സൂര്യനെ പ്രണയിച്ചവൾ 18 [Smitha] 216

സൂര്യനെ പ്രണയിച്ചവൾ 18

Sooryane Pranayichaval Part 18 | Author : Smitha | Previous Parts

 

കാടിന്‍റെ നടുവില്‍, സംഘം മുഴുവനും ഒരുമിച്ചു കൂടിയിട്ടുണ്ട്.
സന്തോഷ്‌, ജോയല്‍, ലാലപ്പന്‍ റിയ എന്നിവര്‍ ഒരുമിച്ച് ഒരു വലിയ ബഞ്ചില്‍ ഇരുന്നു.
മറ്റുള്ളവര്‍ അവര്‍ക്ക് അഭിമുഖമായി ബെഞ്ചുകളിലും വലിയ പാറയുടെ മേലും.
അവര്‍ക്ക് പിമ്പില്‍ ടെന്‍റ്റുകള്‍ക്ക് മേല്‍ ഇലച്ചാര്‍ത്തുകളിലൂടെ അരിച്ചിറങ്ങുന്ന നിലാവിന്‍റെ മൃദുസ്പര്‍ശം.
കാറ്റില്‍ കാടിളകുന്നുണ്ടായിരുന്നു.
പൂമണവും.

“ഫുള്‍ പ്രൂഫ്‌ പ്രൊട്ടെക്റ്റഡ് ആണ് നമ്മുടെ സര്‍വേയ് ലന്‍സ് സിസ്റ്റം,”

സന്തോഷ്‌ പറഞ്ഞു.

“എന്നിട്ടും റിയേടെ മോണിട്ടറില്‍ പദ്മനാഭന്‍ തമ്പി റിസോര്‍ട്ടില്‍ നിന്നും പോകുന്നതിന്‍റെ ഫൂട്ടേജ് ഇല്ല…ഇതിനര്‍ത്ഥം നമ്മുടെ സാറ്റലൈറ്റ് ജാമര്‍ ഇടയ്ക്ക് ഏതോ ചില നിമിഷങ്ങളില്‍ ഇന്‍റ്ററപ്റ്റഡ് ആയി എന്നാണ്…അങ്ങനെ വന്നാല്‍ ഈ സ്ഥലം സേഫ് അല്ല എന്നും ചിന്തിച്ചേ പറ്റൂ… എന്താണ് നിങ്ങള്‍ക്ക് പറയാനുള്ളത്!”

“സന്തോഷ്‌ ചേട്ടാ, ഇതിനെക്കുറിച്ച് ആധികാരികമായി പറയാന്‍ പറ്റുന്നത് രവിയ്ക്കല്ലേ? പിന്നെ റിയയ്ക്കും!”

അസ്ലം പറഞ്ഞു.
എല്ലാവരും രവി എന്ന രവിചന്ദ്രനേ നോക്കി.
അവന്‍ എഴുന്നേറ്റു.

“ഇറ്റ്‌സാന്‍ ഇലക്ട്രോണിക് ആന്‍റി സാറ്റലൈറ്റ്…”

രവി വിശദീകരിച്ചു തുടങ്ങി.

“അറ്റാക്ക് ദാറ്റ് ഇന്‍റെര്‍ഫിയേഴ്സ് വിത്ത് ദ കമ്മ്യൂണിക്കെഷന്‍ ….”

“ഹൈ, എന്താദ്!”

ഉണ്ണി ഇടയില്‍ കയറി.

“ഇംഗ്ലീഷ് എല്ലാര്‍ക്കും അത്ര വശോണ്ടോ ഇവടെ? മലയാളത്തില്‍ പറഞ്ഞുകൂടെ മാഷേ?”

രവി പെട്ടെന്ന് ചിരിച്ചു.

“സോറി, കഷമിക്കണം!”

