര്യനെ പ്രണയിച്ചവൾ 1 [Smitha] 222

“പിന്നേ…”
അയാൾ വീണ്ടും അമ്മയുടെ സ്വരം കേട്ടു.
“നീയിപ്പോൾ ഏറ്റിരിക്കുന്ന അസൈൻമെൻറ്റിൻറെ സീരിയസ്നെസ്സ് ഓർത്തിട്ട് ഇരിക്കപ്പൊറുതി കിട്ടാതെ വന്നപ്പോൾ ഞാൻ ആ ജോയലിനെ ഒന്ന് ഗൂഗിളിൽ തപ്പി…പേരിൽ മാത്രം ഒന്നുമല്ല സൗന്ദര്യം. ശരിക്കും ഫിലിം സ്റ്റാറിനെപ്പോലെയുണ്ടല്ലോ ആ പയ്യൻ!”
“ഓഹോ! അത് ശരി!”
സ്വരം കടുപ്പിച്ചുകൊണ്ട് രാകേഷ് പറഞ്ഞു.
” അവനെ എങ്ങനെയാ എന്റെ തോക്കിൻമുനേടെ മുമ്പിൽ കിട്ടുക എന്നോർത്ത് തല പുകയ്ക്കുവാ ഞാനിവിടെ! അന്നേരം മമ്മി അവൻറെ സൗന്ദര്യം കാണുവാണോ? അത്രയ്ക്ക് ഇഷ്ടവാണേൽ ഒരു കാര്യം ചെയ്യാം. അവനെ പിടിക്കുമ്പം കൊല്ലാതെ മമ്മീടെ അടുത്ത് കൊണ്ടരാം ഞാൻ. മമ്മി അവനെ അങ്ങ് കെട്ടിക്കോ! അല്ല പിന്നെ!”
“അയ്യോ അതെങ്ങനെയാ മോനു?”
അമ്മയുടെ ചിരിയലകൾ വീണ്ടും അവൻറെ കാതുകളെ തലോടി.
“മോൻറെ പപ്പാ സമ്മതിക്കുവോ?”
“പപ്പാ അറിയാതെ ഒരു സ്റ്റെപ്പിനിയായി വെച്ചാ മതി!”
“മതി മതി! നിൻറെ ഒരു തമാശ!
“അതൊക്കെ ഓക്കേ…ഈ നമ്പർ! ഇതാരുടേതാ?”
“നിന്നെ വിളിക്കാൻ വേണ്ടി എനിക്കും പാപ്പായ്ക്കും രണ്ട് സിം കാർഡുകൾ കൊറിയർ ആയി വന്നു അരമണിക്കൂർ മുമ്പ്. നിങ്ങളുടെ റെജിമെൻറ്റിൻറെ ഹെഡ്ക്വർട്ടേഴ്‌സിൽ നിന്ന്,”
താൻ ഏറ്റെടുത്തിരിക്കുന്ന ദൗത്യത്തിന്റെ പ്രാധാന്യം രാകേഷിനെ ഒരു നിമിഷനേരത്തേക്ക് പരിഭ്രാന്തനാക്കി.
“മോനൂ,”
ഫോണിലൂടെ വീണ്ടും ആകാംക്ഷ കലർന്ന ശബ്ദം.
“മമ്മി…”
അവൻ വിളികേട്ടു.
“എന്താ പെട്ടെന്ന് ഒരു സൈലൻസ്?”
“ഒന്നുമില്ല…പ്രാർത്ഥിക്കണം…”
“നിന്നെ ഓർത്ത് പ്രാർത്ഥിക്കാത്ത ഏതെങ്കിലും നിമിഷം മമ്മിയ്ക്കുണ്ടോ മോനൂ?”
ആ വാക്കുകൾ അയാളുടെ ഹൃദയത്തിൽ തട്ടി. കണ്ണുകളിൽ പെട്ടെന്ന് നനവ് പടർന്നു. രാകേഷ് നിശ്വസിച്ചു.
“മോന് ഭയമുണ്ടോ?”
“മമ്മി എനിക്ക് വേണ്ടി അവിടെ ഭഗവാൻറെ മുമ്പിൽ മുട്ടുകൾ മടക്കാനുണ്ടാവുമ്പോൾ എനിക്ക് ഭയമില്ല,”
“നീ ധീരനാണ്. ക്ഷത്രിയനാണ്. നീ പപ്പാടെ മോനാണ്. നീ വിജയിക്കും…പക്ഷെ…”
“എന്താ മമ്മി?”
“അയാളെ ജീവനോടെ പിടിച്ചാൽ മതി. കൊല്ലരുത്!”
“അതിന് വേണ്ടിയും പ്രാർത്ഥിക്കൂ…”
അമ്മയോട് സംസാരിച്ച് കഴിഞ്ഞ് മൊബൈൽ തിരികെ പോക്കറ്റിലേക്ക് വെച്ചപ്പോഴാണ് അവൻ ആ വിസ്മയം കാണുന്നത്.
നിശബ്ദതയുടെ വിശാലതാഴ്‌വാരത്ത് വിരിഞ്ഞ ശബ്ദപുഷ്പ്പം പോലെയൊരു കാഴ്ച്ച. ഇലച്ചാർത്തകളുടെ മരതകപ്പച്ചയുടെ മുമ്പിൽ, അപരാഹ്നവെളിച്ചത്തിൽ, ഗാന്ധർവ്വഭംഗി തുളുമ്പുന്ന ഒരു കാഴ്ച്ച.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

