സൂര്യനെ പ്രണയിച്ചവൾ 15 [Smitha] 284

“ഞാന്‍ അങ്ങോട്ട്‌ ചെല്ലട്ടെ കേട്ടോ!”

“ശരിയമ്മേ!”

പുഞ്ചിരിയോടെ അമ്മയുടെ തോളില്‍ പിടിച്ചുകൊണ്ട് ഗായത്രി പറഞ്ഞു.

സാവിത്രി താഴേക്കിറങ്ങി ചെന്നു.
അപ്പോള്‍ ടെറാ ഗ്രേ നിറത്തില്‍ മറ്റൊരു വാഹനവും വന്ന് നിന്നു.
ഒരു ഓഡി.

“ആഹാ!”

അതില്നിന്നുമിരങ്ങുന്ന രാകേഷിനെ നോക്കി കൂട്ടുകാരിലൊരാള്‍ പറഞ്ഞു.

“അതാണ്‌ നമ്മുടെ കമാന്‍ഡോ ഓഫീസര്‍! ഗായത്രിക്കുട്ടിയെ കേറ്റാന്‍ പോണ പുതുമണവാളന്‍! കാണാത്തവര്‍ ഉണ്ടെങ്കില്‍ കണ്ടോ!”

“വൌ!!”

മറ്റൊരുവള്‍ ഒച്ചയിട്ടു.

“ഹീയീസ് സോ ഹോട്ട് യാര്‍!”

അത് പറഞ്ഞ് എല്ലാവരും ഗായത്രിയെ നോക്കി ഉറക്കെ ചിരിച്ചു.
ഗായത്രി അവര്‍ക്കൊക്കെ പുഞ്ചിരിയാല്‍ മറുപടി നല്‍കി.

“കൂട്ടത്തിലുള്ള രണ്ടു ചുള്ളന്മാരും മോശമില്ലല്ലോ!”

രാകേഷിനോടൊപ്പമിറങ്ങിയ റെജി ജോസിനെയും വിമല്‍ ഗോപിനാഥിനേയും നോക്കി കൂട്ടുകാരികള്‍ പറഞ്ഞു.

“നമുക്കും ചെന്നാലോ?”

ഒരുവള്‍ പറഞ്ഞു.

“അവരുടെ ഒരു നോട്ടം മുഖത്തോ താഴെയോ എവിടെയേലും കിട്ടുവോന്നു എന്ന് നോക്കാം!”

വീണ്ടും കൂട്ടച്ചിരി.

“ഈ പട്ടാളക്കാരൊക്കെ എങ്ങനെയാ ഇത്രേം ക്യൂട്ട് ആന്‍ഡ് ഹോട്ട് ആകുന്നെ! ഹോ!! കണ്ടിട്ട് സഹിക്കാന്‍ പറ്റണില്ല!”

വേറൊരുത്തിയുടെ കമന്റ്.
തുടര്‍ന്നു കൂട്ടച്ചിരിയും.

ഗായത്രി താഴേക്ക് നോക്കി.
അപ്പോള്‍ രാകേഷിന്റെ കണ്ണുകള്‍ തന്നെ തേടി മുകളിലേക്ക് വരുന്നത് അവള്‍ കണ്ടു.
അയാള്‍ അവളെ നോക്കി മന്ദഹസിച്ചു.
അവള്‍ തിരിച്ചും.
സാവിത്രിയും പദ്മനാഭന്‍ തമ്പിയും രാകേഷിന്റെ അമ്മ ഊര്‍മ്മിളയുമൊക്കെ അത് ശ്രദ്ധിച്ചു.
പെണ്‍കുട്ടികളും സ്ത്രീകളും കണ്ണുകള്‍കൊണ്ട് രാകേഷിനെ പൊതിയുന്നത് ഗായത്രി ശ്രദ്ധിച്ചു.