The Author

സ്മിത

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

32 Comments

Add a Comment
  1. ചാക്കോച്ചി

    19 വായിച്ചപ്പോഴേ കിളി പോയിരുന്നു…എവിടെയോ എന്തൊക്കെയോ പല തകരാറും തോന്നി….അങ്ങനെ 18 തുറന്നപ്പോഴാ മനസിലായത് ഇത് വായിച്ചിരുന്നില്ല എന്ന്…എന്ത്‌ചെയ്യാനാപ്പാ… അതോണ്ട് നേരെ ഇങ്ങോട്ട് പോന്നു… സംഭവം പൊളിച്ചെടുക്കീട്ടോ..ഉഷാർ….സിനിമയെ വെല്ലുന്ന നല്ല ഒന്നാന്തരം ഇടിവെട്ട് സീനുകൾ…. ആയങ്കിം തില്ലങ്കേരിയും എല്ലാവരും ഉണ്ടല്ലോ…. അവസാനം എം വി നെ കൂടി കണ്ടപ്പോ സമാധാനായി… ആകെ മൊത്തം ഉഷാർ…. ഇനി 19 വായിച്ച സ്ഥിതിക്ക് 20 നായി കാത്തിരിക്കുന്നു… കട്ട വെയ്റ്റിങ്….

  2. കൊള്ളേണ്ടിടത്തൊക്കെ കൊള്ളിച്ചുള്ള ഉഗ്രൻ ചാപ്റ്റർ.റൈഡും മറ്റും എല്ലാം സൂപ്പർ അത്പോലെ രവിയുടെ ഫ്ലാഷ് ബാക്കും.?????????

    1. രാകേഷുമായുള്ള ഏറ്റുമുട്ടലോ അതോ അങ്കം കുറിക്കലോ എന്നറിയില്ല എതിനായാലും വെയ്റ്റിംഗ്.

      1. ഇന്ന് വരും

        1. Randu sthreekal thammil sexfight lesbian story cheyyaamo.

    2. കഥയിലെ സംഭവങ്ങള്‍ ഇഷ്ടമായതില്‍ സന്തോഷം…
      ഒരുപാട് നന്ദി
      ഒരുപാട് സ്നേഹം…

  3. ചേച്ചി…..

    ഈ ഭാഗവും വായിച്ചു.ഒരു ത്രില്ലിംഗ് എപ്പിസോഡ്.സമകാലിക സംഭവങ്ങൾ കൂട്ടിയിണക്കിയിരിക്കുന്നു.

    ചിലരെങ്കിലും എങ്ങനെ രാജ്യത്തിന് എതിരാകുന്നു എന്ന് കാണിച്ചുതരുന്ന അധ്യായം.അവരെ സൃഷ്ട്ടിക്കുന്നതിലെ രാജ്യത്തിന്റെയോ, അധികാര വർഗ്ഗത്തിന്റെയോ പങ്ക് വ്യക്തവുമാണ്. ഒരു പക്ഷെ ഒന്ന് മാറ്റിപിടിച്ചുവെങ്കിൽ രവിചന്ദ്രൻ ഇങ്ങനെ ആകുമായിരുന്നില്ല.

    ഏറ്റവും ആകാംഷ നൽകുന്നത് ജോയൽ രാകേഷ് കണ്ടുമുട്ടൽ വന്നിരിക്കുന്നു എന്ന് അറിയുമ്പോൾ ആണ്.ഒന്നുറപ്പ്, രവിചന്ദ്രൻ അംഗീകരിചില്ല എങ്കിലും സന്തോഷ്‌ പറഞ്ഞത് പോലെ അവരുടെ സിസ്റ്റം ചെറുതായി fail ആയോ എന്നൊരു സംശയം. അല്ലെങ്കിൽ ഒരു ചാരൻ അവർക്കിടയിൽ ഉണ്ട്. അതും അല്ലെങ്കിൽ ഇമ്മാതിരി റെയ്ഡ് നടന്നതിന്റെ കാര്യങ്ങൾ രാകേഷ് അന്വേഷിച്ചിരിക്കും.
    എനിക്ക് തോന്നുന്നത് ഇതിൽ മൂനിൽ ഏത് കാരണം കൊണ്ടായാലും അവരുടെ ആദ്യ കാഴ്ച്ച തീ പാറും എന്നാണ്.

    പതിനേഴാം ഭാഗം ശ്രദ്ധിക്കുമല്ലോ

    സ്നേഹപൂർവ്വം
    ആൽബി

    1. ഹായ് ആല്‍ബി…

      കഥയുടെ ഈ ചാപ്റ്റര്‍ ഇഷ്ടമായതില്‍ ഒരുപാട് സന്തോഷം. അത്ര റീഡബിള്‍ അല്ല എന്ന് എഴുതുമ്പോള്‍ തോന്നിയിരുന്നു.