43 Comments

Add a Comment
  1. കഥ കളുടെ രാജ കുമാരി ആരാണ് അവൾ രാകേഷിന്റെ മനസ്സു മോഷ്ടിച്ച ആ സുന്ദരി രാകേഷിന്റെ മമ്മി പറഞ്ഞ മന്ത്രിയുടെ മകൾ ആണോ അവൾ

  2. Hi Smitha pattalakkare ingane konnu kalayunnathinu oru madiyum ille? nammede army viswasm ille?
    Kathayil chothyam illa ennalum oru …….

  3. ഹലോ സ്മിത, നിത്യജീവിതത്തിന്‍റെ ഒഴുക്കില്‍ നീങ്ങുന്നതിനിടയില്‍ ഇവിടുത്തെ വായനയില്‍ വല്ലാതെ പിറകിലായിപ്പോയി. ക്ഷമിക്കണം, എന്‍റെ ഫേവറിറ്റ് എഴുത്തുകാരിയുടെ ‘സൂര്യ……’ ന്‍റെ ആദ്യഭാഗത്ത് ഇപ്പോഴെ എത്താന്‍ പറ്റിയുള്ളൂ. തുടക്കം ഗംഭീരം. ഛത്തീസ്ഗഡ്‌ല്‍ ഇതുവരെ ഞാന്‍ പോയിട്ടില്ല, പോണം എന്നാഗ്രഹമുണ്ട്. പക്ഷെ പാലക്കാടന്‍ മലനിരകള്‍ കണ്ടിട്ടുണ്ട്, ഭംഗി ആസ്വദിച്ചിട്ടുമുണ്ട്. താങ്കളുടെ കഥാപാത്രങ്ങളുടെ തിരനോട്ടവും നന്നായിട്ടുണ്ട്. എല്ലായിടത്തും ഒരു അവ്യക്തതയുടെ രഹസ്യസ്വഭാവം നിലനില്‍ക്കുന്നു, കൊറിയറില്‍ വന്ന സിം കാര്‍ഡുകളില്‍ അടക്കം. അപ്പോപ്പിന്നെ നായികയുടെ കാര്യം പറയാനുണ്ടോ. ആകാംക്ഷയോടെ കാത്തിരിക്കുന്നു, ചുരുളുകള്‍ അഴിയാനായി.

  4. അഭിരാമി

    സ്മിതേച്ചിക് അഭിപ്രായം പറയുന്നത് ഞാൻ നിർത്തിയതാ. എല്ലാം തുടങ്ങി കൊതിപ്പിച്ചു വെക്കും. എത്ര നാളായി കാതിരിക്കുവന്നു അറിയാമോ. മിണ്ടില്ല ഞാൻ.

  5. സ്മിതേച്ചീ, കുറെ ആയല്ലോ കണ്ടിട്ട്, ഇത്ര പെട്ടെന്ന് ഇങ്ങനെ നിർത്തണ്ടയിരുന്നു, തുടർകഥ ആണെങ്കിലും കുറച്ചൂടെ നീട്ടമായിരുന്നു, സ്മിതേച്ചിയുടെ എല്ലാ കഥകളും പെട്ടെന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് ഒരു സ്മിത fan

  6. എവിടെ ആയിരുന്നു എന്റെ ചേച്ചി പെണ്ണെ ഒരുപാട് ആയല്ലോ കണ്ടിട്ട്, സ്മിത ഇല്ലാതെ എന്ത് കമ്പിക്കുട്ടൻ, നല്ല ഒരു പ്രണയ കാവ്യം കൊണ്ട് തന്നെ തിരിച്ച് വന്നതിൽ സന്തോഷം, പ്രണയത്തിനൊപ്പം തൊട്ട് കൂട്ടാൻ ആക്ഷനും ത്രില്ലറും കൂടി തന്ന് അടിപൊളി ആക്കണം കഥ.

  7. Dear Smitha,

    As usal, parayan onnum illa.

    Thanks & waiting for next part.

  8. ചേച്ചി, എല്ലാ കഥകളും പോലെ ഇതും മനോഹരം.
    ഇനി ഇപ്പോൾ ആരാണവൾ എന്ന് അറിയാതെ ഒരു സമാധാനം ഇല്ല.
    വെയ്റ്റിങ് ?

