സൂര്യനെ പ്രണയിച്ചവൾ 9 [Smitha] 240

ജോയല്‍ ഒരു നിമിഷം ചിന്തയിലാണ്ടു.
പിന്നെ പതിയെ സ്വാഭാവികമായെന്നോണം മുഖം തിരിച്ച് പിമ്പിലേക്ക് നോക്കി.
സരിതയും സോണലും നേഹയും അവനെ നോക്കി അര്‍ത്ഥഗര്‍ഭമായി പുഞ്ചിരിക്കുന്നത് ജോയല്‍ കണ്ടു.
അവനും അവരെ നോക്കി പുഞ്ചിരിച്ചു എന്ന് വരുത്തി.

“ശരിയല്ലേ ജോയല്‍ ഞാന്‍ പറഞ്ഞത്?”

ജോയലിന്റെ മുഖം വീണ്ടും ചിന്താകുലമായി.

“എന്താ ഇങ്ങനെ ടെന്‍ഷന്‍ അടിച്ച് ഓരോന്നോര്‍ക്കുന്നെ?”

ഗായത്രി അവന്‍റെ തോളില്‍ തട്ടിക്കൊണ്ട് തിരക്കി.

“അതും ഇതുപോലെ ഹാപ്പി ആയിരിക്കേണ്ട സമയത്ത്!”

“അല്ല ഗായത്രി…”

അവന്‍ സംശയത്തോടെ പറഞ്ഞു.

“ഇനി അവള്മാര് മൂന്നും കൂടി കമ്പനിയായിട്ട് എന്നെ ഫൂള്‍ ആക്കുവാണോ? അവള്മ്മാരുടെ നോട്ടവും ആക്കിയുള്ള ചിരീം കണ്ടിട്ട് എനിക്ക് നല്ല ഡൌട്ട് ഉണ്ട്!”

“അയ്യേ…!”

ഗായത്രി ചിരിച്ചു.

“അങ്ങനെയൊന്നുമല്ല. അവരുടെ നോട്ടം കണ്ടിട്ട് അവര്‍ക്ക് മൂന്നും ജോയലിനോട്‌ പ്രേമം ആണെന്ന് തോന്നുന്നു!”

അതിനിടയില്‍ ചില കുട്ടികള്‍ എഴുന്നേറ്റു നിന്ന് സംഘ നൃത്തം തുടങ്ങി.

“ഗായത്രി, ജോയല്‍ കം നാ..!”

ഒരു പെണ്‍കുട്ടി രണ്ടു പ്വേരെയും പിടിച്ച് എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു.

“അയ്യോ, ഞാന്‍! ഡാന്‍സോ!”

ഗായത്രി വിസമ്മതം പ്രകടിപ്പിച്ചുകൊണ്ട് പറഞ്ഞു.

“ഇത് ഡബ്ലിയു ഡി സി ഒന്നുമല്ല! രണ്ടും ഏറ്റെ!”

മറ്റൊരു പെണ്‍കുട്ടിയും കൂട്ടത്തില്‍ കൂടി അവരെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു.

“ഡബ്ലിയു ഡി സി എന്ന് പറഞ്ഞാല്‍?”

ജോയല്‍ എഴുന്നേറ്റുനിന്നു കൊണ്ട് ഗായത്രിയോട് ചോദിച്ചു.

“വേള്‍ഡ് ഡാന്‍സ് കൊമ്പെറ്റീഷന്‍…”

ബാക്ക് ഗ്രൗണ്ടില്‍ വളരെ പോപ്പുലറായ ഒരു ഹിന്ദി ഗാനമാണ്.
ത്രസിപ്പിക്കുന്ന താളം, തരിപ്പിക്കുന്ന ഭാവം.
രക്തധമനികളെ ചൂട് പിടിപ്പിക്കുന്ന ചടുല ദ്രുത രാഗം.

“എന്‍റെ കൂടെ അടുത്ത് നിന്നൊക്കെ ഡാന്‍സ് ചെയ്യുന്നത് കണ്ട് ആ കുട്ടി കണ്ടാല്‍ പ്രശ്നമാകുമോ ജോ?”

