സൂര്യനെ പ്രണയിച്ചവൾ 19 [Smitha] 168

മാര്‍ട്ടിയര്‍!”

“ഇത് ഹിന്ദി പൈങ്കിളി സിനിമേലെ മീശയില്ലാത്ത നായകന്മാരുടെ ഹീറോയിക്ക് ഡയലോഗ്!”

ജോയല്‍ ചിരിച്ചു.

“ഗായത്രി എനിക്കുള്ളതല്ല!”

ജോയല്‍ ഉയര്‍ത്തിയ കൈ താഴ്ത്താതെ പറഞ്ഞു.

“അവള്‍ നിനക്കുള്ളത് തന്നെ! ഞാന്‍ പറഞ്ഞത് ഗായത്രിയുടെ പ്രണയത്തേക്കുറിച്ചാണ്…അവളുടെ പ്രണയം മതി എനിക്ക്! പ്രണയം അങ്ങനെ ഡയറക്ടറുടെ വെടിയുണ്ടയില്‍ തീരുന്നതല്ല…ഈ ദേഹമില്ലേ, ഇതങ്ങനെ അഗ്നിയോ പുഴുവോ തിന്നുതീര്‍ത്താലും അങ്ങനെ തീരില്ല, രാകേഷ് പ്രണയം …അവളെ ശരിക്കും ഒന്ന് പ്രണയിക്ക്! അപ്പോള്‍ മനസ്സിലാകും നിനക്ക്! അപ്പോഴേ മനസിലാകൂ…അതുവരെ ഇങ്ങനെ വായ്‌ കൊണ്ടുള്ള വെടി നീ പൊട്ടിച്ചുകൊണ്ടിരിക്കും!”

ക്രോധം കത്തിയ മുഖത്തോടെ രാകേഷ് ജോയലിനെ നോക്കി.
പിന്നെ സാഹചരന്മാരോടൊപ്പം പിന്തിരിച്ചു.
***********************************************

പുഴയുടെ തീരത്ത്, മറുകരയിലെ ശിവ ക്ഷേത്രത്തിലേക്ക് നോക്കി ഊര്‍മ്മിളയുടെ മടിയില്‍ രാകേഷ് കിടന്നു.
ഊര്‍മ്മിളയുടെ വിരലുകള്‍ അവന്‍റെ ഭംഗിയുള്ള മുടിയിഴകളില്‍ തഴുകി.

“മമ്മി…”

അല്‍പ്പം കഴിഞ്ഞ് അവന്‍ അവരെ വിളിച്ചു.
ഊര്‍മ്മിള മുഖം താഴ്ത്തി മകനെ നോക്കി.

“ഈ കല്യാണം നടന്നില്ലെങ്കില്‍ മമ്മിയ്ക്ക് വിഷമമുണ്ടാകുമോ?”

ക്ഷേത്രത്തില്‍ നിന്ന് ഒരു മണിമുഴക്കം കേള്‍ക്കാന്‍ ഊര്‍മ്മിള അപ്പോള്‍ കൊതിച്ചു.
ഊര്‍മ്മിളയുടെ കണ്ണുകളില്‍ നനവ് പടരുന്നത് അവന്‍ കണ്ടു.
രാകേഷ് അവരുടെ മടിയില്‍ നിന്നും എഴുന്നേറ്റു.
വിഷമത്തോടെ അവന്‍ അവരുടെ കവിളില്‍ നിന്നും കണ്ണുനീര്‍ തുടച്ചു കളഞ്ഞു.

“മോനെ, ഒരു റിലേഷന്‍ ഉണ്ടായി എന്ന് വെച്ച് അതിത്ര വലിയ ഇഷ്യൂവാക്കണോ?”

അല്‍പ്പം കഴിഞ്ഞ് അവര്‍ ചോദിച്ചു.

“ആ കുട്ടി ജസ്റ്റ് ഒരു സ്റ്റുഡന്‍റ്റ് ആരുന്നപ്പം ..അന്നേരം തോന്നിയ ഒരു ഇന്‍ഫാച്ചുവേഷന്‍… മോനെ, നിന്നെ അതൊക്കെ ഹര്‍ട്ട് ചെയ്യുന്നുണ്ടോ?”

ഊര്‍മ്മിളയുടെ സ്വരത്തില്‍ വേദനയുണ്ടായിരുന്നു.

“അതുകൊണ്ടാണോ? അതുകൊണ്ടാണോ മോനീ ബന്ധം വേണ്ടാന്ന് വെക്കുന്നെ?

“മമ്മീ..”

പുഴയിലേക്കും ക്ഷേത്രത്തിലേക്കും നോക്കി രാകേഷ് പറഞ്ഞു.

“ഐം ആനാര്‍മ്മി ഓഫീസര്‍! ഐം നോട്ട് കണ്‍സര്‍വേറ്റീവ്…ഐ ഡോണ്ട് ബിലീവ് ദ ഗേള്‍ ഐ മാരീ മസ്റ്റ് ബി എ വെര്‍ജിന്‍….”

The Author

സ്മിത

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

40 Comments

Add a Comment
  1. ചാക്കോച്ചി

    പക്ഷെ ഗായത്രിപ്പുഴയ്ക്ക് സൂര്യദേവനെ പിരിഞ്ഞു പോകാന്‍ ഇഷ്ടമില്ലെങ്കില്‍? എങ്കില്‍ എന്ത് ചെയ്യും?”…. അതാണ് എന്റേം ചോദ്യം… ഇനി മുന്നോട്ട് എങ്ങാനാ….. അത് ചിന്തിച്ചു ചിന്തിച്ചു തല പുകഞ്ഞിരിക്കുവാ…… മനസമാധാനം പോയിക്കിട്ടി… ഇനി അടുത്ത ഭാഗം വായിക്കാതെ രക്ഷയില്ല….കാത്തിരിക്കുന്നു…..കട്ട വെയ്റ്റിങ്

    1. ഹായ് …

      കഥ അല്‍പ്പം മനസ്സമാധാനം നഷ്ട്ടപ്പെടുത്തുന്നു എന്ന് കേള്‍ക്കുമ്പോള്‍ വിഷമം ഉണ്ട്.
      എങ്കിലും അത് കഥയോടുള്ള ഇഷ്ട്ടത്തെ പ്രതിഫലിപ്പിക്കുന്നത് ആയത്കൊണ്ട് സന്തോഷം.
      അടുത്ത ഭാഗം ഇന്നിടുന്നുണ്ട്…
      നന്ദി…

  2. Oru cuckold story ezhuthamo
    Geethika yude katha pole

  3. Oru cuckold story ezhuthamo

    Geethika yude katha pole

    1. ഇപ്പോള്‍ അത്തരം എഴുത്തുകള്‍ പ്ലാനില്‍ ഇല്ല

  4. റബ്ബർ വെട്ടുകാരൻ പരമു

    “നിന്‍റെ സിസ്റ്റത്തിനകത്ത് ഞങ്ങളൊക്കെ ജീവിച്ച കാലത്ത് ഞങ്ങള്‍ക്ക് നീതി നിഷേധിച്ച കുറെപ്പേരുണ്ട്. ഞങ്ങടെ ചോരേം പച്ചയിറച്ചിയും കൊണ്ട് മാത്രം വിശപ്പും ദാഹോം അടക്കിയവര്‍”

    പ്രിയ സ്മിതക്കൊച്ചമ്മ,
    ഈ ഡയലോഗ് എന്റെയും എന്റെ പൂർവികരുടെയും ജീവിതവുമായി വളരെ ബന്ധപ്പെട്ടു നിൽക്കുന്നതാണ്. ഇപ്പോഴും ഏറെക്കുറെ അങ്ങനെ തന്നെ. ഈ ജന്മത്തിൽ ഇനിയൊരിക്കലും മാറാത്ത പേരുകൾ, കിട്ടാത്ത സൗഭാഗ്യങ്ങൾ. വെറുതെ ആടുകയാണ് ജീവിതവേഷം. അവഗണനകളോട് വെറുപ്പ് കാട്ടി,വിജയിച്ചു എന്ന് ഉള്ളിൽ ഞാൻ പറയും.ചിലതൊക്കെ വാദിക്കും.ചുമ്മാ ഇവിടെയും.
    ഇവിടുന്നേലും. .. പക്ഷെ ഒരു കാര്യവുമില്ല.

    നിങ്ങൾക്കൊരു പിണ്ണാക്കും മനസ്സിലായിട്ടില്ല എന്നെനിക്കറിയാം. എന്നാലും കമന്റ് ഇട്ടപ്പോൾ ഒരു സംതൃപ്തി. സൂര്യനെ പ്രണയിക്കുന്നവർ ഒരിക്കലും രാവിനെ പ്രണയിക്കില്ല.

    1. മനസ്സിലായി മനസ്സിലായി..
      കാട്ടുജാതി ദളിതൻ മകൻ പരമു..
      നീയൊക്കെ waste ആണെടാ വേസ്റ്റ്..

  5. നന്നായിട്ടുണ്ട് ചേച്ചി. അവസാനത്തെ രണ്ടു ഭാഗവും ഇപ്പോഴാണ് വായിച്ചത്. രാകേഷ് ജോയലും കണ്ടുമുട്ടുന്ന സീൻ സൂപ്പർ ആയിട്ടുണ്ട് . ഡയലോഗുകൾ എല്ലാം അടിപൊളി എല്ലാം കണ്മുൻപിൽ കാണുന്ന പോലെ . അധികം വൈകാതെ ഗായത്രി യുടെ അച്ഛനും ആയി ജോയാൽ നേരിട്ട് കാണുന്ന സീൻ ഉണ്ടാവും എന്ന് വിചാരിക്കുന്നു.

    1. ഹായ്

      ഒരുപാട് സന്തോഷം…

      രാകേഷ് – ജോയല്‍ എന്‍കൌണ്ടര്‍ എല്ലാവര്‍ക്കും ഇഷ്ടമായി എന്നറിയുമ്പോള്‍ സന്തോഷം വലുതാണ്‌….
      അതുപോലെ ഡയലോഗ്സൊക്കെ വായിച്ചവര്‍ക്ക് ഇഷ്ടമായി എന്നറിയിച്ചിട്ടുണ്ട്. അതും സന്തോഷം നല്‍കുന്നു…

      സ്നേഹപൂര്‍വ്വം
      സ്മിത

  6. ചേച്ചി……

    ഈ ഭാഗവും വായിച്ചു. രഞ്ജി പണിക്കർ പണി നിർത്തിപ്പോകും ആദ്യ ആറു പേജുകൾ വായിച്ചാൽ.മൂർച്ചയെറിയ വാക്കുകളാൽ സമ്പന്നമായിരുന്നു അവിടെ.വാക്കുകൾ കൊണ്ട് യുദ്ധം വെട്ടിയപ്പോൾ ആദ്യ ജയം ജോയേലിന്.എന്തായാലും രാകേഷിന്റെ മനസ്‌ കലുഷിതമാക്കാൻ ജോയേലിന് കഴിഞ്ഞു.
    അതിന്റെ ബാക്കി പത്രമാണ് പുഴക്കരയിൽ കണ്ടത്.

    ഒരു തീരുമാനം എടുക്കാനാകാതെ ഉഴലുന്ന രാകേഷ്. ഇതുപോലെ സന്ദർഭം ബൈബിളിൽ ജോസഫിന്റെ കഥയിലുണ്ട്. അവിടെ സ്വപ്നത്തിലൂടെ അവന്റെ മനസ്സ് ശാന്തമാക്കുന്ന ദൈവത്തെ കാണാം. ഇവിടെ അമ്മയും

    സ്നേഹപൂർവ്വം
    ആൽബി

    1. ഹായ് പ്രിയ ആല്‍ബി …

      അയ്യോ …
      അത്രയ്ക്കൊന്നും ഇല്ല കേട്ടോ…

      രണ്ടു എക്സ്ട്രീം പോയിന്‍റില്‍ നില്‍ക്കുന്നവര്‍ തമ്മില്‍ കാണുമ്പോള്‍ പറയാവുന്ന ഡയലോഗ്സിനെപ്പറ്റിയോര്‍ത്തപ്പോള്‍ എഴുതിപ്പോയതാണ്…അത് ഇഷ്ടമായി എന്നറിഞ്ഞതില്‍ ഒരുപാട് സന്തോഷം.