The Author

സ്മിത

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

37 Comments

Add a Comment
  1. ചേച്ചി……

    ഈ ഭാഗവും വായിച്ചു.അർദ്ധസത്യം മാത്രം വിശ്വസിച്ചു ജീവിക്കുന്ന ഗായത്രി,തന്റെ പ്രണയത്തിന്റെ പേരിൽ ഉരുകിത്തീരുന്ന ഗായത്രി,അവളാണ് ഈ ഭാഗം കയ്യടക്കിയത്.

    ഒരിക്കൽ കേട്ടത് വിശ്വസിക്കാൻ കഴിയാതെ ഒരുറക്കം വിട്ടുണർന്നപ്പോൾ ഗായത്രിയും മാറ്റപ്പെട്ടു. അവളുടെയുള്ളിൽ ഇപ്പോൾ പ്രണയമല്ല മറിച്ചു കുറ്റബോധമാണ്, തന്റെ പ്രണയത്തിൽ നിന്നും പുറത്ത് കടക്കാനുള്ള ശ്രമമാണ്. പക്ഷെ അവൾക്ക് സാധിക്കുന്നില്ല. കാരണം അവളുടെ ഒളിച്ചോടലിൽ, പിന്മാറാനുള്ള ശ്രമത്തിൽ നന്മയുടെ അംശമില്ല
    അതുകൊണ്ട് അവളുടെ പ്രണയം നീറിയങ്ങനെ കിടക്കും.താൻ പറ്റിക്കപ്പെട്ടു, തന്റെ പ്രണയം തോറ്റു എന്ന ചിന്തയാണ് ഇപ്പോഴും അവളിൽ.ജീവിതത്തിൽ നിന്ന് തന്നെ ഒളിച്ചോടാനുള്ള ഒരു തീരുമാനം അവളിൽ കിടക്കുന്നതും അതുകൊണ്ടാണ്. പക്ഷെ അതിനുള്ള സമയം അടുക്കുന്നതിന് മുൻപ് അവൾക്ക് ചിലത് അറിയേണ്ടതുണ്ട്, അതാവും ആദ്യ അധ്യായം അവളുടെ കാട്ടിലേക്ക് ഉള്ള യാത്രയും മറ്റും.

    കനൽ മൂടി കിടക്കുകയാണ് അവളിലെ പ്രണയം. ചെറിയൊരു കാറ്റ് ഏറ്റാൽ അത് വീണ്ടും ജ്വലിച്ചുതുടങ്ങും പിന്നെയത് തീയായി പടരും. ആർക്കും അണക്കാൻ കഴിയാത്ത തീ.അതിലേക്ക് വീശേണ്ട സത്യത്തിന്റെ കാറ്റിനു സമയം ആയിട്ടില്ലതാനും.

    പുതിയ കളികൾ തുടങ്ങുന്നതിന്റെ ചുറ്റുപാടുകൾ കൊണ്ട് നിറഞ്ഞതാണ് ഈ ഭാഗം.ജോയേലിന്റെ പുഞ്ചിരിയാണ് എന്നെ അത്ഭുതപ്പെടുത്തിയത്. തന്റെ പ്രണയം എന്നെ നഷ്ട്ടപ്പെട്ടു എന്നവൻ എന്നെ തിരിച്ചറിഞ്ഞുകാണും.അതുകൊണ്ട് തന്നെ സന്തോഷ്‌ നൽകിയ വാർത്ത അവനെ ഞെട്ടിക്കാത്തതും.പക്ഷെ ഒത്ത എതിരാളിയെ കിട്ടിയപ്പോൾ ജോയൽ ഒന്നും കൂടി ഉഷാറായി.

    എല്ലാ സീമയും ലംഘിക്കുന്ന കളികൾ തുടങ്ങുകയായി.പത്തു കിലോമീറ്റർ അകലെ ജോയേലിന്റെ സാന്നിധ്യം ഉണ്ടെന്നത് ജോയൽ ആയി വച്ച് നീട്ടിയതുമാവും. അതിലേക്ക് രാകേഷ് എന്ന മിടുക്കന്റെ എൻട്രി, നല്ലൊരു ഉദ്യോകസ്ഥനെന്ന് തെളിയിച്ചു എങ്കിലും പൊടിക്ക് എടുത്തുചട്ടം ഉണ്ടോ എന്ന് തോന്നിപ്പോകും.

