സൂര്യനെ പ്രണയിച്ചവൾ 3 [Smitha] 227

“പിന്നെ കഥ മുഴുവൻ മാറി. അസ്ലത്തെയും കുടുംബത്തെയും മുഴുവൻ പോലീസ് സംശയിച്ചു. നിരന്തരം ചോദ്യം ചെയ്യലുകൾ. പത്രവാർത്തകൾ…നാട്ടുകാരുടെയും കൂട്ടുകാരുടെയും ബന്ധുക്കളുടെയുമൊക്കെ അപമാനങ്ങൾ സഹിക്കാനാവാതെ അസ്‌ലത്തിന്റെ വാപ്പ അത്താഴത്തിൽ വിഷം കലർത്തി. എല്ലാവരും മരിച്ചു. അസ്‌ലം ഒഴികെ…. തകർന്ന് തരിപ്പണമായ അസ്ലം പോലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറി തോക്കെടുത്ത് അപ്പോൾ അവിടെയുണ്ടായിരുന്ന മൂന്ന് പൊലീസുകാരെ തട്ടി,””

സന്തോഷ് കൈയുയർത്തി നെൽസണെ വിലക്കി.

“വിഷ്ണു പട്ടാളക്കാരൻ, അസ്‌ലം പോലീസുകാരൻ. പൊതുസമൂഹം അവരെ അവമതിച്ചപ്പോൾ വേറെ മാർഗ്ഗമില്ലാതെ അവർ ഈ നിലയിലായി. നീ ആരാണ് ശരിക്കും നെൽസാ?”

നെൽസൺ പരിഭ്രാന്തിയോടെ സന്തോഷിനെ നോക്കി.

പിന്നെ ചുറ്റും നിൽക്കുന്നവരെയും.

“ജോയലിന്റെ കൂടെനീയുണ്ടായിരുന്നു…”

സന്തോഷ് തുടർന്നു.
“ജോയൽ പോലീസ് പിടിയിലായി. ജോയലിന്റെ കൂടെയുള്ളവരെല്ലാം പോലീസ് പോലീസ് പിടിയിലായി. എല്ലാ ഓപ്പറേഷനും ക്ളോക്ക് വർക്ക് പെർഫെക്ഷനോടെ ചെയ്യുന്ന ജോയലും റിയയും വേണുവും ആദവും ഒക്കെ പിടിയിലായിട്ടും കഷ്ടിച്ച് ഒരു മാസം മുമ്പ് മാത്രം ഞങ്ങളുടെ കൂട്ടത്തിൽ കൂടിയ നീ മാത്രം രക്ഷപ്പെട്ടു…”

“സന്തോഷ് ചേട്ടാ ഞാൻ…”

നെൽസന്റെ മുഖത്തുകൂടി വിയർപ്പ് ചാലുകളൊഴുകി.

“എടാ നെൽസാ…”

സന്തോഷ് നെൽസന്റെ നേരെയടുത്തു.

