സൂര്യനെ പ്രണയിച്ചവൾ 2 [Smitha] 202

രാകേഷ് പരമാവധി സൗഹൃദഭാവം മുഖത്തു കൊണ്ടുവരാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു.

“ഇത് സാവിത്രിയാൻറ്റി?”

രാകേഷ് സമീപം നിന്ന സ്ത്രീയെ നോക്കി.

അവർ പുഞ്ചിരിയോടെ തലകുലുക്കി.

പദ്മനാഭൻ തമ്പി പിന്നെ വിസിറ്റേഴ്സ് റൂമിൻറെ വെളിയിലേക്ക് നോക്കി.

“മോളെ, ഗായത്രീ…”

അയാൾ പുറത്ത് നിന്ന് നോട്ടം മാറ്റാതെ വിളിച്ചു.

വിളിക്കുള്ള ഉത്തരമെന്നോണം പുറത്ത് നിന്ന് ഒരു യുവതി അകത്തേക്ക് കയറി വന്നു. അവൾ അകത്തേക്ക് വന്നെങ്കിലും തന്റെ അച്ഛൻറെയും അമ്മയുടെയും സമീപം നിന്നുവെങ്കിലും രാകേഷിനെയോ കൂട്ടുകാരെയോ നോക്കിയില്ല.

“മോളെ, ഇത് രാകേഷ്…ക്യാപ്റ്റൻ രാകേഷ് മഹേശ്വർ…”

അയാൾ മകളോട് പറഞ്ഞു.

അവൾ സാവധാനം മുഖം തിരിച്ച് രാകേഷ് നിന്ന ഭാഗത്തേക്ക് നോക്കി.

റെജിയും വിമലും നോക്കുമ്പോൾ രാകേഷ് ഇതികർത്തവ്യതാമൂഢനായി ഗായത്രിയുടെ മുഖത്തേക്ക് നോക്കി നിൽക്കുകയാണ്.

“ക്യാപ്റ്റൻ!”

റെജി വിളിച്ചു.

രാകേഷ് അത് അറിഞ്ഞില്ല.

അയാൾ ഗായത്രിയിൽ നിന്ന് കണ്ണുകൾ മാറ്റിയില്ല.

അപ്പോഴാണ് വിമലും റെജിയും അവളെ ശ്രദ്ധിക്കുന്നത്.

കർത്താവേ!

റെജി സ്വയം പറഞ്ഞു.

ഒരു പെണ്ണിന് ഇത്ര സൗന്ദര്യമുണ്ടെങ്കിൽ തങ്ങളുടെ ക്യാപ്റ്റൻ മാത്രമല്ല ബ്രഹ്‌മാവുപോലും നോക്കി നിന്നുപോകും.

പെട്ടെന്നാണ് റെജിയ്ക്കും വിമലിനും ഒരു കാര്യം മനസ്സിലായത്!

ഈ പെൺകുട്ടി!

ഇവളെപ്പറ്റിയാണോ ക്യാപ്റ്റൻ രാകേഷ് അൽപ്പം മുമ്പ് പറഞ്ഞത്?

“ക്യാപ്റ്റൻ!”

റെജി വീണ്ടും വിളിച്ചു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

42 Comments

  1. സ്മിതേച്ചിയുടെ തൂലികയിൽ നിന്നാടർന്നു വീഴുന്ന മറ്റൊരു ശിഷിരം

    സ്നേഹപൂർവം

    അനു(ഉണ്ണി)

  2. മതിമറന്നു വായിച്ചിരിക്കാൻ കൊതിപ്പിക്കുന്ന പ്രണയം… അതിനൊരു ത്രില്ലറിന്റെ മേമ്പൊടിയും… മറ്റൊരു ശിശിരത്തിനായുള്ള കാത്തിരിപ്പ്…

    രണ്ടു പാർട്ടും കൂടി ഇപ്പഴാണ് വായിച്ചത്… അടുത്ത ഭാഗതിനായുള്ള കാത്തിരിപ്പ് ഇവിടെ തുടങ്ങുകയായി…

  3. Dear Smitha,

    Kachusitharam kattelle, ithiri page oke kootam.

    Su0er!!!

