സൂര്യനെ പ്രണയിച്ചവൾ 22 [Smitha] 201

സൂര്യനെ പ്രണയിച്ചവൾ 22

Sooryane Pranayichaval Part 22 | Author : Smitha | Previous Parts

 

സാവിത്രിയേയും മറ്റുള്ളവരെയും സംഘാംഗങ്ങളില്‍ ചിലര്‍ കൊണ്ടുപോയി വിട്ടു.
ഗായത്രിയെ, ആയുധധാരികളായ രണ്ടുപേര്‍ക്കൊപ്പം റിയയുടെ ടെന്‍റ്റിലേക്ക് അയച്ചു.
അതിനു ശേഷം സന്തോഷ്‌, ജോയല്‍, ഷബ്നം എന്നിവര്‍ മറ്റൊരു ചേംബറിലേക്ക് പോയി.
കമ്പ്യൂട്ടറുകളും ഡിജിറ്റല്‍ രേഖകള്‍ സൂക്ഷിക്കുന്ന ഉപകരണങ്ങളും അവിടെ ഭംഗിയായി ക്രമീകരിച്ചിരുന്നു.
ആ ഭാഗത്തേക്ക് ആദ്യമായാണ്‌ ഷബ്നം പ്രവേശിക്കുന്നത്.
സ്റ്റാറ്റിക് ഇലക്ട്രിസിറ്റിയും മാഗ്നെറ്റിക് ഫീല്‍ഡുകളും പുറപ്പെടുവിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളെ ചെറുക്കാനുള്ള അത്യന്താധുനിക സംവിധാനങ്ങളൊക്കെ അവിടെ ഒരുക്കിയിരുന്നു.
ഫാരഡേ ഐസോലേഷന്‍ ബാഗുകള്‍ പോലെയുള്ള റേഡിയോ ഫ്രീക്വന്‍സി ഷീല്‍ഡിംഗ് ഉപകരണങ്ങളൊക്കെ കണ്ട് ഷബ്നം അമ്പരന്നു.
പിന്നെ വിവിധയിനം ടൂള്‍ കിറ്റുകള്‍,ആന്‍റി സ്റ്റാറ്റിക് ബാഗുകള്‍, ഈ മെയില്‍ എക്സാമിനര്‍, ഈ മെയില്‍ ഹാക്കര്‍ ടൂള്‍സ്, മൊബൈല്‍ ഡിറ്റ് ഫോറിന്‍സിക്‌ സ്യൂട്ട്, ഫോട്ടോ റിക്കവറി മെഷീനുകള്‍, സര്‍വേലന്‍സ് ബ്ലോക്കര്‍ ടൂള്‍സ്…

“റബ്ബേ…!”

അവള്‍ മന്ത്രിച്ചു.

“പഞ്ച് ചെയ്യ്‌…”

സന്തോഷ്‌ ഒരു ഏരിയല്‍ വര്‍ക്ക്സ്പേസിലെ ഫീല്‍ഡ് ചൂണ്ടിക്കാട്ടി ഷബ്നത്തോട് പറഞ്ഞു.

“ഏത് വിരലാ?”

അവള്‍ ചോദിച്ചു.

“റൈറ്റ് ഹാന്‍ഡ് ചൂണ്ട് വിരല്‍!”

അയാള്‍ പറഞ്ഞു.

ഷബ്നം വിരല്‍ മുദ്ര ഫീല്‍ഡില്‍ പതിപ്പിച്ചു.

“കണ്‍ഫര്‍മേഷന്‍ ആവശ്യപ്പെടുന്നു…ഒന്നുകൂടി…”

The Author

സ്മിത

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

47 Comments

Add a Comment
  1. ഈ ഭാഗവും വായിച്ചു.

    ഒരു പുതിയ ജീവിതം കൊതിക്കുന്നുണ്ട് അവർ ഓരോരുത്തരും,തീണ്ടാപ്പാട് ദൂരെയാണെങ്കിലും.പക്ഷെ ശബ്നം അതിന് ഒരു വിമുഖത കാണിക്കുന്നു.കൂടാതെ രാകേഷിന്റെ പിന്തുടരലുകളും ചേർത്തു വായിക്കുമ്പോൾ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് തോന്നുന്നുമുണ്ട്.

    റിയയും ഗായത്രിയും തമ്മിലുള്ള വാക്ക് പോര് ഗായത്രിക്ക് മുന്നിൽ സത്യം വെളിവാക്കും എന്ന് തോന്നിച്ചുവെങ്കിലും അതുണ്ടായില്ല. എന്തായാലും ജോയേലിന്റെ പിന്മാറ്റം തത്കാലികമായ ഒന്നാണ്.പക്ഷെ അവസാനം ആരൊക്കെ അവശേഷിക്കും എന്നാണ് അറിയേണ്ടത്

    സ്നേഹപൂർവ്വം
    ആൽബി

    1. ഹായ് ആല്‍ബീ….

