സൂര്യനെ പ്രണയിച്ചവൾ 5 [Smitha] 173

റിയ പുഞ്ചിരിച്ചു.

“തിരക്കഥാകൃത്തും സഖിയും അടുത്ത കഥയെക്കുറിച്ച് ചർച്ച ചെയ്യുകയാണ് എന്നറിയാം. പക്ഷെ ഒരു സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ വരച്ചിരിക്കുന്ന ഡേഞ്ചർ സോണിലാണ് നമ്മൾ എല്ലാവരും!”

അവൻ പറഞ്ഞു.

“”ഇനി ടെൻറ്റിലെത്തിക്കഴിഞ്ഞ് മതി വർത്താനം,”

ഷബ്നം റിയയോട് പറഞ്ഞു.

കൊടും കാടിന്റെ ഏറ്റവും അപകടം നിറഞ്ഞ ഭാഗത്തുകൂടിയാണ് അവർ നടന്നിരുന്നത്. ഏത് സമയവും വന്യമൃഗങ്ങളുടെ ആക്രമണം അവർ പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ടു തന്നെ ആയുധങ്ങൾ ഏത് നേരവും ഉപയോഗിക്കാവുന്ന തരത്തിൽ കൈകളിൽ സജ്ജമായിരുന്നു. എപ്പോഴും ഉപയോഗിക്കാവുന്ന തരത്തിൽ പാമ്പിൻ വിഷത്തിനുള്ള മരുന്നുകളും അട്ടകളെ തുരത്തുവാനുള്ള മരുന്നുകളും അവർ കരുതിയിരുന്നു.

“അല്ലെങ്കിലും നമുക്കാ ഇന്ന് നൈറ്റ് ഡ്യൂട്ടി. അതുകൊണ്ട് ഉറങ്ങാൻ പറ്റില്ല. അപ്പോൾ പറയാം.”

റിയ പറഞ്ഞു.

തങ്ങൾ  ഇപ്പോൾ തമ്പടിച്ചിരിക്കുന്നയിടം റഡാർ ജാമറുകളടക്കമുള്ള അത്യന്താധുനികമായ ഉപകരണങ്ങളാൽ സംരക്ഷിക്കപ്പെട്ടിരുന്നു. കാടിൻറെ പലഭാഗത്തും ശ്രദ്ധിക്കപ്പെടാത്ത രീതിയിൽ സ്ഥാപിച്ചിരിക്കുന്ന സർവെലയ്ലൻസ് ഉപകരണങ്ങൾ തങ്ങളുടെ താവളത്തെ ലക്‌ഷ്യം വെയ്ക്കുന്നവരെക്കുറിച്ച് എപ്പോഴും മുൻകൂട്ടി അറിവുകൾ തന്നിരുന്നു.

“നീയെത്ര പറഞ്ഞു തന്നിട്ടും മൊബൈൽ ടവറിൽ നിന്ന് മണ്ണിനടിയിലൂടെ കമ്പിയും വയറുമിട്ട് ഈ എക്യു്പ്മെന്റ്റ്സ് ഒക്കെ പ്രവർത്തിപ്പിക്കുന്ന വിദ്യ എനിക്കിത് വരേം മനസ്സിലായില്ല കേട്ടോ,”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

56 Comments

  1. Kadha ezhudhan enne guid cheyamo

  2. ബാക്കി ഉണ്ടാവോ

  3. സ്മിതേച്ചി രാജാവ് പറഞ്ഞു സ്മിതേച്ചി ക്ക് വയ്യ ഹോസ്പിറ്റലിൽ ആണെന്ന് അസുഖം എല്ലാം വേഗം ഭേദമാവും കേട്ടോ
    സ്മിതേച്ചി യുടെ കുറവ് നന്നായി അനുഭവപ്പെടുന്നുണ്ട് സൈറ്റിൽ വേഗം വരും എന്ന് കരുതുന്നു

    സ്നേഹപൂർവം

    അനു(ഉണ്ണി)

  4. Dark Knight മൈക്കിളാശാൻ

    സ്മിതേച്ച്യേ, ഞാനിങ്ങനെ പഴയ പോലെ എപ്പോഴും വരുന്നില്ലേലും എല്ലാം കാണുന്നുണ്ട്. നിങ്ങടെ സിമോണ കൊച്ച് എന്നെയൊക്കെ മറന്നൂന്നാ തോന്നണേ. പക്ഷെ ഞാനെന്തായാലും മറന്നിട്ടില്ല. കഥ സൂപ്പർ ആയിട്ടുണ്ട്. ഒരു ത്രികോണ പ്രണയം മണക്കുന്നുണ്ടോ എന്നൊരു സംശയം ഇല്ലാതില്ലാതില്ല.

