സൂര്യനെ പ്രണയിച്ചവൾ 14 [Smitha] 230

“മുജേ ലഗ്താ ഹേ കി ആപ് കിസി കെ പ്യാര്‍ മേ ഹേ…”

ആകാശത്തിലെ നക്ഷത്രങ്ങളുടെ മുഴുവന്‍ ശോഭയും അവളുടെ കണ്ണുകളില്‍ നിറഞ്ഞു അപ്പോള്‍.

പനിനീര്‍പ്പൂക്കളിലെ മുഴുവന്‍ സുഗന്ധാമൃതവും അവളുടെ അധരത്തിലേക്ക് കുതിച്ചെത്തി അപ്പോള്‍…

ഐ തിങ്ക്‌ യൂ ആര്‍ ഇന്‍ ലവ് വിത്ത് സം വണ്‍…. ചോട്ടി സഹിബാ, എനിക്കുറപ്പാണ് നീ ആരുമായോ പ്രണയത്തിലാണ്….

വെള്ളാരം കണ്ണുകളുള്ള, തലാങ്ങ് മലഞ്ചെരിവിലേ ഇടയകന്യകയുടെ പ്രണയരക്തത്തില്‍ തീയായി പടര്‍ന്നിറങ്ങിയ സുന്ദരന്‍ എത്രപെട്ടെന്നാണ് തന്‍റെ മനസ്സ് വായിച്ചത്!

“ആരാണ് അയാള്‍ ചോട്ടി സഹിബാ?”

അവന്‍റെ പെട്ടെന്നുള്ള ചോദ്യം അവളുടെ കണ്ണുകളിലെ ഇന്ദ്രനീലവര്‍ണ്ണത്തെയിളക്കി.

“ജോയല്‍…”

അവള്‍ മന്ത്രിക്കുന്നത് പോലെ പറഞ്ഞു. അതി വിശുദ്ധമായ ഒരു വാക്ക് ഉച്ചരിക്കുന്നത് പോലെ.

“ജോയല്‍ ബെന്നറ്റ്…”

വീര്‍ ബഹാദൂര്‍ സിങ്ങിന്റെ കണ്ണുകളും വിടര്‍ന്നു. അവനവളെ സാകൂതം നോക്കി.

“ഹേ! ഭഗവാന്‍!”

പ്രാര്‍ഥനയുടെ ഒരു മന്ത്രണം അവനില്‍നിന്നും അവള്‍ കേട്ടു. അവന്‍ കണ്ണുകള്‍ പതിയെ അടച്ചു. തലാങ്ങിലെ ബുദ്ധിസ്റ്റ് മൊണാസ്ട്രിയില്‍ പുരോഹിതന്‍റെ ത്രിപിടക വാഹകനായി നിന്നിട്ടുണ്ട് അവന്‍. അതുകൊണ്ട് തന്നെ രഹസ്യാത്മകമായ മന്ത്ര സിദ്ധികളൊക്കെ ഇവന് വശമുണ്ട് എന്ന് അച്ഛന്‍ പറഞ്ഞിരുന്നു.

“എന്താ ഭയ്യാ?”

വീര്‍ ബഹാദൂര്‍ സിംഗ് കണ്ണുകള്‍ തുറന്നപ്പോള്‍ അവള്‍ ആകാംക്ഷയോടെ ചോദിച്ചു.

“ചോട്ടി സാഹിബാ…!”

അവന്‍റെ സ്വരത്തില്‍ പതര്‍ച്ചയുണ്ടോ? അവള്‍ സംശയിച്ചു.

“എന്താ? എന്താ പ്രാര്‍ഥിച്ചപ്പോള്‍ തോന്നിയത് ഭയ്യാ?”

“അത്…”

അവന്‍ ഒന്ന് പരുങ്ങി.

“എന്താണെങ്കിലും പറയൂ”

അവള്‍ വീണ്ടും ആവശ്യപ്പെട്ടു. തന്നെ കളിപ്പിക്കാന്‍ ശ്രമിക്കുകയാണ് അവനെന്നു അവള്‍ക്ക് തോന്നി. അങ്ങനെ ആകണേ ഈശ്വരാ! അവളുടേയും ഉള്ളുരുകി.