“അസ്‌ലത്തിന് ഒരു കഥയുണ്ട്. ഈ വിഷ്ണുവിന് ഒരു കഥയുണ്ട്. ഈ നിൽക്കുന്ന രാജനും ഭാസ്ക്കരനും രവിക്കും സെബാസ്റ്റ്യനും റഷീദിനും ഒക്കെ ഇതുപോലെ കഥകൾ പറയാനുണ്ട്. കഷ്ടപ്പെട്ട് ഇക്കണ്ട വഴിമൊത്തം അതും ഇതുപോലെ ഒരു കാട്ടിലൂടെയുള്ള വഴിമൊത്തം ഓടിവന്ന് നീ പറഞ്ഞില്ലേ ജോയൽ പോലീസിന്റെ പിടിയിലായി എന്ന്? അവനും ഉണ്ട് ഒരു കഥ. നിനക്ക് അറിയാൻ പാടില്ലാത്ത കഥ. അവന്റെ കൂടെയുള്ള റിയയ്ക്കും ഷബ്‌നത്തിനും മാത്യുവിനും ഒക്കെയുണ്ട് നെൽസാ കഥ. ഈ ഗ്രൂപ്പ് നക്സലിസവും മാവോയിസവും കളിച്ച് സമൂഹത്തെ ഉദ്ധരിക്കാൻ ഒണ്ടാക്കിയ ഗ്രൂപ്പ് അല്ല. ജീവിതവും നിലനിൽപ്പും വഴിമുട്ടി, എന്തിനെയും വിൽക്കുകയും വാങ്ങുകയും മാത്രം ചെയ്യാൻ മാത്രമറിയാവുന്നവരോട് പടപൊരുതി പിടിച്ചു നിൽക്കാനാവാത്തവരുടെ ഗ്രൂപ്പാ ഇത്! അവർക്ക് ഭരണകൂടവും പോലീസും ഇടുന്ന ഒരു പേരുണ്ട്. മാവോയിസ്റ്റ്! നക്സലൈറ്റ്! ഇവമ്മാര് ആരെങ്കിലും കണ്ടിട്ടുണ്ടോ മാവോയിസ്റ്റിനെ? കണ്ടാൽ പിടുക്ക് വിറയ്ക്കും. പാക്കിസ്ഥാന്റെ, ചൈനേടെ കയ്യീന്ന് കാശും മേടിച്ച് ഇവിടെ പാവങ്ങളെ കൊന്ന് കൊലവിളിച്ച് നടക്കുന്നോമ്മാരായ മാവോയിസ്റ്റുകളുടെ പേരാ പോലീസും സർക്കാരും നമ്മക്കും ഇട്ടേക്കുന്നെ! അവമ്മാരുടെ കൂടെയാ നമ്മളേം പെടുത്തിയേക്കുന്നെ!”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

35 Comments

  1. ശിശിരം, കോബ്രാഹിൽസ് കഥകളുടെ രാജകുമാരി ഇതും അതുക്കും എംഎൽഎ എത്തിക്കും എന്നറിയാം
    മുൻപ് ലാപ് complaint ആയപ്പോൾ ഫ്രണ്ടിന്റെ ഇന്റർനെറ്റ് കഫേയിൽ പോയി കഥ
    കംപ്ലീറ്റ് ചെയ്ത ആളാ. പിന്നെ ഗായത്രിക്കു എന്താ ഒരു താത്പര്യമില്ലാത്തത് പോലെ

    സ്നേഹപൂർവം

    അനു(ഉണ്ണി)

  2. ലക്ഷ്മി എന്ന ലച്ചു

    സ്മിതേച്ചി …… I love youu … ഇതാണ് ഞാൻ ആഗ്രഹിച്ചത് ശിശിരം പോലെ കോബ്ര പോലെ ഒരു മെഗാ ഹിറ്റ് ഇതൊക്കെ സിനിമ ആയിരുന്നു എങ്കിൽ ഞാൻ ഒരു തന്നെ ഒരു നൂറുവട്ടം കണ്ടേനെ …..

  3. Smithechi sayamilla pinned vayichittu comment Adam sugamano

    Regards

    Anu (unni)

  4. Smithechi sayamilla

  5. Valare nannayittundu..ishtapettu.
    sasnesham
    Aby

  6. ചേച്ചിക്കുട്ടി…. ഇപ്പോളാണ് സൈറ്റിൽ കയറാൻ പറ്റിയത് കഥയും ഇപ്പോളാണ് കണ്ടത്… വായിക്കാൻ പറ്റിയ ഒരു സാഹചര്യം അല്ല ഇപ്പൊൾ സമയം കിട്ടുന്ന മുറക്ക് വായിച്ച് അഭിപ്രായം പറയാം… Appol സുഖം എന്ന് വിശ്വസിക്കുന്നു…

    1. Nice ആയിട്ടുണ്ട് ചേച്ചി… ഒറ്റ iruppinu മൂന്ന് പർട്ടും വായിച്ചു.. ഒന്നും രണ്ടും ഭാഗങ്ങൾ പ്രണയം ആയിരുന്നെങ്കിൽ മൂന്നാമത്തെ ഭാഗം അല്പം mystery yum ത്രില്ലിംഗ് ഒക്കെയായി തോന്നി… ഗായത്രിയുടെ ആ മൗനം അതെന്താണ് എന്നറിയാൻ കാത്തിരിക്കുന്നു… ഒരാളുടെ പുറകിൽ രണ്ടുപേർ ആരുടെ ധൗത്യം വിജയിക്കും എന്നറിയാൻ കാത്തിരിക്കുന്നു..