അവന്‍റെ കയ്യില്‍ പിടിച്ച് ചുവട് വെച്ചുകൊണ്ട് ഗായത്രി ചോദിച്ചു.

“പിന്നില്ലേ?”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

62 Comments

Add a Comment
  1. Hi smitha how r u?
    വളരെ മനോഹരമായ രംഗങ്ങൾ ആണ് ഈ ഭാഗം മുഴുവനും എന്ന് പറയാതെ വയ്യ.ജോയൽ ഗായത്രി രണ്ടു പേരിലും നല്ല കെമിസ്ട്രി വർക്ക് ഔട്ട് ആയിട്ടുണ്ട്.ഗായത്രിയുടെ ഇഷ്ടവും ജോയലിന്റെ തന്റെ പെണ്ണ് ആരാണെന്നറിയാനുള്ള ത്വരയും വൗ ബ്യുട്ടിഫുൾ.അവസാനം അവൻ തിരിച്ചറിഞ്ഞിരിക്കുന്നു ഗായത്രിയാണ് അവന്റെ ഹൃദയത്തിൽ രക്തത്താൽ കൊത്തിവച്ച പെണ്ണെന്നു,വളരെ നൈര്മല്യമായ മുഹൂർത്തം. അവരുടെ പ്രണയം കാണാൻ ഏറെ ആകാംഷയുണ്ട്.പിന്നെ ആ വിദ്യാർത്തി രാജ്യം അറിയുന്ന കുറ്റവാളിയിലേക്ക് എത്തിയതും.ജോയൽ മാത്രം അല്ലല്ലോ വേറൊരു നായകനും കൂടെ ഇല്ലേ ഇതിൽ ഞാൻ മറന്നിട്ടില്ല ഒരമ്മയുണ്ട് ആ ജവാനെ. അപ്പൊ സ്മിത കാത്തിരിക്കുന്നു എന്ന പല്ലവി വീണ്ടും യൂസ് ചെയ്യുന്നില്ല ഇങ്ങു തന്നെച്ചാ മതി ok

    Withlove sajir❤️❤️???

  2. കുറച്ചു ദിവസം ആയിട്ട് കഥകൾ. Com യിൽ ആയിരുന്നു അതാണ് വായിക്കാൻ വയ്യികിയത്
    പാർട്ട്‌ അടിപൊളി ആയിട്ടുണ്ട് അടുത്ത ഭാഗത്തു ഗായത്രിയെ കുറച്ചു പറ്റിക്കണം നമ്മുടെ ചെറുക്കനെ കുറച്ചു വട്ടു കളിപ്പിച്ചതല്ലേ

    1. ഓക്കേ …
      അങ്ങനെയാകാം..
      താങ്ക്യൂ…

  3. കൊതിയൻ

    സത്യം മാത്രം പറയുന്നു… എന്റെ ജീവിതത്തിൽ ഇത്ര ആകാംഷയോടെ ഞാൻ ഒരു കഥ വായിച്ചിട്ടില്ല… വല്ലാത്തൊരു imagination ആണ് ഓരോ വരിയും തന്നത്… എല്ലാ എപ്പിസോഡ് വായിച്ച ശേഷമാണ് comment ഇട്ടത്… ഇതിന് മുന്നേ ഈ സൈറ്റിൽ ഇത്ര ഫീൽ തന്ന കഥ ദേവരാഗം ആയിരുന്നു… അതിപ്പോഴും ഒരു ബാക്കി ദുഃഖപത്രമായി മനസ്സിൽ ഉണ്ട്താനും. പക്ഷെ ഈ കഥ കൂടുതൽ കൂടുതൽ വായിക്കാൻ ഉള്ള ശീലം ഉണ്ടാകുന്ന പോലെ ഒരു ഫീൽ… നല്ല സിനിമ കാണുമ്പോ ഈ ജോണർ സിനിമ ഏതൊക്കെ ഉണ്ടെന്ന് നോക്കി കാണുന്ന പോലെ.. ഇതു പോലെ ഏതൊക്കെ സ്റ്റോറി ഉണ്ടെന്ന് തേടി നടന്ന് വായിക്കാൻ ഉള്ളിന്റെ ഉള്ളിൽ ഒരു മോഹം…. ദേവരാഗം പോലെ ഈ ജോയലിന്റെ സംഗീതവും പാതി വെച്ചു നിന്നുപോവരുതെ…