      ജീവിതത്തോടുള്ള ആസക്തി പാപമല്ല. ഒരു ജീവിതമല്ലെയുള്ളൂ? സ്വപ്നത്തില്‍ കാണുന്ന നിറങ്ങളോടെ അതിനെ ജീവിച്ചുതീര്‍ക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്? മരണത്തിന്‍റെ ചതുപ്പുനിലങ്ങളിലൂടെയാണ് ജോയലിന്റെയും കൂട്ടുകാരുടേയും പുറപ്പാട് എങ്കിലും ജീവിതത്തിന്‍റെ വാഗ്ദത്ത ദേശം അവരുടെ കനവുകളില്‍ ഉറപൊട്ടുന്നത് സ്വാഭാവികമല്ലേ?

      റിയയും ഗായത്രിയും തമ്മില്‍ നടന്ന സംവാദം അവര്‍ക്ക് രണ്ട്പേര്‍ക്കും ജോയലിനോടുള്ള അടുപ്പമാണ് കാണിക്കുന്നത്. ഗായത്രി ജോയലിനെ മുഴുവന്‍ വിട്ടുകളഞ്ഞിട്ടില്ല എന്ന വസ്തുതയും. അങ്ങനെ ആയിരുന്നെങ്കില്‍ ഷബ്നത്തേ അവനോട് ചേര്‍ത്ത് വെച്ച് അവള്‍ക്ക് സംശയിക്കേണ്ടിയിരുനില്ലല്ലോ….

      വായനയ്ക്കും അഭിപ്രായത്തിനും ഒരുപാട് നന്ദി…

      സ്നേഹത്തോടെ
      സ്മിത

  2. ഇൗ ഭാഗവും കലക്കി. പിന്നെ കൂടെ നിൽക്കുന്നവർ തന്നെ ചതിക്കുമോ എന്നാണ് ഇപ്പൊ സംശയം.
    എന്തായാലും അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു. ❤️❤️

    1. അടുത്ത ചാപ്റ്ററില്‍ സംശയങ്ങളെല്ലാം മാറും….

      അതില്‍ വ്യക്തമാക്കാം എന്ന് കരുതുന്നു….

  3. ?♥️നർദാൻ?♥️

    എന്താപ്പം ഇവിടെ നടന്നത്. അടുത്ത ഭാഗം പെട്ടന്ന് കിട്ടിയില്ലേൽ

    ഞാൻ?????? ഇതുപോലെയാകും .

    ?♥️?♥️???

    1. അടുത്ത ചാപ്റ്റര്‍ നാളെ ഉണ്ടാവും

  4. റിയ ജോയൽ റിലേഷൻഷിപ് അത്ര സ്ട്രോങ്ങ്‌ അല്ല. അതു കൊണ്ട് അല്ലെ ഗായത്രി സംസാരത്തിൽ റിയ റിയാക്ഷൻ അത്ര സ്ട്രോങ്ങ്‌ ആയതു പ്രേതെകിച്ചു ജോയൽ ആകുമ്പോൾ. കാത്തിരിക്കുന്നു ഇനി എന്ത് ആകും എന്നു അറിയാൻ സ്മിത ജീ.

    1. തീര്‍ച്ചയായും….

      അടുത്തതില്‍ ചില ഉത്തരങ്ങള്‍ തീര്‍ച്ചയായുമുണ്ടാവും പ്രിയപ്പെട്ട ജോസഫ് ജി ….

  5. മോഡറേഷന് ഒരുപാട് നന്ദി…..

  6. സ്മിത… എനിക്ക് വളരെ ഇഷ്ടപ്പെട്ടു… ജോയലും ഗായത്രിയും..ഗായത്രിയുടെ തെറ്റിധാരണ മാറിയില്ലെങ്കിൽ കഷ്ടമാണ്. എന്തായാലും പേജ് കുറഞ്ഞാലും മുടങ്ങാതെ തരുന്നത് കൊണ്ട് വായന നല്ലൊരു ഫീലിൽ ആണ് പോകുന്നത്… ഇനിയും സ്മിതക്ക് ഇതെ പോലെ എഴുതാൻ കഴിയട്ടെ എന്നാശംസിക്കുന്നു.

    1. വളരെ നന്ദി…

      ഇങ്ങനെ പ്രോത്സാഹിപ്പിക്കാന്‍ ചിലര്‍ ഉള്ളത് കൊണ്ടാണ് ഈ കഥ ഇതുവരെയെങ്കിലുമെത്തിയത്….

      വീണ്ടും നന്ദി….