  7. നൈസ് സ്മിതേച്ചി, വീരപ്പൻ അടിപൊളി ആയിട്ടുണ്ട്.

  8. സിമോണ

    പ്രിയ സ്മിതാമ്മേ…

    ആദ്യ പാർട്ട് മുൻപേ വായിച്ചിരുന്നു…. രണ്ടും മൂന്നും വായിച്ചിട്ടില്ല…
    ത്രില്ലറും പ്രണയവും ഒന്നിച്ചുചേർന്നപ്പോൾ….
    മ്മ്…. അറിയാലോ.. ഞാനും ത്രില്ലർ സ്റ്റോറുകളും തമ്മിലുള്ള ഒരു കെമിസ്ട്രി…
    അതാ പിന്നത്തേക്ക് വെച്ചത്…

    തിരക്കിലാണെന്നറിഞ്ഞു…
    സുഖമാണെന്ന് വിശ്വസിക്കുന്നു…
    എനിക്ക് സുഖാണ്… (ചോദിച്ചില്ലല്ലോ ന്നല്ലേ… ചോദിച്ചു ചോദിച്ചു… സ്മിതാമ്മ ശ്രദ്ധിക്കാഞ്ഞിട്ടാ)

    ഞാൻ മെല്ലെനെ പിന്നാക്കം വലിയുവാണെന്ന് തോന്നുന്നു..
    പിന്നെ വരാം…
    സ്നേഹപൂർവ്വം
    സിമോണ.

    1. എവിടെ ആണ് പരുന്തുംകുട്ടി.കണ്ടിട്ട് കുറച്ച് ആയല്ലോ.സുഖം ആണോ?ഞങ്ങളെ വിട്ടു പിന്നോക്കം വലിയാൻ നിനക്ക് കഴിയുമോ?ഇല്ല എന്നാണ് എന്റെ തോന്നൽ.

      കഥ എവിടെ?

      ആൽബി

  9. ?MR.കിംഗ്‌ ലയർ?

    ഹലോ സ്മിതമ്മേ,

    കുറച്ച് ആയി കണ്ടട്ട്….. സുഖമായി ഇരിക്കുന്നോ… വെറുതെ ഈ വഴി പോയപ്പോ ഒന്ന് കയറിയത…. ഇനി ആവർത്തിക്കില്ല…

    അതെ സംഭവം ഞാൻ വായിച്ചൂട്ടോ…. എനിക്ക് ഇഷ്ടായി…. പിന്നെ പണ്ടത്തെ പോലെ കടിച്ചാൽ പൊട്ടാത്ത വാക്കുകൾ ഒന്നും എന്റെ തലേലോട്ട് വരുന്നില്ല….. എല്ലാം എവിടെയൊക്കെയോ നഷ്ടമായത് പോലെ… എല്ലാം തിരികെ പിടിക്കണം അതിന് ഇപ്പൊ എനിക്ക് ഒരു കൂട്ട് ഉണ്ട്…. അപ്പൊ സ്മിതമ്മേ വൈകാതെ കാണാം. ഇനി ഞാൻ വരുന്നത് ഒരു കഥയുമായിട്ട് ആയിരിക്കും….

    സൂര്യന്റെ പുലർവെളിച്ചം ഏറ്റു തിളങ്ങുകയാണ് അങ്ങയുടെ തൂലികയിൽ നിന്നും ജന്മം കൊണ്ട് ഈ അക്ഷരങ്ങൾ…. ആശംസകൾ സ്മിതമ്മേ.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. എവിടെ ആണ് നുണയാ

    2. രാജ നുണയന്റെ കഥ ഒന്നും കാണാനില്ലല്ലോ

  10. കലക്കി കേട്ടോ ഈ പാർട്ടും സ്മിത ജീ.