    Thanks

  4. ഹ ഹ ഹ …. മനസ്സില്‍ ആഗ്രഹിച്ചു വനദേവതയും പ്രതിശ്രുതവധുവും ഒന്നായിരുന്നെങ്കില്‍ എന്ന്. യാഥാര്‍ഥ്യമാവുന്നമട്ടുണ്ട്. പക്ഷെ ഇത്ര ബ്രില്ല്യന്‍ന്‍റെ ആയ കാപ്റ്റന്‍ രാകേഷ് പകല്‍ക്കിനാവ് കണ്ടുകൊണ്ട്‌ വനപ്രദേശത്ത് നടന്നത് തീരെ പിടിച്ചില്ല. ഉണ്ടാവാനിടയില്ല. കഥാതന്തുവിനായുള്ള കാത്തിരിപ്പ് തുടരുന്നു.

  5. Thaankalude ee kazhivu nalla saahithya rachanakalkkayi upayogichukoode???

  6. ഓഹ് എന്നാ ഫീൽ സ്മിത ജീ.വായിച്ചു തിരുന്നതേ arijnilla.വേഗം പോരട്ടെ അടുത്ത പാർട്ട്‌.

  7. Chechi kadha super ayitund tto.Love at first sightinu ithrem madhuram undenn ipola ariyunne

  8. സ്മിത,
    കൊള്ളാം നന്നായിട്ടുണ്ട്.
    ബീന മിസ്സ്‌.

  9. ഓ ഇങ്ങനെ ഒന്നും നിർത്തല്ലേ സ്മിത ചേച്ചി, വല്ലാത്ത ചെയ്ത്ത് ആയിപോയി, അങ്ങനെ തങ്ങളുടെ ഏകവാസ ലോകത്തേക്ക് ഉള്ള കടന്ന് കയറ്റം പോലെ കാമുകനും കാമുകിയും കണ്ട് മുട്ടുകയായി, ഇനി അവരുടെ പ്രണയ സുന്ദര നാളുകൾ,

  10. മന്ദൻ രാജാ

    അപ്പോൾ അവിടെ തനിച്ചായ സുന്ദരിയും ഇവിടെ തനിച്ചായ നായകനും കണ്ടു മുട്ടി .
    ല്ലേ ..(ഹമ് )

    ആദ്യ രണ്ടു പേജുകളിലെ വരികൾ ഓരോ പ്രണയിതാക്കളും കുറിച്ചുവെക്കാൻ തക്കവണ്ണം മനോഹാരിതയാർന്നതാണ് . സുന്ദരിക്ക് മാത്രം വരുന്ന പ്രണയവർണങ്ങൾ ..(ലേശം അസൂയ )

    “ഇവിടെ വെച്ചല്ലേ മമ്മി പപ്പായെ ആദ്യം കണ്ടത്?”
    “”എന്താ ചോദിച്ചേ?”
    വെറുതെ…നാണിക്കുമ്പോൾ ആ മുഖമൊന്ന് കാണാൻ…”
    (ബെർതെ എഴുതീന്നേ ഉള്ളു … നാണം കാണാൻ )

    പേജുകൾ കുറഞ്ഞത് ആ സുന്ദരനിമിഷത്തിന് വേണ്ടിയെന്നറിയാം .

    ജോയൽ ബെന്നറ്റിനു വേണ്ടി, ഇഷ്ടപ്പെട്ടു പോയ ആ സുന്ദരിക്ക് വേണ്ടി , സ്വന്തം പ്രണയം ബലികഴിക്കുവാൻ രാകേഷ് തയ്യാറാകുമോയെന്നു അറിയാൻ .കാത്തിരിക്കുന്നു . സ്നേഹത്തോടെ -രാജാ

  11. ആദിദേവ്‌

    സ്മിത ചേച്ചി… കഥ മനോഹരമായിരിക്കുന്നു. അടുത്ത ഭാഗങ്ങൾ എത്രയും വേഗം പോസ്റ്റാൻ അപേക്ഷിക്കുന്നു….വളരെ മികച്ച റൊമാന്റിക് ഫീൽ ഉള്ള കഥ..??

    എന്ന്
    ആദിദേവ്‌

  12. സ്മിതാമ്മോ ഞാനും ഒറ്റക്കാ… ???

    1. ആണോ?