  7. ചേച്ചീ…❤❤❤

    ഗായത്രിയും റിയയും തമ്മിലുള്ള സംഭാഷണം കുറച്ചുകൂടെ നീട്ടിയിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി, കാരണം ആഹ് ഒരു സമയത്തിന്റെ തിളപ്പിൽ ചിലപ്പോൾ എല്ലാം റിയ വിളിച്ചു പറയുമെന്ന് തോന്നിപ്പോയി ഞാൻ അത് ആഗ്രഹിച്ചിരുന്നു….
    ബട്ട് ചേച്ചി അതിലും മേലെ എന്തോ മനസ്സിൽ കണ്ടിട്ടുണ്ട് എന്ന് തോനുന്നു..
    പെട്ടെന്നുള്ള ഗവണ്മെന്റിന്റെ വിട്ടയക്കലും ജോയാലും ഗായത്രിയും മറ്റൊരു ദിശ തിരഞ്ഞെടുക്കുന്നതുമെല്ലാം എനിക്ക് എന്തോ ഒരു uneasy ഫീലിംഗ് തന്നുകൊണ്ടിരുന്നു അവസാനത്തെ എൻഡ് സെറ്റ് കൂടി ആയപ്പോൾ അത് പൂർത്തി ആയി…

    പിന്നെ surveillance നും communication ഉം ഉപയോഗിക്കുന്ന ടൂൾസ് ന്റെയും gadgets ന്റെയും ഡീറ്റൈലിങ് കാണുമ്പോൾ ചേച്ചി ഏതേലും intelligence agency യിൽ വർക് ചെയ്യുന്ന ആളാണോ എന്നാണ് എന്റെ ഡൌട്ട്…

    തിടുക്കപ്പെട്ട് തീർക്കരുത് മനസ്സിലുള്ളത് മുഴുവൻ എഴുതി തീർത്തിട്ടെ സൂര്യനെ പ്രണയിക്കുന്നവളുടെ കഥ പറഞ്ഞു തീർക്കാവൂ..എന്നൊരു request കൂടി ഉണ്ട്…

    സ്നേഹപൂർവ്വം…❤❤❤

    1. ഹായ് പ്രിയപ്പെട്ട അക്കിലീസ്….

      എനിക്കറിയാം, പലരും കമന്‍റില്‍ പറഞ്ഞിട്ടുമുണ്ട്, ഗായത്രി സത്യമറിയുന്ന ആ മുഹൂര്‍ത്തം….

      എനിക്ക് തോന്നുന്നത് അതിനു പറ്റിയ പശ്ച്ച്ചാത്തലമിതല്ല എന്നാണ്….
      അതാണ്‌ ഇപ്പോഴും ഗായത്രിയെ ഞാന്‍ സത്യത്തില്‍ നിന്നും അകറ്റി നിര്‍ത്തിയിരിക്കുന്നത്….

      അക്കിലീസ്, വളര സാധാരണമായ ജോലിയാണ് എന്‍റെത്. വളരെ ലളിതമായ ജോലി. എന്നെ അക്കിലീസ് മുകളില്‍ പറഞ്ഞ ജോലിയുടെ ഭാഗമായി കണ്ടതില്‍ ഒരു ഗൂഡമായ സന്തോഷം അനുഭവിക്കുന്നുണ്ട് ഞാന്‍, അത് യഥാര്‍ത്ഥമല്ലെങ്കിലും…..

      ഇല്ല…
      കഥ തിടുക്കപ്പെട്ട് തീര്‍ക്കില്ല.
      മനസ്സില്‍ കണ്ടതൊക്കെ, കല്‍പ്പന ചെയ്തതൊക്കെ, എഴുതിയതിന് ശേഷം മാത്രമേ ഈ കഥയുടെ അവസാനത്തെ പങ്ങ്ച്വേഷന്‍ ഞാനിടുകയുള്ളൂ….

      വായനയ്ക്കും അതിലേറെ ആവേശം നല്‍കിയ പ്രതികരണം അറിയിച്ചതിനും ഒരുപാട് നന്ദി…

      സ്നേഹത്തോടെ
      സ്മിത

  8. Dear സ്മിതാ…
    Joel ന്റെ പ്രതികാരം….
    അത് തീരാതെ joel നു എന്തെങ്കിലും സംഭവിച്ചാല്‍ ഉണ്ടല്ലോ….

    സ്മിത വിവരം അറിയും…

    കൂടെ ശബ്നത്തിന്റെ സംസാരം കേള്‍ക്കുമ്പോള്‍…. എന്തോ ഒരു സ്പെല്ലിങ് mistake

    1. ഹഹഹ…
      ഭീഷണിയ്ക്ക് മുമ്പില്‍ പേടിച്ചു…
      കഥയോടുള്ള ഇഷ്ടത്തെ പ്രകടമാക്കിയതില്‍ ഒരുപാട് നന്ദി….