    1. ആകാംക്ഷയോടെ കാത്തിരുന്ന് വായിക്കാനുള്ള “സ്റ്റഫ്” ഈ കഥയിലുണ്ട് എന്നറിയുന്നത് അദ്ഭുതപ്പെടുത്തുന്നു. എങ്കിലും എഴുതുമ്പോള്‍ എനിക്ക് ആഹ്ലാദം നല്‍കുന്ന കഥയാണ്‌ ഇത്. ഇതുപോലെയുള്ള കഥകളുടെ ബ്ലൂ പ്രിന്‍റ് ആദിമധ്യാന്തം മനസ്സിലുണ്ട്. ഈറോട്ടിക്സ് എഴുതുമ്പോള്‍ [ഗീതിക പോലെയുള്ളവ] മനസ്സില്‍ ഒന്നുമുണ്ടാവില്ല. എഴുതുന്ന ദിവസത്തെ മനസ്സിന്‍റെ സഞ്ചാരമാണ് എഴുതുമ്പോള്‍ കഥയിലെ സംഭവങ്ങളായി മാറുന്നത്…

      ഇഷ്ടമായതില്‍ ഒരുപാട് നന്ദി..

  4. ഗീതിക എപ്പോൾ വരും ????

    1. മൂന്ന്‍ ദിവസങ്ങള്‍ക്ക് ശേഷം

  5. Smithakutty ithu vere style anelo,

    Anyway superb

    1. താങ്ക്സ് എ ലോട്ട്.. ❤

  6. സ്മിതേച്ചി ഹോം പേജിലുള്ള കഥകളെല്ലാം നോക്കിയോ ?

    1. സൈറ്റില്‍ കയറുമ്പോള്‍ ആദ്യം ചെയ്യുക അവിടെ കാണുന്ന എല്ലാ കഥകള്‍ക്കും ലൈക് ചെയ്യുക എന്നതാണ്. വായിക്കുന്നതും വായിക്കാത്തതും. ഹോം പേജിലെ എല്ലാ പേരുകള്‍ക്കും നേരെ ചുവന്ന ലവ് ചെയ്തതിനു ശേഷം മാത്രമേ മറ്റെന്തും ചെയ്യൂ…

      അതിനര്‍ത്ഥം ആ കഥകള്‍ എല്ലാം കണ്ടു എന്നോ വായിച്ചു എന്നോ അര്‍ത്ഥമില്ല.

      ഇപ്പോള്‍ ഉള്ള സ്ഥലത്തിന്‍റെ പ്രത്യേകത കാരണം സൈറ്റ് ആക്സെസ് 24 അവേഴ്സ് ഇല്ല. എന്നും കിട്ടും. എന്നാല്‍ ആ സമയം നോക്കിയിരിക്കണം. ആക്സെസ് ആകുമ്പോള്‍ ആദ്യം ചെയ്യുക കമന്റുകള്‍ക്ക് റിപ്ലൈ ചെയ്യുക എന്നതാണ്. വായന തുടങ്ങുമ്പോള്‍ ചിലപ്പോള്‍ ആക്സെസ് നഷ്ടമാകും…

      അക്രൂസ് കഥ ഇട്ടിട്ടുണ്ടോ?
      ഏത് പേരിലാണ്.
      എങ്കില്‍ പറയൂ…
      അക്സെസ് വരുമ്പോള്‍ ഞാന്‍ മാക്സിമം കോപ്പി ചെയ്ത് വെക്കാം. എന്നിട്ട് വായിക്കാം….

  7. ഒളിച്ചു കളിച്ചു ഉള്ള പ്രണയം ഒത്തിരി രസകരം ആണ് വായിക്കാൻ. ആരെ ആരുകെ സ്വന്തം ആകും എന്നു കാത്തിരുന്നു കാണാം.അതും അതുപോലെ ഉള്ള ഒരു നിരുത്തൽ അല്ലെ കഥയുടെ ഈ പാർട്ട്‌ നിറുത്തിയത്. അപ്പോൾ അടുത്ത പാർട്ട്‌ കിട്ടാനും വായിക്കാനും ഉള്ള തോര കൂടും. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി സ്മിത ജീ.

    1. ഹഹഹ..
      അത് ഒരു തന്ത്രമാണ്, ങ്ങനെ നിര്‍ത്തുക എന്നത്. കാത്തിരിപ്പിനേ സുഖമുള്ളതക്കില്ലെ അത് ജോസഫ് ജി…

    1. താങ്ക്യൂ സോ മച്ച്….

  8. Super aayitund chechi

    1. താങ്ക്യൂ സോ മച്ച്….

  9. ഫ്ലോക്കി കട്ടേക്കാട്

    Hi ചേച്ചി….

    പാർട്ട് വായിച്ചു. ലോങ്ങ്‌ ഡ്രൈവിനിടയ്ക്കാണ് കഥ വായിച്ചത്. അതിന്റെ കുഴപ്പമാണോ എന്ന് അറിയില്ല. പക്ഷെ ഈ കഥയുടെ മുൻ പാർട്ടുകളെ അപേക്ഷിച്ചു ഈ പാർട്ടിൽ പൂർണമായ ഒരു സംതൃപ്തി കിട്ടിയില്ല….

    കഥയുടെ മര്മത്തിലേക്കു വരുന്ന ഭാഗങ്ങൾ ആണെന്ന് അറിയാം എന്നാലും എന്തോ ചേച്ചിക്ക് മാത്രം നൽകാൻ കഴിയുന്ന ഒരു വായനാ രസം ഉണ്ട്. വായിക്കിമ്പോൾ വായനക്കാരന് മുന്നിൽ ഉണ്ടാകുന്ന ഒരു പ്രത്യേക ഫീൽ ആ ഫീൽ കിട്ടിയില്ല എന്നൊരു തോന്നൽ… ഒരു പക്ഷെ എന്റെ വായനയുടെ പ്രശനം ആയിരിക്കാം … മറ്റാരും പറഞ്ഞു കണ്ടില്ല…

    ജോയലിന്റെ തീർത്തും വ്യത്യസ്തമായ ആ മാറ്റത്തിലേക്കുള്ള കാരണങ്ങളെയും ഒപ്പം അതിനെ ഗായത്രിയും രാകേഷ്ലേക്കും എത്തുന്ന സന്ദര്ഭങ്ങളെ ആകാംഷയോടെ കാത്തിരിക്കുന്നു

    സ്നേഹം
    ഫ്ലോക്കി

    1. വളരെ ശുഷ്കമായ അധ്യായമായി എനിക്കും തോന്നിയിരുന്നു. ചില നേരങ്ങള്‍ അങ്ങനെയാണ്. എഴുത്ത് ദേവന്‍ പ്രസാദിക്കില്ല…
      എഴുതുമ്പോള്‍ കിട്ടാത്ത തൃപ്തി വായിക്കുമ്പോള്‍ എന്തായാലും വരില്ല. അത്കൊണ്ട് വായനയുടെ പ്രശ്നമായി കാണേണ്ട. എഴുതിയ ആള്‍ തൃപ്തയായിരുന്നില്ല എന്നതാണ് കാരണം…

      കാത്തിരിക്കുന്ന ഭാഗങ്ങള്‍ കഴിവതും വൃത്തിയായി അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ തീര്‍ച്ചയായും ഉണ്ടാവും.

      നന്ദിയും സ്നേഹവും…
      സ്മിത

  10. ഈ കഥ ഇപ്പോഴാണ് ശ്രെദ്ധിക്കുന്നത് നോട്ടം മുഴുവൻ ഗീതിക ആണോന്നു ആയതു കൊണ്ട് ശ്രെദ്ധിക്കാൻ
    വൈകി പോയി ആദ്യം മുതൽ വായിച്ചിട്ട് ഇതുവഴി വരാം…???

    1. ഓക്കേ…
      താങ്ക്സ് അ ലോട്ട്… ♥♥♥

  11. അഗ്നിദേവ്

    എസ്ക്യൂസ്മി madam ഇത്രയും നല്ല കഥ കുറച്ച് പാർട്ട് മാത്രം എഴുതി ഇടുന്നതിന് നല്ല അടി തരുകയാണ് വേണ്ടത്. ശോ ഇനി അടുത്ത പാർട്ട് വരുന്ന വരെ എങ്ങനെ കാത്തിരിക്കും. അടുത്തത് എന്ത് എന്ന് അറിയാൻ ആകാംക്ഷ കൂടി വരുന്നു.കാത്തിരിക്കുന്നു ചേച്ചി അടുത്ത പാർട്ടിന് വേണ്ടി.??????????????????????????????????????????????????????????????????????

    1. ആഹാ…
      അതുകൊള്ളാം!!
      അടികൊടുത്ത് അഭിനന്ദിക്കുന്നത് ആദ്യമായാണ്.
      കഥ ഇഷ്ടമായതില്‍ വളരെ നന്ദി…
      പേജുകള്‍ അടുത്ത തവണ കൂട്ടാന്‍ ആവത് ചെയ്യാം കേട്ടോ..

  12. വേതാളം

    ഇത്രയും മനോഹരമായ paartil പേജ് കുറഞ്ഞുപോയത് ഒട്ടും മാപ്പർഹിക്കാത്ത തെറ്റാണ് ?

    പിന്നെ ജോയൽ ആള് ഒരു കില്ലാടി തന്നെ.. ഗായത്രി തന്നെയാണോ ഗ്രീട്ടിങ്സുകൾ അയക്കുന്നത് എന്നറിയാനുള്ള എളുപ്പ വഴി അവൻ തന്നെ അ പെൺകുട്ടിയെ കണ്ടുപിടിച്ചു എന്ന് പറയുന്നതാണ്.. ഗായത്രി appol സത്യം പറഞ്ഞെ പറ്റൂ.. (ഇനി ശരിക്കും ഗായത്രി മന്ത്രം അല്ലാതെ വേറൊരു പെൺകുട്ടി ഇടയിൽ കേറി വരുമോ..?)

    അടുത്തത് പെട്ടെന്ന് പോരട്ടെ

    1. യെസ് ….

      പേജുകള്‍ കുറഞ്ഞു. പക്ഷെ ആ സംഭവം അവിടെ അവസാനിക്കുന്നത് ആയിരുന്നില്ലേ, ഭംഗി? അതാണ് പേജ് നിയന്ത്രണം ഉണ്ടായത്.

      അടുത്ത അദ്ധ്യായം പേജുകള്‍ കൂട്ടാം.

      ജോയല്‍ എന്ത് തന്ത്രം ഉപയോഗിക്കുന്നു എന്ന് കാത്തിരുന്ന് കാണണം.
      ഒരുപാട് ഇഷ്ടം, സ്നേഹം

      നന്ദി…

  13. അന്ധകാരത്തിന്റ രാജകുമാരൻ

    ചേച്ചി ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട്
    ❤????????
    ?♥??????
    അടുത്ത ഭാഗമെങ്കിലും വേഗം തരുമായിരിക്കുമല്ലേ അല്ലെ……….. ?

    1. താങ്ക്സ് എ ലോട്ട്…

      അവിഹിതം, പിന്നെ ഗീതിക, അതിന് ശേഷം സൂര്യന്‍…

      താങ്ക്സ്….

  14. ചേച്ചി……..

    ഈ ഭാഗവും വായിച്ചു.പ്രണയമാണിതിൽ,ജോ പ്രണയത്തിലായിരിക്കുന്നു.അവൻ പ്രണയം അറിയാൻ തുടങ്ങുകയാണ്.