“കുറച്ച് കുഴപ്പങ്ങള്‍ സംഭവിക്കും എന്ന് തോന്നുന്നു ചോട്ടി സാഹിബാ…”

നെഞ്ചിലേക്ക് ഒരു തീഗോളം വന്ന് പതിക്കുന്നത് പോലെ അവള്‍ക്ക് തോന്നി.

“ഗായത്രി…”

മുകളില്‍ നിന്നും ആകാംക്ഷ നിറഞ്ഞ ശബ്ദത്തില്‍ സാവിത്രി മകളെ വിളിച്ചു.

“എന്താ മമ്മി?”

അവള്‍ മുകളിലേക്ക് നോക്കി.

“പെട്ടെന്ന് ഒന്ന് വന്നെ മോളെ! വേഗം!!”

അവള്‍ മുകളിലേക്ക് വേഗത്തില്‍ കയറിച്ചെന്നു.

സാവിത്രി ടെലിവിഷന്റെ മുമ്പിലാണ്.

ആജ് തക് ഹിന്ദി ന്യൂസ് ചാനലാണ്.

The Author

സ്മിത

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

29 Comments

Add a Comment
  1. ചേച്ചീ…❤❤❤

    You dont fails to amaze me everysingle time…❤❤❤
    ആഹ് കഴിവിന് മുന്നിൽ നമിക്കുന്നു…
    ഇവിടെ ജോയലിന്റെ വഴി വെട്ടപ്പെട്ടിരിക്കുന്നു, ഇനി മുൻപോട്ടുള്ള ജീവിതം അവന്റെ തീരുമാനങ്ങളാണ്, ഇതിലേക്കെത്തപ്പെട്ടത് മനുഷ്യന് കിട്ടാവുന്ന ഏറ്റവും വലിയ വേദനയിലൂടെ ആണെങ്കിൽ പോലും…

    സദയത്തിൽ എം ടി സർ എഴുതിയ ഒരു ചെറിയ വലിയ കാര്യമുണ്ട്…
    “ഓടമായിരുന്നു….
    …പക്ഷെ അപ്പോൾ അങ്ങനെ തോന്നില്ലല്ലോ…”

    എങ്ങനെ ഒരു വാക്കുകൊണ്ട് ഒരു ജീവിതത്തിന്റെ ഗതിമാറ്റം വരും എന്ന് കാണിച്ചുതന്ന വാക്കുകൾ…
    അതുപോലെ ആഹ് ഒരു നിമിഷം കൊണ്ട് ജോയൽ നക്സൽ ന്റെ മകനിൽ നിന്നും നക്സൽ ആയി മാറി…

    ഇവിടെ റിയയും ഷബ്നവും ഷബ്നത്തിന്റെ മാറ്റം അത് ഒത്തിരി ഇഷ്ടപ്പെട്ടു ബട്ട് റിയ ഇപ്പോഴും ഏതോ കോണിൽ അവനെ പ്രണയിക്കുന്നു…

    എല്ലാം കൊണ്ടും ഒരുപാടു ഇഷ്ടപ്പെട്ടു…

    ഇനിയുള്ള പാര്ടുകൾക്ക് കമന്റ് എഴുതുവാൻ എനിക്കുള്ള വായനയും അറിവും മതിയാവുമോ എന്നുള്ള സംശയം മാത്രമേ ഉള്ളു….

    ചേച്ചിക്ക് ഇനിയും ഒരുപാട് എഴുതാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു…

    സ്നേഹപൂർവ്വം…❤❤❤

    1. ഹായ് അക്കിലീസ്..

      താങ്കളുടെ പ്രൊഫൈൽ നെയിം വായന തുടങ്ങിയ നാളുകൾ മുതൽ ഞാൻ ഇഷ്ടപ്പെട്ടിരുന്ന ഒരു പേരാണ്…

      യവന ദുരന്ത കഥയിലെ ഏറ്റവും അവിസ്മരണീയമായ കഥാപാത്രം…

      ആ പേരിന്റെ ഉടമയ്ക്ക് മനോഹരമായി മാത്രമേ സംസാരിക്കുകയുള്ളൂ… ♥♥

      കഥയുടെ റിവ്യൂ വായിച്ച് എപ്പോഴത്തെയും പോലെ ഞാനത്ഭുതപ്പെട്ടു നിൽക്കുകയാണ്…

      ഇത്രയൊക്കെ അർഹിക്കുന്നുണ്ടോ ഞാൻ?