  9. അഗ്നിദേവ്

    അടുത്ത part ഒന്ന് വേഗം താ plzz.

    1. പെട്ടെന്ന് അയയ്ക്കാം
      താങ്ക്സ് ….

  10. റിയയ്ക്ക് ജോയല്‍ വലിയ ആളാണ്‌…
    അപ്പോള്‍ ഗായത്രിയില്‍ നിന്നും അത്തരം പരാമര്‍ശങ്ങള്‍ വരുമ്പോള്‍ അവള്‍ക്ക് ദേഷ്യമുണ്ടാകുമല്ലോ….

    വായനയ്ക്ക്, പ്രതികരണത്തിന് ഒരുപാട് നന്ദി….

    സസ്നേഹം
    സ്മിത

  11. ❤❤❤?

    അടുത്ത part പെട്ടെന്നു തരണേ…..
    അടുത്തത് എന്താവുമോ എന്നുള്ള ആകാംഷ കൊണ്ട് ചോദിച്ചതാണെ…

    1. വളരെ നന്ദി…
      ഉടനയയ്ക്കാം….

  12. കണ്ടു വായന ശേഷം സ്മിത ജീ.

    1. കുട്ടൻ ഡോക്ടർ കമന്റ്‌ മോഡറേഷൻ വന്നല്ലോ എന്താ പ്രോബ്ലം എന്നു അറിയുമോ

      1. ellavarudeyum moderation aanu manual ayi approve cheyyum..

    2. @JOSEPH

      വളരെ സന്തോഷം ജോസഫ് ജി

  13. സൂര്യൻ വീണ്ടും വന്നുല്ലോ

    1. യെസ് അല്‍ബി …

      വീണ്ടും വന്നു….

  14. ശബ്നം ചാര ആണ് അല്ലേ ……?
    പൊലിപ്പിക്കൽ കാണുമ്പോൾ മനസ്സിലാകുന്നുണ്ട്

    1. ഷബ്നത്തിന്‍റെ പോക്ക് കാണുമ്പൊള്‍ സംശയം സ്വാഭാവികം…….

  15. Joel nte story end chyan time aayi alle

    1. അതേ …

      കൂടിപ്പോയാല്‍ രണ്ടധ്യായം….

  16. ഇഷ്ടം ?

    1. ഒരുഗ്രൻ മൂവിയ്ക്ക് സ്കോപ്പുള്ള കഥയാണ്. ശബ്നം മിക്കവാറും ചാരത്തിയാണ്. ഫ്ലാഷ് ബാക്ക് കിടുക്കി. റിയയുടെ ഡയലോഗ് തീ. ഫസ്റ്റ് ഡേ ഹായ് സെക്കന്റ് ഡേ ഡിങ്കോൾഫി തേഡ് ഡേ ബായ് എന്നൊക്കെ റിയ പറയുന്ന കേൾക്കുമമ്പം സൂപ്പർ എന്നതിൽ കുറഞ്ഞതൊന്നും പറയാൻ തോന്നുന്നില്ല. മുമ്പിൽ വന്നത് രാകേഷ് ആയിരിക്കില്ല. മിക്കവാറും അത് പപ്പനാവൻ ആയിരിക്കും.

      1. മൂവി!!!
        അത്രയ്ക്കൊക്കെ ഉണ്ടോ?
        എന്തായാലും കേള്‍ക്കുമ്പോള്‍ തോന്നുന്ന ഒരു സുഖം!
        ഒരുപാട് നന്ദി…..

    2. @Anup

      താങ്ക്സ് കേട്ടോ….

  17. Part 21 vayyikkan pattiyilla . Ngana miss aayi ennum ariyilla ,eppozhum next part vanno enn nokkumayirunnu .
    Kazhinja part nannayirunnu . Ee part m mosham aakilla enn aryam ❤️❤️❤️
    Comment ittitt vaayikkam enn karuthy

    1. അതിനു കാരണം, അദ്ധ്യായം ഇരുപത് എന്നായാണ് വന്നത്.
      പിന്നീട് അഡ്മിന്‍ തിരുത്തുകയായിരുന്നു….

    1. നന്ദി…
      ഒരുപാട്

    1. താങ്ക്സ് എ ലോട്ട് …

  18. ഈ പാർട്ടും..?????

    1. വളരെ നന്ദി, കേട്ടോ

  19. ഒരു ചതി മണക്കുന്നല്ലോ????!!!!

    1. അങ്ങനെ തോന്നിയോ?
      എങ്കില്‍ അടുത്ത കഥയില്‍ കാണാം….

  20. ❤❤❤

    1. താങ്ക്സ് ….
      ഒരുപാട്

Leave a Reply

Your email address will not be published. Required fields are marked *