സൂര്യനെ പ്രണയിച്ചവൾ 12 [Smitha] 199

മോണിട്ടറില്‍, ചുവപ്പിന്‍റെ പശ്ചാത്തലത്തില്‍ പച്ച നിറത്തില്‍ തെറിക്കുന്ന അസ്ത്ര ചിഹ്നങ്ങള്‍!
അതിന്‍റെ മുകളില്‍ നീല അക്ഷരങ്ങള്‍:-

“…….ട്രാന്‍സ്ഫറിംഗ് ഫൈവ് മില്ല്യന്‍ ഡോളേഴ്സ് ഫ്രം 6114************ BXON റ്റു 9256***********ZARK……”

ശ്യാം മോഹന്‍ ശര്‍മ്മയുടെ മുഖത്ത് ഇപ്പോഴും അവിശ്വസനീയതയും സംഭ്രമവുമാണ്.

“ആരുടെയൊക്കെ ഐ ഡികളുമായി ബന്ധിപ്പിക്കാവുന്ന സോഫ്റ്റ്‌വെയര്‍ ആണ് സാര്‍ ഞാന്‍ ബെന്നറ്റ്‌ ഫ്രാങ്കിന്‍റെ മെയിലില്‍ പ്ലാന്‍റ് ചെയ്യേണ്ടത്?”

അയാള്‍ ചോദിച്ചു.

“ചന്ദ്ര ശേഖര്‍ റാവു അലിയാസ് ആസാദ്,”

ശര്‍മ്മയുടെ കണ്ണുകള്‍ മിഴിഞ്ഞു.

“മാവോയിസ്റ്റ് ടെററിസ്റ്റ് ആസാദിന്‍റെ?”

പദ്മനാഭന്‍ തമ്പി പുഞ്ചിരിയോടെ തലകുലുക്കി.

“പിന്നെ ലിംഗ് ഷുണ്യാന്‍…അയാളുടെയും…”

“മൈ ഗോഡ്!”

ശ്യാം മോഹന്‍ ശര്‍മ്മ ഞെട്ടിപ്പോയി.

“ആ ചൈനീസ് ആയുധഇടപാട് കാരനോ? അയ്യോ അയാളെ ഇന്‍റ്റര്‍പ്പൊളൊക്കെ ലിസ്റ്റില്‍ പെടുതിയിരിക്കുന്നതല്ലേ?”

പദ്മനാഭന്‍ തമ്പി അയാളെ അല്‍പ്പ നേരം നിശബ്ദനായി നോക്കി.
പിന്നെ ചിരിച്ചു.

“എന്താ സാര്‍?”

ശ്യം മോഹന്‍ വര്‍മ്മ ചോദിച്ചു.

“ഞാന്‍ നിന്‍റെ അക്കൌണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തത് എന്തിനായിരുന്നു?”

“ബെന്നറ്റ് ഫ്രാങ്കിന്‍റെ മെയിലിലേക്ക് ഡാര്‍ക്ക് സോഫ്റ്റ്‌വെയര്‍ പ്ലാന്‍റ് ചെയ്യാന്‍.”

“അല്ലാതെ എന്നോട് മറ്റേത്തിലെ ചോദ്യം ചോദിക്കാനല്ലല്ലോ? ആണോ?”

ശ്യം മോഹന്‍ വര്‍മ്മയുടെ മുഖം താഴ്ന്നു.
അയാളുടെ വിരലുകള്‍ ലാപ്പ് ടോപ്പില്‍ അതിദ്രുതം ചലിച്ചു.
നിമിഷങ്ങള്‍ കഴിഞ്ഞുപോയി.
ശ്യാം മോഹന്‍ ശര്‍മ്മയുടെ നെറ്റിയിലൂടെ വിയര്‍പ്പ് ചാലുകള്‍ ഒഴുകിയിറങ്ങി.
പത്ത് മിനിറ്റിനു ശേഷം അയാള്‍ പദ്മനാഭന്‍ തമ്പിയെ നോക്കി.
അയാള്‍ പെരുവിരല്‍ ഉയര്‍ത്തി വിജയമുദ്ര കാണിച്ചു.
പദ്മനാഭന്‍ തമ്പിയുടെ ചുണ്ടില്‍ മന്ദഹാസം വിടര്‍ന്നു.

“ഇനി ശര്‍മ്മയ്ക്ക് പോകാം!”