      കണ്ണുകൾ ജലാംശത്തെ അറിയുന്നത് ഇതുപോലുള്ള വാക്കുകൾ കേൾക്കുമ്പോൾ ആണ്…

      എന്റെ അനുഭവത്തിൽ അറിവിൽ ഈ കഥയെ ഏറ്റവും അടുത്തറിഞ്ഞിട്ടുള്ളവരിൽ ഒരാൾ താങ്കൾ തന്നെയാണ്….

      അങ്ങനെയുള്ള ഒരാളുടെ വാക്കുകൾ എന്നെ ഇപ്പോഴും ഉത്തേജിപ്പിക്കുന്നുണ്ട്….

      അതിനുള്ള നന്ദി വാക്കുകൾ കൊണ്ട് പറഞ്ഞാൽ തീരുന്നില്ല…

      സസ്നേഹം
      സ്മിത ♥♥

  2. ചേച്ചി……

    ഈ ഭാഗവും വായിച്ചു.പുതിയ ജോയലിന്റെ ജനനം ആണിതിൽ പറഞുനിർത്തിയത്. അവന്റെ വളർച്ചയുടെ ഘട്ടങ്ങൾ അറിയേണ്ടത് ആണ് താനും.

    സംഭവ ബഹുലമായ കഥക്കിടയിൽ ഗായത്രിയുടെ പ്രണയത്തിന്റെ ഭാവി എന്താകും എന്നാണ് പിടി കിട്ടാതെ നിക്കുന്നത്

    സ്നേഹപൂർവം
    ആൽബി

    1. ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഒന്നും തന്നെ ഞാൻ പ്ലാൻ ചെയ്തിട്ടില്ല…
      കഥ മനസ്സിൽ കിടപ്പുണ്ട് അവ്യക്തമായി…
      വലിയ പരിക്കുകൾ കൂടാതെ കഥ എല്ലാവരുടെയും മുമ്പിൽ എത്തിക്കാനാണ് ആഗ്രഹിക്കുന്നത്

      ഒരുപാട് നന്ദി…
      സ്നേഹപൂർവ്വം
      സ്മിത

    1. Thank you so much ❤❤

  3. ചാക്കോച്ചി

    സ്മിതേച്ചീ….. പറയാൻ വാക്കുകളില്ല…….ഇതിന്റെ ഭാഗം അഞ്ചോ ആറോ വരെ മുന്നേ വായിച്ചിരുന്നു… പിന്നീടങ്ങോട്ട് കണക്ഷൻ വിട്ട് പോയി……. പിന്നെ ഓരോ പുതിയഭാഗങ്ങൾ വരുമ്പോഴും എല്ലാം ഒന്നിച്ചു വായിക്കാനായി മാറ്റിവച്ചതായിരുന്നു…
    ഇന്ന് 14 കണ്ടപ്പോ പിന്നെ കൂടുതൽ ഒന്നും നോക്കീല…..ഒന്നു മുതൽ 14 വരെ എടുത്തു രാവിലെ തൊട്ട് ഇരുന്നതാ…. ഇതിപ്പോ എങ്ങനെ വർണ്ണിക്കണം എന്നറിയില്ല… പ്രണയവും പകയും പ്രതികാരവും ഒക്കെ അടങ്ങിയ പക്കാ റിയലിസ്റ്റിക് ഐറ്റം… ആ ഒർജിനാലിറ്റി പല കഥാപാത്രങ്ങളിലും കണ്ടു…പേരിൽ ഉൾപ്പടെ……. ഫ്ലാഷ്ബാക്കും എല്ലാം കിടിലനായിരുന്നു…
    പിന്നെ ബെനറ്റ് ഫ്രാങ്ക്…. അങ്ങേര് Urban Naxal ആയി ചാപ്പ കുത്തപ്പെടുന്ന നിരവധി എഴുത്തുകാരുടെയും മാധ്യമ പ്രവർത്തകരുടെയും നേർപ്പതിപ്പ് ആണ്..അങ്ങനെ വേട്ടയാടപ്പെട്ട എത്രയെത്രപേര് രാജ്യത്തുണ്ട്…. uapa ചുമത്തപ്പെട്ടു ജയിലിൽ ഉണ്ട്…. അവസാനം സ്റ്റാൻ സ്വാമി വരെ…. തമ്പിയെ പോലുള്ള അധികാരം കയ്യാളുന്ന കഴുതകളും കാണാകാഴ്ച ഒന്നും അല്ലല്ലോ…. അതിനിടയിൽ പിടഞ്ഞു പോവുന്ന ഒരുപാട് ജീവനുകൾ ഉണ്ട്…. ജോയലും ജെയിനുമൊക്കെ അങ്ങനെയുള്ളവർ അല്ലെ…….
    എന്തായാലും തൊട്ടാൽ പൊള്ളുന്ന ഇതുപോലൊരു സംഭവം ഇത്രേം നന്നായി കൈകാര്യം ചെയ്തതിലെ മികവ്…. ഒരു രക്ഷയും ഇല്ല…..കഥാപാത്രങ്ങളുടെ ട്രാൻസ്‌ഫോമേഷനും…. ..എല്ലാം കൊണ്ടും നല്ല വെടിക്കെട്ട് ഐറ്റം….. എന്തായാലും ജോയലിന്റെ ഭൂതകാലത്തെ കയ്പേറിയ അനുഭവങ്ങളും പോരാട്ടകഥകളും അറിയാനായി കാത്തിരിക്കുന്നു….ഒപ്പം ഗായത്രീടെയും…….