    ജോയുടെ കാര്യങ്ങളിൽ ഗായത്രി ഇടപെട്ടുതുടങ്ങിയിരിക്കുന്നു.എല്ലാ പെൺകുട്ടികൾക്കും ഉള്ളതുപോലെ ഒരു പൊസെസ്സീവ് മൈൻഡ് ഉണ്ടവൾക്ക്.പക്ഷെ പൊട്ടിത്തെറിക്കുന്നില്ല,പുറമെ കാണിക്കുന്നില്ല.
    വളരെ സെൻസിബിളായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു.അവന്റെ കാര്യങ്ങളിൽ സൂക്ഷ്മമായി ഇടപെടാൻ ശ്രമിക്കുന്നു.ഒരു വല്ലാത്ത സ്വാതന്ത്ര്യം എടുക്കുന്നുണ്ടവൾ.

    ആദ്യം കരുതി ജോയലിന് കലങ്ങിയില്ലെ എന്ന്
    പക്ഷെ ആ ഷോപ്പ് അവനത് കലക്കിക്കൊടുത്തു.കാത്തിരിക്കുന്നു പ്രണയത്തിന്റെയും വിരഹത്തിന്റെയും ഒറ്റ നിമിഷം കൊണ്ട് മാറിമറിയുന്ന ജീവിതങ്ങളുടെയും കാലം ഒരുക്കിവച്ചിരിക്കുന്ന സമസ്യകളുടെയും കഥയറിയാൻ.

    ഗീതിക വായിച്ചു.എപ്പോഴത്തെയും പോലെ കിടുക്കി.

    സ്നേഹപൂർവ്വം
    ആൽബി

    1. ആല്‍ബി…

      ആല്‍ബി എഴുതിയ കമന്റ് ഒരു കഥയായി കാണാനാണ് എനിക്കിഷ്ടം. അത്ര മനോഹരമായി. ഒരു പാരലല്‍ കവിത പോലെ…

      പിന്നെ ഗീതികയില്‍ ആല്‍ബി എഴുതിയ കമന്റിനെ കുറിച്ച്…

      രാജയുടെയും അല്‍ബിയുടെയും ഒക്കെ കമന്റ്റിന് പിന്നീട് റിപ്ല തരാം എന്ന് വിചാരിച്ചിരുന്നു, ആ സമയം ത്തിരക്കായതിനാല്‍. പക്ഷെ കുറെ കമന്റുകള്‍ വന്ന് അടുത്തെ പേജിലേക്ക് കമന്റുകള്‍ കയറി. സെക്കന്‍ഡ് പേജിലേക്ക് കമന്റുകള്‍ വന്ന് കഴിഞ്ഞപ്പോള്‍ ആദ്യ പേജിനെ പറ്റി ഓര്‍ത്തില്ല…

      അതാണ്‌ സംഭവിച്ചത്. പിന്നെ അ പേജ് നോക്കിയപ്പോള്‍ വിഷമമായി.

      ഇല്ലാത്ത സമയമുണ്ടാക്കി നിങ്ങള്‍ ഇട്ട കമന്റുകള്‍ അവിടെ അനാഥമായി കിടക്കുന്നു.

      ഏതായാലും കണ്ടയുടനെ റിപ്ലൈ ചെയ്തു കേട്ടോ…

      ഒരുപാട് നന്ദി,
      ഒരുപാട് സ്നേഹം.

      സ്മിത.

      1. ടേക്ക് ഇറ്റ് ഈസി മാൻ

  15. ഇവിടെ എന്നും എപ്പോഴും വസന്തമാണല്ലോ മാഡം….❤❤❤❤

    ഒരുപാട് ഇഷ്ടമായി….
    ഗായത്രിയെ അധികം ഇട്ടു വട്ടുപിടിപ്പിക്കരുതെ…..
    Keep on the pace ചേച്ചീ…❤❤❤

    സ്നേഹപൂർവ്വം…❤❤❤

    1. ഇപ്പോൾ കഥയിൽ പ്രണയമാണ് സാന്നിധ്യം…
      പ്രണയത്തിന്റെ ഋതുവായ വസന്തം അപ്പോൾ സ്വാഭാവികം…
      അതാണ്…
      ഒരുപാട് സന്തോഷം, സ്നേഹം..
      സ്മിത

  16. പൊളിച്ചു അവരുടെ ലബ് ??