      വിമര്‍ശനങ്ങള്‍ പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. അങ്ങനെ ഉണ്ടാകാഞ്ഞതില്‍ സന്തോഷം.

      രവി ചന്ദ്രന്‍മാരൊക്കെ എത്ര വേണമെങ്കിലും ഉണ്ട്. സിസ്റ്റത്തിന്‍റെ സൃഷ്ടികള്‍. രവിയ്ക്ക് മാതൃകയാക്കിയ ആള്‍ പക്ഷെ ആത്മീയ മാര്‍ഗ്ഗം തെരഞ്ഞെടുത്തു. മറ്റു ചിലര്‍ പ്രതികാരത്തിന്‍റെയും ….

      There is mole among Joel and his friends . ഭീകര സംഘടനകളുടെ സെറ്റ് അപ്പ് എത്രമേല്‍ മികച്ചതാണെങ്കിലും ഭരണകൂടത്തിന്‍റെ സെറ്റപ്പിനെക്കാള്‍ അതൊരിക്കലും മികച്ചു നില്‍ക്കില്ല. ശത്രുവിന്‍റെ അകത്തേക്ക് പെനെട്രെറ്റ് ചെയ്യാനുള്ള സാങ്കേതിക മികവെപ്പോഴും സര്‍ക്കാരിന്‍റെ കയ്യില്‍ തന്നെയാണ്. അത് പ്രയോജനപ്പെടുത്തിയാണ് രാകേഷ് ജോയെലിനെ സ്പോട്ട് ചെയ്തത്.

      പതിനേഴാം അധ്യായത്തില്‍ സംഭവിച്ചത് എന്താണ് എന്ന് വായിച്ചു നോക്കാം…

      ഒരുപാട് നന്ദി,
      ഒരുപാട് സ്നേഹം
      സ്മിത

      1. കമന്റ്‌ വൈകിയാണ് ഇട്ടത്.അത് സൂചിപ്പിച്ചു എന്ന് മാത്രം. കണ്ടെന്ന് വിശ്വസിക്കുന്നു.

        സസ്നേഹം
        Alby

  4. ചേച്ചീ…❤❤❤

    തീ ആളിക്കത്തും മുന്നേ ഉള്ള, ഫില്ലർ!!! അതിലും ഇതുപോലുള്ള ഒരു പ്ലോട്ട് സെറ്റ് ചെയ്തു ആയങ്കിയെയും തില്ലങ്കേരിയെയും സ്വര്ണവുമൊക്കെ ഉൾപ്പെടുത്തി engaged ആക്കിയ തല ഉണ്ടല്ലോ Hats off…???

    രവിയുടെ ബാക്ക് സ്റ്റോറി അത് ടച്ചിങ് ആയിരുന്നു…എല്ലാവരുടെയും പോലെ തന്നെ.

    ഷബ്നവും റിയയും പരസ്പരം ഒരു സ്‌ട്രെസ് റിലീഫ് കണ്ടെത്തുക മാത്രം ആണോ അതോ പ്രണയത്തിലേക്ക് ചായാൻ ചാൻസ് ഉണ്ടോ…

    കാട്ടുതീ കാണാൻ കാത്തിരിക്കുന്നു…

    സ്നേഹപൂർവ്വം…❤❤❤

    1. ഹായ് അക്കിലീസ്….

      ജോയല്‍ – രാകേഷ് എന്‍കൌണ്ടര്‍ അങ്ങനെ ആയിരിക്കണം എന്ന് ആലോചിച്ചപ്പോള്‍ എന്ന് ഈ അദ്ധ്യായം ഇതുപോലെ എഴുതിയത്.

      രവി ചന്ദ്രന്‍ യഥാര്‍ത്ഥത്തില്‍ ജീവിച്ചിരിക്കുന്നു. കേരളത്തില്‍ അല്ല എന്ന വ്യത്യാസം മാത്രം. ആള്‍ മാവോയിസ്റ്റ് ഒന്നുമായില്ല എന്ന വ്യത്യാസവുമുണ്ട്. കഥയില്‍ വിവരിച്ച അയാളുടെ ജീവിതം ഡിറ്റോ. ശ്രീ ശ്രീ രവിശങ്കറിന്‍റെ ആശ്രമത്തില്‍ വെച്ചുള്ള പരിചയം. ആരെങ്കിലും ജീവിതം കഥയാക്കിയാല്‍ കേസ് എടുക്കുമോ എന്ന് തമാശയായി ചോദിച്ചപ്പോള്‍ “ഈ ജീവിതം ഇപ്പോള്‍ എന്‍റെ ജീവിതമല്ല” എന്ന് പറഞ്ഞയാള്‍…..

