സൂര്യനെ പ്രണയിച്ചവൾ 16 [Smitha] 237

അവന്‍ അവളെ ഗൌരവത്തോടെ നോക്കി.

“അറിയാം ഏട്ടാ…പിന്നെ …പിന്നെ ഓസ്മിയം ടെട്രോക്സൈഡ്….”

ആ മാരക വിഷത്തിന്റെ പേര് ഷബ്നം ഉച്ചരിച്ചപ്പോള്‍ റിയ അവളെ നോക്കി.
ഷബ്നം പുഞ്ചിരിയോടെ റിയയെ നോക്കി.
ജോയല്‍ വസ്ത്രങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച തോക്കുകള്‍ പരിശോധിച്ച് ഉറപ്പ് വരുത്തി.
ലാലപ്പന്‍ വാനിന്റെ സീറ്റിനടിയില്‍ നിന്നു കലാഷ്നിക്കോവ് പുറത്തെടുത്തു.
പോക്കറ്റില്‍ റിവോള്‍വര്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തി.
*******************************************************

“മോന്‍ പോയ സ്ഥലം ദൂരെയാണോ മേനോന്‍?”

മഹേശ്വര വര്‍മ്മ, രാകേഷിന്റെ അച്ഛന്‍, പദ്മനാഭന്‍ തമ്പിയോട് ചോദിച്ചു.
മൈക്കിലൂടെ ഭക്ഷണം കഴിക്കാനുള്ള അറിയിപ്പ് നല്‍കിക്കഴിഞ്ഞതേയുള്ളൂ അയാളപ്പോള്‍.

“ഇവിടെ നിന്നും ഇരുപത് കിലോമീറ്റര്‍ ദൂരമുണ്ട്,”

പദ്മനാഭന്‍ തമ്പി പറഞ്ഞു.

“വര്‍മ്മ സാര്‍ പേടിക്കേണ്ട! രാകേഷ് വിജയിച്ചു വരും!”

“ചുമ്മാ അവിടെ വരെ ഒന്ന് പോയാലോ എന്നാലോചിക്കുന്നു!”

അദ്ദേഹം പറഞ്ഞു.

“അങ്ങനെയെങ്കില്‍ ഞാനും വരാം!”

പദ്മനാഭന്‍ തമ്പി ഉത്സാഹത്തോടെ പറഞ്ഞു.

“നമുക്ക് ഒരുമിച്ച് പോകാം!”

മഹേശ്വര വര്‍മ്മയുടെ മുഖം പ്രസന്നമായി.

“ആരും അറിയണ്ട! പ്രത്യേകിച്ചും പെണ്ണുങ്ങള്‍!

പദ്മനാഭന്‍ തമ്പി തന്‍റെ മുറിയിലേക്ക് പോയി.
അഞ്ചു നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ തിരികെ വന്നു.

“എങ്ങോട്ട് പോയതാ?”

പുറത്തേക്ക്, കാറിനടുത്തേക്ക് നടക്കവേ മഹേശ്വര വര്‍മ്മ തിരക്കി.

“പോകുന്ന സ്ഥലത്തിന്‍റെ പ്രത്യേകത അനുസരിച്ച് അല്‍പ്പം പ്രിപ്പറേഷന്‍ ഒക്കെ വേണ്ടേ സാര്‍!”

പദ്മനാഭന്‍ തമ്പി ചിരിച്ചു.

“എന്നുവെച്ചാല്‍?”

മനസ്സിലാകാതെ മഹേശ്വര വര്‍മ്മ ചോദിച്ചു.

“പോക്കറ്റില്‍ ഉഗ്രനൊരു സാധനമുണ്ട്…”

The Author

സ്മിത

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

55 Comments

Add a Comment
  1. ??????????