      തോ, ഡൂണ്ടോ …ആയേഗി വൊ കഹി ഓർ…

      1. Waiting…..???

  13. ആകാംക്ഷയ്ക്കു വിരാമമിട്ടുകൊണ്ട് നായിക അരങ്ങിലേക്കെത്തി , ഗായത്രി..
    കഴിഞ്ഞ ഭാഗത്തിലെ “ആരാണവൾ..” 
    ഗായത്രി തന്നെയല്ലേ?
    ആവും, രാകേഷിന്റെ മുഖഭാവം അങ്ങനെ ആയിരുന്നല്ലോ.
    അപ്പോ ഗേൾ മീറ്റ്‌സ് ഹിസ് ബോയ് ടൂ..

    ചേച്ചി…. ഇത്ര വേഗത്തിൽ അടുത്ത ഭാഗം അതും എത്രത്തോളം മനോഹരമാക്കാമോ അത്രയും മനോഹരമായി, അത്രയും ഫീലോടു കൂടി…
    വാക്കുകൾക്കും വർണ്ണനയ്ക്കും അതീതമായ ഈ അനുപമമായ എഴുത്തിനെ കുറിച്ചു ഞാൻ എന്തു പറയാനാണ് ചേച്ചി, സത്യം പറഞ്ഞാൽ..
    പറയാൻ വാക്കുകളില്ല.
    പ്രണയാർദ്രമായ പശ്ചാത്തലവും  ഓരോ വരികളിലും പ്രണയം തുളുമ്പുന്ന എഴുത്തും, വർണ്ണനകളുമെല്ലാം ,അത്രത്തോളം   അവിസ്മരണീയമായിരുന്നു.

    “…അകതാരിൽ ശരത്ക്കാല നിദ്രകൊണ്ടിരുന്ന പ്രണയപ്പിറാവുകളെ ഉണർത്താനുള്ള ശക്തിയുണ്ട് പെണ്ണിന്റെ അഴകിന്….”

    ചേച്ചി പ്രണയം എഴുതുമ്പോൾ,വാളിലെ ആ പനിനീർ പൂവിന്റെ സുഗന്ധം നുകരുമ്പോൾ മനസ്സിൽ ഹിമ കണമുതിരുന്ന അനുഭൂതിയാണ് ഹൃദയത്തിന്റെ അടിത്തട്ടിനെ വരെ തണുപ്പിയ്ക്കുന്ന ആ കുളിര് ,ശരീരത്തിന്റെ ഓരോ അണുവിലും പ്രകടമാവും. ശിശിരത്തിലും കോബ്രയിലും അത്‌ ആവോളം അറിഞ്ഞതുമാണ്.
    ഇവിടെയും ആവർത്തിച്ചു കാണുന്നതിൽ
    സന്തോഷം ഒരുപാട് സന്തോഷം..
    ഇഷ്ടം ഒരുപാട് ഇഷ്ടം..
    സ്നേഹം ഒരുപാട് സ്നേഹം…
    മാഡി

    1. പ്രിയ മാഡി….

      ആകാംക്ഷയോടെ നോക്കുന്ന വാക്കുകൾ മാഡിയുടേതാണ്. അതിലുള്ള കവിത എഴുത്തിനെ സഹായിക്കാറുണ്ട്. ഗായത്രിയുടെ കഥ ശിശിരത്തെയും കോബ്രയെയും ഓർമ്മിപ്പിച്ചു എന്ന് എഴുതിയതിൽ സന്തോഷം ഒരുപാട്. അങ്ങനെ പറഞ്ഞതിൽ അനൽപ്പമായ നന്ദിയും.

      “ചിലരുടെ” ജീവിത കഥകൾ എഴുതുമ്പോൾ ഓർക്കും. അത് വാക്കുകളെ നിർമ്മിക്കാൻ സഹായിക്കാറുണ്ട്. മാഡി പറഞ്ഞതുപോലെ ചില എക്സ്പ്രഷൻസ് ഒക്കെ സംഭവിക്കുന്നത് അവരോടുള്ള സംഭാഷണവും ചാറ്റും ഒക്കെ തന്ന ഊർജ്ജമാണ്. എഴുതുന്നവർ മറ്റുള്ളവരുടെ ജീവിതത്തെ ചൂഷണം ചെയ്താണ് എഴുതുന്നതിനു മാക്സിം ഗോർക്കി പറഞ്ഞ കാര്യം അപ്പോൾ ഓർക്കും.