    എന്നിരുന്നാലും ജോയൽ വിജയിക്കുന്നത് കാണാൻ ആണ് എല്ലാവരെയും പോലെ ഞാനും കാത്തിരിക്കുന്നത്.ഉപ്പ് തിന്നവൻ വെള്ളം കുടിക്കും അത് പത്മനാഭനായാലും ജോയൽ ആയാലും.

    ഒരിടത്തു രാകേഷ് ജോയൽ ആയി.

    സ്നേഹപൂർവ്വം
    ആൽബി

    1. രണ്ടുമൂന്നു പ്രാവശ്യം കമന്റ് പോസ്റ്റ് ചെയ്യാൻ ശ്രമിച്ചു.

      എന്തോ കാരണവശാൽ നടന്നില്ല.
      മോഡറേഷൻ കാണിച്ചതുമില്ല..

      ആൽബി പറഞ്ഞത് വളരെ ശരിയാണ്…
      ഗായത്രിയുടെ ഒരു ആത്മസംഘർഷം നടക്കുന്നുണ്ടാവണം….

      സ്ത്രീക്ക് അവളുടെ ആദ്യ പ്രണയം ഒരിക്കലും മറക്കാവുന്നതല്ല….

      ആദ്യപ്രണയം സമ്മാനിച്ചത് ഏറ്റവും വേദന പ്പെടുത്തുന്ന അനുഭവങ്ങളാണെങ്കിലും…

      ഇനി ഒരിക്കലും ജയിലിനെ അംഗീകരിക്കാനാവാത്ത വിധം ഗായത്രിയുടെ മനസ്സ് മാറിയിട്ടുണ്ട്….

      തിരിച്ചു സഞ്ചരിക്കാൻ ആവാത്ത വിധം അത്രയും ദൂരം അവൾഅവനിൽ നിന്നും അകന്നിട്ടുണ്ട്…

      ജോയലിന് പ്രണയമല്ലല്ലോ ഇപ്പോൾ മുമ്പിലുള്ള പ്രധാന ലക്ഷ്യം.
      പൊള്ളുന്ന അനുഭവങ്ങൾ പ്രണയത്തെ ഒരു വിദൂര ഗ്രഹമാക്കി മാറ്റിയിട്ടുണ്ട് അയാൾക്ക്‌….

      മുമ്പിലുള്ളത് തീർക്കാത്ത കണക്കുകളിലേക്കുള്ള സഞ്ചാരം മാത്രം….

      ഗായത്രിക്ക് മുമ്പിലുള്ളത് ജനിച്ചതിനാൽ മാത്രം ജീവിച്ചേ തീരൂ എന്ന മുറിപ്പെടുത്തുന്ന പ്രഹേളികയും…..

      സ്നേഹത്തോടെ
      സ്മിത

  2. Ith vare ulla ella part m ippozhan vayichath.❤️ Ella part m orupad ishtamaayi . Adutha partn vendy waiting ❤️❤️❤️

    1. താങ്ക്യൂ …
      കഥകള്‍ ഇഷ്ടമാകുന്നു എന്നറിയുന്നത് ഒരുപാട് സന്തോഷം നല്‍കുന്നു….

      വളരെ നന്ദി

  3. ?♥️നർദാൻ?♥️

    ഹായ് സ്മിത

    വീണ്ടും നല്ലൊരു പാർട്ടുമായി പെട്ടന്ന് തന്നെ
    കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം

    എങ്കിലും ഒരു സംശയം ആരാണ് ഈ
    കഥയിലേ നായകൻ രാജേഷ് അതോ ജോയലോ
    ആരായാലും ഒരെത്തും പിടിയിയും കിട്ടാതെ
    ഈ കഥ മുന്നോട്ട് പോകുന്നത് .