    1. ഡിയര്‍ ചാക്കോച്ചി ….

      ഇതുപോലെ ഒരു കമന്റ് വായിക്കുമ്പോള്‍ പകച്ചു പോകുന്ന ഒരാളാണ് ഞാന്‍.
      പ്രചാര തരംഗത്തിലെ ഏറ്റവും മുമ്പില്‍ നില്‍ക്കുന്ന ഒരു പുസ്തകത്തെക്കുറിച്ച് റിവ്യൂ പറയുന്നത് പോലെയാണ് എനിക്ക് തോന്നിയത്!!
      അതും എന്‍റെ ഒരു എളിയ എഴുത്തിനെക്കുറിച്ച്!!

      അടുത്ത അധ്യായമെഴുതാന്‍ കീബോഡില്‍ വിരലുകള്‍ അമര്‍ത്തുമ്പോള്‍ ഞാന്‍ ഒന്ന് ഭയക്കും!!

      ഇത്ര നിലവാരമുള്ള, ബൌദ്ധികസ്പര്‍ശമുള്ള ഒരു കമന്റ് വായിച്ചിട്ട് അതിന്‍റെ നിലവാരത്തെ അപഹസിക്കാത്ത വിധത്തില്‍ എഴുതുക എന്ന ബുദ്ധിമുട്ട് എനിക്കുണ്ടാവില്ലേ?
      ചാക്കോച്ചി അതെന്താണ് ഓര്‍ക്കാതെ പോയത്??

      എങ്കിലും………

      നന്ദി പറയേണ്ടത് എങ്ങനെ എന്നറിയില്ല…
      അനുഗ്രഹമാണ് ഇതുപോലെയുള്ള കമന്റുകള്‍.
      എഴുത്തിനു കിട്ടുന്ന യഥാര്‍ത്ഥ പ്രതിഫലം!!
      വല്ലാതെ ഇമോഷണല്‍ ആയി ഞാന്‍…

      നന്ദി
      നന്ദി
      നന്ദി …..

      സ്നേഹത്തോടെ
      സ്മിത

      1. ചാക്കോച്ചി

        ???
        കാതിരിക്കുന്നു…. ജോയലിനും..ഗായത്രിക്കും..പിന്നെ രാകേഷ് മഹേശ്വറിനും…. ആളും ഉഷാർ ആണ്….. നേരത്തെ പറയാൻ വിട്ടു പോയതിൽ ഖേദിക്കുന്നു….. എന്തോ ഇഷ്ടമാണ്…
        ക്യാപ്റ്റൻ രാകേഷിനെ പോലുള്ള ഓഫീസേഴ്‌സിനോട്……
        കാത്തിരിക്കുന്നു… കട്ട വെയ്റ്റിങ്….