  9. Wow oru thrilling love storykulla ella scopum njan kanund.1st part adipoli apo next part vegam poratte

    1. അങ്ങനെയാകട്ടെ സഞ്ജു..താങ്ക്സ്…

  10. ചേച്ചിക്ക്

    “””ഇപ്പോൾ എൻറെ സമീപം ഒരു സുന്ദരിയുണ്ടായിരുന്നെങ്കിൽ!
    നിലാവിൻറെ മൃദുലതയോടെ, പൂവനത്തിന് നടുവിൽ, വിവശതയോടെ തൻറെ സാമീപ്യത്തിനു കൊതിച്ച്, തൻറെ സാന്നിധ്യത്തിന് വേണ്ടി ദാഹിച്ച് തനിക്ക് ഈ ജന്മവും വരാനുള്ള എല്ലാ ജന്മങ്ങളിലും കൂട്ടിരിക്കാൻ ആഗ്രഹിക്കുന്ന ഒരു സുന്ദരി!
    എന്നാണു അവൾ വരുന്നത്?
    ഏത് വഴിത്താരയിൽ താൻ കണ്ടുമുട്ടും അവളെ?””””

    ഇതു വായിച്ച് ഞാനും ആഗ്രഹിച്ചുപോയി.കുറെ ആയി കാത്തിരിക്കുന്നു,”എന്ന് വരും അവൾ”
    പക്ഷെ ഒന്നുണ്ട് ഇതുപോലെ എഴുതാൻ ചേച്ചിക്കെ പറ്റു.
    വളരെ മികച്ച ഡീറ്റൈലിംഗ്.നായകന്റെ ഇൻട്രോ നല്ല പഞ്ചോടെ അവതരിപ്പിച്ചു.ഒപ്പം നായികയുടെയും വില്ലന്റെയും.

    ഇനി നായിക പത്മനാഭൻ തമ്പിയുടെ മോളാണ് എന്ന് പറയരുത്.ഇനി അങ്ങനെയാണ് എങ്കിൽ ഒരു ഗസ്സ് നടത്തുന്നു അവൾ വില്ലന്റെ കാമുകി,അയാളെ കണ്ടുവരുന്ന വഴിയിൽ ആവണം നായകന്റെ കണ്ണിൽ പെടുന്നത്.ജെ എൻ യു ഇൽ ഒക്കെ പഠിച്ച കുട്ടിയല്ലേ..

    പിന്നെ അവസാന രണ്ട് പേജിലെ വരികൾ ഒരു ആധുനിക ശലോമോൻ പിറവിയെടുത്തു എന്ന് തോന്നിപ്പോയി.ചില വരികൾ വായിച്ചപ്പോൾ ഉത്തമഗീതം മാറിനിൽക്കുമെന്നും.പുകഴ്ത്തൽ ആണെന്ന് കരുതണ്ട,???ഒരു സത്യം മാത്രം

    പിന്നെ തിരക്കുകളുടെ അസഹിഷ്ണുതയെ കാറ്റിൽ പറത്തി,രാജ പറഞ്ഞത് പോലെ ശ്വാസം കഴിച്ച് വീണ്ടും ഞങ്ങളോടൊപ്പം ചെരുക.ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ട്.

    ഒത്തിരി സ്നേഹത്തോടെ
    ആൽബി

    1. ആൽബി..

      ഇങ്ങനെ ഒരു കഥ ആദ്യം മനസ്സിലുണ്ടായിരുന്നെകിലും ഫഹദിന്റെ റിക്വസ്റ്റ് ആണ് ഇതിന്റെ ആസന്ന പ്രേരണ.

      എന്ന് കരുതി കോബ്ര പോലെയോ ശിശിരം പോലെയോ ഒരു കഥയായി പ്രതീക്ഷിക്കരുത്.

      നല്ല വിശ്രാന്തിയുള്ള സമയത്ത് ആയിരുന്നു അവയുടെ എഴുത്ത് ഒക്കെ. ഇപ്പോൾ പിടിച്ചു വാങ്ങുന്ന നിമിഷങ്ങളിലാണ് ഈ കഥയ്ക്ക് അക്ഷരങ്ങൾ തീർക്കുന്നത്.

      ഒരുപാടുണ്ട് തീർക്കാൻ. കത്രീന, ഷഹാന, ഡാവിഞ്ചി. തീർക്കും സമയത്തിന്റെ ലഭ്യതയനുസരിച്ച്…

      കഥകൾ വായിച്ചില്ല.
      വായിക്കുന്ന രീതിയ്ക്ക് അപ്പപ്പോൾ തന്നെ അതിപ്രായമറിയിക്കാം.

      സ്നേഹപൂർവ്വം,

      സ്മിത.

      1. ചേച്ചി എഴുതുന്നതിൽ വിട്ടുവീഴ്ച ചെയ്യാത്ത ആളാണ്.അത്‌ കഥകളിൽ കാണാനുമുണ്ട്.ആ ക്വാളിറ്റി ഉണ്ടാവും എന്നുറപ്പുണ്ട്.

        ഞാനും ഒരു യാത്രയിൽ ആയിരുന്നു.
        അന്ന് ചേച്ചിയോട് പറഞ്ഞത് പൂർത്തിയാവുന്നതെയുള്ളൂ.ഉടനെ വരും.