  2. ചാക്കോച്ചി

    സ്മിതേച്ചീ… ഒന്നും പറയാനില്ലാട്ടോ… ഞെട്ടിച്ചു കളഞ്ഞു….. രാകേഷിനെ വഴിതെറ്റിച്ചെങ്കിലും ഇവിടെ ജോയലും വഴിതെറ്റിയല്ലോ….. എന്തായാലും തമ്പി ആൾ കൊള്ളാം….തനിക്കെതിരെ വന്ന ബെന്നറ്റിനേം തട്ടി…ഒരു ഗ്യാപ് കിട്ടിയപ്പോ ഇപ്പൊ ജോയലിനേം.. പക്ഷെ സ്വന്തം കുഴി കുഴിച്ചതാണെന്ന് കുഴീലേക്കെടുക്കുമ്പോഴേ മനസ്സിലാവൂ…… ഇതിപ്പോ തമ്പീടെ പരിപാടി ഒക്കെ രാകേഷ് അറിഞ്ഞാൽ എന്ത് സംഭവിക്കുമോ എന്തോ…ഗായത്രി രണ്ടും കല്പിച്ചാണല്ലോ…. പാവം സത്യാവസ്ഥ വല്ലോം അറിയുന്നുണ്ടോ ആവോ…..
    എന്തൊക്കെയായാലും മനസ്സ് മൊത്തത്തിൽ ആശയക്കുഴപ്പത്തിലാ…..ആരുടെ കൂടെ നിക്കണം എന്ന കാര്യത്തിൽ…തമ്പിയെ ജോയലിന്റെ കയ്യിൽ കിട്ടണം എന്നുണ്ട്…. ജോയലിനെ രാകേഷിനെ കയ്യാൽ പൂട്ടണം എന്നും ഉണ്ട് താനും….. എത്രയൊക്കെ പകയും പ്രതികാരവും എന്നൊക്കെ പറഞ്ഞാലും നിയമവ്യവസ്ഥ എന്നുള്ള ഒന്നുണ്ടല്ലോ….. പക്ഷെ ചിലപ്പോൾ അതൊക്കെ മുന്നീ കൊട്ടിയടക്കപ്പെടുന്ന സാഹചര്യത്തിൽ ജോയലുമാർ ആവുന്നതിലും അത്ഭുതമില്ല…..സാഹര്യങ്ങൾ ആണല്ലോ നല്ലതും കെട്ടതും ഉണ്ടാക്കുന്നത്…. എന്തായാലും വരാനിരിക്കുന്ന ത്രില്ലിംഗ് സംഭവികാസങ്ങൾക്കായി കാത്തിരിക്കുന്നു…. കട്ട വെയ്റ്റിങ്….

    1. ഹലോ….

      എഴുതുന്ന എല്ലാവരും അഭിമുഖീകരിക്കുന്ന ഒരു Dilemma ആണിത്. എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന രണ്ടുപേർ.അവരിൽ ആരുടെ ഭാഗത്താണ് അന്തിമവിജയം കടന്നു വരേണ്ടത്?
      അന്തിമമായി ആരാണ് വിജയിക്കേണ്ടത്?
      ഇതുപോലുള്ള ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്തുക എന്ന് പറയുന്നത് വെറുമൊരു മീഡിയോക്കർ റൈറ്ററായ എന്നെ സംബന്ധിച്ച് എളുപ്പമല്ല….

      രണ്ടുപേർക്കും ഒരേപോലെ വിജയിക്കാൻ ആവശ്യമായ സാഹചര്യങ്ങൾ ഒരുക്കുക ഒരുക്കുക എന്നത് ഈ കഥയിൽ സാധ്യവുമല്ല.
      ഒരാൾ നിയമവാഴ്ച എന്ന നന്മയുടെ കൂടെയാണ്.
      മറ്റേയാൾ സാഹചര്യം കൊണ്ടാണെങ്കിലും നിയമത്തെ വെല്ലുവിളിക്കുന്നയാളാണ്.
      അപ്പോൾ വിജയം എന്ന് പറയുന്നത് ധാർമികമായ അർത്ഥത്തിൽ നന്മ ചെയ്യുന്നവരുടെ കൂടെ ആയിരിക്കണം.
      അങ്ങനെയല്ലേ വേണ്ടത്?
      അല്ലെങ്കിൽ കഥ വളരെ Regressive ആയ ആശയം ആയിരിക്കും മുൻപോട്ടു വെയ്ക്കുന്നത്…
      Art for Art’s Sake എന്ന ആദർശമാണ് എഴുത്തുകാരി എന്ന നിലയ്ക്ക് ഞാൻ അനുവർത്തിക്കുന്നതെങ്കിൽ കുഴപ്പമില്ല. പക്ഷേ ഞാൻ ആ തിയറിയുടെ ആളല്ല….

      അതുകൊണ്ട് എന്റെ മുൻപിലുള്ള കടമ്പ വളരെ സങ്കീർണ്ണമാണ്…..

      വിലയേറിയ വാക്കുകൾക്കും അഭിപ്രായത്തിനും
      അനുമോദനങ്ങൾക്കും ഒരുപാട് നന്ദി..

  3. ചേച്ചി….

    കഥയുടെ മൂഡ് ഇപ്പോൾ ത്രില്ലെർ + കുറ്റന്വേഷണം എന്നതാണ്.സംഘം ചേർന്ന് എന്ന ടാഗിനെക്കാൾ യോജിക്കുന്നതും അതാണ്.

    കഥയിലേക്ക് വന്നാൽ ഗായത്രിയുടെ മനസ്സിൽ ജോയേലിന്റെ സ്ഥാനം എന്തെന്ന് വ്യക്തമാക്കുന്ന അധ്യായമായിരുന്നു ഇത്. ഗായത്രിക്കുള്ള ജോയേലിന്റെ മറുപടിയിൽ എല്ലാം ഉറപ്പിച്ചുകഴിഞ്ഞതിന്റെ ഭാവവും.ഇനി ആണ് ആവേശം കൊള്ളിക്കുന്ന ഭാഗങ്ങൾ വരാനുള്ളത് എന്നാണ് എന്റെ തോന്നൽ.

    കഥയിപ്പോൾ ഇന്റർവെൽ പഞ്ചു കാണിച്ചു നിർത്തിയിരിക്കുകയാണ്.പത്മനാഭൻ അവിടം വിട്ടുപോകും എന്ന് അവൻ വിചാരിച്ചുകാണില്ല.അവന്റെ കണക്ക് കൂട്ടലുകൾ തെറ്റി,അത് ശരിയാക്കാൻ വളരെ കുറച്ചു സമയവും.

    പക്ഷെ പത്മനാഭൻ വ്യക്തമായ കണക്ക് കൂട്ടലോടെയാണ് വീട് വിട്ടിറങ്ങുന്നത്.തരം കിട്ടിയാൽ തന്റെ നിത്യ തലവേദന ഒഴിവാക്കാം എന്നതാണ് ചിന്ത. ഇവിടെ രാകേഷിന്റെ അച്ഛന് ഏത്രത്തോളം കാര്യങ്ങൾ അറിയാം എന്നറിഞ്ഞാൽ മതി. പക്ഷെ അയാൾക്ക് പത്മനാഭനെ നന്നായി അറിയാം.

    കൂടാതെ ഗായത്രി വനത്തിൽ എന്തിന് പോയി എന്ന ചോദ്യം ഇപ്പോൾ കൂടുതൽ പ്രസക്തമാവുകയാണ്.നിലവിലെ സാഹചര്യം നോക്കുമ്പോൾ തന്റെ പ്രണയത്തിനായി പോയതല്ല അവൾ.അവൾ ചിലത് കണക്ക് കൂട്ടുന്നുണ്ടാവണം.അവൾക്ക് ജോയേലിന്റെ തവളത്തെക്കുറിച്ചോ മറ്റൊ എന്തെങ്കിലും അറിവ്, അല്ലെങ്കിൽ അമ്മയുടെ വാസസ്ഥലം എവിടെയെന്നോ മറ്റൊ അറിവ് ലഭിച്ചുകാണാം
    എന്തായാലും ജോയേലിനെ വീഴ്ത്താൻ രാകേഷിന് ലഭിക്കുന്ന ഒരു ആയുധമാവും ഗായത്രി.

    ജോയേൽ പത്മനാഭനെ കൊല്ലുമെന്നുള്ള അറിവ് ഒരു കുറ്റന്വേഷണ തലം കൂടി നൽകുന്നു.രാകേഷ് ആ വഴിയിലൂടെ സഞ്ചരിച്ചാൽ,പത്മനാഭന്റെ പഴയ കാലം തേടി പോയാൽ, ജോയേലിന്റെ പാസ്റ്റ് ചികഞ്ഞാൽ പലതും പുറത്ത് വരും. വട വൃക്ഷങ്ങൾ പലതും വീഴും.

    സ്നേഹപൂർവ്വം
    ആൽബി

    1. അതെ…

      ഗായത്രി വ്യക്തമാക്കിക്കഴിഞ്ഞു: ജോയല്‍ Terrorist തന്നെയാണ് എന്ന്. അവളെ സംബന്ധിച്ച് ജോയല്‍ ഇപ്പോള്‍ മനുഷ്യനെയല്ല.
      പിശാച് എന്ന പദം അവള്‍ ഉപയോഗിച്ചത് ബോധപൂര്‍വ്വമാണല്ലോ.
      ഇനി അവളില്‍ നിന്നും ഒരു തിരുത്തല്‍ ഏതാണ്ട് അസാധ്യമാണ്.
      ഷീയീസ് കണ്‍വെന്‍ഷണല്‍. ജസ്റ്റെ ഗേള്‍ വിച്ച് ഹെര്‍ പേരന്റ്സ്‌ വാണ്ട്സ് ഹെര്‍ ടു ബി…

      പദ്മനാഭനെക്കുറിച്ച് പറഞ്ഞതും ശരിയാണ്. ഹിംസ ഡ്രഗ് പോലെ ആസ്വദിക്കുന്നയാളാണ് അയാള്‍. ഭൌതികമായി ഉയരുന്നതിന് പല ജീവനുകളുടെയും അന്ത്യം മാര്‍ഗ്ഗമാക്കിയ ആള്‍. യഥാര്‍ത്ഥത്തില്‍ ജോയല്‍ കൊന്നു എന്ന് ഗായത്രി പറഞ്ഞ ആ സംഖ്യയുടെ ഫൈനല്‍ ഉത്തരവാദിത്തം പദ്മനാഭന്‍റെ ശിരസ്സിലാണ്. കാരണം ജോയല്‍ പദ്മനാഭന്‍റെ സൃഷ്ട്ടിയാണ്. ജോയലിനെ രൂപപ്പെടുത്തിയത് അയാളാണ്. ലോകത്തെ ഭൂരിപക്ഷം ഭീകര വാദികളെയും സൃഷ്ട്ടിച്ചത് ഭരണകൂടമാണ്‌. മുമ്പ് അലഹബാദ് ഹൈക്കോടതിയാണ് പറഞ്ഞത്, ഇന്ത്യയിലെ ഏറ്റവും സംഘടിത കുറ്റകൃത്യ സമൂഹമെന്നു പറയുന്നത് പോലീസാണ് എന്ന്. പോലീസ് എന്നാല്‍ ഭരണകൂടമാണ്‌. പട്ടാളമെന്ന് പറയുന്നതും ഭരണകൂടമാണ്‌. മാര്‍ക്സ് “വിദറിങ്ങ് എവേ ഓഫ് ദ സ്റ്റേറ്റ്” എന്ന് പറഞ്ഞപ്പോള്‍ റഷ്യ ബാഷ്പ്പീകരിച്ചു പോകുമെന്നോ അമേരിക്ക അപ്രതക്ഷ്യമാകുമെന്നോ അല്ല അര്‍ത്ഥമാക്കിയത്. ഭരണകൂടത്തിന്‍റെ വിസിബിള്‍ അവയവങ്ങളൊക്കെ കടന്നുപോകുമെനാണ്…
      ആ അവയവങ്ങള്‍ പാവങ്ങളുടെ നേരെ കനിവുമായി പോകുന്നവയല്ല. സമ്പന്നനെ കൂടുതല്‍ ആലിംഗനം ചെയ്യാനാണ്…
      അപ്പോള്‍ ജോയല്‍മാരിങ്ങനെ ഉണ്ടായിക്കോണ്ടേയിരിക്കും…

      നല്ല നിരീക്ഷണത്തിനു, വാക്കുകള്‍ക്ക് വീണ്ടും നന്ദി…

      സ്നേഹത്തോടെ
      സ്മിത.

      1. അതെ പത്മനാഭൻ തന്റെ മരണത്തെ സൃഷ്ട്ടിച്ചു. ഇപ്പൊൾ ആ മരണത്തെ ഒഴിവാക്കാനുള്ള പോക്കും

  4. Aralipoovu story baki epol varum plz reply

    1. നാളെ വരും

    2. ആ കഥ എന്തോ കാരണവശാൽ ഇടയ്ക്കുവെച്ച് നിന്നുപോയി….
      പ്രോത്സാഹനങ്ങളും കമന്റുകളും കൊണ്ട് എനിക്ക് ഒരുപാട് പ്രചോദനം തന്ന കഥയാണിത്…..

      തീർച്ചയായും അതിന്റെ ബാക്കി നാളെ തന്നെ അയക്കാം

      1. അതേതു കഥ. ലിങ്ക് തരുമോ

        1. എന്താണെന്നറിയില്ല “ഞാൻ ” എഴുതിയ “ആ ” കഥയ്ക്ക് മാത്രം ലിങ്ക് ഇല്ല.

  5. Aralipoovu story epol varum

    1. നാളെ

  6. ത്രില്ലറു വായിക്കുമ്പോ ഇങ്ങനെ വായിക്കണം. ആഹാ…

    ത്രില്ലറുകളിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട സ്റ്റൈലാണ് ഈ പാർട്ടിൽ ഞാൻകണ്ടത്. ഒട്ടും ലാഗില്ലാതെ ചടുലമായ നിമിഷങ്ങൾ. അതിനുപയോഗിച്ച വാക്കുകളും അതിഗംഭീരം. കലാനിഷ്‌കോവില്ലാതെ എന്തൂട്ട് തീവ്രവാദം… ഓൻ നമ്മുടെ മുത്തല്ലേ?????. ഗായത്രി ഇത്രക്കങ്ങോട്ടു ബോൾഡാവുമെന്നു കരുതിയില്ല. അതേപോലെ അവസാന വരികളിലെപ്പോലെ ജോയലിത്രക്ക് തീ ആവുമെന്നും. ആ ഡയലോഗൊക്കെ ചുമ്മാ ???☹️????

    എന്തായാലും കട്ട വെയ്റ്റിങ്

    1. ജോ…

      കഥയെ വിട്ട് കമന്റിലെ ഭംഗിയാകും വായിക്കുന്നവരേ ആകര്‍ഷിക്കുന്നതെങ്കില്‍ അത്തരം ഒരു കമന്റാണിത്…

      അത് കിട്ടാനുള്ള ഭാഗ്യമെനിയ്ക്കും….

      കുറെ കാലം ഗായത്രിയുടെ നാവ് നിത്യ നിദ്രയിലായിരുന്നു.
      ഉണര്‍ന്നപ്പോള്‍ നാവില്‍ വന്നതോ, തീയും!

      സൈറ്റിലെ വണ്‍ ഓഫ് ദ മോസ്റ്റ്‌ സീസണ്‍ഡ് റൈറ്റെഴ്സില്‍ നിന്നും ഇതുപോലെ ഒരു അഭിനന്ദനം കിട്ടിയതില്‍ മാനം മുട്ടെയാണ് അഭിമാനം….

      സ്നേഹത്തോടെ
      സ്മിത

  7. Super ???
    വളരെ interesting ആയൊരു ഭാഗം ആയിരുന്നു ഇത്. ഒരോ പേജ് കളും ആകാംഷയോടെ നെഞ്ചിടിപ്പോടെ ആണ് വായിച്ചത്.

    1. ഉത്തേജനം നല്‍കുന്ന വാക്കുകള്‍ക്കും അഭിനന്ദനത്തിനും ഒരുപാട് നന്ദി….

  8. ചേച്ചീ…❤❤❤

    ഈയൊരു പാര്ടിന്റെ ഇന്റൻസിറ്റി…അത് ചേച്ചി ഒട്ടും പൊലിയാതെ എത്ര തീവ്രതയോടെആണ് അവതരിപ്പിച്ചിരിക്കുന്നത് സത്യം പറഞ്ഞാൽ കൊതി തോന്നിപ്പോയി….
    Decoy ഞാൻ കഴിഞ്ഞ പാർട്ടിൽ തന്നെ ഗസ്സ് ചെയ്തിരുന്നു, ബട്ട് അതിലും എത്രയോ മേലെ ആയിരുന്നു ഗായത്രിയും ജോയലും തമ്മിലുള്ള ആഹ് മൊമെന്റ്…
    ഗായത്രിയുടെ ഓരോ വാക്കും വായിക്കുന്നവരുടെ ഉള്ളിൽ തുളച്ചു കയറിയിട്ടുണ്ടാവും…
    Because അവിടെ ജോയൽ അനുഭവിച്ച പെയിൻ എനിക്ക് കിട്ടി…

    കഥയാറിയാത്ത ഗായത്രി ഇനിയും ജോയലിനെ മുറിവേല്പിക്കരുതെന്ന പ്രാർത്ഥനയെ ഉള്ളു…

    സ്നേഹപൂർവ്വം…❤❤❤

    1. ടാഗ് എന്താ ചേച്ചി ഇങ്ങനെ ഇട്ടിരിക്കുന്നെ…

      1. “സംഘം ചേര്‍ന്ന്” എന്നുള്ള പദത്തിന്റെ അര്‍ത്ഥത്തെ മറ്റൊരു രീതിയില്‍, കഥയുടെ ഈ അദ്ധ്യായത്തിന്‍റെ ഉള്ളടക്കമനുസരിച്ച് ഇട്ടെന്നേയുള്ളൂ…
        [അത് ശരിയായ കാര്യമല്ലെങ്കിലും]

    2. ഹായ് അക്കിലീസ്….

      ഈ കഥ ആര്‍ക്ക് മുമ്പിലേക്ക് എത്തണം എന്ന് ചിന്തിക്കുമ്പോള്‍ അതിലാദ്യം വരുന്ന പേരുകളില്‍ ഒന്ന് താങ്കളുടെ തന്നെയാണ്.

      ഞാന്‍ സ്നേഹത്തോടെ, അതിലേറെ ബഹുമാനത്തോടെ, ഓര്‍ക്കുന്ന പേരുകളില്‍ ഒന്ന് താങ്കളുടെതായതിനാല്‍….

      ഗായത്രിയ്ക്ക് അവളുടെ ഭൂതകാലവും വര്‍ത്തമാനവും ഒരുപോലെ പൊള്ളല്‍ നല്‍കുന്നു.
      ജോയലിനും.
      ഗായത്രിയെക്കാളേറെ.
      ഗായത്രിയ്ക്ക് പ്രണയ നഷ്ടമേ വന്നുള്ളൂ.
      ജോയലിന്റെ ലിസ്റ്റില്‍ പക്ഷെ നഷ്ടങ്ങള്‍ എത്രയാണ്?
      അതിനും പുറമേ ഇപ്പോള്‍ ഗായത്രിയില്‍ നിന്നും കരള്‍ പൊള്ളിക്കുന്ന വാക്കുകളും.
      കൊലയാളി മാത്രമാണ് ജോയലെങ്കില്‍ അതിനുള്ള ഉത്തരം അവനില്‍ നിന്നും ആ നിമിഷം സംഭവിക്കുമായിരുന്നു….

      കഥയെ സ്നേഹപൂര്‍വ്വം സമീപിക്കുന്ന താങ്കള്‍ക്ക് വീണ്ടും നന്ദി…

      സ്നേഹത്തോടെ
      സ്മിത

      1. ❤❤❤

  9. Smithaji smoking fetish alla ottakombane kadha pole orannam….

    1. ഓക്കേ ??

  10. ഇതേ വരെ വന്ന പാർട്ടിൽ ഏറ്റവും മികച്ചത് എന്നു പറയുന്നു സ്മിത ജി.ഒരു വെടിക്ക് ഉള്ള കോപുകൂട്ടൽ പോലെ. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി സ്മിത ജീ ??

    1. താങ്ക്യൂ ഡിയർ ജോസഫ് ജി….

      വളരെ നന്ദി ഇതുപോലെ സപ്പോർട്ട് ചെയ്ത് സംസാരിക്കുന്നതിൽ ❤♥

  11. ഹായ്‌ രാജാ…
    പ്രൊഫഷണൽ എന്നൊന്നും പറയരുത്!!
    അഹങ്കാരം അല്ലെങ്കിലും അൽപ്പം കൂടുതൽ ആണ്…

    ഏറ്റവും മികച്ച അദ്ധ്യായം എന്ന് തോന്നിയതിൽ ഒരുപാട് സന്തോഷം…

    കഴിഞ്ഞ ദിവസങ്ങളിൽ അങ്ങനെയൊക്കെ കേൾക്കണമെങ്കിൽ….
    എങ്കിൽ..

    ഹ്മം… എപ്പോഴും ആ ഒരു മൂഡിൽ ആകുന്നത് കൊണ്ടാണ്…
    അതൊക്കെ മാറ്റിവെച്ച് അങ്ങനെ പറയുന്നവർക്ക് ഒരു ഷോട്ട് ലീവ് കൊടുത്ത് കഥ എഴുതൂ മാഷേ….

    സ്നേഹപൂർവ്വം
    സ്മിത

  12. ❤❤❤

    1. താങ്ക്സ് അക്കിലീസ് ♥❤?

  13. നന്നായിട്ടുണ്ട്?

    1. വളരെ നന്ദി ❤❤

  14. Marvelous….
    കൊതിപ്പിച്ചു നിറുത്തി….

    1. താങ്ക്സ് എ ലോട്ട് ❤

    2. താങ്ക്സ് എ ലോട്ട് ?❤♥

  15. ❤️❤️❤️❤️❤️super part Smitha
    ?????????❤️❤️❤️❤️

    1. ഒരുപാട് നന്ദി ?❤♥

      1. Ith pole stories idunna ningalk alle നന്ദി parayendath chechy

        1. കഥ വായിച്ചില്ലേ? വായിച്ച് അഭിപ്രായം പറഞ്ഞില്ലേ? അപ്പോള്‍ എനിക്ക് താങ്കളോട് ഒരു കടപ്പാടുണ്ട്…

          അത് വാക്കുകളിലൂടെ പ്രകടിപ്പിക്കുകയെങ്കിലും വേണം….

  16. Smithaji eppazha nammal paranjapole oru kadha ezhuthunnath…waiting

    1. സ്‌മോക്കിങ് ഫെറ്റിഷ് സ്റ്റോറിയല്ലേ?
      എഴുതുന്നുണ്ട്….

  17. ?♥️നർദാൻ?♥️

    പൊളിച്ച് ഒരു ഗംഭീര ആക്ഷൻ കഴിഞ്ഞ ഒരു
    പ്രതീതി ആയിരുന്നു ഗായത്രിയും ജോയലും തമ്മിലുള്ള ആ സംഭാഷണം .

    വളരെ അധികം മനസ്സിനെ സ്വാധീനിച്ചു.

    ഇത്രയും പെട്ടന്ന് വീണ്ടും ഒരു പാർട്ടുമായി
    കണ്ടുമുട്ടുമെന്ന് പ്രതീക്ഷിച്ചില്ല.
    ഒത്തിരി സന്തോഷം സ്മിത ഈ ഭാഗം പെട്ടന്ന് തന്നതിന് .

    1. ഒരുപാട് നന്ദി…
      വായിക്കുന്നവരുടെ ഇഷ്ടങ്ങളെ തൊടുകയെന്നത് എഴുതുന്നവർക്ക് ഒരു സ്വപ്നമാണ് ??

  18. അഗ്നിദേവ്

    ഈ പാർട്ട് വായിച്ചപ്പോൾ ഗായത്രി ഉടനെ സത്യങ്ങൾ അറിയണം എന്ന് തോന്നി കാരണം ജോയലിനോട് അവള് പറഞ്ഞ വാക്കുകൾ തന്നെ അവളുടെ അച്ഛൻ്റെ തനിനിറം അവള് അറിയണം.കാത്തിരിക്കുന്നു അടുത്ത പര്ടിന് വേണ്ടി.??????

    1. Yes♥…
      അതുതന്നെയാണ് വേണ്ടത്…
      അതിലേക്ക് എത്തുക എന്നതാണ് പ്രയാസവും…
      ഒരുപാട് നന്ദി ?

    1. ?❤♥

  19. കണ്ടു.അഭിപ്രായം വൈകാതെ അറിയിക്കാം

    1. വളരെ നന്ദി
      ആൽബി

  20. ജോയൽ ചുമ്മാ തീ… ????

    1. യെസ്…
      കെടാത്ത തീയ്….
      നന്ദി

  21. ❤❤❤

    Wow കിടിലൻ, last ഡയലോഗ്സ് എല്ലാം super

    1. ഒരുപാട് നന്ദി

    1. ❤❤

Leave a Reply

Your email address will not be published. Required fields are marked *