  4. താങ്ക്സ്….
    അത് എങ്ങനെ എഴുതണം എന്ന് തീരുമാനിച്ചിട്ടില്ല.
    പ്ലാന്‍ ചെയ്ത് എഴുതിയത് ഒരു കഥ മാത്രമാണ്: “കോബ്രാഹില്‍സിലെ നിധി”

    രാകേഷ് ആണ്, രാകേഷ് മഹേശ്വറെയാണ് രാജ ഉദേശിച്ചത് എന്ന് തോന്നുന്നു.

    കഥയില്‍ പോണ്‍ വേണം എന്ന് തോന്നുന്നു.
    കഥ സബ്മിറ്റ് യുവര്‍ സ്റ്റോറിയിലൂടെ സബ്മിറ്റ് ചെയ്തപ്പോള്‍ അങ്ങനെ ഒരു റൂള്‍ അവസാനമായി കൊടുത്തിരിക്കുന്നത് കണ്ടു…

    സൈറ്റിന്‍റെ നിയമങ്ങള്‍ പാലിക്കുന്നതില്‍ ഇതുവരെ വീഴ്ച്ച വരുത്തിയിട്ടില്ല…

    സ്നേഹപൂര്‍വ്വം

    സ്മിത

  5. കഥയുടെ പേര് ഹെഡ്ഢിങ്ങ് ആയി കൊടുത്തിട്ടില്ല

    1. ഇരുപത്തി ഒന്‍പത് എന്നുള്ളത് കേരളത്തില്‍ എന്ന് മുതലാണ്‌ “വയസ്സന്‍ ” പ്രായം ആയത് ?

    2. Sorry…. The mistake was due to human error…

    1. താങ്ക് യൂ സോ മച്ച് ….

    1. താങ്ക്സ് എ ലോട്ട്

  6. ???wow nic chapter ? keep countinue ?

    1. വളരെ വളരെ നന്ദി….

  7. Yet another interesting part too Smitha Jii.

    1. താങ്ക്സ് എ ലോട്ട് ഡിയര്‍ ജോസഫ് ജി

  8. അഗ്നിദേവ്

    ഇനി എന്ത് എന്ന് അറിയാൻ കാത്തിരിക്കുന്നു. ജോയൽ അവൻ്റെ പ്രതികാരം പൂർത്തിയാക്കണം അതാണ് ശെരി.

    1. ഇനിയുള്ള കാര്യങ്ങള്‍ പ്ലാന്‍ ചെയ്തിട്ടില്ല…
      എങ്കിലും ഉടനെ എത്തിക്കും…

      വളരെ നന്ദി….

    1. നന്ദി ഡിയര്‍ ഫ്രണ്ട്

  9. കാത്തിരിക്കുന്ന കഥകളിൽ ഒന്ന് കിട്ടിയതിന്റെ സന്തോഷം അറിയിക്കുന്നു

    1. നന്ദി , ആല്‍ബി

  10. ?♥️നർദാൻ?♥️

    ഈ കഥ ഞാൻ വായിക്കാറുണ്ട്.
    ഇതിൽ ഒരു അഭിപ്രായം പറയാൻ ഞാൻ ആളല്ല. അത്ര അറിവ് എനിക്ക് ഇല്ല.

    ഒരു വ്യത്യസ്തമായ കഥ തപ്പി നടന്ന എനിക്ക് കിട്ടിയ സന്തോഷം ആണ് ഈ കഥ .

    ഇവിടെ കഥകൾ വായിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയി.
    ആദ്യമൊന്നും അഭിപ്രായം എങ്ങനെ എഴുതണം എന്ന് അറിയില്ലയിരുന്നു.

    അത് മനസ്സിലാക്കി വന്നപ്പോൾ വർഷങ്ങളെടുത്തു. ഇപ്പോൾ ഇഷ്ടപ്പെട്ട കഥകൾക്ക് എന്തെങ്കിലും അഭിപ്രായം എഴുതാറുണ്ട്.
    പിന്നെ സ്മിത ചേച്ചി എന്ന് വിളിക്കണോ?
    എനിക്ക് എകദേശം 40 ന് അടുത്ത് പ്രായം ഉണ്ട് 40 ആയിട്ടില്ല അതിന്റെ ചുറ്റുവട്ടത്തൊക്കെ ആണ് പ്രായം. അപ്പോൾ ചേച്ചിയാണോ?