  5. സ്മിത ചേച്ചി മറന്നോ nxt part എവിടെ still waiting…

  6. സ്മിതേച്ചി, ഈ ഭാഗത്തിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ആദ്യ പേജിലെ ചില വരികളാണ്. കമ്മ്യൂണിസവും കാടും, വിപ്ലവ ചിന്താഗതികളും, ഒരു പ്രത്യേക കോമ്പിനേഷൻ തന്നെ. ഉള്ളിൽ, പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു അനുഭൂതി കിട്ടി. വളരെ നന്നായിരുന്നു.

  7. നേരത്തെ വായിച്ചിരുന്നു… കമന്റാൻ ഇന്നാണ് ഒരു മൂഡ് വന്നത്… അതോണ്ട് സോറി???

    ശെരിക്കും ഒരു ഓൾറൗണ്ടർ എപ്പിസോഡ്… അല്ല, ഓൾറൗണ്ടർ നോവൽ… ത്രില്ലിനെക്കാളുപരി പ്രണയം… അതിനേക്കാൾ ഉപരി കാമം… ഇതിനെല്ലാം ഉപരി വേറെന്തൊക്കെയോ… എല്ലാംകൊണ്ടും അടിപൊളി..

    1. പ്രിയ ജോ …

      റിപ്ലൈ വൈകിയതിലും സോറി. ഒരിക്കൽപ്പോലും വെയിറ്റ് ചെയ്യിപ്പിക്കരുത് എന്നാഗ്രഹിക്കുന്നവരുടെ കൂട്ടത്തിൽ മുമ്പിലാണ് ജോ എന്ന എഴുത്തുകാരന്റെയും കൂട്ടുകാരന്റെയും സ്ഥാനം. എന്ത് ചെയ്യാൻ! സിറ്റുവേഷൻ അങ്ങനെയാണ് ഇപ്പോൾ.

      നന്ദി, വളരെ.

      സസ്നേഹം,

      സ്മിത.

    2. കേളപ്പൻ

      ജോമോനെ പോയി നവവധു ഫുൾ ആക്കിയേ plz

      1. ഓക്കേ ഡീൽ കേളപ്പാ

  8. ഈ ഭാഗവും അതി മനോഹരമായിരുന്നു ചേച്ചി ,
    ജോയലും, ഷബ്നവും, റിയയും ഫ്രേയ്മുകളിലേക്ക് നിറങ്ങൾ വാരി വിതറുമ്പോൾ വാളിന്  സപ്ത വർണ്ണങ്ങളും കലർന്ന മാരിവില്ലിന്റെ മിഴിവും കാന്തിയും.

    “ക്രൂരതയുടെ തീയിൽ വെന്തതല്ലേ നമ്മൾ? നീതിയില്ലായ്‌മ വെന്തുപൊള്ളിച്ച തീയുടലുകളല്ലേ നമ്മുടേത്? അപ്പോൾ ഈ തണുപ്പ് അത്ര അസഹ്യമല്ല,”
    എന്താ ക്ലാസ്സ്…!
    ക്ലാസ്സിനൊപ്പം, പിടി തരാത്ത സസ്‌പെൻസും, പ്രണയത്തിന്റെ തീക്ഷ്ണതയും ,പ്രതീക്ഷകളും, നോവും നിറഞ്ഞ പശ്ചാത്തലവും ചിലയിടത്തെ വർണ്ണനകളും,സംഭാഷണങ്ങളുമെല്ലാം എഴുത്തിന്റെ പതിവു ക്രാഫ്റ്റിനു അടിവരയിടുന്നു.