        തിരക്കുകൾക്ക്‌ അല്പം ശമനം ലഭിച്ചു എന്ന് കരുതുന്നു.

        സ്നേഹത്തോടെ
        ആൽബി

    1. താങ്ക്യൂ ഗംഗാ…

  11. മന്ദൻ രാജാ

    നശിപ്പിച്ചു , ഈ സുന്ദരി പട്ടച്ചാരായം ഒഴിച്ച് കൊട്ടാരം നശിപ്പിച്ചു ..

    വെള്ള ചുരിദാറും ബോട്ടവും ..അതിൽ യാതൊരു മാച്ചുമില്ലാത്ത ചുമപ്പ് ഷോൾ കണ്ടതേ അവൾ വല്ല ഗന്ധർവ്വ സുന്ദരി’യോ മറ്റോ ആണോയെന്ന് തോന്നിയതാ ..

    ആരാന്നു മനസിലാകുന്നെന് മുന്നേ പട്ടച്ചാരായം ഒഴിച്ച് “തുടരും ” എന്ന് പോലുമില്ലാതെ നിർത്തി . കഥ മുഴുവനായി വരാത്തതാണോ അതോ ഈ പാർട്ട് ഇത്രയുമേ ഉള്ളോ ?\

    ശ്വാസം കിട്ടിയാൽ ഇവിടെ എവിടെയേലും ഒക്കെ കാണണം എന്ന് വിനീതമായി അപേക്ഷിക്കുന്നു . സ്നേഹത്തോടെ -രാജാ

    1. പ്രിയ രാജ…

      അങ്ങനെ നശിപ്പിച്ചിട്ടൊന്നുമില്ല.
      അതും രാജ പറഞ്ഞ സാധനമുപയോഗിച്ച്.
      അടുത്തതിൽ അവൾ വീണ്ടും വരുമല്ലോ.
      അപ്പോൾ കൺകുളിർക്കെ കണ്ടോളൂ.

      വെള്ളയും ചുവപ്പും മാച്ചല്ല എന്നാര് പറഞ്ഞു? വെറുതെ ഒന്ന് വിഷ്വലൈസ് ചെയ്യൂ. അപ്പോൾ മനസ്സിലാകും അത്ര ഭംഗിയുള്ള ഒരു കോമ്പിനേഷൻ വേറെ ഇല്ലായെന്ന്.

      ഇവിടെ എവിടെയെങ്കിലും ഉടനെ തടസങ്ങൾ ഇല്ലാതെ കാണാം. അൽപ്പം കാത്താൽ മതി.

      ഒത്തിരി ഇഷ്ടത്തോടെ,

      സ്മിത.

      1. ഒന്നുണ്ട് പെണ്ണുങ്ങൾക്ക് ഓക്കേ.ആണുങ്ങൾ ഇട്ടാലോ. ഉദാ:ചോട്ടാ മുംബൈ ഇൽ ജഗതിയുടെ ഇൻട്രോ ഓർത്തു നോക്കിയേ. അവിടെ ബനിയൻ പച്ചയാണ്

  12. കൊള്ളാം സ്മിതയുടെ കഥകൾ മോശം അവാർ ഇല്ലല്ലോ.
    പിന്നെ എവിടെ സ്മിത പറഞ്ഞ ടീച്ചർ സ്റ്റോറി അതു ഇതു വരെ കണ്ടില്ല..
    ബീന മിസ്സ്

    1. ബീനെ ടീച്ചർ കഥ ഫുൾ ആണ്. പക്ഷെ രണ്ടാമതൊരു വായനയിൽ അത്ര സുഖം പോരാ. ഒന്നുകൂടി തിരുത്തി വേഗം അയക്കാം

      1. അങ്ങനെ ആവട്ടെ എന്നാൽ.

  13. ചേച്ചി,ഈ പേര് കണ്ടപ്പോൾ ഉണ്ടായ സന്തോഷം എത്രയെന്ന് പറഞ്ഞറിയിക്കുക വയ്യ
    ഒരിടവേള കഴിഞ്ഞു വന്നു അല്ലെ.ഇനി ലീവ് തരില്ല,ചേച്ചിയുടെ കോട്ട കഴിഞ്ഞു.ഈ പ്രഭാതം സന്തോഷത്തോടെ തുടങ്ങാൻ സാധിച്ചു.ബാക്കി വായനക്ക് ശേഷം

    സ്വന്തം
    ആൽബി

    1. പ്രിയ ആൽബി,

      തിരക്ക് ഔദ്യോഗികവും വ്യക്തിപരവുമാകുമ്പോൾ പ്രിയപ്പെട്ട ചിലയിടങ്ങൾ താൽക്കാലികമായാണെങ്കിലും ഉപേക്ഷിക്കേണ്ടി വരുന്നു.
      പുൽച്ചാടി മഞ്ഞിൻ തുള്ളികൾ നിറഞ്ഞ പച്ചപ്പിലേക്ക് തിരികെയെത്തും എന്ത് സംഭവിച്ചാലും.