    വിളിയിലൊന്നും കാര്യമില്ല. എങ്കിലും എഴുതി തുടങ്ങാമ്പോൾ എന്തെങ്കിലും വിളിച്ചിട്ട് വേണമല്ലോ? അത് കൊണ്ടാണ്

    ഈ കഥ തുടരും എന്ന് ഉള്ള പ്രതീക്ഷയിൽ .

    1. കഥ വായിക്കുന്നു എന്നറിഞ്ഞതില്‍ ഒരുപാട് സന്തോഷം.
      അഭിപ്രായം പറഞ്ഞിരിക്കണം എന്നാണ് അപേക്ഷ.
      എഴുതുന്നവര്‍ക്കുള്ള പ്രതിഫലം അതാണ്‌.
      കഥ നിങ്ങളെ എന്റര്‍റ്റൈന്‍ ചെയ്യിക്കുന്നു എങ്കില്‍.

      വ്യത്യസ്തമായ കഥയാണ് എന്ന് നിങ്ങള്‍ അഭിപ്രായപ്പെട്ടപ്പോള്‍ അഭിമാനം തോന്നി.
      വ്യത്യസ്ഥത ഒരു റെയര്‍ വേഡ് ആണല്ലോ, കഥകളുടെ കാര്യത്തില്‍..

      സ്മിത എന്ന് മാത്രം വിളിച്ചാല്‍ മതി.
      പരസ്പ്പരം അറിയാനോ കാണാനോ കഴിയാത്ത ഈ സൈബര്‍ ഇടത്തില്‍ എന്‍റെ പ്രായം ഇത്രയാണ്, അല്ലെങ്കില്‍ എനിക്കിത്രയേ പ്രായമുള്ളൂ എന്നൊക്കെ പറയുന്നതില്‍പ്പരം ബാലിശമായ ഒരു കാര്യം വേറെയില്ല.

      ഡെവലപ്പ്ഡ് രാജ്യങ്ങളില്‍ അധ്യാപകരേ ബഹുമാനമൊട്ടും ചോരാതെ “മിസ്റ്റര്‍ വില്യംസ്” “മിസ്സിസ് ജോണ്‍സ്” എന്നൊക്കെയാണ് കുട്ടികള്‍ അഭിസംഭോദന ചെയ്യാറ്.

      നമ്മുടെ “സാര്‍” “മാഡം” ഒക്കെ കൊളോണിയല്‍ ഹാങ്ങ് ഓവറിന്റെ “തിരു” ശേഷിപ്പുകളല്ലേ?

      സോ ജസ്റ്റ് കോള്‍ മീ സ്മിത.
      എന്‍റെ പ്രൊഫൈല്‍ പേരില്‍ എന്നെ വിളിക്കുമ്പോള്‍ ആണ് എനിക്കിഷ്ടം.

      അപ്പോള്‍ സ്നേഹം ഫീല്‍ ചെയ്യും.
      സൗഹൃദം അനുഭവമായി വരും.
      സഹോദര്യത്ത്തിന്റെ സുഗന്ധം ചുറ്റുമെന്നെ പൊതിയും…..

      ഈ കഥ തുടരും…

      ചിലപ്പോള്‍ സ്ട്രെക്ച്ചര്‍ ഒന്ന് മാറ്റും.
      കാരണം , സബ്മിറ്റ് യുവര്‍ സ്റ്റോറിയില്‍ കഥ അയച്ചപ്പോള്‍ ആണ് കണ്ടത് , “കമ്പി കഥ ” മാത്രമേ പ്രസിദ്ധീകരിക്കൂ, കഥയില്‍ കമ്പി [സെ ക് സ് ]വേണം എന്ന്.

      അതിനാല്‍ ഇതില്‍ ചില “ക്ലിപ്പുകള്‍” കടന്നുകയറാനുള്ള ചാന്‍സ് ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *