“ഇന്നയാള്‍ വന്നു…”
ഊര്‍മ്മിള തുടര്‍ന്നു.
“ഞാന്‍ വീണ്ടും വയസ്സിയായി… ഇപ്പൊ മ്യൂസിക് ഒന്നുമല്ല ചുറ്റും …. സിറിയേലും പലസ്തീനിലും അഫ്ഗാനിസ്ഥാനിലും ഒക്കെ മാത്രം കേള്‍ക്കുന്ന ചില ശബ്ദങ്ങളില്ലേ…മ്യൂസിക്കിന്‍റെ ഒരു കുഞ്ഞുപൂവുപോലും വിടരാത്ത ചില നാടുകള്‍? അവിടെയൊക്കെ മാത്രം കേള്‍ക്കുന്ന ചില മുരള്‍ച്ചകള്‍ ആണ് കാതുകള്‍ നിറയെ!”
ഊര്‍മ്മിള മലനിരകളിലേക്ക് നോക്കി.
“ന്യൂസ് ചാനലുകളും ടാബ്ലോയിഡുകളുമൊക്കെ ബാക്ക് സ്ട്രാച്ച് ചെയ്ത് ആഘോഷിക്കുന്ന ഇന്‍റെര്‍നാഷണല്‍ ടെററിസ്റ്റ്. പത്രങ്ങളില്‍, മാഗസിനുകളില്‍ ഒക്കെ പേടിയോടെ കണ്ട രൂപം… വന്നത് കൈയും വീശിയല്ല…ലോകത്ത് കിട്ടാവുന്ന ഏറ്റവും ഹാംഫുള്‍ ആയ ആയുധവുമായി…എന്നിട്ടവന്‍ മോളോട് ഫേസ് റ്റു ഫേസ് നിന്ന് സംസാരിച്ചു…അല്ല മോള്‍ അവനോട് ഫേസ് റ്റു ഫേസ് നിന്നു സംസാരിച്ചു…എങ്ങനെ?”
സവിത്രിയ്ക്ക് ഊര്‍മ്മിളയുടെ നോട്ടം നേരിടാനായില്ല.
“എല്ലാവരും പേടിച്ച് വിറച്ച് നിക്കുവാരുന്നില്ലേ?”
ഊര്‍മ്മിള തുടര്‍ന്നു.
“മോള്‍ പേടിയില്ലാതെ സംസാരിച്ചു. പറഞ്ഞ വാക്കുകളോ? അവനെ ഉത്തരം മുട്ടിച്ച വാക്കുകള്‍. എന്താ അതിനര്‍ത്ഥം?”
“ഊര്‍മ്മിളെ…”
സാവിത്രി അവരെ ദയനീയമായി നോക്കി.
“അതിന് ഒരര്‍ത്ഥമേ ഞാന്‍ നോക്കിയിട്ടുള്ളൂ സാവിത്രി…”
ഊര്‍മ്മിള സാവിത്രിയില്‍ നിന്നും നോട്ടം മാറ്റി.
“മോളും അയാളും തമ്മില്‍ സാധാരണയില്‍ കവിഞ്ഞ് ബന്ധമുണ്ടായിരുന്നു. മോള്‍ടെ മനസ്സില്‍ അത് ഇപ്പോഴുമുണ്ട്… പിന്നെ, ഏറ്റവും പേടിപ്പിക്കുന്ന മറ്റൊന്ന് …അത് …”
ഊര്‍മ്മിള സാവിത്രിയെ നോക്കി.
സാവിത്രി അവര്‍ പറയാന്‍ പോകുന്ന വാക്കുകള്‍ എന്തായിരിക്കുമെന്ന്‍ ഭയത്തോടെയോ ര്‍ത്തു.
“അയാള്‍ക്ക് മോളോടുമുണ്ട് അസാധാരണമായ ഒരു ബന്ധോം അടുപ്പോം ഇപ്പോഴും! …കയ്യില്‍ കൊലക്കത്തിയും തോക്കുമായി വന്നയാള്‍ മോള്‍ടെ വാക്കുകള്‍ക്ക് മുമ്പില്‍ കീഴടങ്ങിപ്പോകണമെങ്കില്‍ ഹീ സ്റ്റില്‍ ലവ്സ് ഹെര്‍!”
എന്താണ് ഉത്തരമായി പറയേണ്ടത്?
സാവിത്രിയ്ക്ക് ഒരു രൂപവും കിട്ടിയില്ല.
“ഒരു കാര്യം കൂടി ചോദിച്ചോട്ടെ?”
ഊര്‍മ്മിള സാവിത്രിയെ നോക്കി.
എന്തായിരിക്കാം അത്?
എന്നാണെന്നറിയില്ല ഓരോ ഭാഗം വായിക്കുമ്പോഴും ഗായത്രി എന്ന കഥാപാത്രം നെഞ്ചിൽ ആഴത്തിൽ വന്നു തറയ്ക്കുന്നു.
സത്യം പറഞ്ഞാൽ എനിക്കെന്തൊക്കെയോ ജീവിതത്തിൽ നഷ്ടമാവുന്ന ഒരു ഫീൽ.
?ഗംഭീരം?
ചേച്ചി……
ആകാംഷ നിലനിർത്തുന്ന അധ്യായം. സ്കോർ ചെയ്തത് ഊർമിളയും.അവളുടെ ചോദ്യത്തിന് മുന്നിൽ പകച്ചുപോകുന്ന സാവിത്രി.ബുദ്ധിമതിയായ ഊർമിള നിമിഷം വച്ചാണ് കാര്യങ്ങൾ മനസ്സിലാക്കുന്നത്. അല്ലെങ്കിൽ ഒരു പെണ്ണിനെ മറ്റൊരു പെണ്ണിന് എളുപ്പം മനസ്സിലാകും.
തിരികെയെത്തുന്ന രാകേഷും പത്മനാഭനും കണ്ട കാഴ്ച്ചയിൽ കഥയുടെ ഗതി തിരിഞ്ഞിരിക്കുന്നു.അവിടെ ജോയേലിനെ കുറിച്ചുള്ള കാഴ്ച്ചപ്പാടുകൾ മാറുന്ന രാകേഷിനെ കാണാം. ആക്ഷന്റെ ആളായ ജോയേൽ മണ്ഡപം കത്തിച്ചത് കാണുമ്പോൾ മാറി ചിന്തിക്കാൻ പ്രേരിതനാകുന്ന രാകേഷ്. അതുമല്ലെങ്കിൽ ജോയേലിന്റെ ഭൂതകാലവും മറ്റും അറിയാത്തത്.പോളിന്റെ കോളറിൽ പിടിക്കുമ്പോൾ അത് വ്യക്തമാണ്. ജോയേലിനെ കുറിച്ചറിഞ്ഞ രാകേഷിന്റെ അറിവ് അപൂർണ്ണമാണെന്ന് അവിടെ അയാൾ കാണിച്ചുതരുന്നു.
കൂടാതെ രാകേഷിന്റെ ബലഹീനത വെളിപ്പെട്ടു
വസ്തുതകൾക്ക് മുന്നിൽ വികാരങ്ങൾക്ക് അടിമപ്പെടുക എന്നത്.അതയാളെ ബാധിക്കുകയെ ഉള്ളൂ.അയാളുടെ വികാരങ്ങളുടെ ഉയർച്ചയുടെ ബലത്തിലാണ് ഡ്രൈവറെ പോലും ചീത്തവിളിച്ചുകൊണ്ട് ഒറ്റക്കിറങ്ങിപ്പോകുന്നത്.അതൊരു നല്ല ഓഫിസർ ആയത് കൊണ്ടല്ല, മറിച്ചു താൻ ഇഷ്ട്ടപ്പെട്ട പെണ്ണിനെക്കുറിച്ച് കേട്ടത് തിരക്കാനുള്ള ത്വര.അല്ലെങ്കിൽ സത്യം മുന്നിൽ നിക്കുമ്പോൾ പൊട്ടിതെറിക്കാതെ അംഗീകരിക്കാൻ ശ്രമിച്ചേനെ.മുന്നോട്ട് ചിന്തിച്ചേനെ. ഇവിടെ പോൾ അറിയാതെ ആണെങ്കിലും പറഞ്ഞത് അപ്രിയ സത്യം ആയിപ്പോയി.
രാകേഷിന്റെ വരവ് മനസിലാക്കുന്ന പത്മനാഭൻ. ഊർമിളയിലൂടെ എന്ന് കരുതിക്കാണും. പക്ഷെ അന്വേഷണം നടന്നത് അറിഞ്ഞോ എന്തോ. ഗായത്രിയും അയാളുടെ ഫേവർ ആയി സംസാരിക്കുന്നു.
തലചോറുകൊണ്ടുള്ള സംസാരം രാകേഷിന് ദാഹിക്കുന്നുമില്ല. അന്വേഷണം മറ്റൊരു തലത്തിലേക്ക് പോകുമെന്നുറപ്പ്
സ്നേഹപൂർവ്വം
ആൽബി
സ്മിതേച്ചീ….. ഇതുവരെയുള്ള ഭാഗങ്ങൾ വായിച്ചപ്പോഴും തോന്നാത്ത എന്തൊക്കെയോ ഇന്നിത് വയായിച്ചപ്പോ മനസ്സിനെ അലട്ടുന്നുണ്ട്……. അതെന്താണെന്ന് ഒട്ടും മനസ്സിലാവുന്നുമില്ല എന്നത് മറ്റൊരു സത്യം…മുകളിൽ സാജിർ ബ്രോ പറഞ്ഞപോലെ പ്രണയവും പ്രതികാരവും വേട്ടയും എല്ലാം ഒത്തൊരുമിക്കുന്ന ബല്ലാത്തൊരിടം…. മൂന്നാൾക്കും അവരുടേതായ ശരികൾ ഉണ്ട് താനും… അതോണ്ട് ആരെ വിടണം… ആരുടെ കൂടെ നിക്കണം എന്ന് യാതൊരു പിടിയുമില്ല…… മൂന്നുപേരിൽ നിന്നും ഏതേലും ഒരാളുടെ ഒപ്പം നിന്നാൽ മറ്റു രണ്ടാൾക്കും നല്ല പതിനെട്ടിന്റെ പണി കിട്ടും എന്നത് തന്നെ….. എങ്കിലും ഗായത്രീടെത് ബല്ലാത്തൊരവസ്ഥ തന്നാ…..ചിന്തിക്കാൻ പറ്റണില്ല….. അതോണ്ട് കൂടുതൽ ചിന്തിച്ചു തല പുണ്ണാക്കാനും ഞമ്മളില്ലേ…ഒക്കെ വരുന്നിടത്ത് വച്ച് കാണാം…… കട്ട വെയ്റ്റിങ്..
ഹായ് …
അതെ …
അത്തരം ഒരു പ്രശ്നബാധിത മേഖലയാണ് കഥയില്‍ ഇതുവരെ തുറന്നിട്ടിരിക്കുന്നത്…
കഥയില്‍ വില്ലനോ നായകനോ ഇല്ലാതെ ശരികളും തെറ്റുകളും ചെയ്യുന്ന മനുഷ്യര്‍ മാത്രമുള്ളപ്പോള്‍ എഴുത്ത് നീങ്ങുകയില്ല. ഒരു ടിപ്പിക്കല്‍ വില്ലനും ടിപ്പിക്കല്‍ നായകനും ആണെങ്കിലും ചറ പറാന്നു എഴുതി വിടാം..അത് അതിന്‍റെ വഴിക്ക് പൊയ്ക്കോളും…
ഇതുപക്ഷേ സൂക്ഷിച്ച് നീങ്ങേണ്ട അവസ്ഥയാണ്. എങ്കിലും മോശമാക്കാതെ അവസാനം വരെ പോകാന്‍ ശ്രമിക്കും…
താങ്ക്യൂ…
Smithaji…
Nammade kadha enthayi ezhuthi thudangiyo…..sathyamayittum ee kadha vayichilla….pranaya kadha pothuve vayikkan eshttamallathath kondann….athan cmnt edanjath…..
ഇല്ല
തുടങ്ങിയില്ല
അന്ന് പറഞ്ഞിരുന്നു ഇപ്പോള്‍ കമ്പ്ലീറ്റ് ചെയ്യാന്‍ ബാക്കിയുള്ളത് തീര്‍ത്തതിനു ശേഷം മാത്രമേ പുതിയത് തുടങ്ങികയുള്ളൂ എന്ന്
താങ്ക്സ്
3 പേർ ,2 ആണ് ഒരു പെണ്ണ്
മൂന്നു പേരും ആരും കൊതിക്കുന്ന സൗന്ദര്യമുള്ളവർ.ഇപ്പോൾ ഒരു ട്രിയാങ്കിളിൽ പരസ്പ്പരം connect ആയിരിക്കുന്നു.Love-Hunt-Revenge.
Let’s waite and watch,The Real Hunt begins.
എത്ര ഭംഗിയുള്ള ഒബ്സെര്‍വേഷന്‍ …!!!
വായിക്കുമ്പോള്‍ ടെന്‍ഷന്‍ കൂടുന്നു…
പ്രതീക്ഷയ്ക്ക് ഒപ്പം വരാന്‍ സാധിക്കുമോ എന്നൊക്കെ സ്വയം ചോദിച്ചുപോകും…
താങ്ക്സ് ഒരുപാട്
ഇൗ ഭാഗവും നന്നായിട്ടുണ്ട് ??
നല്ല അഭിപ്രായത്തിന് ഒരുപാട് നന്ദി….
സ്മിതയുടെ ഏറ്റവും ബെസ്റ്റ് കഥയായിരിക്കും ❤❤❤
ഇതിനു എന്തായിപ്പോ ഒരു മറുപടി നല്‍കുക!!!
സ്നേഹം മാത്രം…
പിന്നെ അതിരില്ലാത്ത നന്ദിയും
ഹായ്
ഗായത്രിയോട് ഒരേ സമയം ദേഷ്യവും സ്നേഹവും തോന്നുന്നുണ്ട്.
പാവം കാരാമറിയാതെ കുറേ ഏറെ ചിന്തിച്ച് കൂട്ടുന്നുണ്ട്.
ഇത് എങ്ങനെ അവസാനിപ്പിക്കും ഇലക്കും മുള്ളിനും കേട്ടില്ലാതെ .
?♥️?♥️????
താങ്കള്‍ അവസാന വരിയില്‍ ചോദിച്ച ചോദ്യം എന്നെ എപ്പോഴും വിഷമിപ്പിക്കുന്ന ഒന്നാണ്…
എങ്കിലും ഒരു ശ്രമം നടത്തും ഞാന്‍…!!!
ഒരുപാട് നന്ദി!!!
നിങ്ങളെകൊണ്ട് പറ്റും സ്മിത
ഞാൻ …… എന്താ പറയാ
അങ്ങനെ ഒന്നും ഉദ്ധേശിച്ച് ചോദിച്ചതല്ല
അയ്യോ, താങ്കള്‍ എന്നെ വിഷമിപ്പിച്ചു എന്നല്ല ഞാന്‍ ഉദേശിച്ചത് കേട്ടോ…
അവസാന ഭാഗം ഒക്കെ എഴുതുന്ന കാര്യമോര്‍ത്തപ്പോള്‍ ഒരു ടെന്‍ഷന്‍ ഉണ്ടായി എന്നാണ്…
ഗായത്രിയും ജോലിയും തമ്മിലുള്ള സ്നേഹത്തിന്റെ കൂടുതൽ ഊട്ടിയുറപ്പിക്കുന്ന ഈ ഭാഗം വായിച്ചപ്പോൾ മനസ്സിലായി. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി സ്മിത ജീ.
വളരെ നന്ദി ജോസഫ് ജി …
എപ്പോഴും എന്‍റെ കഥകള്‍ക്ക് താങ്കള്‍ നല്‍കുന്ന മോട്ടിവേഷന്‍ വലുതാണ്…
നന്ദി…
Oro part kazhiyumbozhum adutha part udane varane enn aagrahikkum . Ath pole ulla stories aahn Smitha enna authoril ninn kittunnath
❤️❤️❤️❤️❤️❤️
Super part aan ???
Next part n waiting
ഇങ്ങനെയാണ് താങ്കള്‍ അഭിപ്രായപ്പെടുന്നത് എങ്കില്‍ എനിക്ക് എങ്ങനെ കഥ വൈകിപ്പിക്കാന്‍ കഴിയും?
ഒരുപാട് നന്ദി…
❤️❤️❤️❤️
പ്രിയപ്പെട്ട രാജ….
അതൊരു പ്രശ്നം തന്നെയാണ്…
സ്ത്രീക്ക് പ്രണയം എന്നു പറയുന്നത്, ഗായത്രിയെ പോലെ ഒരു സ്ത്രീയെ സംബന്ധിച്ച്, സമ്പൂർണമായ ഒരു സമർപ്പണമാണ്….
പ്രണയത്തിന്റെ കാര്യത്തിൽ അവർക്ക് മൾട്ടിപ്പിൾ ചോയ്സ് ഇല്ല…
fill in the blanks ഉം ഇല്ല
ട്രൂ ഓർ ഫാൾസ് ഇല്ല
നീണ്ട വാക്കുകളും വാചകങ്ങളും പാരഗ്രാഫുകളും അടങ്ങിയ മഹാകാവ്യമാണ് സ്ത്രീക്ക് പ്രണയം…
തിരസ്കാരവും മുറിപ്പെടുത്തലും വേദനയുമൊക്കെ അവൾ മറക്കും…
അളന്നെടുക്കാൻ ശിരസ്സ് വെച്ചുകൊടുക്കും….
ഗായത്രിയെ താങ്കൾ എത്ര ഭംഗിയായാണ് മനസ്സിലാക്കിയത്!!
അതിനു താങ്കൾ നന്ദി അർഹിക്കുന്നു..
സ്നേഹപൂർവ്വം
സ്മിത.. ♥♥
ചേച്ചീ…❤❤❤
ചേച്ചി ഇപ്പോൾ ഒരു മൈൻഡ് ഗെയിം കളിക്കുവാണെന്നു തോന്നുന്നു, Characters നെ വെച്ച് മാത്രം അല്ല വായിക്കുന്നവരെ വച്ചും….
വായിക്കുമ്പോൾ എന്തോ പോലെ, ഗായത്രിയുടെ ഉള്ളിലുള്ള ചിന്തകൾ എന്തായിരിക്കാം എന്ന് ആലോചിച്ചു അകാരണമായ ഒരു പേടി.
ഇവിടെ ചേച്ചി എന്താണ് മുന്നിലേക്ക് കണ്ടിരിക്കുന്നത് എന്നറിയില്ല, ബട്ട് ഇവിടെ ശിക്ഷ അനുഭവിക്കുന്നത് ഗായത്രി കൂടി ആണ്, ഉള്ളിൽ ഒരാളെ ഇപ്പോഴും പ്രണയിച്ചുകൊണ്ടു ഉരുകുന്ന അവസ്ഥ,
തമ്പി വളരെ cunning ആണ്,
രാകേഷ് ഇപ്പോഴാണ് ട്രാക്കിൽ ആയതും, ഇനി സത്യത്തിലേക്കുള്ള ദൂരമാണ്,
പക്ഷെ അവിടെ സ്വാർത്ഥത രാകേഷിനെ ഭരിച്ചാൽ….തമ്പിയെക്കാൾ cunning ആയിരിക്കും രാകേഷ് ഒപ്പം horrifying ഉം.
സ്നേഹപൂർവ്വം…❤❤❤
അക്കിലീസ്,
ഇനി വരാനിരിക്കുന്ന രംഗങ്ങൾ സംഘർഷഭരിതം ആണ്…
അവയെ എങ്ങനെ എഴുതി ഫലിപ്പിക്കുന്ന അങ്കലാപ്പിലാണ് ഞാൻ…
കഥ പൂർണമായും മനസ്സിലുണ്ട് എന്നത് നേര്ത ന്നെയാണെങ്കിലും അത് വാക്കുകളിലേക്ക് കൊണ്ടു വരുമ്പോൾ, എഴുതപ്പെടുന്ന വാക്കുകളിലേക്ക് കൊണ്ടുവരുമ്പോൾ, ഭയം ഉൽക്കണ്ഠ ആകാംക്ഷ… ഇതു മൂന്നും ഉണ്ട്…. അളവിൽ കഴിഞ്ഞ്…
പ്രത്യേകിച്ചും അടുത്ത അദ്ധ്യായത്തിൽ ജോയലും രാകേഷും തമ്മിൽ കണ്ടു മുട്ടുന്ന സന്ദർഭത്തിൽ, ആ രംഗം എങ്ങനെ വാക്കുകളിലേക്ക് ആവാഹിക്കണം എന്നറിയാതെ കുഴങ്ങി നിൽക്കുകയാണ് ഞാൻ…
പ്രത്യേകിച്ചും വായനക്കാരുടെ പട്ടികയിൽ താങ്കളെപ്പോലെ സെൻസിബിൾ ആയ ആളുകൾ ഉള്ളപ്പോൾ….
വായനയ്ക്കും അഭിനന്ദനത്തിനു വളരെ നന്ദി…
സ്നേഹത്തോടെ സ്വന്തം
സ്മിത
കണ്ടില്ലല്ലോ എന്ന് വൈകിട്ട് കൂടി കരുതി. ഇപ്പോൾ ചുമ്മാ നോക്കിയപ്പോൾ കഥ കണ്ടു.
വായിച്ചു വരാം
ഓക്കേ ആൽബീ താങ്ക്യൂ സോ മച്ച്
❤️❤️?
❤?❤
പാവം ഗായത്രി….
സത്യാവസ്ഥ അറിയാതെ….
എന്നാല്‍ ജോയല്‍ നോട് ഉള്ള സ്നേഹം കൊണ്ട്…. ആകെ തകര്‍ന്ന് ഇരിക്കുന്നു…
രാകേഷ് ത്രൂ ഗായത്രി എല്ലാം അറിയണം.. തമ്പി യുടെ യാഥാര്‍ത്ഥ മുഖം തിരിച്ചറിയണം. ഗായത്രി മാത്രം അല്ല രാജ്യം മൊത്തം അറിയണം.
Basted….!
സത്യത്തിൽ ഇതൊക്കെ തന്നെയാണ് വരും അധ്യായങ്ങളിൽ വേണ്ടത്….
പക്ഷേ അതിന്റെ എഴുത്താണ് ദുർഘടം…
ഒരുപാട് നന്ദി
ഇത് ഒരു നടയ്ക് പോക്കില്ല. ആ തമ്പിയെ അങ്ങ് തടൻ വല്ല വകുപ്പും ഉണ്ടൊ ചെറ്റ. ഇനിയും ഒരുപാട് സംഘർഷഭരിതമായ സീൻസ് ഈ കഥയിൽ ഉണ്ടാക്കും എന്ന് ഉറപ്പ് ആണ്. So കാത്തിരിക്കുന്നു ചേച്ചീ അടുത്ത പർടും വേഗം തരണേ.
അതെ
സംഭവിക്കാനുള്ളത് സംഘർഷഭരിതമായ രംഗങ്ങൾ തന്നെയാണ്…
പക്ഷേ അത് എങ്ങനെ ചിത്രീകരിക്കണം എന്ന് മാത്രം അറിയില്ല….
ഒരുപാട് നന്ദി