      തനിക്ക് ചുറ്റുമുള്ളവരുടെ ജീവിതങ്ങളാണ് എഴുതുന്നവരുടെ ക്യാപ്പിറ്റൽ.

      അല്ലാതെ എഴുതുന്നയാളുടെ കഴിവോ ഭാവനയുടെ മഹത്വമോ അല്ല. അതിന് വളരെ ചെറിയ ഒരു പ്രാധാന്യമുണ്ടെന്നതല്ലാതെ.

      കവിത തുളുമ്പുന്ന വാക്കുകൾ പ്രതികരണമായി തന്നതിന് നന്ദി, സ്നേഹം.

      ഒരുപാടിഷ്ടത്തോടെ,

      സ്മിത.

  14. ചേച്ചി അടിപൊളി ആയിട്ടുണ്ട്, ഒറ്റ നോട്ടത്തിൽ തന്നെ ഇത്രത്തോളം ഒരു പെണ്ണിനോട് ഇഷ്ടം തോന്നുമോ???

    എന്തായാലും ഇതേ സ്പീഡിൽ തന്നെ ബാക്കി ഭാഗം കൂടി ഇട്ടാൽ നന്നാവും, കാത്തിരിക്കാൻ വയ്യാത്ത കൊണ്ടാ ?

    1. ഹഹ …നല്ല ചോദ്യമാണ്. രാകേഷിന്‌ അങ്ങനെ തോന്നി. ഒറ്റമകനാണ്. ‘അമ്മകുട്ടിയാണ്. അത്തരം ആൺകുട്ടികൾക്ക് പെട്ടെന്ന് അങ്ങനെ ആരോടും പ്രേമം തോന്നില്ല എന്ന് വായിച്ചിട്ടുണ്ട്. ചില കൂട്ടുകാർ അത് പറഞ്ഞിട്ടുമുണ്ട്. അതുകൊണ്ട് മനസ്സിനിണങ്ങിയ പെണ്ണിനെ കണ്ടപ്പോൾ ആ സെക്കൻഡിൽ ഇഷ്ട്ടപ്പെട്ടു. അങ്ങനെയും ചിലർക്ക് സംഭവിച്ചിട്ടുണ്ട് എന്നറിഞ്ഞിട്ടുണ്ട്. അതാണ് കഥയിൽ അങ്ങനെ എഴുതിയത്.

  15. സ്മിതേച്ചി, പേജ് കൂട്ടാൻ ഞാൻ അപേക്ഷിക്കുന്നില്ല. കഥയുടെ ലൈൻ പിടി കിട്ടി വരുന്നതേയുള്ളൂ. ഓരോ വരിയിലും രാകേഷിന്റെ മനസ്സിലുള്ള പ്രണയം സ്പഷ്ടമാണെങ്കിലും അയാൾ അനുഭവിക്കുന്ന പ്രണയത്തിന്റെ ഫീൽ കിട്ടി വരുന്നതേയുള്ളൂ. അടുത്ത ഭാഗങ്ങളിൽ ഒരു നൈരാശ്യം മണക്കുന്നുണ്ട്. രാകേഷിന്റെ കാര്യമാ കേട്ടോ…അതു കൊണ്ട് ഈ ഭാഗം പെട്ടെന്ന് വായിച്ചു തീർന്നു പോയി എന്ന് പരാതിപ്പെടുന്നില്ല. സത്യം അതാണെങ്കിലും. പ്രണയത്തിൽ വാക്കുകൾ പോലെ തന്നെ ചിന്തകൾക്കും വലിയ സ്ഥാനമുണ്ടെന്ന് വിളിച്ചോതുന്ന ഭാഗമായിരുന്നു. ആശംസകൾ.

    1. പ്രിയ കമൽ…

      കഥയുടെ രീതിയനുസരിച്ച് ഓരോ അധ്യായവും അവസാനിപ്പിക്കേണ്ട സ്ഥലങ്ങൾ മുൻകൂട്ടി കണ്ടതിന്റെ ഫലമാണ് ഈ പെട്ടെന്നുള്ള നിർത്തലുകളൊക്കെ. എന്നാലും വരും അധ്യായങ്ങളിൽ പേജുകൾ കൂട്ടാം. ആദ്യ അധ്യായത്തിൽ 6 പേജുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതിൽ അൽപ്പം കൂടി മുമ്പോട്ട് പോയിട്ടുണ്ട്. കമൽ പറഞ്ഞ കാര്യങ്ങൾ മുഴുവൻ ശരിയാണ്. ഇതുപോലെയുള്ള വാക്കുകൾ നന്നായി എഴുതാൻ എന്നെ ഒരുപാട് സഹായിക്കും. അതിനു പ്രത്യേകം നന്ദി.