    റിയയെ വല്ലാതെ ഇഷ്ടപ്പെട്ടു,കടുത്ത ജീവിത സാഹചര്യങ്ങളുടെ  സമ്മർദ്ദങ്ങളിലും തളരാതെ  പൊരുതാനുറച്ച ആ മനോഭാവത്തിനോട്,
    ഇത്ര ഭംഗിയായി, തീക്ഷ്ണമായി പ്രണയിക്കുന്നതിനോട്, ആ തുറന്ന സംസാരത്തിനോട്, സമീപനത്തോട്‌ … 
    റിയയുടെ ഭാഷയിൽ , ആ  ഇൻഡിവീജ്വൽ ഫിൽമിയായ ഹീറോയിസത്തോട് ..
    ഇഷ്ടത്തോടൊപ്പം ബഹുമാനവും തോന്നുന്നു.

    ഓരോ ഭാഗങ്ങൾ കഴിയുന്തോറും ശിശിരം പോലെ ഏറെ പ്രിയപ്പെട്ടതായി വരുന്നു ചേച്ചി , കാത്തിരിയ്ക്കാൻ ഇനി വേറെയെന്തു കാരണം തേടണം.

    സസ്നേഹം
    മാഡി

    1. പ്രിയ മാഡി …

      കഥയ്ക്ക് കാത്തിരിക്കാൻ മാഡിയുള്ളപ്പോൾ എഴുത്തിന് ഭംഗി വരും. നേരാണ്. ചിലരുടെ കാത്തിരിപ്പ് നമ്മുടെ പ്രവർത്തികൾക്ക് ഒരു പ്രത്യേക ഭംഗി നൽകുന്നില്ലേ?

      ഇപ്പോൾ സിറ്റുവേഷൻ അൽപ്പം പ്രശ്നമാണ്. അതാണ് ഇത്ര ഗ്യാപ്പും എഴുത്തും റിപ്ലൈയും ഒക്കെ നഷ്ടമാകുന്നത്. കഥകൾ വായനയും പെട്ടെന്ന് തുടങ്ങണം എന്ന് ആഗ്രഹമുണ്ട്. ആകെ മൊത്തം ടോട്ടൽ ഒരു ബ്ലോക്ക് ആണ്. പതിവ് സുഹൃത്തുക്കളുമായിപ്പോലും കമ്മ്യൂണിക്കേഷൻ അസാധ്യമാകുന്നത് പോലെ.

      പറഞ്ഞ എല്ലാ നല്ല വാക്കുകൾക്ക്, സ്‌നേഹപൂർവമായ പ്രോത്സാഹനത്തിന് മറക്കാനാവാത്ത നന്ദി.

      സ്നേഹപൂർവ്വം

      സ്മിത .

  9. റിയയും ഷബ്‌നവും ഇതിൽ നിറഞ്ഞു നിൽക്കുന്നു …. ഈ ഭാഗം അവരുടേതായിരുന്നു …. അവരുടെ മനസ്സുകളിൽ ഒളിഞ്ഞു കിടക്കുന്ന പ്രണയമഴ ……. കുറച്ചു കമ്പി ടച്ച്‌ വന്നു ആ ഭാഗങ്ങൾക്ക് …. അതു ജോയൽ നോട് ഉള്ള അവരുടെ തീവ്ര പ്രണയം അവന്റെ കൂടെ ഒരു ദിവസം എങ്കിൽ ഒരു ദിവസം ഒന്നാവണം എന്ന ആഗ്രഹത്തിൽ എത്തിച്ചത് കൊണ്ടാണ്…….

    റിയയുടെ സംഭാഷണങ്ങൾ നല്ല രസമായിരുന്നു…..

    അപ്പോ അടുത്ത ഭാഗം വേഗം വരില്ലേ….

    1. പ്രിയ അഖിൽ …

      ആണുങ്ങൾ കൂടുമ്പോൾ ശരിക്കും മസാല അധികമുള്ള സംസാരം സ്വാഭാവികമല്ലേ? അങ്ങിനെ തന്നെയാണ് പെണ്ണുങ്ങൾ മാത്രമുള്ളിടത്തും. ചില പദപ്രയോഗങ്ങളിൽ വ്യത്യാസമുണ്ടാകും എന്ന് മാത്രം.

      റിയയും ഷബ്‌നവും ഒരേപോലെ ജോയലിനെ പ്രണയിക്കുന്നു. അത് പരസ്പ്പരം പറയുകയും ചെയ്യുന്നു….അതുപോലെ ചിലതുണ്ട് ജീവിതത്തിൽ പലർക്കും.