      രാകേഷിനെക്കാള്‍ മുമ്പില്‍ ജോയല്‍ നിന്നത് ഗായത്രിയുടെ മനസ്സ് സ്വന്തമാക്കിയ വീരന്‍ അവനായത് കൊണ്ടാണ്.
      രാകെഷിനാ ഭാഗ്യമില്ലാതെ പോയല്ലോ.
      അപ്പോള്‍ ജോയലിന്റെ വാക്കുകള്‍ക്ക് ശക്തി കൂടും…

      സ്വപ്‌നങ്ങള്‍ ഒരു ജനതയെ രക്ഷിച്ചതിന്റെ ആഖ്യാനമാണ് ജോസഫിനെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തി ആല്‍ബി സൂചിപ്പിച്ച ആ ഭാഗം…

      സ്നേഹപൂര്‍വ്വം
      സ്മിത

  7. ജോയലും രാകേഷും നേരിട്ടുള്ള രംഗവും ഡയാലോഗ്‌സും അടിപൊളിയായിരുന്നു.അവർ സംസാരിച്ചത് മുഴുവൻ അവളെക്കുറിച്ചും നൈസ്.???വെയ്റ്റിംഗ് ഫോർ next

    1. ഹായ് ..

      ഒരുപാട് സന്തോഷം …

      ഡയലോഗ്സ് ഒക്കെ ഇഷ്ടമായി എന്ന് പലരും പറഞ്ഞു.
      താങ്കള്‍ക്കും ഇഷ്ടമായതില്‍ സന്തോഷം…

      അടുത്ത അദ്ധ്യായം വൈകില്ല…

  8. Dear സ്മിതാ….

    ആദ്യമേ ഒരു വലിയ ക്ഷമ ചോദിക്കുകയാണ്.
    നിങ്ങളുടെ എല്ലാ കഥയും വളരെയധികം ആവേശത്തോടെ കാത്തിരുന്ന് കഥ publish ചെയ്താൽ ഉടനെ വളരെയധികം ആസ്വദിച്ചു വായിക്കുന്ന, ഒരു എളിയ ആരാധകൻ കൂടി ആണ്.

    എന്ത് കൊണ്ട് ഇത്രയും നല്ല ഒരു കഥ ഞാന്‍ മിസ്സ് ചെയതു എന്നത് എനിക്ക് അറിയില്ല…
    ഇന്ന്‌ ഇരുന്ന് ഒരറ്റ ഇരുപ്പിനു എല്ലാ part ഉം വായിച്ചു തീര്‍ത്തു….

    ജോയല്‍ and ഗായത്രി…. മനസ്സിൽ ഒരു നോവായി കിടക്കുന്നു….

    ഒരു അപേക്ഷ ഇത് complete ആക്കണം എന്നേ ഉള്ളൂ….

    Waiting….

    “വാര്‍ബിള്‍!” magic ❤️❤️❤️

    ❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ഹായ് …..

      കഥ മുഴുവന്‍ വായിച്ചു എന്നറിഞ്ഞു ഒരുപാട് സന്തോഷിക്കുന്നു…

      ആരാധകന്‍…
      ഞാന്‍ എന്റെ വായനക്കാരിയുടെ ആരാധികയും…
      കഥ ഇഷ്ടമായി എന്നറിയിച്ചതില്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ട്…

      ജോയലിനെയും ഗായത്രിയേയും ഇഷ്ടമായതിലും…

      വാര്‍ബിള്‍ ഇഷ്ടമായതില്‍ ഒരുപാട് സന്തോഷം….

      സ്നേഹപൂര്‍വ്വം
      സ്മിത

  9. സ്മിത,
    തന്റെ എഴുത്തിന്റെ ആരാധികയാണ് ഞാൻ. ഈ സീരീസ് പെൻഡിങ്ങിൽ ആണ്. പ്രണയം ആയത് കൊണ്ട് തന്നെ സമയം, സാഹചര്യം, മൂഡ് ഒക്കെ അനുസരിച്ചു വായിക്കാം. സ്നേഹം.

    1. തീര്‍ച്ചയായും …
      സമയവും സന്തോഷവും സന്ധിക്കുന്ന ഒരു വേളയില്‍ എന്‍റെ കഥയിലേക്ക് താങ്കള്‍ വരും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു….

      നന്ദി

  10. സൂര്യഗായത്രി❤❤❤

    ആദ്യ കണ്ടുമുട്ടൽ 1-0 അല്ലെ.