  16. ചേച്ചിക്ക്…..

    കണ്ടപ്പഴേ വായിച്ചു.വരികളിൽ തുളുമ്പുന്ന സൗന്ദര്യം അതുകൊണ്ട് മൂന്നാമത്തെ തവണ വായിച്ചതിന് ശേഷമാണ് കമന്റ്‌.

    അദ്യ രണ്ടു പേജുകൾ ഒന്നും പറയാനില്ല.
    എന്താ വരികളിലെ ഭംഗി.ചേച്ചിയോട് ഒരു അപേക്ഷ,”ഉത്തമഗീതത്തിന്”ഒരു സെക്കന്റ്‌ പാർട്ട്‌ എഴുതിക്കൂടെ അന്ന് ശലോമോൻ എങ്കിൽ ഇന്ന് സ്മിത അത്രേയുള്ളൂ.

    ക്യാമ്പിലെ സംഭാഷണം ഒക്കെ വളരെ രസത്തോടെ വായിച്ചു.അപ്പോൾ ഗായത്രിയാണ് ആള്.അവളുടെ മുഖത്ത് ഒരിഷ്ട്ടക്കെട് ഉണ്ടോ?
    എനിക്ക് അങ്ങനെ തോന്നി.

    കാര്യം ഞാൻ പറഞ്ഞത് തന്നെ ആവാനാണ് ചാൻസ് അല്ലെ.”ജോയേൽ ബെന്നെറ്റ് ആൻഡ് ഗായത്രി ഇൻ ലവ്”അവനെ വെടിവെച്ചു കൊല്ലാൻ നായകൻ വരുന്നു.അയാൾക്ക് വേണ്ടി വീട്ടുകാർ നായികയെ ആലോചിക്കിന്നു.കാമുകനെ കണ്ടു മടങ്ങുന്ന വഴിയാവണം നായകൻ ആദ്യമായി നായികയെ കാണുന്നു.ഒന്ന് ഊഹിച്ചു പൂരിപ്പിച്ചത് ആണ്.

    കാത്തിരിക്കുന്നു ബാക്കി വെടിയും പുകയും എന്താ എന്നറിയാൻ.

    തിരക്ക് കഴിഞ്ഞോ?സുഖം എന്ന് കരുതുന്നു.

    സ്നേഹപൂർവ്വം
    ആൽബി

    1. പ്രിയ ആൽബി…

      മൂന്ന് തവണ വായിക്കുക?

      വളരെ “ലൈറ്റ്” ആയ സബ്ജക്റ്റ്. അതിലും ലൈറ്റ് ആയ ഭാഷ. എന്നിട്ടും മൂന്നു തവണ വായിച്ചു എന്ന് കേൾക്കുന്നത്, അതും സൈറ്റിലെ വളരെ അപ്പ്രീഷിയേറ്റഡ്‌ ആയ ഒരു റൈറ്റർ പറയുമ്പോൾ, ആം ഫ്‌ളോട്ടിങ് ഇൻ ദ എയർ….

      എന്റെ അറിവിൽ ആദം മുതൽ ബംഗാരു ലക്ഷ്മൺ വരെയുള്ള പ്രതാപികൾ പലരും അടിതെറ്റിയത് പെണ്ണിന്റെ മുമ്പിലാണ്. പക്ഷെ പെണ്ണിന് ഈ പറയുന്ന സൗന്ദര്യമൊന്നും ഇല്ലായെന്ന് അവർക്കറിയില്ല. ഉള്ളതാകട്ടെ, കണ്ണിൽ കണ്ട കോസ്‌മെറ്റിക്‌സും കിലോക്കണക്കിന് ആഭരണങ്ങളും ദേഹത്ത് ചുമന്നുള്ള സൗന്ദര്യവും. അടി മുടി കൃത്രിമം.