    1. താങ്ക്യൂ പ്രിയ ജോസഫ്

  11. Supper. Waiting nor next

    1. താങ്ക്യൂ പ്രിയ മണിക്കുട്ടൻ

  12. മന്ദൻ രാജാ

    രണ്ടു ടീമിന്റെയും ഇടയിൽ സൂര്യനെ പ്രണയിച്ചവളും …അവളെ പ്രണയിക്കുന്നവനും .

    അവളെ പ്രണയിക്കുന്നവന്റെ വികാരങ്ങൾ ത്രില്ലറിൽ മായുന്നു ..

    കാത്തിരിക്കുന്നു …

    1. ഏറ്റവും പ്രിയ രാജ…

      പ്രണയത്തിന്റെ വികാരങ്ങൾ ത്രില്ലറിൽ മായുന്നില്ല. മാഞ്ഞാലും അൽപ്പകാലം മാത്രം. റീസ്ട്രിക്ഷൻ പീരിയഡ് തീരുന്നത് വരെ മാത്രേമേയുള്ളൂ.

      സസ്നേഹം,
      സ്മിത

      1. മന്ദൻ രാജാ

        ❤️?

    1. Thank you very much

  13. ചേച്ചി …. ഈ ഭാഗവും കിടിലൻ…..

    അപ്പോ പോലീസും ഒരു വഴിക്ക് അവർക്ക് പുറകെ…..

    രണ്ടു ടീമുകൾ ഒരു ദൗത്യം ത്തിനായി…

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….

    1. പ്രിയ അഖിൽ അടുത്ത ഭാഗവുമായി ഉടനെ വരാം. നന്ദി, സ്നേഹം.

  14. സൂപ്പർ ചേച്ചി, ഗായത്രിയെ അങ്ങോട്ട് മനസ്സിലാകുന്നില്ലല്ലോ, രാകേഷിന് ഗായത്രിയെ കണ്ടപ്പോ ഉണ്ടായ ഫീലിന്റെ ഏഴയലത്ത് പോലും ഗായത്രിക്ക് ഉണ്ടായില്ലല്ലോ. രാകേഷിന് ഒരു എതിരാളി ആണോ ആ സർക്കിൾ ഇൻസ്‌പെക്ടർ?

    1. പ്രിയ റഷീദ് അങ്ങനെ ചിലതുണ്ട് കഥയിൽ. പെണ്ണ് “നോ” പറഞ്ഞാൽ ആസിഡ് എടുക്കുന്ന കാലമാണ്! എന്നാലും ചില അനിഷ്ടങ്ങൾ ഗായത്രി കാണിക്കുന്നത് അൽപ്പം ഓവർ ആകുന്നില്ലേ എന്ന് എനിക്ക് തോന്നായ്കയില്ല.

  15. ചേച്ചി തിരക്കിൽ നിന്നു തിരക്കുകളിലേക്ക് സഞ്ചരിച്ചു കൊണ്ടിരിയ്ക്കുകയാണെന്നു മനസ്സിലാക്കുന്നു, അതിനിടയിലും എഴുതുവാൻ സമയം കണ്ടെത്തുന്നത്‌ ഏറെ സന്തോഷം നൽകുന്നു.
    ഞാനും യാത്രയിലാട്ടോ,  ആ കറക്കം..
    (……. ടെ നാട്ടിൽ .)

    അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല, എന്താണ് പറഞ്ഞു വരുന്നതെന്നു വെച്ചാൽ..
    ഈ ഭാഗവും പതിവു പോലെ മനോഹരം. റൊമാന്റിക് ത്രില്ലറിൽ ഇത്തവണ  ത്രില്ലറിനായിരുന്നു മുൻ‌തൂക്കം, എന്നിരുന്നാലും ആദ്യ പേജിലെ പ്രണയത്തിനും തൂ മഞ്ഞിന്റെ നൈർമല്യം, ഒരു നനുത്ത കാറ്റുവന്ന് അകതാരിനെ തൊട്ടതുപോലെ…
    (ചില വരികൾ മതിയല്ലോ സ്പാർക്കിന്..)
    പ്രണയത്തിൽ നിന്നും പതിയെ ഉദ്വേഗ ഭരിതമായ രംഗങ്ങളിലേക്കുള്ള ഡീവിയേഷനും  അതീവ ഹൃദ്യമായിരുന്നു, കൂടുതൽ ക്യാരക്ടേഴ്‌സിനെ പരിചയപ്പെടുന്നു, വിഷ്ണു ദാസ്, സൈനുൽ അസ്‌ലം, നെൽസൻ  പിന്നെ ഈ ഭാഗത്തിലെ ഹീറോ വീരപ്പൻ സന്തോഷും .
    ശെരിക്കും ത്രില്ലടിച്ചു തന്നെയാണ് വായിച്ചതു എഴുത്തിലെ ക്രാഫ്റ്റിനൊപ്പം, പശ്ചാത്തലത്തിലെ സസൂക്ഷ്മമായ വിവരണവും കൂടിയായപ്പോൾ ഏറെയിഷ്ടപ്പെട്ട  ത്രില്ലർ ഗണത്തിലെ ഒരു ഫിലിം കാണുന്ന സുഖവും ആകാംക്ഷയും .
    രാകേഷിനെയും , ഗായത്രിയെയും  കൂടുതൽ അറിയണം, ഒപ്പം എഴുതി പേടിപ്പിച്ച ജോയൽ ബെന്നറ്റ് എന്ന ആ കൊടും ഭീകരനെയും..
    ഇനി അടുത്ത ഭാഗത്തിനായുള്ള കാത്തിരിപ്പാണ്. തിരക്കുകളെല്ലാം വേഗം മാറി, എത്രയും വേഗം ചേച്ചി വരുമെന്ന പ്രതീക്ഷയോടെ..

    സ്നേഹത്തോടെ
    മാഡി

    1. പ്രിയ മാഡിയ്ക്ക്

      ഇത്തവണ അങ്ങനെ നേരിട്ട് മറ്റുള്ളവരിലേക്ക് എത്തുകയായിരുന്നു. പതിയെ പതിയെ ബാക്കിയുള്ളവരെയും പരിചയപ്പെടുത്താം എന്നാണു വിചാരിച്ചിരുന്നതെങ്കിലും വേഗം അൽപ്പം കൂടിപ്പോയി. പറഞ്ഞ എല്ലാ അഭിപ്രായങ്ങൾക്കും വളരെ നന്ദി സന്തോഷം, സ്നേഹം.

      സ്നേഹപൂർവ്വം സ്മിത.

  16. ചേച്ചിക്ക്…..

    സുഖം എന്ന് കരുതുന്നു,വിശ്വസിക്കുന്നു.

    ഇനി കഥയിലേക്ക്,അല്പം ഉദ്യോഗജനകമായ അധ്യായം.
    ഗായത്രിയിലെ നിസ്സംഗതയുടെ ചുരുൾ അഴിയേണ്ടിയിരിക്കുന്നു.ഒപ്പം ഒരു പിതാവിന് തോന്നുന്ന വ്യാകുലത അതും നന്നായി പറഞ്ഞിരിക്കുന്നു.ഒപ്പം ആത്മവിശ്വാസത്തോടെ അയാളെ സമാശ്വസിപ്പിക്കുമ്പോൾ അല്പം നനവ് കണ്ണുകളിൽ പടർന്നിരുന്നു.