      അന്വേഷിച്ചതിന് നന്ദി.

      പ്രിയമോടെ,

      സ്മിത.

      1. തിരക്കുകളിൽ അല്പം ആശ്വാസം ലഭിച്ചു എന്ന് കരുതട്ടെ.എന്താ അങ്ങനെ അല്ലെ?
        വീണ്ടും കണ്ടതിലുള്ള അതിയായ സന്തോഷവും അറിയിക്കുന്നു.

        ഇഷ്ട്ടത്തോടെ
        ആൽബി

  14. ശ്യേ!! … ആരാണവൾ..??
    രാകേഷ് മാത്രമല്ല നിരാശനായത് കേട്ടോ..
    വല്ലാത്ത ചെയ്ത്തായി പോയി ചേച്ചി, ഒന്നു വായിച്ചു വന്നപ്പോഴേക്കും തീർന്നു പോയി, എന്നിരുന്നാലും നീണ്ട കാത്തിരിപ്പിനൊടുവിൽ ഇങ്ങെത്തിയല്ലോ ആ ഒരു സന്തോഷം അടക്കാനാവുന്നില്ല.

    സൂര്യനെ പ്രണയിച്ചവൾ, പ്രണയത്തോടൊപ്പം പശ്ചാത്തലത്തിൽ ത്രില്ലെർ സ്വഭാവവും,
    റൊമാന്റിക് ത്രില്ലെർ ആണല്ലോ അല്ലേ? തുടക്കം അവിസ്മരണീയമായിട്ടുണ്ട് , എഴുത്തിലും, വർണ്ണനകളിലും പകരം വെയ്ക്കാനില്ലാത്ത  ആ ക്രാഫ്റ്റ് പതിവിലും ഭംഗിയായി തന്നെ കാണുന്നു. സൈറ്റിൽ പ്രണയത്തിന്റെ വസന്തവുമായി മറ്റൊരു ശിശിരപുഷ്പം വിരിയാനുള്ള എല്ലാ സാധ്യതകളും കാണുന്നതിനാൽ അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിയ്ക്കുന്നു..

    നിശാഗന്ധി പൂവ് പോലെ ഈ രാവിൽ സ്വപ്നങ്ങൾക്ക് സുഗന്ധമേകിയതിനു ഒരായിരം നന്ദി.
    അടുത്ത ഭാഗം ഉടൻ കാണുമെന്നു പ്രതീക്ഷിയ്ക്കുന്നു.

    സസ്നേഹം
    മാഡി

    1. പ്രിയ മാഡി…

      അങ്ങനെ അവസാനിപ്പിച്ചില്ലെങ്കിൽ രണ്ടുമൂന്ന് ദിവസം കൂടി വയ്ക്കുമായിരുന്നു.

      പിന്നെ ഇത്തരം കഥകൾക്ക് ഒരു മനോരമ ലൈൻ അല്ലെങ്കിൽ പ്രൈം ടൈം സീരിയൽ ലൈൻ ആണ് എപ്പോഴും നല്ലത്.
      “…ഉത്തരത്തിൽ ചത്തിരിക്കുന്ന ഗൗളിയിൽ നിന്ന് അയാൾ പുറത്തേക്ക് നോക്കി. അപ്പോൾ അവിടെ കണ്ട കാഴ്ച്ച അയാളെ ഭയപ്പെടുത്തി. തുടരും..” വായനക്കാരെ പരിഹസിക്കുന്നതിന് തുല്യമാണ് ഇത്തരം രീതിയിൽ അദ്ധ്യായം ആസാനിപ്പിക്കുന്നതെങ്കിലും തുടർന്ന് വരുന്ന അധ്യായങ്ങൾ നന്നാക്കുവാൻ ഇത്തരം എൻഡിങ് എന്നെ സഹായിച്ചിട്ടുണ്ട്.

      പിന്നെ കോബ്രായുടെയോ ശിശിരത്തിന്റെയോ ലൈനിൽ ഇതിനെ കാണരുത് എന്ന് ആദ്യമേ പറയട്ടെ. പ്രത്യേകിച്ച് അങ്ങനെ ഗുണമൊന്നുമില്ലാത്ത വെറും പൈങ്കിളി പ്രണയ കഥയാണിത്. എ ബോയ് മീറ്റ്‌സ് എ ഗേൾ എന്ന രീതിയിൽ.

      തുടർന്നും കൂടെയുണ്ടാവണം. അഭിനന്ദിച്ചും ശാസിച്ചും സ്നേഹിച്ചും…

      ഒത്തിരി സ്നേഹത്തോടെ,

      സ്മിത.