      എന്റെ അറിവിൽ സൗന്ദര്യം പുരുഷനാണ് കൂടുതൽ. അതിപ്പോൾ യേശു മുതൽ വിനായകൻ വരെ ആരെയെടുത്താലും കണ്ണുകൾ പറിച്ചുമാറ്റാൻ തോന്നില്ല. ഇയ്യോബിന്റെ പുസ്തകത്തിലെ വിനായകനെ ശ്രദ്ധിച്ചിട്ടുണ്ടോ? കയ്യിൽ തോക്കുമായി പുൽമലയിലൂടെ നെഞ്ചു വിരിച്ചു നീങ്ങുന്ന വിനായകൻ. ഹോട്ട് എന്നൊക്കെ പറയുന്നത് അതാണ്. നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന് പറഞ്ഞ് വേശ്യയെ കരുണയോടെ നോക്കുന്ന യേശു സൗന്ദര്യത്തിന് മറ്റൊരു ഉദാഹരണം.

      കാര്യങ്ങൾ അങ്ങനെയായ സ്ഥിതിക്ക് പെണ്ണിന് ഇല്ലാത്ത സൗന്ദര്യം കൊടുക്കാൻ നൽകിയ അഭ്യാസങ്ങളാണ് ആ പേജുകളിൽ ആൽബി കണ്ടത്.

      പട്ടാളക്ക്യാമ്പിലെ സംഭാഷണമല്ലേ? പച്ചയ്‌ക്കെഴുതിയാൽ ആളുകൾ വായിക്കില്ല.

      ഗായത്രിയാണ് നായിക. പിന്നെ ആൽബി സങ്കൽപ്പിച്ച കാര്യങ്ങൾ ചില ഭേദഗതികളോടെ വാസ്തവമാണ്. നല്ല കഥാകാരന് ഇതുപോലെ ലൈറ്റ് ആയ കഥകളുടെ ശേഷം ഗ്സ് ചെയ്യാൻ വിഷമമില്ല.

      ബാക്കി ഉടനെയിടാം. അഭിരാമിയുടെ ഭീഷണിയുമുണ്ട്.

      സ്നേഹത്തോടെ,
      സ്മിത.

      1. സൗന്ദര്യം അത് കാണുന്നവരുടെ കണ്ണിലാണ് എന്ന് തോന്നിയിട്ടുണ്ട്,അതാണ് സത്യവും.രാകേഷിന്റെ കാഴ്ച്ചപ്പാടിൽ ആ പറഞ്ഞത് വളരെ മികച്ചുനിന്നു.എന്നും മനസ്സിന്റെ നന്മയാണ് ഒരു വ്യക്തിയുടെ സൗന്ദര്യം.അത് ചേച്ചി പറയാതെ പറഞ്ഞു

        പട്ടാള ക്യാമ്പിലെ സംഭാഷണം അത് ഞാനും കേട്ടിട്ടുണ്ട്.അവരോടു ഇടപഴകാൻ കഴിഞ്ഞത് മൂലം ഒരുവിധം അറിയാം.

        സുഖം എന്ന് കരുതുന്നു.പഴയതുപോലെ സജീവമാകുക ഇവിടെയും പുറത്തും

        സ്നേഹത്തോടെ
        ആൽബി

  17. Ughhhh…… entha feel…..
    Smitha you are so talented….

    1. Thank you very much Midhun

  18. ചേച്ചി…………..

    തീർന്നു പോയി…… കുറച്ചു കൂടി എഴുതാമായിരുന്നില്ലേ ….. നല്ല ഫ്ളോവിൽ അങ്ങ് പോകുക ആയിരുന്നു……..

    Varayo varayo എന്ന സൂര്യ യുടെ aadhavan എന്ന ഫിലിം മിലെ സോങ് കേട്ട് അങ്ങ് ഈണത്തിൽ വായിച്ചു പോകുക ആയിരുന്നു……. പെട്ടന്നു തീർന്നുപോയി….

    ആദ്യ പേജുകളിലെ ആ പെൺകുട്ടിയെ വർണന … നൈസ്….