The Author

സ്മിത

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

35 Comments

Add a Comment
  1. വന്നുവന്ന് കഥയൊരു വടക്കൻപാട്ടു ലൈനിലേക്കണല്ലോ പോകുന്നത്…!!! വെറുതെയല്ല നായകൻ വില്ലനായത്

    1. അതെ ഏകദേശം അതുപോലെ തന്നെയാണ് കഥയുടെ പോക്ക് …
      കഥ ഫോളോ ചെയ്യുന്നതിനും അഭിപ്രായങ്ങൾ പറയുന്നതിനും ഒരുപാടു നന്ദി…

  2. ചേച്ചി……..

    കഥയുടെ തുടക്കത്തിൽ ജോയേൽ ഒരു പിടികിട്ടാപ്പുള്ളി മാത്രമായിരുന്നു,രാജ്യത്തിന്റെ മോസ്റ്റ്‌ വാണ്ടഡ് ലിസ്റ്റിൽ ഉള്ളയാൾ.അയാളെ തിരക്കിയിറങ്ങിയ ക്യാപ്റ്റൻ കത്തിക്കയറും എന്നും ഞാൻ കരുതി.പക്ഷെ ഇപ്പോൾ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞിരിക്കുന്നു. ഈ കഥ വായിക്കുന്നവർ ജോയേലിനെ നെഞ്ചിൽ ഏറ്റിയിരിക്കുന്നു എന്നതാണ് വസ്തുത. അതാണ് സത്യവും.

    ജോയേലിന്റെ ട്രാൻസിഷൻ ഫേസിലൂടെയാണ് ഇപ്പോൾ കഥയുടെ പോക്ക്.ഒട്ടും വിചാരിക്കാതെ കാലത്തിന്റെ ഒഴുക്കിൽ ബാഹ്യശക്തികളുടെ ഇടപെടലിൽ കൊതിച്ചു കണക്ക് കൂട്ടിയ ജീവിതം കൈവിട്ടു പോകുന്നതും ഒട്ടും പ്രതീക്ഷിക്കാത്ത ഗതി തിരിയുന്ന ജീവിതത്തെ ജോയേൽ എങ്ങനെ നോക്കിക്കാണും എന്നതുമാണ് ഇനി അറിയേണ്ടത്.കഥയുടെ ഏറ്റവും ക്രൂഷ്വൽ ആയ ഭാഗമായിരിക്കും അതെന്ന് തോന്നുന്നു.
    കടന്ന് പോകുന്നത് ഫ്ലാഷ് ബാക്ക് എങ്കിലും മർമ്മ പ്രധാനമായ ഭാഗങ്ങളിലൂടെയും.

    പോത്തൻ വളരെ ബുദ്ധിശാലിയാണ്. മന്ത്രി കുതന്ത്രത്തിൽ അഗ്രഗണ്യനും. അവർ വ്യക്തി ലാഭങ്ങൾക്ക് വേണ്ടി ഒന്നിക്കുമ്പോൾ തകരുന്നത് ഒരു പിടി നന്മയുള്ളവരുടെ ജീവിതവും സ്വപ്‌നങ്ങളുമാണ്.കാലക്രമത്തിൽ അതിന്റെ റിയാക്ഷൻ അവർക്ക് നേരിടേണ്ടിയും വരും എന്നുള്ളത് ഒരു ലോക സത്യം മാത്രം.

    സ്നേഹപൂർവ്വം
    ആൽബി

    1. ഹലോ ആൽബി

      കഥ എഴുതുന്ന സമയത്ത് അല്ലെങ്കിൽ കഥ തുടങ്ങിയ സമയത്ത് ജോയൽ ഒരു പ്രധാനപ്പെട്ട കഥാപാത്രമായി മനസ്സിൽ ഉണ്ടായിരുന്നില്ല. രാകേഷ് തന്നെയായിരുന്നു മെയിൽ പ്രോട്ടഗണിസ്റ്റിന്റെ സ്ഥാനത്ത് ഉണ്ടായിരുന്നത്….

      ഏകദേശം മൂന്ന് അധ്യായങ്ങൾ വരെയും അങ്ങനെതന്നെ ആയിരുന്നു കണ്ടതും…

      മൂന്ന് അദ്ധ്യായങ്ങൾ എഴുതി കഴിഞ്ഞാണ് ഇപ്പോൾ ജയിൽവാസം അനുഭവിക്കുന്ന മാ
      വോ യി സ്റ്റ്രപേഷ് എഴുതിയ നോവൽ എന്റെ കയ്യിൽ കിട്ടുന്നത്.