    രാകേഷിന്റെ നീക്കം മുന്നിൽ കണ്ടിരുന്ന ജോയലിനെയാണ് ഇവിടെ കാണാൻ കഴിഞ്ഞത്.
    ഓരോ വാക്കും ഭാവവും എല്ലാം കൂട്ടിയുറപ്പിച്ച കണക്ക്.

    ഗായത്രിയെ കുറിച്ചുള്ള ജോയലിന്റെ ഭാവി എന്താണെന്ന് മനസ്സിലാവുന്നില്ല,
    തന്റെ പ്രണയത്തിനുമേൽ അത്രയും കോണ്ഫിഡൻസുള്ള ജോയൽ തന്നെ ഉള്ളിലിട്ട് നീറി മറ്റൊരാളുടെ കൂടെ ജീവിക്കാൻ ഗായത്രിയെ അനുവദിക്കുമോ.
    രാകേഷിന്റെ മനസ്സും ഇപ്പോൾ കലങ്ങിയിരിക്കുന്നു ആദ്യം അവനിൽ നിറഞ്ഞിരുന്ന ഗായത്രിയോടുള്ള ചിന്തകളിൽ ഭയം കലർന്നിരിക്കുന്നത് കാണാം.

    സ്നേഹപൂർവ്വം…❤❤❤

    1. ഹായ് പ്രിയ അക്കിലീസ് ….

      ജോയല്‍ ഗായത്രിയുടെ ഹൃദയം കീഴടക്കിയവനാണ്. ജോയല്‍ ഗായത്രിക്ക് ജീവിതവും മരണവും പകുത്ത് നല്കിയവനാണ്….
      അപ്പോള്‍ രാകെഷിനെക്കാളും പ്രണയവായപ്പ് അവന് കൂടും…
      ഗായത്രിയക്കുറിച്ച് പറയുമ്പോള്‍ അവന്‍റെ വികാരവും .

      ജോയലിനു ഇനി എന്തായാലും തനിക്ക് ഗായത്രിയെ ജീവിതത്തിലേക്ക് കൂട്ടാന്‍ കഴിയില്ല എന്നറിയാം. നിയമം വേട്ടയാടുന്ന ജീവിതമല്ലേ അവന്‍റെ?
      ഗായത്രിയെ അത്രമേല്‍ സ്നേഹിക്കയാല്‍, അവളുടെ ജീവിതത്തെ ഹനിക്കുന്നതൊന്നും ചെയ്യുകയില്ല അവന്‍….

      എപ്പോഴത്തെയും പോലെ മനോഹരമായ, നല്ല ഒരു കുറിപ്പ് എഴുതിയതില്‍ ഒരുപാട് സ്നേഹം , സന്തോഷം, നന്ദി…

      സ്നേഹപൂര്‍വ്വം
      സ്മിത

  11. ?????????❤️❤️❤️
    ഒന്നും പറയാനില്ല .????
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. നന്ദി
      നന്ദി
      നന്ദി …
      ഒരുപാട് നന്ദി …

  12. അഗ്നിദേവ്

    ഇന്നത്തെ പാർട്ട് ഒരുപാട് ആകാംക്ഷയോടെ ആണ് വായിച്ചത് പതിവ് തെറ്റിയില്ല മികച്ച ഒരു പാർട്ട് ആയിരുന്നു. വായിക്കുന്നവരുടെ മനസ്സിൽ ഇത് ഇത്രമേൽ പതിയണം എങ്കിൽ ചേച്ചീ എടുത്ത ഇഫേർട് എത്രയാണ് എന്ന് ഊഹിക്കാം. ഗായത്രിയ്ക് ജോയൽ തന്നെ മതി എന്ന് മനസ്സ് പറയുന്നു പക്ഷെ എങ്ങനെ കഥ വേണം എന്ന് എഴുത്തുകാരിയുടെ തീരുമാനം ആണ് കാത്തിരിക്കുന്നു അടുത്ത പാർട്ടിന് വേണ്ടി.???????

    1. പ്രതീക്ഷ പോലെ കഥ ആസ്വദിക്കാന്‍ കഴിഞ്ഞു എന്നറിഞ്ഞതില്‍ ഒരുപാട് സന്തോഷം…

      മനസ്സില്‍ പതിഞ്ഞു എന്നറിയുമ്പോള്‍ നന്ദി പറയാതിരിക്കാനാവുന്നില്ല…

      അടുത്ത അദ്ധ്യായം വൈകില്ല…
      ഒരിക്കല്‍ക്കൂടി നന്ദി….