      ആ ഭാഗങ്ങൾ ഒക്കെ ഇഷ്ടമായി എന്നെഴുതി അറിയിച്ചതിൽ നന്ദി ഒരുപാട് .

      സ്നേഹപൂർവ്വം
      സ്മിത

  10. ഉണ്ണികൃഷ്ണൻ

    സ്മിത ചേച്ചി വണ്ടർഫുൾ… ഇവിടെ പ്രണയം എഴുതുന്ന ഒരുപാട് പേരുണ്ട് അതുപോലെ ത്രില്ലർ എഴുതുന്നവർ ഉണ്ട് പക്ഷെ പ്രണയവും thrillerum സസ്പെൻസും ഒക്കെ ഒരുമിച്ച് എഴുതണമെങ്കിൽ അത് നിങ്ങളെ കൊണ്ടേ പറ്റൂ… ആ dialoguesil തന്നെ എന്താ ഫീൽ വർണിക്കാൻ വാക്കുകൾ പോലും കിട്ടാതെ പോകുന്നു… അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ…

    NB : താഴെ ഒരു കുത്തിതിരുപ്പ്‌ കമൻറ് കണ്ടൂ ചേച്ചി അതൊന്നും മൈൻഡ് ചെയ്യാൻ പോകണ്ടാ… Eppolatheyum പോലെ കൂടെ ഞങ്ങളുണ്ട് ചേച്ചിക്ക് സപ്പോർട്ട് ആയിട്ട്…

    1. പ്രിയ ഉണ്ണികൃഷ്‌ണാ…

      ഇപ്രാവശ്യവും എല്ലാവർക്കും റിപ്ലൈ തരാൻ കഴിയും എന്നോർത്തതല്ല. അത്ര തിരക്കാണ്. എങ്കിലും ഉണ്ണികൃഷ്ണന്റെ പേര് കാണുമ്പോൾ അങ്ങനെ പോകാൻ പറ്റുമോ? താങ്ക്യൂ …..

    1. tHANK YOU SO MUCH Ganga

  11. Polichu ee partum Smitha jii.

    1. താങ്ക്യൂ പ്രിയപ്പെട്ട ജോസഫ്

  12. സ്മിതേച്ചി കുറേനാൾ തിരക്കരുന്നു അതാ കമന്റ്സ് ഒന്നും ഇല്ലാഞ്ഞത് ഇപ്പോൾ ഒരു ചെറ്റ കമന്റ് ഇട്ടതു കണ്ടിട്ടാ..പിന്നെ കഥകളുടെ രാജകുമാരി മുൻപോട്ട് കുതിക്കുക ആണല്ലോ സൂപ്പർ പൊരിച്ചു

    സ്നേഹപൂർവ്വം
    അനു(ഉണ്ണി)

    1. ദേ അനു……

      ഹഹ എന്നെ ഒക്കെ ഓർമ്മയുണ്ടോ….. എവിടെ ആയിരുന്നു ഇത്രേം നാൾ …. കഴിഞ്ഞ സെപ്റ്റംബറിൽ മുങ്ങിയിട്ട് ഇപ്പോഴാണോ പൊങ്ങുനെ….

      സുഖമെന്ന് വിശ്വസിക്കുന്നു…..

      1. മുങ്ങാനൊരു സമയം…..

      2. @Akh

        പ്രിയ അഖിൽ …

        ആണുങ്ങൾ കൂടുമ്പോൾ ശരിക്കും മസാല അധികമുള്ള സംസാരം സ്വാഭാവികമല്ലേ? അങ്ങിനെ തന്നെയാണ് പെണ്ണുങ്ങൾ മാത്രമുള്ളിടത്തും. ചില പദപ്രയോഗങ്ങളിൽ വ്യത്യാസമുണ്ടാകും എന്ന് മാത്രം.

        റിയയും ഷബ്‌നവും ഒരേപോലെ ജോയലിനെ പ്രണയിക്കുന്നു. അത് പരസ്പ്പരം പറയുകയും ചെയ്യുന്നു….അതുപോലെ ചിലതുണ്ട് ജീവിതത്തിൽ പലർക്കും.