      സത്യത്തിൽ ആ നോവലാണ് ജോയലിനെ
      മുഖ്യധാരയിലേക്ക് കൊണ്ടു വന്നത് .
      രൂപേഷിന്റെ നോവലിൽ ഇതുപോലുള്ള സംഭവങ്ങൾ ഒന്നുമില്ല .
      രൂപേഷ്നോടുള്ള ആരാധനയാണ് ജോയലിനെ
      സൃഷ്ടിച്ചതെന്ന് പറയാം….

      സ്നേഹപൂർവ്വം
      സ്മിത

    2. റിപ്ലൈ ചെയ്യാൻ ഏകദേശം 280 പ്രാവശ്യം ശ്രമിച്ചു

      1. എന്തെങ്കിലും ടെക്നിക്കൽ പ്രോബ്ലം കാണും

    3. Your comment is awaiting moderation

      ഇതാണ് കാണിക്കുന്നത്

      1. ഒക്കെ. വരുമ്പോൾ വരട്ടെ. ചേച്ചി എന്റെഅഭിപ്രായം കണ്ടല്ലോ അത് മതി

  3. ചേച്ചീ…❤❤❤
    കഴിഞ്ഞ പാർട്ട് ഒന്നൂടെ വായിക്കണം…
    എങ്കിലേ ഒരേ ഒഴുക്കിൽ വായിച്ചു മനസ്സിലാക്കാൻ കഴിയൂ…
    പാർട്ടുകൾക്കിടയിൽ ഗ്യാപ് വരുമ്പോൾ ഇതുവരെ ഉള്ള സംഗ്രഹം ഇടാൻ ശ്രേമിക്കണേ… ചേച്ചി…അപ്പോൾ കുറച്ചൂടെ ഈസി ആയി ക്യാച്ച് അപ് ചെയ്യാൻ പറ്റും…

    ഒത്തിരി ഇഷ്ടപ്പെട്ടു കാത്തിരുന്ന കഥയാണ്…
    വായിച്ചിട്ട് തിരിച്ചു വരാമേ…

    സ്നേഹപൂർവ്വം…❤❤❤

    1. ഹായ് …

      അഭിപ്രായം അറിയിച്ചതില്‍ സന്തോഷം…

      കഴിഞ്ഞ ചാപ്പ്റ്ററിനും ഇതിനും ഇടയില്‍ അല്‍പ്പം ഗ്യാപ്പ് വന്ന് പോയി.
      ഇനി ഒരേ ഫ്ലോയില്‍ തീര്‍ക്കണം.
      അധികം ഗ്യാപ്പ് ഇല്ലാതെ…

      ഇഷ്ടമായിരുന്നു കഥ എന്ന് പറഞ്ഞു.
      ഒരുപാട് സ്നേഹമറിയിക്കുന്നു…

      നന്ദി…
      സ്നേഹപൂര്‍വ്വം
      സ്മിത

      1. ചേച്ചീ…❤❤❤

        കാണാൻ കൊതിച്ച രണ്ടുപേരുടെ ഒരു ഫോട്ടോ മാത്രേ കണ്ടുള്ളൂ…
        ബട്ട് ബാക്കിയുള്ള ഭാഗം എല്ലാം പാക്ക്ഡ് ആയിരുന്നു തമ്പിയും പാലക്കാടനും പൊത്തനും എല്ലാം…
        ജോയലിന്റെയും കുടുംബത്തിന്റെയും വിധി മാറ്റിമറിച്ച ദിവസം ഇത്ര ഈസിയായി അവതരിപ്പിക്കാൻ കഴിഞ്ഞതിനു ചേച്ചിയെ നമിച്ചു.???

        തമ്പി പണം നിലനിൽപ് മോളോടുള്ള സ്നേഹം എല്ലാം കൂടി കൂടിക്കുഴഞ്ഞു പ്രതികാരം മാത്രം അയാളെ ഭരിക്കുന്നു.
        ആൻഡ് പോത്തൻ എത്ര ബാലൻസ്ഡ് ആയ ഒരു cop, അയാൾക്ക് അയാളുടെ പ്രൈസ് അറിയാം എങ്ങനെ എവിടെ നിൽക്കണം എന്ന് അയാൾക്കറിയാം…
        ഇനി ജോയലിന്റെ മാവോയിസത്തിലേക്കുള്ള ദിനങ്ങൾ ആയിരിക്കുമല്ലേ….