  13. ഒന്നും പറയാൻ ഇല്ല മികച്ച ഒരു പാർട്ട്‌ കൂടി സ്മിത ജീ തൂലികയിൽ കൂടി.

    1. താങ്ക്സ് ജോസഫ് ജി …. താങ്ക്സ് എ ലോട്ട്

  14. അപ്പൊ വന്നു അല്ലെ

    1. യെസ് …

      അല്‍ബി…
      താങ്ക്സ്

  15. രുദ്ര ദേവൻ

    ഒടുവിൽ ജോയലും ഗായത്രിയും ഒന്നാകും രാകേഷിൻ്റെ കൈ കൊണ്ട് രണ്ടും പരലോകത്തേക്ക് പോകും അവൻ്റെ കൂടെയുള്ളവരും നിയമം എല്ലാവർക്കും ബാധകമാണ് ട്വിസ്റ്റ് എപ്പടി

    1. കൊള്ളാം …
      സൂപ്പര്‍ പ്ലോട്ട്….
      നോക്കട്ടെ, ആ രീതിയില്‍ കൊണ്ടുവരാമോന്നു…

      താങ്ക്സ്

  16. ടെൻഷൻ കാരണം ഞാൻ ഇപ്പൊ ഇത് വായിക്കാർ ഇല്ല? എല്ലാം ഒരുമിച്ച് വായിക്കാം വിചാരിച്ചു അതാവുമ്പോ ഒറ്റ കിളിയെ പറഞ്ഞു വിട്ടാൽ മതി, മറ്റേത് എല്ലാ വികാരങ്ങളും താങ്ങി നിർത്താൻ paad ആണ്..എവിടെ ചെന്ന് നിൽക്കും എന്നൊന്നു നോക്കട്ടെ

    1. ശരി …
      അങ്ങനെയാകട്ടെ…
      താങ്ക്സ്

  17. ഇതുപോലെയുള്ള കമന്റുകൾ ക്ക് ഉത്തരം പറയാനും വിഷമം….

    ഒരു അഭിനന്ദനം എങ്ങനെയാണ് കാവ്യാത്മകമാകുന്നത്?

    അതെനിക്കു മനസ്സിലായത് താങ്കളുടെ അഭിനന്ദനക്കുറിപ്പ് വായിച്ചപ്പോളാണ്..

    സ്നേഹപൂർവ്വം
    സ്മിത

  18. ഹൃദയത്തിൽ തൊടുന്ന വാക്കുകൾ.

    ❤❤❤❤❤❤❤?

    1. വായിക്കുന്നവർ കഥയെ നെഞ്ചേറ്റി എന്ന് അറിയുന്നത് ഒരു വലിയ വിസ്മയമാണ്..

      ഒരുപാട് നന്ദി ?

  19. Super…ഗായത്രി… സൂര്യൻ..എന്തൊരു കാവ്യാത്മകത

    1. കഥയും കഥ പറഞ്ഞ രീതിയും ഇഷ്ടമായതിൽ ഒരുപാട് നന്ദി… ?

  20. ♨♨ അർജുനൻ പിള്ള ♨♨

    സൂപ്പർ ആയിട്ടുണ്ട് ???.സൂര്യൻ പൊളിയാ.

    1. കഥ വായിച്ചതിനും ഇഷ്ടപ്പെട്ടതിനും അഭിനന്ദനം അറിയിച്ചതിനും ഒരുപാട് നന്ദി ?

  21. ഒരു കാര്യം മനസ്സിലായി…

    നിങ്ങക്ക് എഴുതി വട്ടായിപ്പോയതാണ് മാഡം…!!!

    എന്ന്,

    ഇത് വായിച്ചു വട്ടായിപ്പോയൊരു വായനക്കാരൻ

    ഒപ്പ്

    1. ഇങ്ങനെയൊരഭിനന്ദനം മുമ്പ് കിട്ടിയിട്ടില്ല…

      യൂ ആർ ഡിഫറന്റ് ഇൻ റൈറ്റിങ്
      ഡിഫെറന്റ് ഇൻ അപ്രീസിയേഷൻ റ്റൂ…

      താങ്ക്സ് ?❤?❤

Leave a Reply

Your email address will not be published. Required fields are marked *