    പ്രണയം എന്ന് മനസ്സിലേക്ക് വരുമ്പോൾ ചേച്ചി എഴുതിയപോലെ ഗിത്താർ മീട്ടി പാടുന്ന പെൺ കൊടിയേക്കാൾ “ഒരു പുഴയോരത്തു വയലിൽ സംഗീതത്തിൽ ലയിച്ചു തന്റെ കാമുകനെ പ്രതീക്ഷിക്കുന്ന ഒരുവൾ.അവൾക്ക് ചുറ്റും ചിത്രശലഭങ്ങൾ പാറി നടക്കണം.ഇളം തെന്നൽ ഏൽപ്പിക്കുന്ന കുളിരിൽ പാറിപ്പറക്കുന്ന മുടിയിഴകൾ ഒതുക്കി അവനുവേണ്ടി ഒരു സംഗീതം തീർക്കുമ്പോൾ മുന്നിലുള്ള അരുവി പോലും അതിൽ ലയിച്ചു ഒഴുകണം”ഇങ്ങനെ കാണാനാണ് എനിക്കിഷ്ടം.

    തുടർന്നുള്ള പേജിൽ വരുമ്പോൾ ഒരു ദൗത്യത്തിനായി കേരളാ പോലീസും.
    ആത്മവിശ്വാസം എന്നും നല്ലതാണ്.പ്രൂവ് ചെയ്യണം എന്ന വാശിയും.നല്ല രസം വായിക്കുമ്പോൾ.ഏതായാലും പോത്തനെ ഇഷ്ട്ടം ആയി.

    എന്ത് പറഞ്ഞാലും കയ്യടി കൊണ്ടുപോയത് വീരപ്പൻ സന്തോഷ്‌ ആണ്.ചുമ്മാ പൊളിച്ചു എന്നുവേണം പറയാൻ.അയാൾ പറഞ്ഞത് പോലെ ഓരോ കഥാപാത്രങ്ങൾക്കും ഓരോ കഥകൾ.അത് അറിയാനുള്ള ആഗ്രഹവും.
    നെൽസൺ പോലീസിനെ പടമാക്കിക്കൊണ്ട് വീരപ്പൻ സന്തോഷ്‌ ഒരു ലെവൽ ക്രിയേറ്റ് ചെയ്തു.ഒപ്പം ആ കഥാപാത്രത്തിന് ഒരു ഹൈപ്പും.ആ ഭാഗങ്ങൾ റിപീറ്റ് ചെയ്തു വായിച്ചു.

    പറഞ്ഞത് പോലെ ഓരോ കഥാപാത്രങ്ങളുടെയും കഥകൾ അറിയാൻ കാത്തിരിക്കുന്നു.ലക്ഷണം കണ്ടിട്ട് ഒരു നീണ്ട നോവൽ പ്രതീക്ഷിക്കുന്നു.ആശംസകൾ ഒപ്പം അഭിനന്ദനവും.

    തിരക്കുകൾ തീരട്ടെ,വേഗം സജീവമാവട്ടെ.ബി സേഫ്.അതിനായി ആഗ്രഹിക്കുന്നു.പ്രാർത്ഥിക്കുന്നു

    സ്നേഹപൂർവ്വം
    സ്വന്തം,ആൽബി

    1. DEAR ALBY
      നന്ദി.

      പ്രണയം പലർക്കും പലതരത്തിൽ ആണല്ലോ ചെയ്യുക. പലർക്കും പ്രണയത്തെ സങ്കൽപ്പിക്കുമ്പോൾ ഇമേജ്സ് പലതായിരിക്കും.

      കഥാപാത്രങ്ങളിൽ പലരെയും ഇഷ്ടമായി എന്നെഴുതിക്കണ്ടതിൽ സന്തോഷം. എഴുതി രണ്ടാമതൊന്ന് വായിക്കാൻ കൂടി നിൽക്കാതെ നേരിട്ട് അയക്കുകയായിരുന്നു. അത് പോലും.

      വൈകാതെ അടുത്തത് അയക്കാം.

      നന്ദി,

      സ്നേഹപൂർവ്വം

      സ്മിത

      1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????

  17. ദി ഫസ്റ്റ് ലൈക് ആൻഡ് കമന്റ്‌.

    വീണ്ടും സന്തോഷം കണ്ടതിൽ

    1. ഉഗ്രൻ

      1. താങ്ക് യൂ ഗംഗാ

    2. നന്ദി, ആൽബി

Comments are closed.