    1. ഒരുപാട് സന്തോഷം…

      കഥയില്‍ നായകന്‍ വേണം വില്ലന്‍ വേണം വില്ലത്തി വേണം എന്നൊക്കെയുള്ളത് പഴയ സങ്കല്‍പ്പമാണ്…
      കഥയില്‍ സംഭവങ്ങളും അവയില്‍ ഭാഗമാകുന്ന മനുഷ്യരുമാണ് വേണ്ടത്….
      ഇതൊക്കെയാണ് പുതിയ കഥാ സങ്കല്പം….

      അഭിപ്രായത്തിന് ഒരുപാട് നന്ദി….

  4. നന്നായിട്ടുണ്ട്?

    1. താങ്ക്സ് എ ലോട്ട്

  5. നന്നായിട്ടുണ്ട് ചേച്ചി ??
    കഥ വളരെ ത്രില്ലിംഗ് ആയി
    ശത്രുക്കളെ എല്ലാരേയും എങ്ങനെ നേരിടും എന്ന് അറിയാൻ കാത്തിരിക്കുന്നു.

    1. താങ്ക് യൂ വെരി മച്ച്…

      ആ ചാപ്റ്റെഴ്സ് ഒക്കെ എങ്ങനെ എഴുതും എന്ന ചിന്തയിലാണ്…

      ഒരുപാട് നന്ദി….

    1. താങ്ക്സ് എ ലോട്ട് ….

  6. പ്രത്യേകിച്ച് ഒന്നും പറയാനില്ല. അടിപൊളി… സ്മിതയുടെ എഴുത്തിലെ ആ ഒരു ഒഴുക്ക് എനിക്ക് വളരെ ഇഷ്ടമാണ്. ജോയലിനെ കുറ്റക്കാരക്കിയവന്മാരെ കൊണ്ട് തന്നെ അവനും അവന്റെ പപ്പയും നല്ലവരായിരുന്നു എന്നു പറയിക്കണം…ഗായത്രിയുടെ മനസിലെ തെറ്റിദ്ധാരണ മാറണം. അവൾ ജോയലിനെ അത്രമാത്രം സ്നേഹിച്ചിരുന്നു….ആ രജ്യദ്രോഹികളെ കൊല്ലണം…

    1. താങ്ക്സ് എ ലോട്ട് …
      അടുത്ത അദ്ധ്യായം എഴുതുമ്പോള്‍ ആ ചോദ്യങ്ങള്‍ ഒക്കെ ഞാന്‍ ഓര്‍മ്മിക്കും…

      വളരെ നന്ദി….

  7. ആഹാ ഇപ്പഴാണ് കഥ ശരിക്കും ട്രാക്കിലേക്ക് വന്നത്.രാകേഷും ജോയലും നേർക്കുനേർ. രാകേഷിനെ വലിയൊരു ഇടവേളക്ക് ശേഷമണല്ല കാണുന്നത് സൂപ്പർ. ഒരു മങ്കാത്ത സ്റ്റൈലിൽ മുന്നോട്ട് പോകട്ടെ ???.ഗായത്രിയുടെ മനസ്സ് പിടികിട്ടുന്നില്ലല്ലോ.അടുത്ത ഭാഗതിനായി വെയ്റ്റിങ്.

    1. അതെ …
      ഇപ്പോഴാണ് ട്രാക്കിലേക്ക് വന്നത്…!!!
      “മങ്കാത്ത” സ്റ്റൈല്‍ എന്ന് പറഞ്ഞത് മനസ്സിലായില്ല. “മങ്ങാത്ത” സ്റ്റൈല്‍ എനാണോ ഉദേശിച്ചത്?

      വളരെ നന്ദി…

      1. സ്മിത അജിത് കുമാറിന്റെ മങ്കാത്ത സിനിമ കണ്ടിട്ടില്ലേ??2 standom ഉള്ളവരുടെ മോസ് ആൻഡ് cat ഗെയിം Like രാകേഷ് ആൻഡ് ജോയൽ ബെന്നറ്റ്.