    അപ്പൊ ചുറ്റിലും എല്ലാവരും ഉണ്ടായിട്ടും തനിച്ചായി എന്ന തോന്നൽ വരുന്നുണ്ടെങ്കിൽ നമുക്കൊരു ഇണയെ കൂടെ കൂടെണ്ട സമയം ആയി എന്നാണല്ലേ …….. ഇത് ഞാനും ശെരി വെക്കുന്നു …… കുറച്ചു നാളുകളായി ഞാനും തനിച്ചാണെന്നുള്ള തോന്നൽ മനസ്സിൽ കയറിയിട്ട്…….

    രാകേഷും സഹപ്രവർത്തകർ ആയിട്ടുള്ള സംഭാഷണം നൈസ് ആയിരുന്നു ….. ?

    അപ്പോ ഗായത്രി അതാണല്ലെ നമ്മുടെ ഹീറോയിൻ….. ?

    അപ്പോ അടുത്ത ഭാഗം അധികം വൈകാതെ ഇടില്ലേ……

    സസ്നേഹം
    അഖിൽ

    1. പ്രിയ അഖിൽ..

      നിർത്തിയ ഭാഗം ആപ്റ്റ് ആയ സ്ഥാനം ആണെന്ന് തോന്നിയിരുന്നു.

      അഖിൽ കേട്ട പാട്ട് ഞാൻ ഉടൻ തന്നെ ഡൌൺലോഡ് ചെയ്തു കേട്ടു. നല്ല ഫീലുണ്ട്. ഒത്തിരി ഇൻസ്ട്രുമെന്റേഷൻ ഉള്ള പാട്ടുകൾ ഇഷ്ടമല്ല എനിക്ക്. പക്ഷെ വാരായോ എന്ന പാട്ട് അങ്ങനെയല്ല. ഗജിനി യിലെ പാട്ടുകൾ ഇടയ്ക്കിടെ കേൾക്കാറുണ്ട്. ഇളയരാജയുടെ സ്ലോ ആയ പാട്ടുകളും ഇഷ്ടമാണ്.

      ആൾക്കൂട്ടത്തിൽ തനിച്ചാണ് എന്ന് തോന്നാൻ തുടങ്ങിഎങ്കിൽ ഭാഗ്യവതിയായ ഒരു പെൺകുട്ടിയെ കണ്ടെത്താൻ സമയമായി എന്നർത്ഥം. അത് പെട്ടെന്ന് സംഭവിക്കട്ടെ എന്ന് ആശംസിക്കുന്നു.

      സ്നേഹപൂർവ്വം,

      സ്മിത

    2. Apo njan akkuvettande koodeyille

        1. Hmm mindanda ennod

          1. അയ്യോ അങ്ങനെ പറയല്ലേ ????

  19. ചേച്ചി കണ്ടു വായിച്ചിട്ടു വരാം.
    തിരക്ക് കഴിഞ്ഞോ

    1. താങ്ക് യൂ ആൽബി

  20. അഭിരാമി

    കിടുക്കി. അടുത്ത ഭാഗം ഉടനെ വേണം.എനിക് ഇഷ്ടം ആയി. ബാക്കി ഉള്ളവരുടെ കാര്യം എനിക് അറിയില്ല. എന്താ ഒരു റൊമാന്റിക് ഫീൽ. ഇതിന്റെ നെസ്റ് പട്ടന് ഗ്യാപ് ഇട്ടാൽ ഇടി കിട്ടും ഓർത്തോ

    1. ഓഹ്…

      ഇഷ്ടമായി എന്നറിഞ്ഞതിൽ അകൈതവമായ നന്ദി അറിയിക്കുന്നു. അടുത്ത പാർട്ട് നാളെ കഴിഞ്ഞ് സൈറ്റിൽ വരുമെന്നതിനാൽ “ഇടി ” വേണ്ട എന്ന് തെര്യപ്പെടുത്തിക്കൊള്ളുന്നു.

  21. സ്മിത ട്രാക്ക് മാറ്റിയോ ??

    1. ഇല്ല. സെയിം ട്രാക്കിൽ തന്നെയാണ്.

  22. അഭിരാമി

    അപ്പൊ പേടി ഉണ്ട്. ബാകി വായിച്ചിട്ട് പറയാം

    1. പിന്നെ പേടിയില്ലാതെ… !!!

  23. അഭിരാമി

    ഞാൻ ആദ്യം

    1. താങ്ക്യൂ മുത്തേ അഭിരാമി

Comments are closed.