        ആ ഭാഗങ്ങൾ ഒക്കെ ഇഷ്ടമായി എന്നെഴുതി അറിയിച്ചതിൽ നന്ദി ഒരുപാട് .

        സ്നേഹപൂർവ്വം
        സ്മിത

    2. @ANU

      കണ്ണുനനയിക്കുന്ന സപ്പോർട്ട് ആണിത് അനു. സത്യത്തിൽ എനിക്ക് തിരിച്ച് എന്താണ് പറയേണ്ടതെന്ന് അറിയില്ല…

  13. പ്രിയ ചേച്ചിക്ക്,

    കഴിഞ്ഞ അധ്യായത്തിലെ ചടുലമായ സംഘടന രംഗങ്ങളും ഡയലോഗും ഒക്കെയായി നിറഞ്ഞു നിന്ന അന്തരീക്ഷത്തിൽ നിന്നും പ്രണയത്തിന്റെ
    ഭാവത്തിൽ എത്തിനിൽക്കുന്ന മനോഹരമായ അധ്യായം.
    റിയ പറയുന്ന വരികളിലെ ഭംഗി,ആസ്വദിച്ചു വായിച്ചു.ഒപ്പം നല്ല നർമ്മവും നിറച്ചുകൊണ്ട് ആസ്വാദകന്റെ മനസ്സ് നിറച്ചു.
    പ്രണയത്തിന്റെ തീഷ്ണത എന്താണെന്ന് കണ്ടു
    ഒപ്പം കുറച്ചു നല്ല മനസുകളും.ഒരു കാര്യം പറയട്ടെ ഇപ്രകാരം ഒരു കഥയിൽ നർമ്മം ചാലിക്കാൻ പ്ര്യത്യേക കഴിവ് തന്നെ വേണം,
    നമിക്കുന്നു അങ്ങയുടെ മുന്നിൽ
    അവസാന പേജിൽ സഹതാപം നിറഞ്ഞുനിന്ന ഫീൽ.ഉണ്ണി എന്ന നിഷ്കളങ്കനായ നമ്പൂതിരി, തന്റെ ഭാര്യയും കുഞ്ഞും നഷ്ട്ടപ്പെട്ട വിഷമം… ജോയൽ പറഞ്ഞത് പോലെ സംശയം ഉണ്ട് ആ കാര്യത്തിൽ.ചുരുങ്ങിയ വരിയിൽ ഉണ്ണിയെ വലുതായി വരച്ചുവച്ചിരിക്കുന്നു.

    അഭിനന്ദനങ്ങൾ,ഒപ്പം സജീവമാകുന്നതിനുള്ള കാത്തിരിപ്പും

    സ്നേഹപൂർവ്വം
    പ്രാർത്ഥനയോടെ
    ആൽബി

    1. പ്രിയ ആൽബിയ്ക്ക്…

      വളരെ നന്ദി. എല്ലാവർക്കും റിപ്ലൈ സമയാസമം എഴുതണമെന്നു ആത്മാർത്ഥമായ ആഗ്രഹമുണ്ട്. വായിക്കുന്ന കഥകൾക്ക് അഭിപ്രായമെഴുതണമെന്നും. കുഴപ്പമില്ല. അൽപ്പം കഴിഞ്ഞാൽ പഴയതുപോലെ സജീവമാകാൻ പറ്റും. ഇത്രമേൽ എന്റെ കഥകളെ പ്രോത്സാഹിപ്പിക്കുന്ന അഭിപ്രായങ്ങൾ വളരെയേറേയില്ല. തിരിച്ച തരാൻ വയ്യാത്ത രീതിയിലുള്ള വാക്കുകളാണ് ആൽബി ഇപ്പോഴും എനിക്ക് തരുന്നത്. പ്രത്യേക നന്ദിയും സ്നേഹവും അറിയിക്കുന്നു.

      സസ്നേഹം ,

      സ്മിത.