        1. ???
          ഇല്ല…
          അത്രയും നല്ലതെന്ന് താങ്കൾ പറഞ്ഞ ആ സിനിമ കാണാൻ ശ്രമിക്കും…
          അവസാനം കണ്ട തമിഴ് സിനിമ പെൻഗ്വിൻ ആണ്.
          ഇഷ്ടമായില്ല അത്…

  8. അഗ്നിദേവ്

    ഗായത്രിയുടെ ആ ഭാവമാറ്റം കണ്ടപ്പോൾ തന്നെ അവള് എന്തിന് ഉള്ള പുറപ്പാട് ആണ് എന്ന് എനിക്ക് മനസ്സിലായിരുന്നു. എനിക്ക് എന്ത് സംഭവിക്കും എന്ന് അറിയാൻ കാത്തിരിക്കുന്നു.

    1. കഥയെ സ്നേഹിച്ച് വായിക്കുന്നവര്‍ക്ക് കഥയില്‍ പറയാത്ത, അല്ലെങ്കില്‍ പറയാന്‍ പോകുന്ന കാര്യങ്ങള്‍ വേഗത്തില്‍ മനസ്സിലാകും…
      താങ്ക്സ് ഫോര്‍ ലവിംഗ് ദിസ് സ്റ്റോറി…

  9. ഹലോ രാജാ…

    ചില പുഞ്ചിരി എന്ന് പറയുന്നത് ” പനിനീർ പൂക്കൾക്കിടയിൽ പതിയിരിക്കുന്ന വിഷപ്പാമ്പ് ആണ് ” എന്ന ഷേക്സ്പിയർ ” മാക്ബത്ത് ” നാടകത്തിൽ പറയുന്നുണ്ട്….

    ഗായത്രിയുടെ പുഞ്ചിരിക്കു പിന്നിലെ യാഥാർഥ്യം വായിച്ചപ്പോൾ തന്നെ തിരിച്ചറിയാൻ താങ്കളെപ്പോലെ കൃതഹസ്തനായ ഒരു എഴുത്തുകാരന്സാധിക്കും….

    ഒരുപാട് നന്ദി
    സ്നേഹപൂർവ്വം
    സ്മിത

  10. ചാക്കോച്ചി

    ഇത്രേം നാളും മൂകയായിരുന്ന ഗായത്രിയിലെ പെട്ടെന്നുണ്ടായാ മാറ്റങ്ങൾ കണ്ടപ്പോ തന്നെ സ്പെല്ലിംഗ് മിസ്റ്റെക്ക് മണത്തിരുന്നു……പിന്നെ ജോയൽ എന്തേലും പണി ഒപ്പിക്കും എന്നറിയാവുന്നത് കൊണ്ട് വല്യ കൊഴപ്പം ഇല്ലാ… പക്ഷെ ക്യാപ്റ്റൻ രാകേഷ് ജോയലിന്റെ കെണിയിലേക്കണല്ലോ പോയി തല വെക്കുന്നത്…. എന്തായാലും സംഭവം ഉഷാറായിട്ടുണ്ട്… വൻ ത്രില്ലിംഗ് ആണ്….. തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു… കട്ട വെയ്റ്റിങ്…

    1. തീർച്ചയായും….
      കഥയയെ ഹൃദയത്തോട് ചേർത്തുപിടിച്ച് വായിക്കുന്നവർക്ക് കഥയിൽ മറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഏറ്റവും എളുപ്പത്തിൽ മനസ്സിലാക്കാൻ പ്രയാസമില്ല…
      വളരെ നന്ദി…
      തീവ്രമായ നിരീക്ഷണത്തിനും
      നല്ല വായനയ്ക്കും
      ഉത്തേജിപ്പിക്കുന്ന പ്രതികരണത്തിനും
      സ്നേഹത്തോടെ
      സ്മിത

  11. ഈ പാർട്ടും ഇഷ്ടപ്പെട്ടു സ്മിത ജി ?