  15. സ്മിതേച്ചി, അവസാന പേജിൽ എഴുതിയത് വളരെ സത്യമായ കാര്യമാണ്. ഇത്രയും സുന്ദരിയായ, കിടുക്കൻ അംഗോപാംഗങ്ങൾ ഉള്ള ഒരു പെണ്ണിനെ കാണുമ്പോൾ ഒരു ആണിന്, സ്വാഭാവികമായും തോന്നുന്നത് അവളെ എങ്ങിനെയും സ്വന്തമാക്കണം എന്ന് തന്നെയാണ്. ആ തോന്നൽ, ഒട്ടും കുറവ് വരാതെ, അങ്ങിനെ തന്നെ എഴുതിയിട്ടുണ്ട്. വായിച്ചു തീർന്നപ്പോൾ താങ്കൾ ബാക്കി വച്ചതിനെ തേടി മനസ്സ് വെമ്പുന്നുണ്ട്. നല്ല ഫീൽ. അടുത്ത ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പ്‌ തുടങ്ങട്ടെ. പിന്നെ, ഡാ വിൻ ചി യുടെ രഹസ്യം ചേച്ചിയുടെ എഴുത്തിൽ നിന്നും അടുത്തറിഞ്ഞ് പൂർത്തീകരിക്കാൻ സാധിക്കാത്തതിന്റെ വിഷമം അറിയിക്കുന്നു. സത്യത്തിൽ, അതിന്റെ അടുത്ത അധ്യായത്തിന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. ആ കഥ വായിച്ചു കമൻഡ് ഇടാനും. ഈ കഥയുടെ അടുത്ത ഭാഗത്തിൽ അവളെ പറ്റി കൂടുതൽ അറിയാനും അവളെപ്പറ്റിയുള്ള കൂടുതൽ വർണ്ണനകൾക്കും വേണ്ടി കാത്തിരിക്കുന്നു.

    1. പ്രിയ കമൽ,

      പുരുഷൻ അങ്ങനെയാണ്. സ്ത്രീയും അങ്ങനെയാണ്.
      അത് സ്വാഭാവികവുമാണ്.
      ആ ഒരനുഭവം യഥായതമായി കഥയിൽ കണ്ടു എന്ന് പറഞ്ഞതിനെ വലിയ ഒരു അഭിനന്ദനമായി ഞാൻ സ്വീകരിക്കുന്നു. ബാക്കി അയക്കാം. ഇതിന്റെ മാത്രമല്ല, കത്രീന, ഡാവിഞ്ചി , ഷഹാന എല്ലാം. ആകാംക്ഷയ്ക്ക് വളരെ നന്ദി.

      സ്നേഹപൂർവ്വം,

      സ്മിത

  16. നമസ്കാരം കൂട്ടുകാരീ. പേരു കണ്ടപ്പോൾ നുരയുന്ന സന്തോഷം.

    ഋഷി

    1. താങ്ക് യൂ ഋഷി. ഇനി ഇടവേളകളില്ലാതെ നിൽക്കാനാണ് ആഗ്രഹം
      നന്ദി, ഒരുപാട്.

  17. ചേച്ചീ….
    ഇതൊരു പ്രണയ കഥ ആണെന്ന് വിശ്വസിയ്ക്കട്ടെ..
    അടുത്ത ഭാഗത്തിനായി ആകാംഷയോടെ കാതിരിയ്ക്കുന്നു…
    Thoolika….

    1. അതെ, ഇത് തീർച്ചയായും പ്രണയ കഥയാണ്.

  18. സ്മിതേ(ച്ചീ)….. അഡാറ്തുതുടക്കം.
    പക്ഷേ ഒരു പരാതി ഉണ്ട്. പേജ് വളരെ കുറഞ്ഞ് പോയ്…..

    ????

    1. സമയക്കുറവ് ആയിരുന്നു പൊന്നൂ നെക്സ്റ്റ് ചാപ്റ്റർ ലെങ്ങ്തിയാക്കാം

  19. ചേച്ചി ……

    എന്താ പറയുക …. ഇന്നെന്തോ വല്ലാത്തൊരു ഒറ്റപ്പെടൽ ഫീൽ ചെയ്തു ഭ്രാന്തു പിടിച്ചു ഇരിക്കുക ആയിരുന്നു…. ..ജോലി ഒന്നു ഒതുങ്ങിയപ്പോൾ … just ഒന്നു സൈറ്റിന്റെ ഹോം പേജ് എടുത്തു അപ്പോ ദാ കിടക്കുന്നു ഒരു addaar ഐറ്റം….

    ഒരു റൊമാന്റിക് ത്രില്ലെർ ന്റെ ഒരു ഗംഭീര തുടക്കം …..

    വലിയൊരു ദൗത്യംത്തിനിടക്ക് പ്രണയത്തിന്റെ മുല്ലമുട്ടുകൾ ….

    അമ്മയും ആയിട്ടുള്ള ഫോൺ സംഭാഷണം നൈസ് ആയിരുന്നു….