  14. Ee ഭാഗവും കലക്കി ചേച്ചി, സൂപ്പർ ആകുന്നുണ്ട്, അല്ല ഇപ്പോ സൈറ്റിൽ സജീവമാകുന്നില്ലല്ലോ, കമന്റിന് ഒന്നും റിപ്ലേ ഇല്ല, ഫുൾ ബിസി ആണോ? തിരക്കുകൾക്കിടയിലും ഞങ്ങൾക്ക് വേണ്ടി എഴുതാൻ സമയം കണ്ടെത്തുന്നതിന് നന്ദി, തിരക്കുകൾ എല്ലാം കഴിഞ്ഞ് വീണ്ടും സൈറ്റിൽ ഉഷാറാവണം

    1. താങ്ക്യൂ റഷീദെ. ഇപ്പോഴത്തെ ചുറ്റുപാടിന്റെ പ്രത്യേകതകൾ സൈറ്റിലെ നാലഞ്ചുകൂട്ടുകാർക്ക് അറിയാം. തീരെ നിവൃത്തിയില്ലാത്തതുകൊണ്ടാണ്. പക്ഷെ അൽപ്പം കൂടി കഴിഞ്ഞാൽ പഴയതുപോലെ സജീവമാകും. നന്ദി.

  15. Dear Smith,

    Oro partu kazhiyupolum nirthi porikukayanallo. Nalam bhagam thirnilla atha vannu anchum.

    Thanks & Waiting

    1. താങ്ക്യൂ മണിക്കുട്ടൻ. കാത്തിരിക്കാൻ കൂട്ടുകാർ ഉള്ളപ്പോൾ എഴുത്തിനു വേഗം കൂടും. നന്ദി

  16. ♥️♥️♥️

    1. താങ്ക്യൂ രാധ

  17. ചേച്ചി കണ്ടു.വേഗം വായിച്ചിട്ട് വരാം

    സസ്നേഹം
    ആൽബി

    1. ഓക്കേ ആൽബി. താങ്ക്സ്

  18. മന്ദൻ രാജാ

    ത്രില്ലർ , പ്രണയം ഇതിന്റെയൊക്കെയിടക്ക് ചിരിപ്പിക്കാനുള്ള കഴിവ് ,

    സമ്മതിച്ചു തന്നിരിക്കുന്നു സുന്ദരീ ,

    ഉണ്ണിയെ മുതല കൊണ്ടുപോകരുത് .

    ചുമ്മാതല്ല ആളുകൾ ….യിസ്‌റ്റുകളാകുന്നത് . ഷബ്‌നവും റിയയും എന്തൊരു തീക്ഷണതയോടെയാണ് അയാളെ പ്രണയിക്കുന്നത് .

    അടുത്ത ഭാഗം ആകാംഷയോടെ കാത്തിരിക്കുന്നു .സ്നേഹത്തോടെ -രാജാ

    1. പ്രിയ രാജ…

      പ്രോത്സാഹജനകമായ വാക്കുകൾക്ക് നന്ദി പറയുന്നു. ഏറ്റവും പ്രതികൂലമായ ചുറ്റുപാടുകളാണ് ഇപ്പോഴെങ്കിലും നിങ്ങളൊക്കെയുള്ളത് കൊണ്ടാണ് എഴുത്ത് തുടരുന്നത്. ലൈക്കുകളും വ്യൂസും വളരെ കുറവായ സോങ് സെക്സ് കഥകൾ എഴുതുന്നത് പ്രതികൂലമായ ഈ അന്തരീക്ഷത്തിൽ നിന്ന് അൽപ്പം റിലാക്സേഷൻ കിട്ടുവാനും. തരുന്ന സ്നേഹത്തിനു നന്ദി വളരെയേറെ…

      സ്വന്തം,

      സ്മിത.

  19. സ്മിതമ്മേ സസ്പെൻസ് ത്രില്ലർ ആണല്ലേ … പേജുകൾ കൂട്ടി എഴുതാമോ? ഒരു പ്രണയത്തിനുള്ള എല്ലാ ചാൻസും ഉണ്ടല്ലോ ജോയൽ ഈ പറഞ്ഞപോലെ ഈ പെൺകുട്ടികളുടെ മനസ്സിലാക്കുമോ അതോ ഇവരുടെ ജീവിതം കരഞ്ഞ് തീർക്കാൻ മാത്രമേ അനുവാദം ഉള്ളോ?

  20. പേരില്ലാത്തവർ

    onnu nirthikkude ….??