    1. ഒരുപാട് നന്ദി പ്രിയപ്പെട്ട ജോസഫ് ജി..

  12. സൂര്യൻ വീണ്ടും എത്തിയിരിക്കുന്നു. വായനക്ക് ശേഷം ബാക്കി

    1. വളരെ നന്ദി ആൽബി ♥

  13. ❤❤❤

    1. ചേച്ചീ…❤❤❤

      കഴിഞ്ഞ പാർട്ടിൽ സ്നേഹം കൊണ്ട് പൊതിഞ്ഞ ഒരു ട്രീറ്റ് തന്നു ഇവിടെ ഓരോ വാക്കും ഓരോ പേജും ഉള്ളിൽ കുത്തി…
      ജോയലിപ്പോൾ ഗായത്രിയോടുള്ള ഇഷ്ടം എവിടെയോ കുഴിച്ചു മൂടി എന്നാലും കരുതൽ ഇടയ്ക്ക് തലപൊക്കുന്നുണ്ട്…
      സത്യമറിയാതെ ഗായത്രി നിന്ന് ഉഴലുന്നത് കാണുമ്പോൾ എന്തോ പോലെ…

      എന്താണ് ചേച്ചീ ജോയലിനും ഗായത്രിക്കും വേണ്ടി കരുതിവെച്ചിരിക്കുന്നത് എന്നറിയില്ല…

      സ്നേഹപൂർവ്വം…❤❤❤

      1. ഹലോ അക്കിലീസ്…
        താങ്കൾ വീണ്ടും കമന്റ് ആയി വന്നു എന്നെ അത്ഭുതപ്പെടുത്തി….

        ആ വിസ്മയ നിറവിൽ നിന്ന് ഞാൻ മാറിയിട്ടില്ല….

        ഈ അദ്ധ്യായം അല്പം ഡ്രൈ ആണ്…

        എങ്കിലും വായിക്കുന്നവരുടെ ഇഷ്ടം പിടിച്ചു പറ്റാൻ സഹായിക്കുന്നു എന്നറിയുന്നതിൽ സന്തോഷം….

        ജോയൽn- ഗായത്രി…
        ഇവരെ നഷ്ടപ്പെടുത്താൻ എന്റെ മനസ്സ് അനുവദിക്കുന്നില്ല
        എങ്കിലും കഥാ ധർമ്മമെന്ന് ഉണ്ടല്ലോ
        അതിനു നേരെയും മുഖം തിരിക്കാൻ ആകുന്നില്ല…

        സ്നേഹപൂർവ്വം
        സ്മിത

    2. ♥♥❤❤??

      1. മുന്നോട്ടുള്ള വഴികൾ മനോഹരമാക്കാൻ ചേച്ചിക്ക് കഴിയും…❤❤❤

  14. സ്മിത ചേച്ചി ഇത്‌എങ്ങനെ നിങ്ങൾ അവസാനിപ്പിക്കാൻ പോവുന്നേ റീലീസ്റ്റിക് മാവോ കഥ പോലെ തന്നെ നശിപ്പിച്ചവരെ കൊന്ന് അവസാനം സത്യം ലോകം അറിയാതെ പുഴു അരിച്ചു ചവുന്ന typical മാവോയിസ്റ്റ് ആവുമോ ജോയൽ, ദൈവത്തെ ഓർത്തു അങ്ങനെ ഒന്നും ചെയ്യല്ലേ, അവനെ ഇഷ്ടപ്പെട്ട ലോകം എങ്കിലും അറിയണം അവൻ ആരെന്ന്, ജനങ്ങൾ അറിയണം നീതി ന്യായ വ്യവസ്ഥ എങ്ങനെ മറ്റുള്ളവർ തട്ടി കളിക്കുന്നത് എന്ന്. കൊതുകിന് മനുഷ്യൻ കൊടുക്കുന്ന പരിഗണന പോലും നൽകാതെ ഒരു ജീവിതം നശിപ്പിക്കാൻ സ്രെമിക്കുന്നവർ ജീവിതത്തിൽ വിജയിക്കുന്ന കഥ കേട്ട് മടുത്തു അവർ ഇനി എഴുത്തിന്റെ ലോകത്തും വിജയികണോ.