    1. താങ്ക്യൂ ആക്രൂസ്
      താങ്ക്യൂ വെരിമച്ച്

  17. ഹലോ രാജ്
    രാവിലെ തന്നെ ഏറ്റവും പ്രിയപ്പെട്ട ആളെ കാണുന്നത് നല്ല കാര്യമാണ്.
    ദിവസം നന്മയുള്ള ആയിരിക്കാൻ ഇതിൽപരം മറ്റ്
    കാരണങ്ങൾ വേറെ ഇല്ലല്ലോ…
    ഗായത്രി ജോയൽ ഇന്ന് ടെസ്റ്റ് ചെയ്യുകയായിരുന്നു എന്നുവേണം കരുതാൻ…
    അത് ജോയൽ ആ അർത്ഥത്തിൽ കാണുമോ എന്നാണ് അറിയേണ്ടത്…

    സ്നേഹപൂർവ്വം
    സ്മിത

  18. മാത്യൂസ്

    സൂപ്പർ ബ്രോ

    1. താങ്ക്യൂ സോ മച്ച്

  19. അങ്ങനെ വീണ്ടും എനിക്കൊരു കാമുകിയെ കിട്ടിയിരിക്കുകയാണ് സുഹൃത്തുക്കളെ… ?????

    1. വായിക്കുന്ന ഓരോരുത്തരും അവരിൽ ജോയലിനെ കണ്ടെത്തിയാൽ അതൊരു കുറ്റമല്ല
      അങ്ങനെയാണ് വേണ്ടത്…
      പക്ഷേ ബേസിക് ഒരു മാറ്റവുമില്ല
      സ്റ്റണ്ണിങ്ബ്യൂ ട്ടി ആണ് എന്നുള്ളത്

    2. @ജോ
      എത്രയെത്ര….

    3. ഇളം മഞ്ഞിൻ കുളിരുമായി…..

  20. Dear Smitha Mam, അടിപൊളി, സൂപ്പർ. ഇന്നലത്തെ വിഷമം മുഴുവൻ മാറ്റി മനസ്സിൽ മുഴുവൻ സന്തോഷം നിറഞ്ഞു. ഒറ്റ റിക്വസ്റ്റ് മാത്രം. ജോയൽ കണ്ടെത്തിയ ആ കക്ഷി ഗായത്രി തന്നെയാണെന്ന് ഒന്ന് പറയിപ്പിക്കു. പാവം ഗായത്രിയുടെ കിളിയെല്ലാം പറന്നു പോയുള്ളു ആ നിൽപ്പിൽ നിന്നും ഒന്ന് രക്ഷിക്കൂ. Once again thanks for your writing ability and waiting for the next part.
    Thanks and regards.

    1. ഒരാളുടെ എഴുത്ത് മറ്റൊരാൾക്ക് സന്തോഷം തരുന്നു എന്നത് വലിയ കാര്യമാണ്.
      എന്റെ കഥകൾ താങ്കളെ സന്തോഷപ്പെടുത്തി എങ്കിൽ അതിൽപരം എനിക്ക് മറ്റ് സന്തോഷവും ഇല്ല