    1. മന്ദൻ രാജാ

      സർക്കാരാശൂത്രീൽ നിർത്തൽ ഫ്രീയാ …

      നീ ചെല്ല് കൊച്ചെ ഇവിടെക്കിടന്നു കറങ്ങാതെ .

      1. രാജാവ് ഞാൻ എത്തി കുറെ കഥകൾ ഉണ്ടല്ലോ ഓരോന്നു വായിച്ചു കമന്റിടാം

        സ്നേഹപൂർവ്വം
        അനു(ഉണ്ണി)

        1. എത്തിയ സ്ഥിതിക്ക് ഇവിടെ തന്നെ കാണണം

      2. രാജ തിരിച്ചും അതെ പോലെ റിപ്ലൈ തരുന്ന ആളാണ്‌. സൂക്ഷിക്കുക.

    2. മോനെ പേരില്ലാത്ത മനുഷ്യാ,നീ ഒരു പേരിട്ടിട്ട് വാ.എന്നിട്ട് ആലോചിക്കാം.നിന്റെ ഇഷ്ട്ടത്തിന് അല്ല ഇവിടെ കഥ എഴുതുന്നതും വായിക്കുന്നതും.ഈ വഴിക്ക് കണ്ടേക്കരുത്.

      1. ആരു പറഞ്ഞു പേരില്ല എന്ന്? ഒരു ഇരുപത്തിഅഞ്ച് പേരെങ്കിലും ഉണ്ട്. നല്ല ഞെരിപ്പൻ കഥകളും എഴുതുന്നുണ്ട്. ഇഷ്ടമില്ല എന്ന് പറയുന്ന ടാഗിലും.

    3. Nee Ithanda kope ithil keri kodiye. Vittu polonam, valla bewaragitem munnile ninna mathi.

      1. പലപേരിൽ വരികയും ഫിലോസഫി പറയുകയും സദാചാരം പറയുകയും ചെയ്യുന്ന മഹാൻ ഇതിലപ്പുറവും പറയും. എന്നാലും ഇഗ്നോർ ചെയ്യണ്ട. അങ്ങനെ ചെയ്താൽ വല്ലാതെയങ് ഇമ്പോർട്ടന്റ് ആകും കക്ഷി.

    4. ഇത്രയും നല്ലൊരു story എങ്ങനെയാ തന്നെ കൊണ്ട് നിർത്തിക്കൂടെ എന്നു ചോദിക്കാൻ കഴിയുന്നത്

      1. താങ്ക്യൂ ഇമ. കഥ ഇഷ്ടപ്പെട്ടതിൽ

    5. പിന്നെ നീ എന്തിനാ മൈ നെ ഇതു വായിച്ചതു അപ്പ്പ്ൾ നിനക്കും അറിയാം അതല്ലേ മൈ നെ നീ കുത്തി ഇരുന്നു വായിച്ചതു

      1. അതിപ്പോൾ എന്ത്‌ ചെയ്യാം. ബൈപ്പോളാർ വരെ അഡ്ജസ്റ് ചെയ്യാം. രോഗം മൾട്ടിപൊളാർ ആയിമാറുമ്പോൾ രക്ഷയില്ല

    6. ശെരിയാ ഒന്നു നിർത്തിക്കൂടെ ബ്രോ ഇതുപോലുള്ള കമ്മന്റുകൾ …..

      1. തടയേണ്ട…
        ഒരുപാട് പേരുള്ളയാൾ, എല്ലാവർക്കും സുപരിചിതനായ അയാൾ പലപ്പോഴും പലപേരിലും എനിക്ക് സപ്പോർട്ട് ചെയ്തും ഗൾഫ് നാട്ടിൽ നിന്ന് കമന്റ് ചെയ്യാറുണ്ട്.

    7. താപസൻ…

      ഇത്ര പേജ്കൾ പോലും എഴുതിയത് അൽപ്പം കഷ്ട്ടപ്പെട്ടത് കൊണ്ടാണ്. ബട്ട് ഡോണ്ട് വറി. കൂട്ടാം അടുത്ത പ്രാവശ്യം മുതൽ. നന്ദി

  21. അച്ചു raj

    ഫസ്റ്റ് ???? വായിച്ചിട്ട് ബാക്കി

    1. താങ്ക് യൂ അച്ചു രാജ്

Comments are closed.