    ഞാൻ വാചാലനായെങ്കിൽ ക്ഷമികണം നിങ്ങൾ നല്ല ഒരു ഹാപ്പി എന്ഡിങ് തരില്ല എന്ന് മനസ് പറയും ഈ കഥ വായിച്ചു തുടങ്ങുമ്പോൾ. എന്തോ അത്രയേറെ ഇഷ്ടമായി ജോയൽനെ? കൊല്ലാതെ നോക്കണേ പ്ലീസ്, ചാവാത്തെ നിൽക്കാൻ എന്റെ ജോയൽന് അറിയാം.

    1. സത്യത്തിൽ ഈ കഥയുടെ മുന്നോട്ടുള്ള പോക്ക് എങ്ങനെയായിരിക്കണമെന്ന് ഇതുവരെ തീർച്ചപ്പെടുത്തിയിട്ടില്ല….
      കഥയുടെ ബ്ലൂ പ്രിന്റ് മനസ്സിലുണ്ട്….

      ഇത്തരം കഥകൾ എപ്പോഴും ദുരന്ത പര്യവസായി ആകുന്നതാണ് കഥ ധർമത്തിന് അനുയോജ്യം…
      കാരണം ജോയൽ ഒരുപാട് കൊലപാതകങ്ങൾ ചെയ്ത ആളാണ്…
      അതിന് തക്കതായ കാരണങ്ങളും ന്യായീകരണങ്ങളും ഉണ്ടെങ്കിൽ പോലും നിയമത്തിൽ നിന്നോ നിയമവാഴ്ച നിലനിൽക്കുന്ന ഒരു വ്യവസ്ഥയിൽ നിന്നോ അയാൾക്ക് ഒരു ദാക്ഷിണ്യവും പ്രതീക്ഷിക്കേണ്ടതില്ല….

      നമ്മുടെ നാട്ടിലെ നിയമങ്ങൾ മിക്കവയും പ്രായോഗിക തലത്തിൽ എങ്കിലും മജോറിറ്റേറിയനിസത്തിൽ ആണ് അവസാനിക്കുന്നത്. അതിന്റെ ഏറ്റവും വലിയ, അവസാനത്തെ ഉദാഹരണങ്ങളിലൊന്നാണ് ഫാദർ സ്റ്റാൻ സ്വാമിയുടെ മരണം….

      കഥയുടെ അന്തിമമായ ഇടങ്ങളെ കുറിച്ച് ഞാൻ ഇപ്പോൾ അജ്ഞയാണ്..

      വളരെ നന്ദി

      1. പോരാടി, കൊന്നും അവസാനം അവർക്ക് മാത്രം നീതിന്യായ വ്യവസ്ഥ അധിഷ്ഠിതമായ മരണം തൂക്കുകയർ, അല്ലെങ്കിൽ ഒരു ബുള്ളെറ് എന്താ ചരിത്രം എപ്പോളും ഇങ്ങനെ, പോരാടി ജയിച്ചവരെ കണ്ടു പഠിക്കാൻ അവരുടെ വീര മരണം തന്നെ വേണോ, അതിജീവനം ആയി നാളെയുടെ നായകൻ ആയി നിലനിർത്താൻ സാധിക്കില്ലേ.. എത്ര മന്ത്രിമാർ ഇവിടെ സുഗിച്ചു വാഴുന്നു? അവരുടെ തെറ്റ് എല്ലാം എല്ലാർക്കും അറിയാം എന്നിട്ടും? ഉള്ളിൽ എന്തോ പോലെ ചേച്ചി.. എഴുത്തിനെ വിമർശിച്ചത് അല്ല, മുന്നിലൂടെ മരിച്ചു വീണ ഏതൊക്കെയോ ജോയൽമാരെ ഓർമ വരുന്നു

Leave a Reply

Your email address will not be published. Required fields are marked *