      ഗായത്രിയോട് ജോയൽ എങ്ങനെ പ്രതികരിക്കുന്നു എന്നറിയാൻ അല്പം കൂടി കാത്തിരുന്നാൽ മതി

      സ്നേഹപൂർവ്വം സ്മിത

  21. ആത്മാവ്

    Dear കാമുകി ???… കഥ അടിപൊളി… ??? വെറും വാക്കല്ല കേട്ടോ..? സത്യം ?. ഞാൻ തന്റെ എല്ലാ കഥകളും വായിക്കാറുണ്ട് പക്ഷെ കമന്റ്‌ ഇടാറില്ല.. ചുരുക്കം ചിലതിനു മാത്രം കമന്റ്‌ ഇടും.. അതിന് കാരണം, തന്റെ എല്ലാ കഥകൾക്കും എന്തോ ഒരു വല്ലാത്ത ഫീലിംഗ് ആണ്.. മറ്റുള്ളവരുടെ കഥകളും നല്ലതാണ്.. അവരുടെ ഒന്നിൽ കൂടുതൽ കഥകൾ അടുപ്പിച്ചു വായിക്കാറുണ്ട്.. പക്ഷെ തന്റെ കഥകൾ ഞാൻ സമയം എടുത്താണ് വായിക്കുന്നത്.. എന്നാലേ അതിന്റെ ആ സുഖം കിട്ടുകയുള്ളൂ.. അതിന് ഫ്രീ സമയം കണ്ടെത്തി വായിക്കുമ്പോൾ ഒന്ന് രണ്ട് ദിവസം കഴിയും.. അപ്പോഴേക്കും താൻ അടുത്ത കഥ ഇടും.. പിന്നെ കമന്റ്‌ ഇടാൻ ഒരു മടി.. ഇതാണ് എനിക്ക് സംഭവിക്കുന്നത് ???.. ആ പഴയ താല്പര്യത്തോടെ ഇപ്പോഴും കഥകൾ എഴുതുന്നത് തന്റെ കഴിവാണ്.. അതിന് ഓരായിരം ആശംസകൾ നേരുന്നു ??.. അതുപോലെ മന്ദൻരാജയും.. നിങ്ങളെ പുകഴ്ത്താൻ പുതിയ വാക്കുകൾ കണ്ടെത്താനിരിക്കുന്നു… തുടർന്നും ഉദയസൂര്യനെപ്പോലെ ശോഭിച്ചു നിൽക്കട്ടെ എന്ന് ആശംസിക്കുന്നു ??.. തുടർന്നുള്ള കഥകൾക്കും, ഭാഗങ്ങൾക്കും ഓരായിരം സപ്പോർട്ട് നൽകികൊണ്ട് നിർത്തട്ടെ ??. By സ്വന്തം കാമുകൻ ആത്മാവ് ??.

    1. കഥകൾ പെട്ടെന്ന് ഇടുന്നത് ഇപ്പോൾ അല്പം ഫ്രീ ടൈം കിട്ടുന്നതുകൊണ്ടാണ്….
      വായിക്കുന്ന കഥകൾക്കെല്ലാം കമന്റ് ചെയ്യണം എന്ന് നിർബന്ധം ഒന്നുമില്ല
      എങ്കിലും കഥകളെ ഇഷ്ടമാണ് എന്ന് അറിയിച്ചതിന് ഒരുപാട് നന്ദി
      ഒരുപാട് സന്തോഷം
      എന്റെ കഥകൾ വായന യോഗ്യമാണ് എന്ന് ഒരാൾ പറയുമ്പോൾ അതിൽ പരം സന്തോഷം വേറെയില്ല…
      അതുകൊണ്ട് വീണ്ടും നന്ദിയും സ്നേഹവും അറിയിക്കുന്നു

  22. വന്നു അല്ലെ. വായന ശേഷം അഭിപ്രായം സ്മിത ജീ.?

    1. ഓക്കേ
      ആയിക്കോട്ടെ ജോസഫ് ജി

  23. സൂപ്പർ..

    ഈ ഭാഗവും പൊളിച്ചു ❤️

    1. താങ്ക്യൂ
      കഥ ഇഷ്ടമായതിൽ ഒരുപാട് നന്ദി

  24. ദേ സൂര്യനും…..

    വായിച്ചു വരാം.

    1. ഓക്കേ താങ്ക്യൂ വെരിമച്ച്

  25. സൂപ്പർ….എനിക്ക് വളരെ അധികം ഇഷ്ടമായി.

    1. ഇഷ്ടമായതിൽ ഒരുപാട് നന്ദി…

  26. പൊന്നു

    ആദ്യം ലൈക്ക് പിന്നെ വായന

    1. ഓക്കേ താങ്ക്യൂ വെരിമച്ച്

    1. അടിപൊളി…വെയ്റ്റിംഗ്

      1. താങ്ക്യൂ സോ മച്ച്

    2. അടിപൊളി ??

      1. താങ്ക്യൂ സോ മച്ച്

Leave a Reply

Your email address will not be published. Required fields are marked *