        സ്നേഹപൂർവ്വം…❤❤❤

        1. ???❤♥♥
          താങ്ക്സ് അക്കിലീസ്
          For so motivating words… ❤♥

  4. സ്മിതമ്മേ… ?

    ഇപ്പഴാ കണ്ടേ പക്ഷേ വായിക്കാൻ ഇപ്പൊ നിവർത്തിയില്ല.. ഇനി എന്തായാലും കുറച്ച് പാർട്ടുകൾ കൂടെ വന്നിട്ട് വായിക്കാം എന്നാണ് കരുതുന്നത്.. ഇല്ലേ ചിലപ്പോ ആ ഫ്ലോ നഷ്യപ്പെടും..
    അപ്പൊ ഇനിയുള്ള ഭാഗങ്ങൾ വന്നിട്ട് കാണാം.

    സ്നേഹം
    Ly ?

    1. താങ്ക്യൂ…

      കഥ എപ്പോഴും വായിക്കാന്‍ സാധിക്കുമല്ലോ…
      അഭിപ്രയപ്പെട്ടതിനു വളരെ നന്ദി…

  5. Nannayittund chechi super

    1. വളരെ നന്ദി….

  6. അഗ്നിദേവ്

    ചേച്ചി കാത്തിരിക്കുക ആയിരുന്നു ഈ കഥയ്ക് വേണ്ടി. ഓരോ ദിവസവും ഇവിടെ നോക്കും ഈ കഥ വന്നിട്ട് ഉണ്ടോ എന്ന് അത്രയ്ക് ആകാംക്ഷയാണ്.കാത്തിരിക്കുന്നു അടുത്ത പർടിന് വേണ്ടി. ചേച്ചി അവരെ രണ്ട് പേരെയും ഒന്നിപ്പിച്ചേക്കാണെ.

    1. അടുത്ത പാര്‍ട്ട് അധികം വൈകില്ല..
      താങ്ക്സ് …

  7. രാജാ…

    ഈ കഥ താങ്കള്‍ ഇത്രയ്ക്കും ഇഷ്ട്ടപ്പെടുമെന്നു വിചാരിച്ചില്ല.
    ഇനി ഇടവേളകള്‍ ചുരുക്കി പെട്ടെന്ന് എഴുതി തീര്‍ക്കാന്‍ ആണ് പ്ലാന്‍.
    മടുപ്പ് ഒക്കെ പോകും, ഇഷ്ടം ഉണ്ടായിവരട്ടെ, കാരണം താങ്കളുടെ കഥകള്‍ക്ക് കാത്തിരിക്കുന്നവര്‍ ഒരുപാടുണ്ട്.

    സ്നേഹപൂര്‍വ്വം
    സ്മിത

  8. സൂര്യനും വന്നു അല്ലെ.വായിച്ചു വരാം

    1. ഓക്കേ …

      താങ്ക്സ് ആല്‍ബി

  9. Thrilling ❤❤❤

    1. വളരെ നന്ദി …

      താങ്ക്സ് എ ലോട്ട് …

    1. താങ്ക്യൂ സോ മച്ച് ….

  10. വളരെ ആവേശകരമായ രീതിയിൽ തന്നെ ഈ കഥ മുന്നോട്ടു പോകുന്ന. കാത്തിരിക്കുന്നു കൂടുതൽ ആവേശഭരിതമായ പാർട്ടിനായി സ്മിത ജീ.

    1. താങ്ക്സ് എ ലോട്ട് ഡിയര്‍ ഫ്രണ്ട് ജോസഫ് ജി ….

  11. ക്യാ മറാ മാൻ

    വായിച്ചു തുടങ്ങിയിട്ടില്ല…ഞാൻ വായിച്ചു മുഴുമിപ്പിക്കാൻ ചിലപ്പോൾ കുറച്ചു സമയം എടുത്തേക്കും അതു വരെ ഒന്നു ക്ഷമിച്ചു കാക്കണേ.
    സ്മിതയുടെ പഴയ കഥകളേയും “പ്രണയങ്ങളേയും കുറിച്ച് ഞാനൊന്ന് പഠനാർഹമായി സംസാരിച്ചു തീർന്നതേ ഉണ്ടായിരുന്നുള്ളൂ… അതിനുമുമ്പേ തെളിമയാർന്ന, പ്രണയസരോവരം ഒഴുകി മുന്നിലെത്തി!. മനസ്സിൽ കൊതിച്ചത്, മിഴിത്തുമ്പിൽ വന്നണയുന്ന അപൂർവ്വ വിസ്മയം ! എൻറെ വലിയ സൗഭാഗ്യം !.വിധികൊണ്ട് കൈക്കുമ്പിളിൽ നിറച്ചു തരുന്നു. ഇതിലൂടെ എന്നോട് തെല്ലും അനിഷ്ടമോ അപ്രീതിേയോ അങ്ങേക്ക്
    ഇല്ല എന്നു ഞാൻ ഉറച്ചു വിശ്വസിക്കും…