    “””ഇപ്പോൾ എൻറെ സമീപം ഒരു സുന്ദരിയുണ്ടായിരുന്നെങ്കിൽ!
    നിലാവിൻറെ മൃദുലതയോടെ, പൂവനത്തിന് നടുവിൽ, വിവശതയോടെ തൻറെ സാമീപ്യത്തിനു കൊതിച്ച്, തൻറെ സാന്നിധ്യത്തിന് വേണ്ടി ദാഹിച്ച് തനിക്ക് ഈ ജന്മവും വരാനുള്ള എല്ലാ ജന്മങ്ങളിലും കൂട്ടിരിക്കാൻ ആഗ്രഹിക്കുന്ന ഒരു സുന്ദരി!
    എന്നാണു അവൾ വരുന്നത്?
    ഏത് വഴിത്താരയിൽ താൻ കണ്ടുമുട്ടും അവളെ?””””

    ഇടക്ക് എന്റെ മനസ്സിൽ വിരിയാറുള്ള ചിന്തകൾ …….

    മുൻപ് ശിശിരപുഷ്പം വായിച്ചൊരു ഫീൽ ഈ ആറു പേജുകളിൽ നിന്നും എനിക്ക് ലഭിച്ചു….

    അവസാനം കണ്ട ആ രാജകുമാരി ദിവ്യയും ഷാരോണിനെയും കടത്തി വെട്ടാൻ പോന്ന കഥാപാത്രം ആകട്ടെ….

    ഇതിന്റെ ബാക്കിയും ഡാവിഞ്ചി യുടെ ബാക്കിക്കും വേണ്ടി അക്ഷമയോടെ കാത്തിരിക്കുന്നു….. തിരക്കുകൾ ഉണ്ടെന്നു അറിയാം….. എന്നാലും അധികം വൈകാതെ വരുമെന്ന് പ്രതീക്ഷിക്കുന്നു………

    സസ്നേഹം
    അഖിൽ

    1. പ്രിയ അഖിൽ,

      കുറെ കഥകൾ പെന്റിങ് ഉണ്ട്. ഡാവിഞ്ചി, കത്രീന, ഷഹാന എല്ലാം. എല്ലാം വൈകാതെ പൂർത്തിയാക്കണം. അതിനിടയിൽ പലരും ഒരു പ്രണയ കഥ ആവശ്യപ്പെട്ടിരുന്നു. പ്രത്യേകിച്ചും ഫഹദ്.

      വലിയ പ്രത്യേകതയോ പുതുമയോ ഒന്നും അവകാശപ്പെടാനില്ലാത്ത ഒരു സിംപിൾ കഥ പറയാനാണ് ശ്രമിക്കുന്നത്. കോബ്രയുടെയോ ശിശിരത്തിന്റെയോ സ്കെയിൽ ഇവിടെ എന്തായാലും മാച്ച് ആവില്ല. ഈ ഷാനറിൽ അവിസ്മരണീയമായ കഥകൾ എഴുതിയിട്ടുള്ള അഖിലിന് ഇഷ്ടമായി എന്നറിയുന്നതിൽ വളരെ സന്തോഷം
      ആത്മവിശ്വാസം നൽകുന്നു.

      പ്രതീക്ഷയ്‌ക്കൊത്ത് എഴുതാൻ ശ്രമിക്കാം. നല്ല വാക്കുകൾക്കും കൂടെ നിൽക്കുന്നതിനും വളരെ നന്ദിയും സ്നേഹവും.

      സ്നേഹപൂർവ്വം,
      സ്മിത

  20. Yet another love story by smitha jii. Waiting for the nxt part.

    1. താങ്ക്യൂ ജോസെഫ്. വൈകാതെയിടാം

  21. Smitha.. no see long time

    1. താങ്ക് യൂ മാസ്റ്റെർ. ഓർമവെയ്ക്കാൻ മാത്രം പ്രാധാന്യം ഉണ്ട് എന്നറിയുന്നത് വലിയ കാര്യമാണ്. നന്ദി.

      1. ഓര്‍മ്മ വയ്ക്കാന്‍ മാത്രം എന്നല്ല, മറക്കാതിരിക്കാന്‍ തക്ക പ്രാധാന്യം സ്മിതയ്ക്കുണ്ട്. ഞാന്‍ സ്മിതയെ കണ്ടു പഠിക്കുകയാണ്. ആ നിലയിലേക്ക് ഈ ജന്മത്ത് എനിക്കെത്താന്‍ പറ്റില്ല എന്നറിഞ്ഞുകൊണ്ടുതന്നെ. എന്റെ എഴുത്തിന്റെ അപാകതകള്‍ വലിയ ഒരളവില്‍ എന്നെ ബോധ്യപ്പെടുത്തിയത് സ്മിതയാണ്. ഒരിക്കലും സ്മിത ആരെയും വിമര്‍ശിച്ചിട്ടില്ല, എല്ലാവരെയും അംഗീകരിച്ച് പ്രോത്സാഹിപ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. അത് ആ വലിയ മനസ്സിന്റെ നന്മയാണ്.