      റിയയ്ക്കും ഷബ്നത്തിനും പ്രണയമുണ്ട്.
      അത് മുമ്പ് ഒരദ്ധ്യായത്തില്‍ സൂചിപ്പിച്ചിട്ടുണ്ട് എന്ന് തോന്നുന്നു…
      ഇരുവര്‍ക്കും ജോയലിനോട് പ്രണയമുള്ള കാലത്തും.
      മൈത്രേയന്‍ മകള്‍ കനി കുസൃതിയോടു പറഞ്ഞതാണ് പ്രണയത്തിന്‍റെ സ്കെയില്‍. ഒന്നിലധികം ആളുകളോട് പ്രണയം തോന്നുന്നത് സ്വാഭാവികം ആണെന്ന്…

      കമന്‍റിനും വായനയ്ക്കും പ്രോത്സാഹനത്തിനും ഒരുപാട് നന്ദി…
      നന്ദി പറഞ്ഞു തീര്‍ക്കവുന്നതല്ലെങ്കിലും….

      സ്നേഹപൂര്‍വ്വം
      സ്മിത

      1. താളം തെറ്റിയ താരാട്ട് ബാക്കി എഴുതുമോ കട്ട വെയ്റ്റിംഗ്

        1. Ask Raja.. ??

      2. രവിചന്ദ്രൻ ഒരു റിയൽ ലൈഫ് character ആണെന്ന് അറിയുമ്പോൾ…
        It’s disturbing…
        ഔട്ട് ഓഫ് വേഡ്സ്…

        1. താങ്ക്യൂ ….

  5. വീണ്ടും ഒരു കൊട്ടിക്കലാശം ഉള്ള കോപ്പ് കൂട്ടൽ തുടങ്ങി. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി സ്മിത ജീ.

    1. താങ്ക്സ്
      ഡിയർ ജോസഫ് ജി

  6. ജോയൽ ഉം രാജേഷും കണ്ടുമുട്ടുമ്പോൾ കൊടുങ്കാറ്റ് ഉണ്ടാവുമെന്നത്നേരെ തന്നെയാണ്…

    ചിലപ്പോൾ അത്കഥയുടെ ഗതി തന്നെ മാറ്റിമറിച്ചേക്കാം…

    കമന്റിന് വളരെ നന്ദി

    സ്നേഹപൂർവ്വം
    സ്മിത

  7. ?♥️നർദാൻ?♥️

    നന്നായിരുന്നു ????♥️?♥️

    1. നന്ദി ❤♥❤?

    1. താങ്ക്സ് ?❤?❤

  8. അഗ്നിദേവ്

    ശേ പണി പാളുമോ ജോയൽ ഇനി എന്ത് ചെയ്യാൻ പോക്കുവ ആകെ ടെൻഷൻ ആയി. നമ്മുടെ നാട്ടിൽ അധികാരികൾ കാണിക്കുന്ന തെണ്ടിതരം കണ്ടിട്ട് ജനങ്ങൾ മാവോയിസ്റ്റുകൾ ആയില്ലക്കിലെ അൽഭുതമോളു. അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു ചേച്ചി.

    1. ഇനി ജോയലും രാജേഷും മുഖാമുഖം….

      കുറ്റകൃത്യങ്ങളിൽ ചിലതൊക്കെ ചില രാഷ്ട്രീയക്കാരുടെ സൃഷ്ടികൾ തന്നെയാണ്‌…

  9. ജോയൽ വീണ്ടും

  10. Suspense thriller aanallo ippo
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. അതേ ❤?

  11. നല്ല സ്ഥലത്ത് കൊണ്ട്‌ പോയിന്റ് നിറുത്തിയല്ലോ…..

    1. യെസ് ❤

    1. ♥❤?

Leave a Reply

Your email address will not be published. Required fields are marked *