    തൽക്കാലം ഈ ” പ്രണയ പാൽപ്പുഴ’യിൽ ഒന്നു മുങ്ങി നീരാടി നിവരട്ടെ… അതിനുശേഷമാവാം തുടരെ….

    1. ഹായ്

      തിരക്ക് അല്‍പ്പം കൂടുതല്‍ തുടങ്ങി .
      അതാണ് പല കഥകളും വൈകുന്നത്.
      എങ്കിലും ഇത് പെട്ടെന്ന് തീര്‍ക്കാന്‍ പ്ലാനുണ്ട്.
      കാത്തിരിക്കുന്നവരുടെ വികാരങ്ങളെ മാനിക്കെണ്ടേ? പലവിധ അസൌകര്യങ്ങളും ഇടയ്ക്ക് കടന്നു വന്ന് വഴി മുടക്കി.
      അതൊരു കാരണമാണ്,

      പതിയെ വായിച്ചാല്‍ മതി.
      ജാഥ സൈറ്റില്‍ ഉണ്ടാവുമല്ലോ.
      തിരക്ക് കൂട്ടിയുള്ള വായനയെപ്പറ്റി ഇപ്പോള്‍ ചിന്തിക്കുകയേ വേണ്ട.

      നല്ല കമന്‍റിനും കഥ ഇഷ്ടമായതിനും ഒരുപാട് നന്ദി…

  12. എല്ലാ പാർട്ടും വന്നിട്ട് വായിക്കാം. അല്ലേൽ ഈ കഥയുടെ ഫ്‌ലോ പോകും. നല്ല ഒരു സ്റ്റോറി ആണ്. അപ്പോൾ ആ ഫീലിൽ വായിക്കേണ്ടതല്ലേ..എന്തായാലും സ്മിത ഇതു തീർക്കാൻ ഇനി ഒരു രണ്ടുവർഷം കൂടി എടുക്കും…??

    1. ഈ കഥയുടെ പേരാണ് ആകർഷകം….ഇതു മുഴുവനും എഴുതി pdf ആക്കി തരണേ….പ്രിയ സ്മിതേ…..

      1. താങ്ക്സ് …
        പി ഡി എഫ് വരും

    2. താങ്ക്സ് …
      തിരക്ക് ആയത കൊണ്ട് ചിലപ്പോള്‍ നീണ്ടു പോകും …രണ്ടു വര്ഷം ചിലപ്പോള്‍ ആകും.അകടെഷം 40 അദ്ധ്യായങ്ങള്‍ ഉണ്ട്.

  13. ഈ മിസ്റ്ററി ഈ ക്യൂരിയോസിറ്റി ആണ് ഈ കഥ എനിക് പ്രിയപ്പെട്ടത് ആയത്, ഈ കഥയ്ക്കും ദേവരാഗം, മീനത്തിൽ താലികെട്ട് ഈ 3എണ്ണത്തിനും എത്ര വർഷം വേണമെങ്കിലും കാത്തിരിക്കും, അതോണ്ട് ആണ് സ്മിത ചേച്ചി ഏത് കഥ ആയി വന്നാലും ഞാൻ അതിന്റെ അടിയിൽ ഈ പേര് മെൻഷൻ ചയത് ചോദിക്കുന്നത്? അത്ര ഇഷ്ടം ആണ് ഈ കഥയോട്, എവിടെയോ നടന്ന ഒരു കഥ പോലെ പക്കാ റിയാലിറ്റി

    1. താങ്ക്സ്…

      അധികം കാത്തിരിപ്പിക്കാതെ തീര്‍ക്കാന്‍ ആണ് ശ്രമം.

      വളരെ നന്ദി

Leave a Reply

Your email address will not be published. Required fields are marked *