        ഞാനൊരു ടൈം പാസ് എഴുത്തുകാരനും, ഒപ്പം വായനയ്ക്കോ സിനിമകള്‍ കാണാനോ സാഹചര്യം ഉള്ള ആളല്ല. ആള്‍ക്കൂട്ടങ്ങളില്‍ ഞാന്‍ ചേരാറില്ല. ആകെ ചെയ്യുന്നത് എന്റെ ചെറിയ ബുദ്ധിയില്‍ തോന്നുന്നത് ഭാഷാശുദ്ധി പോലും നോക്കാതെ എഴുതിയിടുക എന്നത് മാത്രമാണ്. അതിനൊരു അധ്വാനവും ഞാന്‍ ഒരിക്കലും നല്‍കിയിട്ടില്ല. എന്നാല്‍ സ്മിതയുടെ ചില കഥകള്‍ ഓടിച്ചു വായിച്ചു നോക്കിയപ്പോള്‍, ഞാന്‍ എന്റെ കഴുത്തില്‍ സ്വയം പിടിച്ചു ഞെക്കി.

        എനിക്ക് ഭാഷാപരമായ അവഗാഹം എത്രമേല്‍ ആവശ്യമാണ്‌ എന്ന ബോധ്യം, എന്നോട് പറയാതെ തന്നെ നല്‍കിയ വ്യക്തി എന്നനിലയില്‍ സ്മിതയെ ഞാന്‍ എന്റെ ഗുരുവായി കാണുകയാണ്..

        1. മനീഷിയായ മാസ്റ്റർ ….

          ഗൂഗിൾ ഇൻപുട്ട് ടൂൾസിൽ എല്ലാവർക്കും ഒരേ സമയം പ്രതികരണങ്ങൾ ടൈപ്പ് ചെയ്ത്, കട്ട് ആൻഡ് പേസ്റ്റ് ചെയ്യുകയായിരുന്നു. അവസാനത്തെയാൾക്കും പ്രതികരണമറിയിച്ചതിന് ശേഷം സ്ക്രോൾ ഡൗൺ ചെയ്തപ്പോഴാണ് അങ്ങയുടെ വിലയേറിയ ഈ വാക്കുകൾ ഞാൻ കാണുന്നത്.

          മാസ്റ്റർ, വിമർശിക്കാൻ ആഗ്രഹമുണ്ടെങ്കിലും അത്തരം വാക്കുകൾ നഷ്ടപ്പെടുമ്പോഴാണ് ഞാൻ മാസ്റ്ററെ ഓർക്കാറുള്ളത്. ഇത് പലർക്കും ഒരു ബാക്ക് സ്‌ക്രാച്ച് ആയി തോന്നും. വെറും ട്രാഷ് എന്നൊക്കെ പറയുമായിരിക്കും. എങ്കിലും സത്യസന്ധമായാണ് ഞാനീ വാക്കുകൾ കുറിക്കുന്നത്. എനിക്കെന്നല്ല, വായനക്കാരെ അക്ഷരങ്ങൾകൊണ്ട് അമ്മാനമാടുന്ന ഈ സൈറ്റിലെ എല്ലാ എഴുത്തുകാരും തലകുനിക്കുന്നത് ഒരാളുടെ മുമ്പിലാണ്. എഴുത്തിന്റെ കാര്യത്തിലും സൈറ്റിലുണ്ടാകുന്ന ചില ലഹളയുടെ കാര്യത്തിലും ഇപ്പോഴും മാസ്റ്ററുടെ വാക്കുകൾ അന്തിമ വിധികളായി ഞാനടക്കമുള്ളവർ ഇഷ്ടത്തോടെ അംഗീകരിച്ചിട്ടുണ്ട്. താങ്കളുടെ പാട്രിയാർക്കേറ്റിലാണ് മറ്റ് എഴുത്തുകാർ വളർന്ന് തിടം വെച്ച് ഫലപ്രാപ്തിയിലെത്തിയിട്ടുള്ളത്. ഇതൊക്കെ ഈ സൈറ്റിനെ സംബന്ധിച്ച് പ്രാപഞ്ചിക സത്യങ്ങളാണ്. അങ്ങനെയുള്ളയാൾ എന്നെപ്പോലെ ഒരാളെ ഓർത്തു, കണ്ടിട്ട് കുറച്ചായല്ലോ എന്നൊക്കെ തിരക്കുന്നു…എന്തൊരു വശ്യതയാണ് ആ നിമിഷങ്ങൾക്ക് എന്ന് താങ്കൾക്കറിയില്ല. എല്ലാവരും ഈ ഒരു സൗഭാഗ്യത്തിന് പാത്രമായിട്ടുണ്ടോ എന്നറിയില്ല.

          വൃക്ഷങ്ങളുടെ ദേഹമാസകലം തളിരിട്ട മരതക കണ്ണുകൾ പോലെ ഈ സൈറ്റിന്റെ സൗഭാഗ്യമായി, കുലപതിയായി, ഞങ്ങൾക്ക് വേണ്ടി എന്നും എപ്പോഴും അങ്ങയെ…..

          വാക്കുകൾ അങ്ങനെ വരുന്നില്ല….

          വിനയത്തോടെ, ബഹുമാനത്തോടെ….

          പാദപീഠത്തിൽ,

          സ്മിത.

Leave a Reply

Your email address will not be published. Required fields are marked *